1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☆ KAMMATIPAADAM 》》Dulquer Salmaan 》 》Rajeev Ravi 》》28 Days 13.90 cr Gross

Discussion in 'MTownHub' started by Novocaine, Dec 9, 2015.

  1. Mallu Arjun

    Mallu Arjun Fresh Face

    Joined:
    May 20, 2016
    Messages:
    114
    Likes Received:
    60
    Liked:
    5
    Trophy Points:
    43
    Numma chekkante padaanu,..Hit adickumo
     
  2. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Liver Johny

    12 mins
    കമ്മട്ടിപ്പാടം (My Point of View)

    രാജീവ് രവിയുടെ അന്നയും റസൂലും , ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ രണ്ടു ചിത്രങ്ങളും തീയേറ്ററില്‍ ചെന്ന് കാണാന്‍ ഭാഗ്യം ലഭിക്കാതിരുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ടുതന്നെ ഈ ചിത്രം ഒരു കാരണവശാലും മിസ്‌ ചെയ്യരുത് എന്ന നിര്‍ബന്ധ ബുദ്ധിയാണ് എന്നെ കമ്മട്ടിപ്പാടം കാണാന്‍ പ്രേരിപ്പിച്ച ഏക ഘടകം .

    ചിത്രത്തിലേക്ക്

    വളരെ സ്ലോ പേസില്‍ ആരംഭിക്കുന്ന , മണ്ണിന്റെ നിറവും ചോരയുടെ ഗന്ധവുമുള്ള , വ്യക്തിജീവിതവുമായി സാമ്യത നൂറു ശതമാനം വെച്ചുപുലര്‍ത്തുകയും ചെയ്ത മികച്ച ആവിഷ്കാരമായ കമ്മട്ടിപ്പാടം തീയേറ്ററില്‍ നിന്നുതന്നെ കാണാന്‍ സാധിച്ചതില്‍ ആദ്യം തന്നെ രാജീവ് രവിക്ക് എന്റെ വക നന്ദി അറിയിച്ചുകൊള്ളുന്നു . കൃഷ്ണന്‍ എന്ന് പേരുള്ള സാധാരണക്കാരനില്‍ സാധാരണക്കാരനായ യുവാവും അദ്ദേഹം ജീവിതത്തില്‍ തന്റെതെന്ന് , അല്ലെങ്കില്‍ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നു കരുതുന്ന കൂട്ടാളികളും കൂടി അരങ്ങു വാഴുന്ന ഒരു ചെറുകഥ പോലെ വായിച്ചെടുക്കാന്‍ കഴിയുന്ന ഒരു ചിത്രം , അതാണ്‌ കമ്മട്ടിപ്പാടം . തന്റെ സുഹൃത്തായ ഗംഗന്റെ തിരോധാനത്തിനു പിന്നില്‍ ആരാണെന്ന് അറിയുവാന്‍ വേണ്ടി ബോംബെയില്‍ നിന്നും ഏറണാകുളത്തെത്തുന്ന കൃഷ്ണന് മാനസികവും ശാരീരികവുമായി നേരിടേണ്ടി വരുന്ന സങ്കര്‍ഷഭരിതമായ നിമിഷങ്ങളാണ് ചിത്രം പറയുന്നത് .

    ചിത്രത്തിന് A സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്തിനാണെന്ന് മനസിലാകുന്നേയില്ല . ഓവര്‍ വയലന്‍സ് ഉള്ളതാകാം കാരണം എന്ന് വിചാരിച്ചെങ്കിലും ഓവര്‍ വയലന്‍സ് ഒന്നും എനിക്ക് കാണാന്‍ സാധിച്ചില്ല . മാത്രവുമല്ല അത്യാവശ്യം തരക്കേടില്ലാത്ത ആക്ഷന്‍ രംഗങ്ങളും , സുഹൃത്ത് ബന്ധങ്ങളും പ്രണയവും എല്ലാം അതിന്റെ മനോഹാരിത ഒട്ടും ചോര്‍ന്നുപോകാതെതന്നെ രാജീവ് രവി പ്രേക്ഷകരിലേക്ക് എത്തിച്ചു . ആക്ഷന്‍ രംഗങ്ങളിലെ പശ്ചാത്തല സംഗീതം മികച്ചു നിന്നു. ഗംഗനായി വിനായകന്‍ തകര്‍ത്താടി . തന്റെ കരിയറിലെ ഒരു മികച്ച വേഷം , അതിന്റെ തനിമ ഒട്ടും ചോര്‍ന്നു പോകാതെ അവതരിപ്പിച്ചതിന് വിനായകന് അഭിമാനിക്കാം .

