24 മൂവി കണ്ടു.. ഷാർജ സിനി പ്ല്ക്സ് ഞാൻ തിയേറ്ററിൽ കണ്ട സൂരിയ ഫിലിംസ് ഒക്കെ അബദ്ദമായിട്ടും ഇത് കാണാൻ പ്രേരിപ്പിച്ചത് വിക്രം കുമാറ് ഡയറക്ടറാണു ..അയാളുടെ മനം എന്റെ ഫേവറിറ്റ് സിനിമയാണു ഇനി സിനിമയിലേക്കു കുറേ കാലമായി വ്യസ്ത്യസ്തത് തേടി പോയി പണി വാങ്ങിയിട്ടുള്ള സൂരിയ വീണ്ടിം ഒരു വ്യത്യസ്ത സബ്ജക്റ്റുമായി വന്ന്പ്പോൾ ഇത്തവണ മാസ്സ് മാറ്റ്രാൻ പോലെ തീർത്തും നിരാശാചനകം ആയിട്ടില്ലെങ്കിലും പൂർണ്ണ ത്രിപ്തി നൽകിയില്ല.. സയന്റിസ്റ്റായ സൂരിയ നിർമ്മിക്കുന്ന ടൈം റ്റ്രാവൽ വാച്ച് കൈക്കലാക്കാൻ നോക്കുന്ന വില്ലനായ ചേട്ടനും അവസാനം മകന്റെ കയ്യിൽ ആ വാച്ച് എത്തുന്നതൊക്കെയായി മസാല മിക്സ് എക്സ്പിരൊമെന്റ് ഫിലിം എന്നു പറയാം.. ആദ്യ പകുതിയിൽ ക്രിക്കറ്റ് മാച്ച് സീൻ ഒഴിച്ചാൽ കൊള്ളാമായിരുന്നു.. തുടക്കത്തിലെ പഴയ കാലം കാണിക്കുന്ന രംഗത്തെ ഗ്രാഫിക്സ് ഒക്കെ നന്നായിരുന്നു.. സൂരിയ സാമന്ത റൊമാൻസ് സീനൊക്കെ ഇഷ്ടപ്പെട്ടു പക്ഷെ ഇങ്ങനെ ഒരു സബ്ജക്റ്റിൽ പടം മൂഡിനു അത്ര ലെങ്ത്തി റൊമാൻസ് സീൻ ഒഴിവാക്കാമായിരുന്നു ..ഇടക്കു വന്ന ക്രിക്കയ് സീൻ അറു ബോർ..സൂരിയയുടെ ആത്രെയ ആയുള്ള സീനുകളും ഇടക്കിടെ വന്ന ട്വിസ്റ്റുകളുമായി പടം നീങ്ങി ..അവസാനം സെക്കന്റ് ഹാഫിലേക്കു നല്ല രീതിയിൽ ലീഡ് ചെയ്യണ ഇന്റർവെൽ പഞ്ച്.. പക്ഷെ ആ സീനിന്റെ പഞ്ച ഇന്റർവെൽ തുടങ്ങുയപ്പൊൾ തന്നെ കളഞ്ഞു.. രണ്ടാം പകുതിയിൽ പെസ് അല്പം കുറഞ്ഞു ഇടക്കു വന്ന ശരണ്യയുടെ സെന്റി സീൻ ഗംഭീരമാക്കി അതിനു രണ്ടാം പകുതൊയിലെ റൊമാൻസ് മോശമായിരുന്നു ..തീർത്തു ഒഴിവാക്കപ്പെടെണ്ടത റഹ്മാന്റെ സോങ് പ്രതീക്ഷയൊത്തുയർന്നില്ല പക്ഷെ ബിജിഎം സിനിമയോട് നീതി പുലർത്തി സ്റ്റിൽ റഹ്മാൻ ടച്ച് നഷ്ടം തന്നെ ..