1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☆ KAMMATIPAADAM 》》Dulquer Salmaan 》 》Rajeev Ravi 》》28 Days 13.90 cr Gross

Discussion in 'MTownHub' started by Novocaine, Dec 9, 2015.

  1. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    No ,, only vanitha ,,as of nw
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    duration crct etra aan
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    athinekal nalla trailer aayittum
     
  4. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    exactly ariyillaa
     
    Mayavi 369 likes this.
  5. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    9000+ trailer likes
     
  6. Ferno

    Ferno Star

    Joined:
    Mar 23, 2016
    Messages:
    1,379
    Likes Received:
    439
    Liked:
    704
    Trophy Points:
    238
    Location:
    Thrissur
    [​IMG]
    കമ്മട്ടിപ്പാടം ആക്ഷനല്ല, റിയാക്ഷനും കൗണ്ടര്‍ആക്ഷനും
    By: അനീഷ് കെ. മാത്യു

    17 May 2016, 04:02 pm

    upload_2016-5-18_15-27-1.png
    upload_2016-5-18_15-27-1.png
    upload_2016-5-18_15-27-1.png
    upload_2016-5-18_15-27-1.png
    നാടകത്തില്‍നിന്ന് സിനിമയില്‍ എത്തിയ കലാകാരന്മാരുടെ പട്ടികയിലാണ് പി. ബാലചന്ദ്രന്റെ സ്ഥാനം. നാടകത്തിലെന്ന പോലെ അഭിനയം, തിരക്കഥ, സംവിധാനം എന്നിവയെല്ലാം തിളങ്ങിയിട്ടുണ്ട് സിനിമക്കാര്‍ ബാലേട്ടാ എന്ന് സ്നേഹത്തോടെ വിളിക്കുന്ന അദ്ദേഹം. എം.ജി. സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്സില്‍നിന്ന് വിരമിച്ചശേഷം സിനിമയില്‍ സജീവമായിരിക്കുന്ന ബാലചന്ദ്രനാണ് കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിന്റെ തിരക്കഥാകൃത്ത്. കമ്മട്ടിപ്പാടം, എഴുത്ത്, നാടകം, ജീവിതം, രാഷ്ട്രീയം തുടങ്ങിയവയെക്കുറിച്ച് പി. ബാലചന്ദ്രന്‍ സംസാരിക്കുന്നു.

    നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള എഴുത്തുപരീക്ഷണം?

    നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. 2012-ല്‍ പുറത്തിറങ്ങിയ ഇവന്‍ മേഘരൂപന്‍ എന്ന ഞാന്‍ തന്നെ സംവിധാനം ചെയ്ത സിനിമയ്ക്ക് വേണ്ടിയാണ് അവസാനമായി തിരക്കഥ എഴുതിയത്. ഈ നാലു വര്‍ഷം ഒരു ഇടവേള എന്നൊന്നും പറയാന്‍ കഴിയില്ല. തുടര്‍ച്ചയായി എഴുതി വിജയിപ്പിക്കാന്‍ സാധിക്കില്ല എന്നതിനാല്‍ വരുന്ന സ്വാഭാവികമായ കാലതാമസമാണിത്. എപ്പോഴും കഥയെഴുതി പൂര്‍ണതയിലെത്തിക്കാന്‍ പോന്ന ആളല്ല ഞാന്‍. അത് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് നല്ല സബ്ജെക്ടുകള്‍ വരുമ്പോ മാത്രമെ എഴുതാറുള്ളു. ഒരാള്‍ മാത്രം വിചാരിച്ചത് കൊണ്ട് അതൊരു സിനിമ ആകണമെന്നില്ല. ഒരു കളക്ടീവ് എഫോര്‍ട്ടിന്റെ ഭാഗമാണത്. അതില്‍ ഞാന്‍ എന്റെ റോളുകള്‍ ചെയ്യുന്നു.

