1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ♣♣♣ AADUPULIYATTAM ♣♣♣ Jayaram - Ramya Krishnan - Kannan Thamarakulam !!!

Discussion in 'MTownHub' started by Mayavi 369, Dec 7, 2015.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Kayariya ale pinne kandillallo pedich oodiyo :njetti:
     
  2. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    Kannan thamarakulam kee jay:urgreat:
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Jeevanode undoo :D
     
    Safari likes this.
  4. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    Vanitha 6:30 pm
    15%

    Enthu pratheekshicho athu thanne thanna kannan thamarakulathinum jayaraminum nanni:chali:

    Jayaram kaanunna chila maya kazchakal....Athinte kaaranam annoshichu pokunnu...Athinte parihara kriyakal cheyyunnu...Sembaka kotta enna oru kottaye chutti pattiyaanu kadha nadakkunnathu....

    Ellarum nannayi veruppichu....2 cheriya kuttikal maathram nannayi....Pisharadiyum kuzappamilla...Backi ellarum:cleaner:

    My rating : 1.5/5

    1 = Koora
    1.5 = Bore
    2 = Below Avg
    2.5 = Avg
    3 = Watchable
     
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Aaadu puliyatam alla apo

    Oodupuliyataam analle :GirlSigh:
     
    Safari likes this.
  6. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    Ithinu kurachu +ve reviews fb lum mattum kandu...Engane vannathaanavo ithu...Paisa erinju kaanum...
     
  7. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    100% poetetive revies anallo filminu. . jayaraminte shakathamaya thirichu varavakumo?.
     
  8. Janko

    Janko Established

    Joined:
    May 16, 2016
    Messages:
    716
    Likes Received:
    350
    Liked:
    574
    Trophy Points:
    8
    Ithinte thottu mukalilathe rvw vayichu nokkiye.Ellam maarum
     
  9. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    njan fb vachu parranjathanu
     
  10. Ferno

    Ferno Star

    Joined:
    Mar 23, 2016
    Messages:
    1,379
    Likes Received:
    439
    Liked:
    704
    Trophy Points:
    238
    Location:
    Thrissur
    JOMON THIRU
    5 hrs ·

    ആടുപുലിയാട്ടം » A RETROSPECT

    ✦ജയറാം എന്ന നടന്റെ തിരിച്ചുവരവ്‌ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. എല്ലാ പ്രതീക്ഷകൾക്കും വിരാമമിട്ടുകൊണ്ട്‌, പൂർവ്വാധികം ശക്തിയോടുകൂടി, കാടിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഗംഭീര ഹൊറർ ചിത്രവുമായി ജയറാം എത്തിയിരിക്കുകയാണ്‌....!!

    ■അറുന്നൂറു വർഷങ്ങൾക്കുമുൻപ്‌ സംഭവിച്ചു എന്ന് പറയപ്പെടുന്ന ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കിയ ഒരു ബിഗ്ബജറ്റ്‌ ചിത്രമായ ആടുപുലിയാട്ടം, മലയാള സിനിമയ്ക്ക്‌ ഒരു മുതൽക്കൂട്ടാവുമോ? വ്യത്യസ്ഥ ചിത്രങ്ങൾ സ്വീകരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട് എന്ന ലക്ഷ്യത്തോടുകൂടി ആകാംക്ഷാപൂർവ്വം ഞാൻ തിയെറ്ററിലെത്തി.

    »SYNOPSIS
    ■രണ്ടുമണിക്കൂർ 25 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം, സിദ്ധീഖിന്റെ കഥാഖ്യാനത്തോടുകൂടി ആരംഭിക്കുന്നു. പ്രശസ്ഥനായ ഒരു ബിൽഡറാണ്‌ സത്യജിത്‌. വർഷങ്ങൾക്കുമുൻപ്‌, ഏതു വിധേയുമുള്ള തട്ടിപ്പുകൾ നടത്തി പണം സമ്പാദിക്കുന്ന ഒരാളായിരുന്നു സത്യജിത്‌ എങ്കിലും, ഇപ്പോൾ അയാൾ ഭാര്യയോടും മകളോടുമൊപ്പം സന്തോഷമായി ജീവിക്കുന്നു. ആതുരസേവനങ്ങളും നടത്താറുണ്ട്‌. പെട്ടന്നൊരുനാൾ അയാൾക്ക്‌ ഒരുതരം വിഭ്രാന്തി അനുഭവപ്പെടുന്നു. അവിടെ ചിത്രത്തിന്റെ കഥ വികസിക്കുന്നു.

