1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☆ KAMMATIPAADAM 》》Dulquer Salmaan 》 》Rajeev Ravi 》》28 Days 13.90 cr Gross

Discussion in 'MTownHub' started by Novocaine, Dec 9, 2015.

  1. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43
    Thanks
     
  2. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43
    Avg- above avg
     
  3. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    Me too.. Special pratheekshikkaruth.. Idak idak Dulquer samsarikkunnath(Bus scenes) enthina ennu manassilayilla.. Watchable.. Darwinte Parinamam okke average hit aakkiya sthithikk ith hit aakkam..
     
    Mark Twain likes this.
  4. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    rush enganund...2 cr opening possible aano??
     
  5. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    BO il oru 'Kali' pratheelshicha mathiyavum le....
     
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    charlie & kali range illa enn thonunu mrng status kanditt , shwsum aa range illa
     
  7. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    Below Charlie n Kali pratheekshikkunnullu.. Length aanu main problem.. Kanan ulla film okke thanne.. Review average..

    Sent from my Lenovo K50a40 using Tapatalk
     
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks oru rvw idu..
     
  9. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    കമ്മട്ടിപ്പാടം

    റിയലിസ്റ്റിക് ഡ്രാമ സിനിമകൾ ഒരുക്കുന്നതിൽ രാജീവ് രവിയുടെ പ്രാവണ്യം നാം അദ്ദേഹത്തിന്റെ മുൻചിത്രങ്ങളിൽ കണ്ടതാണ്. മുൻകാല എഴുത്തുക്കാരനായ പി ബാലചന്ദ്രനെയും യുവാക്കളുടെ ഹരമായ ദുൽഖറിനെയും കൂട്ടുപിടിച്ചു എത്തുമ്പോൾ പ്രതീക്ഷകൾ ഉണ്ടാക്കുന്നത് സ്വാഭാവികം എങ്കിൽ ആ പ്രതീക്ഷകൾക് ഒത്തു ഉയർന്ന നല്ലൊരു ചലച്ചിത്രം തന്നെയാർന്നു ഇതും. കമ്മട്ടിപ്പാടത്തിലെ കൃഷ്ണൻ,ഗംഗ,ബാലൻ,അനിത അങ്ങനെ പലരുടെയും ജീവിതങ്ങൾ, ചോരയുടെ മണം നിറഞ്ഞ ഒരു യാത്രയാണ് ഈ ചിത്രം.അഭിനയ തികവിൽ എല്ലാവരും ഒന്നിനൊന്ന് മെച്ചം. എടുത്ത് പറയേണ്ടത് വിനായകൻ അവതരിപ്പിച്ച 'ഗംഗ' , അറിയാതെ നമ്മൾ കൈ അടിച്ചു പോക്കും ആ പ്രകടനത്തിന് മുന്നിൽ.പിന്നെ ഗംഗയുടെ ചേട്ടനായി അരങ്ങു തകർത്ത ബാലൻ (അഭിനയിതാവിന്റെ പേര് അറിഞ്ഞൂടാ). പേരുകൾ എടുത്ത് പറയാൻ തുടങ്ങിയാൽ എല്ലാവരുടെയും പറയേണ്ടി വരും കിട്ടിയ കഥാപാത്രങ്ങളായി ഓരോരുത്തരും ജീവിക്കുകയായിരുന്നു. ദുൽഖർ നാല് ഗെറ്റപ്പിൽ വരുന്നു , ഓരോ രീതിയിലും അതിന് അനിവാര്യമായ മാറ്റങ്ങൾ വരുത്തി വളരെ മികവുറ്റ പ്രകടനം. പക്ഷേ ചില സമയങ്ങളിൽ ബോഡി ലാംഗ്വേജ് കഥാപാത്രത്തിന് യോജിച്ചതാണോ എന്ന് തോന്നിപ്പിക്കുന്ന കല്ലുകടിയുമുണ്ടായി (ഫയിറ്റ്സിൽ പ്രത്യകിച്ചും).