    കൂടാതെ സൌബിന്‍, ഷൈന്‍ ടോം ചാക്കോ , സുരാജ് , വിനയ് ഫോര്‍ട്ട്‌ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ അസ്വാഭാവികതയുടെ തരിപോലുമില്ലാതെ ഭംഗിയാക്കി . അച്ഛന്‍ ലേബല്‍ പട്ടം ദുല്ഖരില്‍ നിന്നും ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . മികച്ച നടന്‍ എന്ന് പറയിപ്പിക്കുന്നില്ലെങ്കിലും നല്ല നടനാണ്‌ താനെന്നു ദുല്ഖര്‍ പ്രേക്ഷകരെക്കൊണ്ട് പറയാതെ പറയിപ്പിക്കുന്നു . ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായ ബാലന്‍ (കഥാപാത്രം ചെയ്ത വ്യക്തിയുടെ പേര് എനിക്കറിയില്ല ) മികച്ചു നിന്നു . ആവശ്യത്തിനും അനാവശ്യത്തിനും പാട്ടുകള്‍ കുത്തിത്തിരുകുന്ന സംവിധായകര്‍ രാജീവ് രവിയെ കണ്ടു പഠിക്കട്ടെ .

    Rating : 3.75/5

    എന്തായാലും മികച്ചൊരു അനുഭവം കാണാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ചിത്രം തിരഞ്ഞെടുക്കാം എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ നിര്ത്തുന്നു ,സുലാന്‍ ...
     
  3. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Rasheed Parambil

    22 mins
    കമ്മട്ടിപാടം.

    മാറി ചിന്തിക്കുന്ന മലയാള സിനിമക്ക്‌ നാടകീയതയില്ലാതെ യഥാർത്ത ജീവിതവും സംഭാഷണങ്ങളും നൽകി പ്രേക്ഷനെ അമ്പരിപ്പിച്ച സംവിധായകനാണ്‌ രാജീവ്‌ രവി.
    കാണുന്ന പ്രേക്ഷകനെ കൂടി കഥ നടക്കുന്ന ലോകത്തേക്ക്‌ കൂട്ടി കൊണ്ട്‌ പോവുന്ന മേക്കിംഗ്‌ സ്റ്റെയിൽ. അദ്ധേഹം സംവിധാനം ചെയ്യുന്ന ആക്ഷൻ സിനിമ എന്ന് പറയുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്‌.
    ആ പ്രതീക്ഷക്കും മുകളിൽ നിൽക്കുന്ന അനുഭവമായിരുന്നു കമ്മട്ടിപാടം.
    കൂട്ടുകാരന്‌ വേണ്ടി ഒരിക്കൽ ഉപേക്ഷിച്ച്‌ ഭൂത കാലത്തേക്ക്‌ തിരിച്ചെത്തുന്ന നായകനും അവരുടെ ഓർമ്മകളും അതിനു വേണ്ടിയുള്ള പോരാട്ടവും എല്ലാം ആയി ഒരു സാധാരണ ഗാങ്ങ്സ്റ്റർ പടം കാണുന്ന മനസ്സോടെ കണ്ട്തീർക്കുന്നവർക്ക്‌ കമ്മട്ടിപാടം ഒരു അനുഭവം ആവില്ല.,മറിച്ച്‌ ചേരികളും ഗുണ്ടകളും എങ്ങനെ ഉണ്ടാവുന്നു എന്നും മുതലാളിത്തം അവരെ എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നും ഒടുവിൽ തിരിച്ചു കയറാനാവാത്ത വിധം വീണ്‌ പോയ അവരെ പുഴുക്കളെ പോലെ ഒഴിവാക്കുകയും ചെയ്യുന്നു എന്ന് സിനിമ കാണിച്ച്‌ തരുന്നു. കമ്മട്ടിപാടം ഒരു ദുൽകർ സിനിമയല്ല. ദുൽകറും വിനായകനും മണികണ്ടനും തുടങ്ങി ഒരറ്റ സീനിൽ വന്ന് പോവുന്നവരുടെ പോലും സിനിമയാണ്‌.
    നല്ല സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ദുൽകറിന്റെ ഈ തീരുമാനം ഈ സിനിമ കൂടുതൽ ദിവസം തീയേറ്ററിൽ നിർത്താൻ സഹായിക്കും. ചില ഇടങ്ങളിൽ വിനായകന്റെ പ്രകടനം അത്ഭുതപ്പെടുത്തി. മണികണ്ടൻ എന്ന പുതുമുഖ താരം ചെയ്ത ബാലൻ ചേട്ടൻ മലയാള സിനിമയിലേക്ക്‌ ഒരു പുതിയ താരത്തിന്റെ വരവറിയിച്ചു.
    ഷൈൻ ടോം,അനിൽ,അലൻസിയർ, തുടങ്ങി ഓരോരുത്തരുടെയും പ്രകടനം ഗംഭീരമായിരുന്നു.മധു നീലകണ്ടൻ കാമറയിൽ വീണ്ടും മാജിക്‌ കാണിച്ചു.സിനിമയിൽ പ്രേക്ഷകനെ കൂടി ഭാഗമാക്കും വിധം മികവാർന്ന ചായാഗ്രഹണവും സംഗീതവും.
    കമ്മട്ടിപാടം ഒരു മാറ്റമാണ്‌.. നല്ല സിനിമയെ സ്നേഹിക്കുന്നവർ തീയറ്ററിൽ തന്നെ പോയി കാണുക.

