എല്ലാം ശെരിയാക്കാൻ വരുന്നവരോട്. 1 ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഉള്ള ആദ്യ വിവാദം ആയിരുന്നു ഗണേഷ് കുമാറിന്റെ .. ഒരു കുടുംബപ്രശ്നത്തെ ഊതിപെരുപ്പിച്ചു ആ കുടുംബവും തകർത്തു ജനങ്ങളുടെ സമയവും കളഞ്ഞു നിങ്ങൾ വിവാദം ഉണ്ടാക്കിയിട്ട് ഇപ്പൊ എന്തിനു അതേ ഗണേഷിനെ നിങ്ങൾ തോളിൽ ഏറ്റി നടക്കുന്നു ? 2 ബാലകൃഷ്ണപിള്ളയുടെ പേരിൽ നിങ്ങൾ നടത്തിയ ഹർത്താൽ ഒക്കെ എന്തിനായിരുന്നു ? 3 ഇത്തവണ ഭരണത്തിൽ വരുവാൻ നിങ്ങൾക്ക് ഉള്ള അർഹത എന്താണ് ? അഴിമതി രഹിത ഭരണമോ അതോ വികസന നയമോ , എന്താണ് നിങ്ങൾക്ക് അവകാശപ്പെടാൻ ഉള്ളത് ? അഴിമതി രഹിത ഭരണം ആണെങ്കിൽ ചില ചോദ്യങ്ങൾ ഞങ്ങൾ അങ്ങോട്ട് ചോദിക്കാം ടോട്ടൽ ഫോർ യൂ എന്ന കോടികളുടെ തട്ടിപ്പിൽ അന്നത്തെ വി എസ് സർക്കാരിലെ രണ്ടു മന്ത്രി പുത്രന്മാർക്കും ഭരണത്തിലെ പല ഉന്നതന്മാർക്കും പങ്കു ഉണ്ടായിരുന്നല്ലോ , എന്നിട്ട് അന്ന് എത്ര ഉന്നതന്മാരെ വി എസ് അറസ്റ്റ് ചെയ്യിച്ചു ? 18 തികയാത്ത ഒരു ചെക്കൻ അങ്ങ് ബലിയാടായി .. അല്ലാതെ എന്ത് ചെയ്തു ? ഫാരിസ് അബൂബക്കർ എന്ന വിവാദ നായകനും ചാക്ക് രാധാകൃഷ്ണനും ഒക്കെ നിങ്ങളുടെ പാർട്ടിയുടെ ആരായിട്ട് വരും ? സാന്റിയാഗോ മാർട്ടിൻ എന്ന ലോട്ടറി കൊള്ളക്കാരനെ നിങ്ങൾ എന്തിനു സംരക്ഷിച്ചു ? ചക്കിട്ടപ്പാറ ഖനന അഴിമതിയിൽ എളമരം കരീമിന് എതിരെ എന്തേ നാക്ക് പൊങ്ങാത്തത് ? വി എസ്സിന്റെ സ്വന്തം മകന്റെ നിയമന ഉത്തരവ് സംബന്ധിച്ച വിവാദത്തിൽ ഇതേ വരെ കൃത്യമായ ഒരു ഉത്തരം തരാൻ കഴിഞ്ഞിട്ടുണ്ടോ ? എല്ലാവരെയും സദാചാരം പഠിപ്പിച്ചു അവരുടെ ഒക്കെ വീട്ടിൽ ഇരിക്കുന്ന സ്ത്രീകളെ പറ്റി വരെ അപവാദം പറയുന്ന വി എസ് എന്തേ സ്വന്തം മകന്റെ മക്കാവൂ സന്ദർശനത്തെ പറ്റി ഇക്കിളി പ്രസംഗം നടത്താഞ്ഞതു ? ഒരു അഴിമതിയും നടത്തിയില്ല എങ്കിൽ ബീഡി തൊഴിലാളികളായ നിങ്ങൾ നേതാക്കൾ എങ്ങനെ കോടികൾ ആസ്തിയിൽ ചേർത്തു ? 4 ഇനി വികസനം ആണ് വാഗ്ദാനം എങ്കിൽ നിങ്ങൾ ഭരിച്ച സമയത്ത് കൊള്ളാവുന്ന ഒരു റോഡ് എങ്കിലും പണിയുവാൻ സാധിച്ചിരുന്നോ ? നിങ്ങളുടെ പാർട്ടി ഗ്രാമങ്ങളിൽ ഇന്നും ജനങ്ങളുടെ അവസ്ഥ എന്താണ് ? 5 അധികാരം കിട്ടിയാൽ 24 മണിക്കൂറിനകം ശാരി കൊലക്കേസിലെ വി ഐ പികളെ അടക്കം കയ്യാമം വെക്കും എന്ന് പറഞ്ഞ വി എസ് പിന്നെ എന്തേ വാ പൂട്ടിയത് ? അന്ന് പൂട്ടിയ വാ പിന്നെ തുറന്നത് ഇവിടെ പെരുമ്പാവൂരിൽ ജിഷ കൊല്ലപ്പെട്ടപ്പോൾ ആണ് .. അത് മുഖ്യമന്ത്രി രാജി വെക്കണം എന്ന് പറയാൻ മാത്രം .. 