എന്നാലും ഇടക്കിടെയുള്ള ട്വിസ്റ്റുകൾ പടത്തെ അല്പം സജീവമാക്കി അവസാനം പ്രെഡികറ്റബിൾ ക്ലൈമാക്സും.. വിക്രം കുമാർ സയൻസ് ഫിംഷനൊപ്പം അല്പം സെന്റിയൊക്കെ ചേർത്തിട്ടുണ്ട്.. ട്വിസ്റ്റുകലളാണു പടത്തിന്റെ പേസ് നില നിർത്തിക്കൊണ്ടിരുന്നത് ദോശം പറയരുതല്ലൊ എല്ലാ ട്വിസ്റ്റും കണ്വൈൻസിങ് ആയിരുന്നു സയൻസ് ഫിക്ഷൻ എന്നാ രീതിയിൽ ലോജിക്കിനോട് നീതി പുലർത്തി .പൂർണ്ണമായും സയൻസ് ഫിക്ഷൻ എക്സിപിരിമെന്റിൽ എടുത്താൽ തമിഴന്മാർ പണി കൊടുക്കും എന്നു 100% ഉറപ്പു .. പുള്ളി അതു കൊണ്ട് ലൈറ്റായി പറഞ്ഞു അത് എത്ര കണ്ട് വിജയിച്ചി എന്നു വരും ദിവസങ്ങളിൽ അറിയാം.. പെർഫോമൻസ് നോക്കിയാൽ സൂരിയയുട3 റോളിൽ വില്ലനായ ആത്രേയ ഭാവം കൊൺഗടും ഡയലോഗ്ഗ് ഡെലിവറി കൊണ്ടും സൂര്യം ഗംഭീരമാക്കി ആകറ്റ്ർ സൂരിയ തിരിച്ചു വരവ് എന്നു പറയാം.. സയന്റസ്റ്റായുള്ള റോളും മണി എന്ന കാരക്റ്ററും സൂരിയക്ക് കെക്ക് വാൾ റോൾ തന്നെ മറ്റുള്ളവർ ആരും മോശമാക്കിയില്ല. ശരണ്യ നന്നായി ചെയ്തു സൂരിയ കഴിഞ്ഞാൽ ഓർമിക്കപ്പെടാവുന്ന ഒരേയൊരി പേർഫോമൻസ് ക്യാമറ ആണു ഏറ്റവും വലിയ പോസിട്ടീവ് ..സോങ് ആവേറെജ് ബി.ജി.എം കുഴപ്പമില്ല ഓവെറാൾ നോക്കിയാൽ തരക്കേടില്ലാത്ത ഒരു സിമ്പിൾ സയൻസ് ഫിക്ഷൻ പടം വിത് ട്വൊസ്റ്റ് .. പക്ഷെ തമിഴന്മാർക്കു ദഹികകൻ ചാൻസില്ല ..കൂടെ ഉണ്ടായിരുന്ന തമിഴന്മാർ ഒന്നും മനസിലായില്ല എന്നൊക്കെ പറയണൂണ്ട് മാസ്സ് എലമെന്റ്സും തീരെ കുറവു എന്റെ അഭിപ്രായത്തിൽ പൂർണ്ണ ത്രിപ്തി നൽകാത്ത നല്ലൊരു ശ്രമം എന്നു വിശേഷിപ്പിക്കാം.. പക്ഷെ തമിഴിലെ സൂപ്പർ താരങ്ങളിൽ നിന്നു വെറൈറ്റി അറ്റമ്പ്റ്റ് ഇഷ്ടപ്പെടണവർക്കു ധൈര്യമായി കാണം അമിത പ്രതീക്ഷയില്ലാതെ റെറ്റിങ് 5ൽ ഒരു 2.8മുതൽ 3വരെ കൊടുക്കാം തിയേറ്റർ അറ്റ്മോസ്ഫൊയർ പോലിരിക്കും