    ഏതോ നിഷ്കു ആണ്‌ സെൻസർ ച്ചെയ്തത്‌ എന്ന് തോന്നുന്നു.. A സർട്ടിഫികറ്റ്‌ കൊടുക്കാന്മാത്രം അത്ര വലിയ വയലൻസ്‌ ഒന്നും ഞാൻ കണ്ടില്ല.
    തെറി വിളി പോലും ബീപ്‌ സൗണ്ട്‌ ആണ്‌.
     
  4. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Arun Gopinath

    1 hr ·
    ടിപ്പാടതിന്റെ ദ്രിശ്യ മികവ്. ദുല്‍ക്കര്‍ സല്‍മാന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിലോന്ന്.ഒരു നടനെന്ന നിലയില്‍ പല സീനുകളിലും ദുല്‍ക്കര്‍ നമ്മെ വിസ്മയിപ്പിച്ചു. വിനായകന്‍, അവാര്‍ഡുകള്‍ അദ്ദേഹത്തെ തെടിയെത്താം, എത്താതിരിക്കാം. പക്ഷെ സിനിമ കണ്ടിറങ്ങിയ എല്ലാവരുംഒരുനിമിഷമെങ്കിലും മനസില്‍ പറഞ്ഞിട്ടുണ്ടാവും. മൂപ്പരെന്താ ഐറ്റം എന്ന്. അതിലും വലിയ അവാര്‍ഡുകള്‍ വേറെയില്ല. അഭിനയ പ്രകടങ്ങളെ കുറിച്ച്പറയുകയാണെങ്കില്‍ വിനയ്ഫോര്‍ട്ട്‌, ഷൈന്‍ ടോം ചാക്കോ, അനിലേട്ടന്‍,സുരാജേട്ടന്‍, പിന്നെ ബാലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആവ്യക്തി, അലെന്‍സിയര്‍,പിന്നെ ബാലേട്ടന്‍ നടന്നെന്ന രീതിയിലും തിരക്കഥാകൃതെന്ന രീതിയിലും അവരവരുടെ റോളുകള്‍ ഗംഭീരമാക്കി. നായികമാര്‍ ഉള്‍പ്പെടെ പലരുടെയും പേരുകള്‍ അറിയില്ല, പക്ഷെ അവരുടെ പ്രകടങ്ങളും മികവുറ്റത് തന്നെയായിരുന്നു. എല്ലാഅര്‍ത്ഥത്തിലും മാറ്റത്തിലേക്കൊരു പുതിയ ചുവടുവയ്പ്പാണ്കമ്മട്ടിപ്പാടം. കമ്മട്ടിപ്പാടത്തിന് മുന്‍പും പിന്‍പും ഒരു പക്ഷെ കാലം അങ്ങനെയൊരു വ്യഖ്യാനിക്കല്‍ നടത്തിയാല്‍ അതില്‍ അത്ഭുതപെടേണ്ട കാര്യവും തീരെയില്ല.
    # Rajeev Ravi Geetu Mohan Das Madhu Neelakandan Anil Alasan DinkoistVinay Forrt Alencier Ley Sudheesh Pappu
     
  5. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Innovative multiplex ~ Bangalore

    [​IMG]
     
  6. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    hatrick hit :clap: :clap:
     
  7. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    possibly hatrick super hit :Drum:
     
  8. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43
    Family keran chance kanunilla...Pinne Kali pole oru openingum illa..will wait n see
     
  9. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Pala Maharani

    [​IMG]
    [​IMG]
    [​IMG]
     
    Vincent Gomas likes this.
  10. Tintu Mon

    Tintu Mon Debutant

    Joined:
    May 12, 2016
    Messages:
    39
    Likes Received:
    13
    Liked:
    16
    Trophy Points:
    1
    enthayi enthayi kaaryangal
     

Share This Page