    CAST & PERFORMANCES
    ■സത്യജിത്‌ എന്ന നായകകഥാപത്രത്തെ, രണ്ടു ഗെറ്റപ്പുകളിൽ, മിതത്വത്തോടുകൂടി, പദ്മശ്രീ ജയറാം അവതരിപ്പിച്ചു. ഗൗരവതരമായ രംഗങ്ങളിലും, ഹാസ്യരംഗങ്ങളും, അദ്ദേഹം തന്റെ കഴിവു തെളിയിച്ചു.

    ■അമല എന്ന നായികാകഥാപാത്രത്തെ പുതിയനിയമത്തിലെ ജീനാഭായ്‌ IPS (ഷീലു എബ്രഹാം) അവതരിപ്പിച്ചു. മാതംഗി എന്ന കഥാപാത്രത്തെ രമ്യാകൃഷ്ണൻ എങ്ങനെയൊക്കെയോ കാണിച്ചുകൂട്ടി. ആമി എന്ന ബാലികയുടെ വേഷം അവതരിപ്പിക്കുന്നത്‌ അക്ഷര.

    ■നായകനെ ശല്യപ്പെടുത്തുവാനും, നായകന്റെ ആട്ടും തുപ്പും കൊള്ളുവാനുമുള്ള 'വാൽ' കഥാപാത്രമായി സാജു നവോദയയും, കുഞ്ഞിനാരായണൻ എന്ന കഥാപാത്രമായി കോട്ടയം പ്രദീപും, ആവശ്യത്തിലേറെ വെറുപ്പിച്ചു. പി.ശ്രീകുമാർ, രമേഷ്‌ പിഷാരടി, സമ്പത്ത്‌, ഓം പുരി തുടങ്ങിയവരാണ്‌ മറ്റ്‌ പ്രധാന അഭിനേതാക്കൾ.

    ■'തിങ്കള്‍ മുതല്‍ വെള്ളിവരെ' എന്ന ചിത്രത്തിനു ശേഷം കണ്ണന്‍ താമരക്കുളവും ജയറാമും ഒന്നിച്ച ആടുപുലിയാട്ടത്തിന്‌, ദിനേഷ് പള്ളത്താണ് കഥയും തിരക്കഥയും ഒരുക്കിയത്.

    MUSIC & ORIGINAL SCORES
    ■ലാലിസത്തിലൂടെ, മലയാളികളുടെ ഖ്യാതി ദേശീയതലത്തിൽ വരെ എത്തിച്ച രതീഷ്‌ വേഗയാണ്‌ ചിത്രത്തിന്‌ സംഗീതം പകർന്നിരിക്കുന്നത്‌. റിമി ടോമി, നജീം ഹർഷാദ്‌ എന്നിവർ ആലപിച്ച ഗാനവും, മംത മോഹൻദാസ്‌ ആലപിച്ച ഗാനവും വളരെ മോശമായിരുന്നു. ദയ ബിജിബാലിന്റെ ശബ്ദത്തിലുള്ള 'റാറ്റിനോ രംഗരാസാ..' എന്ന ഗാനവും, പി.ജയചന്ദ്രൻ ആലപിക്കുന്ന 'വാഴ്മുനക്കണ്ണിലേ..' എന്നുതുടങ്ങുന്ന ഗാനവും നന്നായിരുന്നു. മറ്റുഗാനങ്ങളൊന്നും ആസ്വാദ്യകരമായിരുന്നില്ല. പശ്ചാത്തലസംഗീതം സന്ദർഭങ്ങൾക്ക്‌ ചേരുംവിധം ഒരുക്കി.