    പിന്നെ, ഒരുപാട് പണം ആവശ്യമായി വരുന്ന ഒരു പ്രൊജക്ടാണ് സിനിമ. എപ്പോഴും, ഈ പണം മുടക്കാന്‍ ആളുകളെ കിട്ടിയെന്ന് വരില്ല. കാലതാമസം, ഇടവേള ഇതൊക്കെ സ്വാഭാവികമാണ്, പ്രത്യേകിച്ച് ഒരു എഴുത്തുകാരന്.

    എന്താണ് കമ്മട്ടിപ്പാടം?

    കൗതുകമുള്ളൊരു പേരാണ് കമ്മട്ടിപ്പാടം. ഈ സിനിമ എഴുതി തുടങ്ങുമ്പോള്‍ ഇതിന് ഈ പേരിട്ട് തുടങ്ങണമെന്ന് വിചാരിച്ചിരുന്നില്ല. പല പേരുകള്‍ ഞാന്‍ രാജീവിനും രാജീവ് എന്നോടും നിര്‍ദ്ദേശിച്ചിരുന്നു. സിനിമകള്‍ അങ്ങനെയാണല്ലോ, പേര് വന്നു ചേരുകയാണ് ചെയ്യുന്നത്. രാജീവ് നിര്‍ദ്ദേശിച്ചിരുന്ന പേരുകളില്‍ ഒന്നാണ് കമ്മട്ടിപ്പാടം. കൗതുകത്തിനൊപ്പം സ്ട്രൈക്ക് ചെയ്യുന്ന പേരാണത്. സിനിമയ്ക്ക് പേരിടുമ്പോള്‍ അതിന്റെ അര്‍ഥത്തിനൊപ്പം കേക്കുമ്പോള്‍ ഇമ്പമുണ്ടായിരിക്കണം. വാക്കുകള്‍ക്ക് താളവും ഈണവും ഉണ്ടാകുമ്പോഴെ നേരത്തെ പറഞ്ഞ ഇമ്പമുണ്ടാകുകയുള്ളു.

    എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് നിലനില്‍ക്കുന്ന പ്രദേശത്തിന്റെ പേരാണ് കമ്മട്ടിപ്പാടം. ഈ തലമുറയ്ക്ക് അതേക്കുറിച്ച് അറിയില്ലെങ്കിലും, പഴയതലമുറയ്ക്ക് നന്നായി അറിയാം. മണ്ണുമായിട്ടും പാടങ്ങളുമായിട്ടുമൊക്കെ ഈ കഥയ്ക്ക് നല്ല ബന്ധമുണ്ട്. പാടത്ത് മുളച്ച വിത്തുകളാണ് ഇതിലെ കഥാപാത്രങ്ങള്‍. അവ അവിടെ തളിര്‍ത്ത്, വളര്‍ച്ച പ്രാപിക്കുകയാണ്.

    തിരക്കഥ ഒഴിവാക്കി കൊണ്ടായിരുന്നോ ഷൂട്ടിംഗ് ?

