അനൌന്‍സ് ചെയ്യപ്പെട്ടപ്പോൾ തന്നെ മലയാള സിനിമ പ്രേഷകർ ഒരുപാട് കാത്തിരുന്നതാണ് ലീലയ്ക് വേണ്ടി . മാതൃഭൂമി ആഴചപ്പതിപ്പിൽ ഉണ്ണി ആർ എഴുതിയ ഒരു ചെറുകഥയായിരുന്നു ലീല. ലീലയിലെ നായക കഥാപാത്രമായി ആദ്യം മമ്മൂട്ടിയേയും മോഹൻലലിനെയും പിന്നീട് ശങ്കര്‍ രാമകൃഷ്ണനെയും പരിഗണിച്ചിരുന്നെങ്കിലും അവസാനം എത്തിപ്പെട്ടത് ബിജു മേനോന്റെ കൈകളിൽ. നിര്മ്മാതാക്കളുടെ സംഘടനകളെ വെല്ലുവിളിച്ചുകൊണ്ട് വളരെ വിപ്ലവം നിറഞ്ഞതായിരുന്നു ലീലയുടെ റിലീസും. കഥയിലേക്ക് : കുട്ടിയപ്പൻ എന്ന കഥാപാത്രത്തിന്റെ ലീലാ വിലാസങ്ങളിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത് . കാരണവന്മാർ ഉണ്ടാക്കിയ സ്വത്തുകൾ ധൂര്ത്തടിച്ചു സ്വന്തം ഇഷ്ടപ്രകാരം ഒരു കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ആളാണ് കുട്ടിയപ്പൻ.കൂട്ടിന് കുറച്ച് ശിങ്കിടികളും. ഒരു പെണ്ണിനെ ആനയോട് ചേർത്ത് നിർത്തി ഭോഗിക്കണം എന്ന വിചിത്രമായ ഒരു ആഗ്രഹം കുട്ടിയപ്പന്റെ മനസ്സില് ഉടലെടുക്കുകയും അത് സാഷാത്ക്കരികാൻ അയാൾ നടത്തുന്ന യാത്രകളും ആണ് സിനിമയുടെ ഇതിവൃത്തം .അതിനു അയാൾ തിരഞ്ഞെടുക്കുന്ന പെൺകുട്ടിയുടെ ജീവിതത്തിലേക്കും കഥ കൊണ്ട് പോകുന്നു . സവിശേഷതകൾ : ദൈവം,ജാതി,മതം,സദാചാരം എന്നീ മേഖലകളിൽ പേന തൊടുമ്പോൾ കൈ വിറയ്ക്കുന്ന എഴുത്തുകാരിൽ നിന്നും വ്യസ്ത്യസ്തമയീ വളരെ ധൈര്യ സമേതം ഇതിലെ തിരക്കഥ രചിച്ച ഉണ്ണിയും അത് പകര്ത്തി സിനിമയാക്കിയ രഞ്ജിത്തും പ്രത്യേക അഭിനന്ദനം അര്ഹിക്കുന്നു. ഡിങ്ക ഭഗവാൻ മുതൽ ബീഫ് രാഷ്ട്രീയം വരെ പലയിടങ്ങളിലായി പ്രതിപാദിച്ചു പോന്നിരിക്കുന്നു. കുട്ടിയപ്പന്റെ ജീവിതം വളരെ നർമ്മം നിറഞ്ഞ സന്ദര്ഭങ്ങളിലൂടെ ആവിഷ്ക്കരിച്ചിരികുന്നു. എല്ലാ അഭിനേതാക്കളുടെയും ഗംഭീരമായ പ്രകടനം . എടുത്തു പറയേണ്ടത് ബിജുമേനോൻ,വിജയരാഘവൻ,ജഗദീഷ്,ഇന്ദ്രൻസ് എന്നിവരുടെത്. പോരായ്മകൾ : പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ചിലപ്പോള്‍ എല്ലാ തരം പ്രേഷകരെയും തൃപ്തിപ്പെടുത്താതെ പോയക്കാം . ദ്വയാർഥ പ്രയോഗങ്ങൾ എല്ലാം കഥയ്ക്ക് ആവശ്യമുള്ളവ ആയതിനാൽ പോരായ്മകളായി തോന്നിയില്ല. അവസാന വാക്ക് : വളരെ സുന്ദരമായ ഒരു കഥ അധികം വലിച്ചു നീട്ടാതെ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു . ഈ വര്‍ഷം ഇറങ്ങിയ നല്ല സിനിമകളിൽ ഒന്ന് . മുന്നറിയിപ്പ് : എളുപ്പം പൊട്ടുന്ന സദാചാരക്കുരു ഉള്ളവർ സിനിമ കാണാതിരികുന്നതാണ് നല്ലത്.ഇത് നിങ്ങൾക്കുള്ള സിനിമ അല്ല . നല്ല മനസ്സുള്ളവർക്ക് കാണാം..