    »OVERALL VIEW
    ■അതിഗംഭീരമായ ഒരു ചിത്രത്തിലൂടെ, പ്രിയനായകൻ ജയറാമിന്റെ അത്യുജ്വല തിരിച്ചുവരവ്‌ പ്രതീക്ഷിച്ച പ്രേക്ഷകന്റെ തല ലക്ഷ്യമാക്കി, തേങ്ങ എറിഞ്ഞുടക്കുകയായിരുന്നു സംവിധായകൻ ചെയ്തത്‌. ക്ലീഷേ കഥ, പരസ്പരവിരുദ്ധമായ രംഗങ്ങൾ കോർത്തിണക്കി, ഒപ്പിച്ചെഴുതിയ തിരക്കഥ, വിലകുറഞ്ഞതും, നാടകീയവുമായ സംഭാഷണരംഗങ്ങൾ, ആനയെ അനുകരിച്ച അണ്ണാന്റെ ശ്രമം എന്ന് പറയാവുന്ന ശോചനീയമായ മേക്കിംഗ്‌.

    ■കാടിന്റെ പശ്ചാത്തലത്തിൽ, ഏറെ പ്രതീക്ഷകൾ നൽകിക്കൊണ്ടുള്ള തുടക്കം, നായകന്റെ നന്മനിറഞ്ഞ മനസ്സ്‌ തുറന്നുകാണിക്കുവാനായുള്ള 'വില്ലാളിവീരൻ മോഡൽ' ആതുരസേവനം, പിന്നീട്‌ ഹൊറർ മൂഡിലേക്ക്‌ നീങ്ങി, സാധൂകരിക്കാനാവാത്ത രംഗങ്ങളോടുകൂടി അവസാനിച്ച ആദ്യപകുതിയും, കീ കൊടുത്താൽ ഓടുന്ന കളിപ്പാട്ടം പോലെ, യാന്ത്രികമായി നീങ്ങിയ രണ്ടാം പകുതിയും, കണ്ടുമടുത്ത ഉപസംഹാരവുമടങ്ങിയ ചിത്രത്തിൽ, നായികമാരുടെ സംഭാഷണരംഗങ്ങൾ മിക്കപ്പോഴും അന്തിപ്പരമ്പരകളെ ഓർമ്മിപ്പിച്ചു.

    ■ചിത്രത്തിലൂടെ കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകുവാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്‌. അങ്ങനെയെങ്കിൽ നിഷ്കളങ്കയായ ബാലികയേയും, അമ്മയേയും ചതിച്ചുകൊണ്ട്‌, അതിഗുരുതരമായ തെറ്റ്‌ ചെയ്ത നായകൻ ഏതുവിധത്തിൽ നല്ല ജീവിതം തുടരുവാൻ തക്ക യോഗ്യതനേടും? നായകൻ ചെയ്ത ക്രൂര പ്രവൃത്തിക്ക്‌, തക്കതായ ശിക്ഷ എന്തുകൊണ്ട്‌ അദ്ദേഹത്തിന്‌ കിട്ടുന്നില്ല? അത്‌ നീതിപൂർവ്വകമാണോ?

    ■നായകന്റെ സ്വൈര്യജീവിതത്തിനു വിഘാതം സൃഷ്ടിച്ചത്‌ എന്താണോ അല്ലെങ്കിൽ ആരാണോ, അവരുടെ വീക്ക്‌ പോയന്റിൽ കയറിപ്പിടിച്ച്‌, sentimental approach നടത്തി പ്രശ്നത്തിനു പരിഹാരം കാണുകയാണ്‌ ചിത്രത്തിൽ. (കാരണം ഹീറോ ജയിച്ചേ പറ്റുകയുള്ളൂ എന്നാണല്ലോ ശാസ്ത്രം)

    ■ഹൊറർ ചിത്രമാണെന്ന് അണിയറക്കാർ പറയുന്നുണ്ടല്ലോ, ഹൊറർ ചിത്രമെന്ന നിലയിൽ, ഇതിൽ എന്താണുള്ളത്‌? നായികമാരുടെ അമിതാഭിനയവും, കണ്ടുപഴകിയ രംഗങ്ങളുമല്ലാതെ മറ്റൊന്നും ചിത്രത്തിൽ കാണുവാൻ സാധ്യമല്ല. കോമഡി എന്ന പേരിൽ പടച്ചുവിട്ട ചവറുരംഗങ്ങൾ ഒരു അസഹനീയമായ സിനിമാനുഭവം സമ്മാനിക്കുകയുണ്ടായി.