    ഉള്ള ഒരു സാധനമല്ലേ ഒഴിവാക്കാന്‍ പറ്റു. എനിക്ക് ഈ ഷര്‍ട്ട് വേണ്ട എന്നു വെയ്ക്കണമെങ്കില്‍ എനിക്ക് ആ ഷര്‍ട്ട് ഉണ്ടായിരിക്കണം. എന്നാലെ വേണ്ടാ എന്ന് വെയ്ക്കാന്‍ സാധിക്കുകയുള്ളു. ഇല്ലാത്തൊരു സാധനത്തെ എങ്ങനെയാ വേണ്ടെന്ന് വെയ്ക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്ന മുറയ്ക്കാണ് തിരക്കഥയും പൂര്‍ത്തിയാകുന്നത്. തിരക്കഥ കത്തിച്ച് കളഞ്ഞിട്ട് വേണം സിനിമ എടുക്കാന്‍ എന്ന് രാജീവ് രവി പറഞ്ഞപ്പോള്‍ ഒരു തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഒരുകാര്യമാണത്. എന്റെ ധാര്‍മികതയാണത്. കഥ പരുവപ്പെടുത്തുമ്പോള്‍ തോന്നിയ ഏതാനും കുറിപ്പുകള്‍ കൊണ്ട് മാത്രവും സിനിമ എടുക്കാന്‍ സാധിക്കും. തിരക്കഥകള്‍ സിനിമയാക്കുമ്പോള്‍ പലപ്പോഴും എഴുത്തുകാരനെ സംവിധായകന് തള്ളിപ്പറയേണ്ടി വരും. എന്നു വെച്ചാല്‍, തിരക്കഥയില്‍ എഴുതി വെച്ചിരിക്കുന്നത് ചിലപ്പോള്‍ അങ്ങനെ ഉപയോഗിക്കാന്‍ സാധിക്കില്ലായിരിക്കും. ഇത് രണ്ടും രണ്ട് മാധ്യമമാണ്. ഒന്ന് എഴുത്തും മറ്റൊന്ന് വിഷ്വലുമാണ്. ഇവിടെ തിരക്കഥയില്‍ എന്ത് മാറ്റം വരുത്താനും സംവിധായകന് അവകാശമുണ്ട്. എന്റെ തിരക്കഥ ഞാന്‍ തന്നെ സംവിധാനം ചെയ്തപ്പോള്‍, പലപ്പോഴും എനിക്ക് ഞാന്‍ എന്ന തിരക്കഥാകൃത്തിനെ തള്ളിക്കളയേണ്ടി വന്നിട്ടുണ്ട്.

    നാടകത്തിന്റെ തിരക്കഥയും സിനിമയുടെ തിരക്കഥയും തമ്മിലുള്ള വലിയൊരു വ്യത്യാസമാണത്. നാടകത്തിന് തിരക്കഥ എഴുതുന്നത് അത് എക്കാലവും ഒരു ഗ്രന്ഥമായി നിലനില്‍ക്കാനാണ്. ഷെയ്ക്ക്സ്പിയര്‍, ഇബ്സണ്‍ തുടങ്ങിയവരുടെ നാടക തിരക്കഥകള്‍ ഇപ്പോഴും നിലനില്‍ക്കുന്നത്, ഈ എഴുത്തുകാര്‍ ഇപ്പോഴും ജീവിക്കുന്നത് ഇത്തരം കൃതികളിലൂടെയാണ്. എന്നാല്‍, ഈ നാടകങ്ങളൊക്കെ ഇന്ന് വേദിയില്‍ അവതരിപ്പിക്കുന്നത് പഴയ രീതിയിലല്ല, മറിച്ച് പുതിയ രീതിയിലാണ്. അത് സംവിധാനം ചെയ്യുന്ന ആളിന്റെ ക്രിയേറ്റിവിറ്റിക്ക് അനുസരിച്ച് മാറ്റം വരും. അവിടെയാണ് ഷെയ്ക്സ്പിയറെയും ഇബ്സനേയുമൊക്കെ കലാകാരന്‍ നിഷേധിച്ച് മുന്നോട്ടു പോകുന്നത്. സിനിമയുടെ തിരക്കഥകള്‍ എഴുതുന്നത് ഇത്തരത്തില്‍ എക്കാലവും നിലനില്‍ക്കുന്നതിന് വേണ്ടിയല്ല.

    രാഷ്ട്രീയം ?