    അഭിനയിതാക്കളുടെ പിന്നാലെ പോയി നാച്ചുറലായി ഒപ്പിയെടുക്കുന്ന രാജീവ് രവിയുടെ തന്നത് മേക്കിങ് ശൈലിക്ക് ക്യാമറ ചലിപ്പിച്ചത് മധു നീലകണ്ടനാണ്. ഛായാഗ്രാഹകൻ എന്ന നിലയിൽ അഭിമാനിക്കാവുന്ന ഒരു പിടി നല്ല വിഷ്വൽസ് അദ്ദേഹം ഈ ചിത്രത്തിനായി സംഭാവന ചെയ്തിരിക്കുന്നു. K (കൃഷ്ണകുമാർ), ജോൺ പി വർക്കി, വിനായകൻ എന്നിവർ നിർവഹിച്ച സംഗീതം മികച്ചു നിന്നു. ഫോൾക് ആണ് കൂടുതലും. പശ്ചാത്തല സംഗീതം ചിത്രത്തിന് നല്ല അതമാവ് നൽകി കൂടെ കട്ടക്ക് പിടിച്ചു നിന്നു.

    തന്റെ മൂന്നാമത്തെ സംവിധായക സംരംഭത്തിൽ എത്തി നിൽക്കുന്ന രാജീവ് രവി നിങ്ങൾക്ക് അഭിമാനിക്കാം , തല ഉയർത്തി തന്നെ നിൽക്കാം കാരണം വെറും ഡ്രാമയാക്കി അലംകൊലമാക്കി മറ്റ് പലരും അവതരിപ്പിക്കാവുന്ന ഒരു കഥയെ നിങ്ങൾ നിങ്ങളുടെ സിനിമയാക്കി മാറ്റി, യഥാർത്ഥ സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ സൃഷ്ടിയാക്കി മാറ്റി.

    ഇനിയും ഒട്ടും അമ്മന്തിക്കാതെ കൂട്ടുക്കാരോടൊപ്പവും കുടുംബത്തോടൊപ്പവും അടുത്തുള്ള കോട്ടകയിൽ പോയി കണ്ടിരിക്കാവുന്ന നല്ലോരു ചിത്രമാണ് 'കമ്മട്ടിപ്പാടം'

    വാൽകഷ്ണം: വയലൻസ് ഈ സിനിമയിൽ അലിഞ്ഞു ചേരുന്നിരിക്കുന്നത് അതിന്റെ കഥയുടെ ഭാഗമായാണ്. കാറിലും ഫ്ലാറ്റിലും അടച്ച മുറികളിലും ജീവിക്കുന്ന നമ്മളെ പോലെയുള്ളവർ ഇങ്ങനെയുള്ള ജീവിതങ്ങൾ കണ്ട് കാണില്ല, എന്നാൽ ഇങ്ങനെയും ജീവിതങ്ങൾ നമ്മുക്ക് ചുറ്റുമുണ്ട് അതൊരു സത്യം മാത്രം.
     
  10. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    ഇന്ത്യയിലെ തന്നെ മികച്ച ഛായാഗ്രഹന്മാരിൽ ഒരാളാണ് രാജീവ്‌ രവി. അന്നയും റസൂലും എന്ന ആദ്യ സംവിധാന സംരംഭത്തിൽ തന്നെ മികവു പുലർത്തിയിരുന്നെങ്കിലും, അദ്ദേഹത്തിന്റെ രണ്ടാം ചിത്രമായ 'ഞാൻ സ്റ്റീവ് ലോപ്പസ്' ആയിരുന്നു സിനിമ എന്ന കലയോട് പൂർണമായും നീതി പുലർത്തുന്ന മികച്ച സൃഷ്ടി. ഇപ്പോൾ 'കുമ്മട്ടിപാടം' എന്ന മൂന്നാം ചിത്രത്തിലുടെ രാജീവ്‌ രവി മലയാളത്തിൽ ഒരു 'മോഡേൺ ക്ലാസ്സിക്കിന്' ജന്മം നൽകിയിരിക്കുകയാണെന്ന് നിസംശയം പറയാം.

