1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ۩♣۩ HAPPY WEDDING ۩♣۩ Siju Wilson - Soubin - Sharafudheen - An Omar Fun Ride !!!

Discussion in 'MTownHub' started by Mayavi 369, Mar 5, 2016.

  1. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    kollathe release ela...
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Ithentha khiladi polum kandille :p
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    ഹാപ്പി വെഡ്ഡിംഗ്
    .............................

    പ്രേമത്തിൽ നിർത്തിയിടത്തു നിന്നും ഷറഫും, സൗബിനും തുടങ്ങി... ഇരുവരും വളരെ നൈസായി പല കോമഡികളും വർക്ക് ഔട്ട് ചെയ്യിച്ചു...
    സിജുവും, സുധി കോപ്പയും, ജസ്റ്റിനും ഏറ്റെടുത്ത് പൂർത്തിയാക്കി...
    മലയാള സിനിമക്ക് മുതൽക്കൂട്ടാവുന്ന ഒരു പുതുമുഖ സംവിധായകൻ കൂടി...

    ഒമർ..
     
    Mark Twain likes this.
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    ഹാപ്പി വെഡ്ഡിംഗ്സ്‌ » A RETROSPECT

    ✦യുവനടന്മാരെ കേന്ദ്രകഥാപാത്രങ്ങളാക്കി ധാരാളം ചിത്രങ്ങൾ മലയാളത്തിലിറങ്ങുന്നുണ്ട്‌. ഒരുപറ്റം യുവാക്കൾ, അൻപതോളം പുതുമുഖങ്ങളെ കഥാപാത്രങ്ങളാക്കിയൊരുക്കിയ, ഏറ്റവും പുതിയ മലയാളചിത്രമാണ്‌ ഹാപ്പി വെഡ്ഡിംഗ്സ്‌. ഈ ചിത്രത്തിലേക്ക്‌ നാം ആകർഷിക്കപ്പെടാനുള്ള പ്രധാനകാരണം എന്തായിരിക്കും?

    ■ഒന്നാമതായി, നമുക്കേവർക്കും സുപരിചിതമായ ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനിയായ EROS international ആണ്‌, ഈ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത്‌ എന്നുള്ളതാണ്‌. രണ്ടാമതായി, 'പ്രേമ'ത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ 'ഗിരിരാജൻ കോഴി'യും, (ഷറഫുദ്ദീൻ) സൗബിൻ ഷാഹിറും, സിജു വിൽസനും, ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നുള്ളതാണ്‌. നവാഗത സംവിധായകന്റെ ചിത്രമെന്നനിലയിൽ, അമിതപ്രതീക്ഷകളില്ലാതെയാണ്‌ ചിത്രത്തിനു ഞാൻ കയറിയത്‌.

    »SYNOPSIS
    ■130 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം റോയൽ എഞ്ചിനീയറിംഗ്‌ കോളേജിലെ വിദ്യാർത്ഥികളായ ഹരി, റോബിൻ, ടൈസൺ എന്നീ കൂട്ടുകാരുടെ കഥയാണ്‌. ഹരിയും, സഹപാഠി ഷാഹിനയും തമ്മിൽ പ്രണയത്തിലാണ്‌. അവരുടെ കോളേജ്‌ ജീവിതത്തിലും ശേഷവും സംഭവിക്കുന്ന ചെറുതും വലുതുമായ ചില വിഷയങ്ങളിലൂടെ ചിത്രം മുൻപോട്ടു പോകുന്നു.

    CAST & PERFORMANCES
    ■സിജു വിൽസൺ, ഷറഫുദ്ദീൻ, ജസ്റ്റിന്‍ എന്നിവർ യഥാക്രമം ഹരി, റോബിൻ, ടൈസൺ എന്നീ സഹപാഠികളായ വിദ്യാർത്ഥികളുടെ വേഷം അവതരിപ്പിച്ചു. അസാധാരണത്വം അനുഭവപ്പെടാതെ, മൂവരും തങ്ങളുടെ വേഷങ്ങൾ കൈകാര്യം ചെയ്തു. പ്രേമത്തിലെ ഗിരിരാജൻ കോഴിയേപ്പോലെ, 'കോഴി'സ്വഭാവമുള്ള കഥാപാത്രമായുള്ള ഷറഫുദ്ദീന്റെ പ്രകടനം ശ്രദ്ധേയമാണ്‌.

    ■പേഴ്സണൽ ഡവലപ്‌മന്റ്‌ ഓഫീസർ കൃഷ്ണൻ എന്ന കഥാപാത്രത്തെ സൗബിൻ ഷാഹിർ അവതരിപ്പിച്ചു. 'ഷാഹിന' എന്ന കഥാപാത്രത്തെ, അനു സിത്താര അവതരിപ്പിച്ചു. ഡയലോഗുകൾ തീരെ കുറവായിരുന്നെങ്കിലും, ഏൽപ്പിക്കപ്പെട്ട വേഷം നന്നായിത്തന്നെ അനുസിത്താര ചെയ്തു. മറ്റ്‌ മൂന്നു പെൺകുട്ടികൾ കൂടി ചിത്രത്തിലുണ്ടായിരുന്നെങ്കിലും, കൂട്ടത്തിൽ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടിയായിരുന്നു കാഴ്ചയിൽ മിടുക്കി.

