1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

███░ Forum Reelz ▬♦ Velli Nakshathram ♦▬ Updates ◥ June 06 ◤ ╅New Updates╅ ░ ███

Discussion in 'MTownHub' started by Aattiprackel Jimmy, May 25, 2016.

  1. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Thanx Jimmycha...:clap:

    Ithupole Chithrabhumi threadum Rashtradeepika threadum ok thudanganam..!:Yeye:
     
  2. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Chitrabumi okke nirthiyit varshangal aayi
     
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Oh athaanalle ipol kaanaathe..
     
  4. Ravi Tharakan

    Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    kidukkan thread...:clap:
     
  5. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    ath nirthi aan star &style thudangiyath
     
    Johnson Master likes this.
  6. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    ambada jimmykutta :1st:
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    >>>>>>>>>>>>>> June 06 >>>>>

    [​IMG]
    [​IMG]
    ല്ലാ അഭ്യൂഹങ്ങള്‍ക്കും വിട. ജൂലൈ 29 ന് ലോകമെമ്പാടുമുള്ള നൂറുകണക്കിന് തിയേറ്ററുകളില്‍ വൈറ്റ് പ്രദര്‍ശനത്തിനെത്തും. ആരാധകഭേദമന്യേ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ വൈറ്റിന്റെ റിലീസ് വൈകുന്നതുമായി ബന്ധപെ്പട്ട് പല കഥകളും പ്രചരിക്കുന്നതിനിടേയാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. സമീപകാലത്ത് മമ്മൂട്ടി ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനാണ് വൈറ്റിലെ പ്രകാശ് റോയി. പൂര്‍ണ്ണമായും ലണ്ടനില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തില്‍ ഒരു ബിസിനസ്‌സ് മാഗ്നറ്റായാണ് മമ്മൂക്ക പ്രത്യക്ഷപെ്പടുക. ചിത്രത്തിന്റെ ട്രെയിലറും, താരത്തിന്റെ ലുക്കും ഹിറ്റായിക്കഴിഞ്ഞു.
    പ്രണയനായകന്‍
    കോടീശ്വരനും തന്ത്രശാലിയുമായ പ്രകാശിന്റെ പ്രണയമാണ് ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന ഈ റൊമാന്റിക്ക് ത്രില്‌ളറിന്റെ പശ്ചാത്തലം. മധ്യവയസ്‌കനായ പ്രകാശ് ഇരുപത്തിഅഞ്ച്കാരിയായ റോഷ്‌നിയെ പ്രണയിക്കുന്നു. ഇന്ത്യയില്‍ ഐ.ടി കമ്പനി ഉദേ്യാഗസ്ഥയായ റോഷ്‌നി ജോലിയുടെ ഭാഗമായാണ് ലണ്ടനിലെത്തുന്നത്. ഇരുവരുടെയും പ്രണയവും അതുമായി ബന്ധപെ്പട്ടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് വൈറ്റിന്റെ കഥാഗതി നിര്‍ണ്ണയിക്കുന്നത്. പ്രശസ്ത ബോളിവുഡ് താരം ഹിമ ഖുറേഷിയാണ് റോഷ്‌നിയാകുന്നത്. ലണ്ടന്റെ മനോഹാരിതയില്‍ ഇരുവരുടെയും പ്രണയ രംഗങ്ങളടങ്ങിയ സ്റ്റില്‌ളുകളും, പാട്ടും ഇപേ്പാള്‍ തന്നെ ഹിറ്റായിക്കഴിഞ്ഞു.
    താരനിര
    സംവിധായകന്‍ ഉദയ് അനന്തന്‍, നന്ദിനി വില്‍സണ്‍, പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഇറോസ് ഇന്റര്‍നാഷണലും, ലണ്ടനിലെ ആപ്പിള്‍ ട്രീ മൂവീസ് ലിമിറ്റഡും ചേര്‍ന്നാണ്. പ്രണയകാലം, മൃത്യുഞ്ജയം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഉദയ് അനന്തന്‍ നീണ്ട ഇടവേളയ്ക്കു ശേഷമാണ് പുതിയ ചിത്രവുമായി എത്തുന്നത്. സിദ്ദിഖ്, ശങ്കര്‍ രാമകൃഷ്ണന്‍, സുനില്‍ സുഗത, കെ.പി.എ.സി ലളിത, സോനാനായര്‍, അന്‍സാര്‍ കലാഭവന്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
    വാര്‍ത്തകള്‍ക്കപ്പുറം
    വൈറ്റുമായി ബന്ധപെ്പട്ട് നിരവധി അഭ്യൂഹങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപെ്പട്ടിരുന്നു. നിര്‍മ്മാതാക്കളുടെ സാമ്പത്തിക പ്രതിസന്ധിയാണ് ചിത്രത്തിന്റെ റിലീസ് വൈകാന്‍ കാരണം എന്ന് വാര്‍ത്ത പരക്കുകയും ചെയ്തു. എന്നാല്‍ അത് ശരിയല്‌ള എന്ന് അധികൃതര്‍ പറയുന്നു. ''ചിത്രത്തിന്റെ റിലീസ് വൈകുന്നത് ചിത്രീകരണാനന്തര ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ്. അല്‌ളാതെ സാമ്പത്തിക പ്രതിസന്ധികള്‍ മൂലമല്‌ള. ഇന്ത്യന്‍ ഭാഷകളിലൊട്ടാകെ പ്രതിവര്‍ഷം എഴുപത് ചിത്രങ്ങള്‍ വരെ ഇറോസ് തിയേറ്ററുകളിലെത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മറ്റ് ഭാഷകളെ അപേക്ഷിച്ച് സാമ്പത്തിക ചിലവ് കുറഞ്ഞ മലയാളത്തില്‍ കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ചിത്രം സെന്‍സറിംഗിന് പോകാനുള്ള തയ്യാറെടുപ്പിലാണ്.'' ഇറോസ് ഇന്റര്‍നാഷണലിന്റെ കേരളത്തിലെ പ്രതിനിധി ഗിരീഷ് പറയുന്നു.
    അമര്‍ജിത്താണ് വൈറ്റിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ് - അച്ചു വിജയന്‍, കലാസംവിധാനം പ്രദീപ് എം.വി, വസ്ത്രാലങ്കാരം - കരിഷ്മ ആചാര്യ, പ്രൊഡകഷന്‍ കണ്‍ട്രോളര്‍ - സഞ്ജു വൈക്കം.
    - വി.ജി നകുല്‍
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    [​IMG] [​IMG] [​IMG]