    ബ്രസീലിയൻ ചിത്രമായ സിറ്റി ഓഫ് ഗോഡിനെ ഓർമിപ്പിക്കുന്ന രീതിയിലെ കഥാപാത്രങ്ങളുടെ രൂപങ്ങൾ ട്രൈലറിൽ കണ്ടിരുന്നു. സിറ്റി ഓഫ് ഗോഡ് പോലെ തന്നെ 'ക്രൈം' ആണ് കുമ്മട്ടിപാടത്തിന്റെയും പ്രധാന ആശയം. കഥാപത്രങ്ങളിലൂടെയും 'ക്യാരക്ടർ ജേർണി'യിലൂടെയും കൊച്ചി നഗരത്തിന്റെ 'ക്രൈം ഹിസ്റ്ററി' രേഖപ്പെടുത്താനുള്ള ഒരു ശ്രമം കൂടിയാണ് ചിത്രം. കൃഷ്ണൻ (ദുൽകർ സൽമാൻ) എന്ന കഥാപത്രം തൻറെ ടീനേജിൽ നിന്ന് ഒരു മധ്യവയസ്കനിലേക്ക് വളരുമ്പോൾ അതിനൊപ്പം കൊച്ചി നഗരത്തിന്റെ ആദ്യകാല കോട്ടേഷൻ ചിത്രങ്ങളിലൂടെ കൊച്ചിയുടെ സമകാലിക മുഖം വരെ ചിത്രവും എത്തി നിൽകുന്നു. പഴയ കാലം കാണിക്കാനായി ക്ലോസ്സ് ഫ്രെയിമുകളേ ആശ്രയിക്കേണ്ടി വരുന്ന മലയാള സിനിമയുടെ ഗതികേടിനെ മറികടന്നു മികച്ച രീതിയിൽ കാലഘട്ടങ്ങൾ അടയാളപെടുത്തുന്നുണ്ട് ചിത്രം.

    കഥ പറയുന്ന രീതികളിൽ വലിയ മാറ്റം കൊണ്ടുവന്ന ന്യൂ ജനറേഷൻ സിനിമകൾക്ക് പിന്നാലെ വന്ന പല ചിത്രങ്ങളും ദുരന്തങ്ങളായി മാറിയടുത്ത് കുമ്മട്ടിപാടം പുതിയ പ്രതീക്ഷയാകുന്നുണ്ട്. ചിത്രത്തിന്റെ ദൈർഘ്യം സിനിമയുടെ ചലനം ചിലയിടത്ത് മാന്തഗതിയിലാക്കുന്നുണ്ട്. എങ്കിലും ചിത്രം ആസ്വാദ്യകരം തന്നെ. ഒരു റിയലിസ്റ്റിക് ക്രൈം ത്രില്ലർ ആണ് കമ്മട്ടിപാടം എന്ന് പറയാം. ആഖ്യാന രീതിയിലെ വൈഭവവും കയ്യോതുക്കവും കൊണ്ട് 'ജോണറിനോട്' പൂർണമായും നീതി പുലർത്തുന്ന ചിത്രത്തോട് താരതമ്യം ചെയ്യാൻ പറ്റുന്ന മലയാളം സിനിമകൾ ഓർമ വരുന്നില്ല. 'ഗ്യാങ്ങ്സ് ഓഫ് വസേപ്പുർ' എന്ന പേരിൽ അനുരാഗ് കഷ്യപ് സംവിധാനം ചെയ്തു രാജീവ്‌ രവി ഛായാഗ്രഹണം ചെയ്ത ചിത്രത്തിനു സിറ്റി ഓഫ് ഗോഡുമായി ട്രീറ്റ്‌മെന്റിലും കഥാപാത്ര ശ്രിഷ്ടിയിലും സാമ്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ, ഈ രണ്ടു സിനിമകളുമായി വിദുരമായ ഒരു ബന്ധം കുമ്മട്ടിപാടത്തിനും ഉണ്ടെന്നു പറയാം.