    ■ടെക്നിക്കൽ പെർഫെക്ഷന്റെ കാര്യത്തിൽ വളരെ പിന്നോട്ടാണ്‌ ചിത്രം. കാറിനു തീപിടിക്കുന്നതും, കാട്ടുതീ പടരുന്നതുമായ രംഗങ്ങളൊക്കെ ബഹുരസമാണ്‌. യാദൃശ്ചികമായി സംഭവിക്കുന്ന പലകാര്യങ്ങളും ചിത്രത്തിലുണ്ട്‌. അതിനൊന്നും ഒരു പോംവഴി പറഞ്ഞുതരാൻ സംവിധായകനു കഴിയുന്നില്ല. കഥാഖ്യാനത്തിൽ, കാലഘട്ടങ്ങൾക്ക്‌ മാറ്റം സംഭവിക്കുന്നത്‌ ഉൾക്കൊള്ളുവാൻ വളരെ പ്രയാസമാണ്‌.

    ■എസബാന ഷാബിന അഭിമന്യു തെറാപ്പി' എന്ന തട്ടിപ്പുപരിപാടി കാണിച്ചത്‌, ചിരിക്കുവാൻ വകയൊരുക്കി. 'കോമഡിക്കുവേണ്ടി, വനാന്തർഭാഗത്തുവച്ച്‌ ഒരു മനുഷ്യനെ 'കരടി' എന്ന് ആക്ഷേപിച്ചിട്ട്‌, അയാളുടെ മുഖത്തുനോക്കി 'ഇത്‌ തേനെടുക്കാൻ വന്ന ആദിവാസിയാണെന്ന് പറയുന്നത്‌, അണിയറക്കാരുടെ വർണ്ണവിവേചനയെക്കൂടിയല്ലേ സൂചിപ്പിക്കുന്നത്‌?

    ■ഹൊറർ ചിത്രമെന്ന നിലയിലും, കുടുംബചിത്രമെന്ന നിലയിലും, ഹാസ്യചിത്രം എന്ന നിലയിലും, പ്രേക്ഷകനു തൃപ്തി നൽകാത്ത ഈ ചിത്രത്തെ, ദുരന്തചിത്രം എന്ന് വിശേഷിപ്പിക്കുന്നതാവും അഭികാമ്യം. ജയറാമിനോട്‌: അങ്ങു തിരിച്ചുവന്നില്ലെങ്കിലും കുഴപ്പമില്ല. ദയവുചെയ്ത്‌ ഇങ്ങനെയുള്ള ചിത്രങ്ങൾക്ക്‌ തല വയ്ക്കരുത്‌. (ഇതൊരപേക്ഷയല്ല, രോ രോ-രോദനമാണ്‌.)

    »MY RATING: ★☆☆☆☆

    ‪#‎jomon_thiru‬ » click here: https://goo.gl/O2l2NM

    ➟വാൽക്കഷണം:
    ■news: 'ആടുപുലിയാട്ടം' വേള്‍ഡ് വൈഡ് റിലീസിംഗിനൊരുങ്ങുന്നു.. ആയിരത്തോളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.. ഹിന്ദി,തമിഴ്,തെലുഗ്, പതിപ്പുകളുടെ പോസ്റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ ചിത്രം പുറത്തിറങ്ങും...!!

    -മലയാളസിനിമയെ ആഗോളതലത്തിൽ നാറ്റിച്ചിട്ടേ ഇവരടങ്ങൂ എന്ന് തോന്നുന്നു..!

    read also@ https://jomonthiru.wordpress.com
     

Share This Page