6 കൊല്ലപ്പെട്ട ജിഷയുടെ അമ്മ അടക്കം സ്ഥലം എം എൽ എ യുടെ പങ്ക് വിളിച്ചു പറഞ്ഞപ്പോൾ എന്തിനാണ് നിങ്ങൾ ആ പാവം അമ്മയെ ഗൂഢാലോചനക്കാരി ആക്കി ചിത്രീകരിച്ചത് ? സരിത പറയുന്നത് പൊൻ വാക്ക് ആയ നിങ്ങൾക്ക് എങ്ങനെയാണ് മകൾ നഷ്ടപെട്ട ഒരു അമ്മയുടെ വാക്കുകൾ വിശ്വസിക്കാൻ പറ്റാതെ വരുന്നത് ? ഇനി അവരെ വിശ്വസിച്ചില്ല എങ്കിലും കൊലപാതകം നടന്ന അന്ന് അവിടം സന്ദർശിച്ച എം എൽ എ പുറം ലോകം അറിയാതെ ഇത് ആറു ദിവസം മൂടി വെച്ചപ്പോൾ തന്നെ അറിയില്ലേ അയാളുടെ പങ്കു .. സംഭവ ദിവസം സ്ഥലത്ത് ഉണ്ടായിരുന്ന ഉത്തരവാടിത്വപെട്ട എം എൽ എ യെ പഴി ചാരാതെ നിങ്ങൾക്ക് എങ്ങനെ തിരുവനന്തപുരത്ത് കിടക്കുന്ന ഭരണകക്ഷികളെ പഴി ചാരാൻ സാധിക്കും ? 7 നിങ്ങടെ രണ്ടു നേതാക്കളെ കല്ലെറിഞ്ഞു എന്നാ കുറ്റത്തിന് അല്ലെ 21 വയസ്സുകാരൻ അരിയിൽ ശുക്കൂർ എന്ന പാവത്തിനെ താലിബാൻ മോഡലിൽ നിങ്ങൾ വെട്ടികൊന്നത് ? ഇതേ നിങ്ങൾ അല്ലേ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ വഴി തടയുകയും കല്ലിനു എറിയുകയും ചെയ്തത് ? പാർട്ടികാർക്ക് ആരെയും ആക്രമിക്കാം എന്നാണോ ? 8 ആശയപരമായ സംഘട്ടനങ്ങളെ തുടർന്ന് പാർട്ടി വിട്ട ടിപി യെ 51 വെട്ടു വെട്ടി ക്രൂരമായി കൊലപ്പെടുത്തിയ നിങ്ങൾക്ക് അക്രമരഹിത കേരളത്തെ കുറിച്ച് പ്രസംഗിക്കാൻ എന്ത് യോഗ്യത ? കൂടെ നടന്നവനോട് നിങ്ങൾ ചെയ്തത് ഇതാണ് എങ്കിൽ സാധാരണക്കാരുടെ ഗതി എന്താകും ? 9 നിങ്ങളുടെ ഏതു നേതാക്കൾ ആണ് ജനങ്ങളോട് മാന്യമായി സംസാരിക്കുന്നതായി ഉള്ളത് ? ഗുണ്ടാ ഭാഷ അല്ലെ നിങ്ങളുടെ പാർടി ഭാഷ ? അനുപമ എന്ന IAS ഉദ്യോഗസ്ഥയെ പോലും നോക്ക് കൂലി ചോദിച്ചു ദിവസങ്ങളോളം ഭീഷണിപെടുത്തിയവർ അല്ലേ നിങ്ങൾ ? നിങ്ങളെ ജനങ്ങൾ എങ്ങനെ സമീപിക്കും ? 10 നിങ്ങൾ വർഷങ്ങളോളം അടക്കി ഭരിച്ച ബംഗാളിൽ നിങ്ങൾക്ക് എന്ത് വികസനം കൊണ്ട് വരാൻ സാധിച്ചു ? പോട്ടെ നിങ്ങളുടെ സ്വന്തം പാർടി ഗ്രാമങ്ങളിൽ ദാരിദ്ര്യവും ഗുണ്ടാപണിയും അല്ലാതെ എന്തുണ്ട് നിങ്ങളുടെ സമ്പാദ്യം ? ഇങ്ങനെ അഴിമതിയുടെയും അക്രമ രാഷ്ട്രീയത്തിന്റെയും വികസന വിരോധ നയങ്ങളുടെയും ആകെ തുകയായ നിങ്ങളെ ഇനിയും ഞങ്ങൾ സഹിക്കണോ ?
Athe.. Nokam.. Vk rajante makan ayath kond vr sunilkumarinu sadhyatha nallonam und.. Baaki ellam baaki votersinte kayyil