    ദുൽകർ എന്ന താരം പ്രതീക്ഷയർപ്പിക്കാവുന്ന നടനുമാണ്‌ എന്ന് കുമ്മട്ടിപാടം കാണിച്ചു തരുന്നു. ശബ്ദനിയന്ത്രണത്തിലൂടെയും ചടുലമായ ഭാവങ്ങളിലൂടെയും കൃഷ്ണന്റെ വത്യസ്തമായ പ്രായങ്ങൾ ഒരു പരിധി വരെ പകർന്നാടാൻ ദുൽകറിന് കഴിഞ്ഞിട്ടുണ്ട്. ബാലൻ ചേട്ടൻ എന്ന കഥാപത്രം ആദ്യ പകുതിയിലെ താരമാകുമ്പോൾ വിനായകന്റെ കരിയറിലെ മികച്ച വേഷം എന്ന് പറയാം. ഷൈൻ ടോം ചാക്കോ, നായികയായി എത്തിയ ഷൗൺ റോമി തുടങ്ങി എല്ലാ കഥാപാത്രങ്ങളും വിശ്വാസ ഭദ്രമാക്കുന്ന പ്രകടനങ്ങൾ കാണാം.

    കഥ പറയുന്ന രീതിയിലും രംഗ വിന്യാസത്തിലും മറ്റുമുള്ള സംവിധായകന്റെ വ്യക്തമായ മേൽകൈ രാജീവ്‌ രാവിയെ മലയാളത്തിലെ ഏറ്റവും പ്രതീക്ഷ അർപ്പിക്കാവുന്ന സംവിധായകനാക്കി മാറ്റുന്നുണ്ട്. ഇതിനു മുൻപ് അമേൻ കണ്ട ശേഷമാണ് ഇങ്ങനെ ഒരു സംവിധായകനെ കുറിച്ച് ഞാൻ പരാമർശം നടത്തിയിരുന്നത്. ദുൽകറിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നതു ചിത്രം നൽകിയാലും ഇല്ലെങ്കിലും രാജീവ്‌ രവിയുടെ ക്രാഫ്റ്റിൽ വിശ്വസിക്കുന്നവരുടെ വിശ്വാസം ഒന്നുകൂടി ഊട്ടിയുറപ്പിക്കും ഈ കമ്മട്ടിപാടം.

    മധു നീലകണ്ഠൻറെ ഛായാഗ്രഹണം എടുത്തു പറയേണ്ട ഒന്നാണ്. സോഷ്യൽ മീഡിയയിലെ നിരൂപകർ മികച്ച സിനിമാറ്റോഗ്രഫി എന്ന് തെറ്റ്ധരിക്കുന്ന മനോഹരമായ ഏരിയൽ ഷോട്ടുകൾകൊപ്പം സ്റ്റെഡി ക്യാമറയുടെ മികച്ച ഉപയോഗവും സാങ്കേതിക മേന്മയും കുമ്മട്ടിപാടത്തിന്റെ സ്പേസ് മനോഹരമായി വരച്ചിടുന്നുണ്ട്. ചിത്രത്തിന്റെ ശബ്ദപരിസരവും മൂഡ്‌ പൂർണമായി പകർന്നു തരുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്. ഗാനങ്ങൾ പുതുമയുള്ളതും മികച്ചതുമാണ്.

    നമ്മുടെ രാജ്യത്തിന്റെ വ്യവസ്ഥിതി തന്നെ മറ്റൊരുവശത്ത് ക്രിമിനൽസിൽ ആശ്രയിച്ചിരിക്കുന്നു എന്നും പോലീസ് സർക്കാർ അംഗീകരിച്ച കുറ്റത്തിന്റെ മറ്റൊരു മുഖമാണെന്നുമുള്ള പൊളിറ്റിക്കൽ അണ്ടർടോൺ ചിത്രത്തിന് ഉണ്ടെന്നു കരുതാം.

    കുറ്റങ്ങൾ അധികം ചികയാൻ മെനക്കെടാതെ കുമ്മട്ടിപാടത്തേ ഒരു മികച്ച സിനിമ എന്ന് ചുരുക്കി പറയാനാണ് എനിക്ക് തോന്നുന്നത്. നല്ല സിനിമ ദഹിക്കാത്തവർക്കായി തൊട്ടടുത്ത തിയറ്ററുകളിൽ രണ്ടും മൂന്നും വാരം പിന്നിട്ട ചില തട്ടികൂട്ടു തമിഴ് സിനിമകൾ ഓടുന്നുണ്ട്.
     

Share This Page