    രാജീവ് രവിയുടെ മുന്‍പുള്ള രണ്ടു സിനിമകളും ലൗഡായി രാഷ്ട്രീയം സംസാരിക്കുന്ന സിനിമകളാണ്. എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്, അതുപോലെ എനിക്കും രാഷ്ട്രീയമുണ്ട്. പക്ഷെ, എന്റേത് പ്രകടരാഷ്ട്രീയമല്ല. എന്റെ രാഷ്ട്രീയവും രാജീവിന്റെ രാഷ്ട്രീയവും തമ്മില്‍ വ്യത്യസമുണ്ട്. പക്ഷെ, ഒരു വാഹനത്തില്‍ കണ്ടുമുട്ടാന്‍ സാധിക്കുന്ന തരത്തില്‍ സമാനതകളുണ്ട് ഞങ്ങളുടെ രണ്ടു പേരുടെയും രാഷ്ട്രീയത്തിന്. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവന്റെ, അടിച്ചമര്‍ത്തപ്പെടുന്നവന്റെ മനസ്സിന് ഒപ്പം സഞ്ചരിക്കുന്നതാണ് ഞങ്ങളുടെ രണ്ടു പേരുടെയും രാഷ്ട്രീയം. മണ്ണും, വിണ്ണും പെണ്ണും ഒരുപോലെ സംരക്ഷിക്കപ്പെടുന്നതായിരിക്കണം രാഷ്ട്രീയം. അത് സംഭവിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന അമര്‍ഷം എന്നെക്കാള്‍ ലൗഡാണ് രാജീവ് രവിക്ക്. അയാള്‍ അറിയാതെയാണെങ്കിലും അല്ലെങ്കിലും അയാളുടെ സിനിമകളില്‍ അത് നന്നായി പ്രതിഫലിക്കുന്നുമുണ്ട്. കൃത്യമായ വര്‍ഷം വെച്ച് പറയാന്‍ പറ്റുന്ന ചരിത്ര സംഭവങ്ങള്‍ അല്ലെങ്കിലും എഴുപതുകള്‍ മുതല്‍ ഏതാണ്ട് 2015 വരെയുള്ള കാലവികാസത്തിന്റെ രാഷ്ട്രീയം ഈ സിനിമയും പങ്കുവെയ്ക്കുന്നുണ്ട്.

    ദുല്‍ഖര്‍ സല്‍മാന്‍ ?

    ഉള്ളടക്കവും പവിത്രവുമൊക്കെ എഴുതി ഉണ്ടാക്കുമ്പോള്‍ ഇതിലെ കഥാപാത്രം മോഹന്‍ലാല്‍ ആണെന്ന് മനസ്സിലുണ്ടായിരുന്നു. പിന്നെ മറ്റു കഥാപാത്രങ്ങളെക്കുറിച്ചും ഏതാണ്ട് ധാരണയുണ്ടായിരുന്നു. പക്ഷെ, കമ്മട്ടിപ്പാടം അങ്ങനെയായിരുന്നില്ല. ഇത് എഴുതി തുടങ്ങുന്ന സമയത്ത് ചെറുപ്പക്കാരന്‍ പോലുള്ള സംബോധനകളായിരുന്നു കഥാപാത്രത്തിന് ഉപയോഗിച്ചിരുന്നത്. ഒരു പേര് പോലും ഉണ്ടായിരുന്നില്ല. പിന്നീടാണ് കൃഷ്ണനെന്നോ രാമനെന്നോ മറ്റോ കഥയ്ക്ക് യോജിക്കുന്ന തരത്തില്‍ പേര് പോലുമിടുന്നത്. ഇതിന്റെ ഏതാണ്ടൊരു രണ്ടാം ഘട്ടത്തില്‍ മാത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടനിലേക്ക് എത്തുന്നത്. അങ്ങനെ തന്നെയാണ് വിനായകന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരൊക്കെ ഓരോ കഥാപാത്രങ്ങളായി മാറുന്നത്.