    ■ഇവരേക്കൂടാതെ, ശിവജി ഗുരുവായൂർ, സൈജു കുറുപ്പ്‌, തെസ്നിഖാൻ, മെറീന മൈക്കിൾ തുടങ്ങിയവരും, ചിത്രത്തിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിരിക്കുന്നു.

    MUSIC & ORIGINAL SCORES
    ■അരുൺ മുരളീധരൻ സംഗീതസംവിധാനം നിർവ്വഹിച്ച ഗാനങ്ങൾ ശരാശരിയിലൊതുങ്ങിയെങ്കിലും, പശ്ചാത്തലസംഗീതം മികച്ചുനിന്നു. പ്രത്യേകിച്ച്‌ ക്ലൈമാക്സിനോടടുക്കുമ്പോൾ.

    »OVERALL VIEW
    ■ആസ്വാദനം മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള, സംഭവബഹുലമായ വിഷയങ്ങളില്ലാത്ത, ലളിതമായ ഒരു കഥ, ബോറടിക്കാത്ത വിധത്തിൽ പ്രേക്ഷകനെ മുൻപോട്ടു കൊണ്ടുപോയ തിരക്കഥ, കഥയുടെ അപര്യാപ്തതകളെ മറച്ചുവച്ച മികച്ച മേക്കിംഗ്‌.

    ■നിരാശയാൽ ഭാരപ്പെട്ട കാമുകന്റെ സംഭാഷണരംഗങ്ങളോടെ ആരംഭിച്ച ചിത്രത്തിന്റെ, തുടക്കത്തിൽ അൽപ്പം ലാഗിംഗ്‌ അനുഭവപ്പെട്ടെങ്കിലും, ശേഷം വേഗത കൈവരിച്ചുകൊണ്ട്‌, ക്യാമ്പസ്‌ പശ്ചാത്തലത്തിലൂടെ മുൻപോട്ട്‌ നീങ്ങി, ഒരു ട്വിസ്റ്റോടുകൂടി അവസാനിച്ച ആദ്യപകുതിയും, ആദ്യപകുതിയിൽനിന്നും, തികച്ചും വ്യത്യസ്ഥമായി അവതരിപ്പിക്കപ്പെട്ട രണ്ടാം പകുതിയും, സന്ദർഭോജിതമായ ഉപസംഹാരവുമാണ്‌ ചിത്രത്തിന്‌.

    ■നമുക്കേവർക്കും ഓർമ്മകളിൽ ഒരു കോളേജ്‌ ജീവിതവും ഹോസ്റ്റൽ ജീവിതവും ഉണ്ടാവും. കോളേജ്‌ കാലഘട്ടത്തിലേക്ക്‌ നമ്മെ കൂട്ടിക്കൊണ്ടു പോകുവാൻ സംവിധായകന്‌ ഏറെക്കുറെ കഴിഞ്ഞിട്ടുണ്ട്‌. നമ്മുടേതിനു സമാനമായ ക്യാമ്പസ്‌ ലൈഫ്‌ അതേപടി ചിത്രത്തിൽ പകർത്തിയിരിക്കുന്നു. കോളേജ്‌-ഹോസ്റ്റൽ ജീവിതത്തിനിടെ, നാമോരോരുത്തരും അഭിമുഖീകരിക്കേണ്ടിവന്നിട്ടുള്ള ചെറുതും വലുതുമായ കാര്യങ്ങളെ ചിത്രത്തിൽ എടുത്തുകാണിച്ചിട്ടുണ്ട്‌.

    ■ ഫേസ്ബുക്ക്‌ ട്രോൾ പേജുകളിൽ എന്നും അപഹാസ്യരാണ്‌ ബി.ടെക്കുകാർ. അതിനുകാരണമായ ഉദാസീന ചിന്താഗതികളും, ഉഴപ്പൻ മനോഭാവവുമുള്ള ഒരുപറ്റം സുഹൃത്തുക്കളുടെ പച്ചയായ ജീവിതത്തെ സംവിധായകൻ സ്ക്രീനിലെത്തിച്ചിരിക്കുന്നു. ഹോസ്റ്റലിൽ താമസിക്കുമ്പോൾ കൈവശം പണമില്ലാത്ത അവസ്ഥ, വായ്‌നോട്ടം, മദ്യപാനം, കോപ്പിയടി, പ്രണയം, വഞ്ചന, നാടുചുറ്റൽ, തുടങ്ങിയവയെല്ലാം ചിത്രത്തിൽ കാണുവാൻ കഴിഞ്ഞു എന്നുള്ളത്‌ അതിനുദാഹരണങ്ങളാണ്‌.

    ■നായികയുടെ സുഹൃത്ത്‌ ടീന എന്ന കഥാപാത്രം പാട്ടുപാടുന്ന രംഗം അസഹനീയമായിരുന്നു എന്ന് പറയാതെ വയ്യ. മെറീന മൈക്കിൾ അവതരിപ്പിച്ച സോഫിയ എന്ന കഥാപാത്രം തുടരെത്തുടരെ "ഇയാളു വല്യ ശല്യമായല്ലോ.." എന്ന് പറയുന്നതും, കോളേജ്‌ വരാന്തയിലൂടെ ഒരേരീതിയിൽ, നായികക്ക്‌ പിന്നാലെ ഓടുന്ന നായകകഥാപാത്രത്തെ ഒരേരീതിയിൽ, തുടരെത്തുടരെ കാണിച്ചതും രസകരമായിത്തോന്നിയില്ല. അൽപ്പസ്വൽപ്പ ദ്വയാർത്ഥ പ്രയോഗങ്ങളും ചിത്രത്തിൽ കേൾക്കാം. (കോളേജ്‌ ജീവിതത്തിലെ സൗഹൃദസംഭാഷണങ്ങളിൽ അത്‌ സാധാരണമാണല്ലോ.)

    ■ചിത്രത്തിന്റെ പ്രാഥമികോദ്ദേശ്യം ആസ്വാദനമാണ്‌. ചിത്രം കാണുവാനായി തിയെറ്ററിൽ ചെല്ലുന്ന പ്രേക്ഷകനെ ആദ്യന്തം രസിപ്പിക്കുക എന്ന ദൗത്യത്തിൽ എത്തിച്ചേരുവാൻ ഒരുപരിധിവരെ അണിയറക്കാർക്ക്‌ കഴിഞ്ഞു. ഒരു തുടക്കക്കാരന്റെ പരിചയക്കുറവ്‌, പ്രേക്ഷകന്‌ അനുഭവപ്പെടാത്തരീതിയിൽ ചിത്രത്തെ ഒരുക്കി നമ്മുടെ മുന്നിലെത്തിച്ച സംവിധായകൻ ഒമർ ലുലുവും, ചെറിയ ചിത്രങ്ങൾ വിതരണത്തിനെടുത്തുകൊണ്ട്‌ നവാഗതരെ പ്രോത്സാഹിപ്പിക്കുവാൻ തയ്യാറായ EROS international-ഉം അഭിനന്ദനം അർഹിക്കുന്നു.

    ■അമിതപ്രതീക്ഷയുടെ ഭാരം ഇറക്കിവച്ച്‌, ഒരു എന്റർടൈനർ എന്നനിലയിൽ മാത്രം ചിത്രത്തെ സമീപിക്കുകയാണെങ്കിൽ, ഹാപ്പി വെഡ്ഡിംഗ്‌ തീർച്ചയായും നിങ്ങൾക്കും തൃപ്തിനൽകും.

    »MY RATING: ★★★☆☆

    ‪#‎jomon_thiru‬ » click here: https://goo.gl/O2l2NM

    ➟വാൽക്കഷണം:
    ■ചിത്രത്തിന്റെ പോസ്റ്ററുകൾ ഒട്ടും ആകർഷകമായിരുന്നില്ല. (പ്രേക്ഷകന്റെ, ചിത്രം കാണുവാനുള്ള തീരുമാനത്തെ സ്വാധീനിക്കുന്ന ഒന്നുകൂടിയാണല്ലോ പോസ്റ്ററുകൾ.)
    വലിയ റിലീസുകൾക്കൊപ്പം, ചിത്രത്തെ തിയെറ്ററുകളിലെത്തിച്ചത്‌, അണിയറക്കാരുടെ ആത്മവിശ്വാസത്തേക്കൂടി സൂചിപ്പിക്കുന്നു. ആ വിശ്വാസം പൂർണ്ണമാവുകയും, വലിയചിത്രങ്ങൾക്കിടയിൽപ്പെട്ട്‌ ഞെരിഞ്ഞമർന്നുപോവാതെ ചിത്രം ഒരു വിജയമായിത്തീരുവാൻ ഇടവരട്ടെ..!
     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Nalla report anallo :rolleyes:
     
  7. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43
    Ivide itharum kandille ? No reviews yet
     
  8. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    Jomon Thiru +ve aano....Clg life um aanalle...Ennal onnu kayari nokkiyaalo....
     
  9. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    Aluva Casino theatre engane undu ?...Avide undalle ithu...Avide poyalo ennu aalochikkumnu...Puthukki kuttappanaakkiyo ?...
     
  10. Ferno

    Ferno Star

    Joined:
    Mar 23, 2016
    Messages:
    1,379
    Likes Received:
    439
    Liked:
    704
    Trophy Points:
    238
    Location:
    Thrissur
    Kidu aakki macha

    tapatalk_1462903190780.jpeg
     

Share This Page