    ദുല്‍ഖറിനെക്കുറിച്ച് പറയുകയാണെങ്കില്‍, ചെയ്ത് ഫലിപ്പിക്കാന്‍ ഒരല്‍പ്പം പ്രയാസമുള്ള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഒരു ആക്ഷനല്ല ഈ സിനിമ, ആക്ഷന്റെ റിയാക്ഷനും അതിന്റെ കൗണ്ടര്‍ റിയാക്ഷനുമാണ്. ഒരു ആക്ഷന്‍ ആര്‍ക്കും പെട്ടെന്ന് ചെയ്യാം അതിന്റെ റിയാക്ഷന്‍ അഭിനയിച്ച് പ്രതിഫലിപ്പിക്കാനാണ് പ്രയാസം. ഒരു റിയാക്ഷന്‍ എന്ന് പറയുമ്പോള്‍ ഒരാളുടെ നിശബ്ദത പോലും ഒരു റിയാക്ഷനാണ്. ഒരു അടികൊള്ളുമ്പോള്‍ നിശബ്ദനായി ഒരാള്‍ നില്‍ക്കുമ്പോഴും അയാളുടെ മനസ്സിലുള്ളത് ജ്വാലസാഗരമായിരിക്കും. അതാണ് ദുല്‍ഖര്‍ ഇതില്‍ ചെയ്തിരിക്കുന്നത്. ദുല്‍ഖറുമൊത്തുള്ള എന്റെ എക്സ്പീരിയന്‍സില്‍നിന്ന് എനിക്ക് പറയാന്‍ കഴിയുന്നത് സെറ്റില്‍ ഡിസിപ്ലിന്‍ഡായിട്ടുള്ള ഒരു നടനാണ് ദുല്‍ഖര്‍. താന്‍ ചെയ്യുന്ന ജോലിയോട് കൃത്യമായും നീതിപുലര്‍ത്തുന്ന കഠിനാധ്വാനിയായിട്ടുള്ള ഒരു ചെറുപ്പക്കാരന്‍. അയാള്‍ ഉള്ളിലേക്ക് നോക്കി തെറ്റുകള്‍ തിരുത്തി മുന്നേറുന്ന ഒരാളാണ്.

    ദുല്‍ഖര്‍ എന്ന നടന്റെ വളര്‍ച്ചാ ഗ്രാഫ് ?

    ഓരോ സിനിമ കഴിയുമ്പോഴും നടന്റെ ഗ്രാഫ് ഉയര്‍ന്ന് ഉയര്‍ന്ന് വരും എന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍. ദുല്‍ഖര്‍ സല്‍മാന്‍ നാളെ ഒരു പൊട്ട തിരക്കഥയില്‍ മോശം സംവിധായകന്റെ അടുത്ത് ചെന്നുപെട്ടാല്‍ തീര്‍ന്നില്ലേ? ഗ്രാഫ് താഴേക്ക് പോകില്ലേ? വളര്‍ച്ചയല്ല, പരിവര്‍ത്തനമാണ് ഒരു നടനില്‍ നടക്കുന്നത്. ആദ്യത്തെ പോരായ്മകള്‍ പരിഹരിച്ച് ഒരാള്‍ മുന്നോട്ടു നീങ്ങുമ്പോള്‍ അയാള്‍ക്ക് സംഭവിക്കുന്നത് പരിവര്‍ത്തനമാണ്. ഒരാള്‍ അഭിനയത്തില്‍ പക്വത കൈവരിക്കുമ്പോഴും അയാള്‍ക്കുണ്ടാകുന്നതും പരിവര്‍ത്തനമാണ്.
     
    Novocaine likes this.
  7. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Thrissur

    Girija
    Sree
    INOX
     
  8. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    veroru fan made trailer aayi confused aayi
     
  9. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  10. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    KAMMATTIPAADAM :: Forum il Updates tharanayi FDFS pokunnavarude List

    1. Mark Twain - Kodungalloor / Chalakkudy
    2. Ferno - Peringottukara / Thrissur
    3. Johnson Master - Abhilash , KTM
    4. Joker - ? ? ?
    5. Arakkal MadahavanUnni - Prathibha , Mavelikkara
    6. Jason - Kollam / Alappuzha
    7. Saathan 666 - Kairali / Apsara , CLT
    8. chumma - Multi / Kavitha , EKM
    9. VivekNambalatt - Girija , TSR

    Update ....
     

Share This Page