    കാത്തിരുന്ന്, കാത്തിരുന്ന് ഒടുവില്‍ മുരുകനെത്തി. ഒരു മിനിട്ട് ഇരുപത്തി ഒന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള കാഴ്ചയായി പുലിമുരുകന്റെ ആദ്യ ടീസര്‍ തന്റെ അന്‍പത്തിയാറാം ജന്മദിനത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് സ്വന്തം ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ക്ക് സമ്മാനിച്ചത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പുലി മുരുകന്റെ സ്വഭാവസവിശേഷതകള്‍ ചിത്രത്തിലെ മറ്റ് ്രപധാന കഥാപാത്രങ്ങള്‍ വിശദീകരിക്കുന്ന ശൈലിയിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമുള്ള മോഹന്‍ലാലിന്റെ മുഴുനീള ആക്ഷന്‍ കഥാപാത്രമാണ് പുലിമുരുകന്‍ എന്ന് ഉറപ്പാക്കുന്നുമുണ്ട് ടീസര്‍. ഒരു ദിവസം കൊണ്ട് 4. 27 ലക്ഷം പേരാണ് ടീസര്‍ കണ്ടത്. ചിത്രം പ്രദര്‍ശന സജ്ജമാകുമ്പോള്‍ ടീസര്‍ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.
    മുരുകനെന്ന സത്യം
    കാടിന്റെ പശ്ചാത്തലമാണ് ടീസറിന്. ഇരുണ്ട, ഭയാനകമായ അന്തരീക്ഷമാണ് അത് സൃഷ്ടിക്കുന്നത്. ഒരു നീണ്ടു വളഞ്ഞ വനപാതയിലൂടെ നിരന്നു നീങ്ങുന്ന വാഹനങ്ങളില്‍ തുടങ്ങുന്നു ടീസര്‍. പശ്ചാത്തലത്തില്‍ 'ആരാണീ മുരുകന്‍'' എന്ന ചോദ്യവും. ചിത്രത്തില്‍ ആദ്യം പ്രത്യക്ഷപെ്പടുന്നത് ഒരു വനവാസിയുടെ വേഷത്തില്‍ എം. ആര്‍ ഗോപകുമാറാണ്.
    'കേട്ടറിവിനേക്കാള്‍ വലുതാണ് മുരുകനെന്ന സത്യം'' എന്ന ഗോപകുമാറിന്റെ ഡയലോഗിലാണ് പുലിമുരുകന്റെ സാന്നിധ്യം ടീസറില്‍ പ്രത്യക്ഷപെ്പട്ടു തുടങ്ങുന്നത്. കയ്യില്‍ ലതര്‍പട്ട വരിഞ്ഞു കെട്ടുന്ന മുരുകന്‍, കഴുത്തിലെ പുലിപ്പല്‌ള് കെട്ടിയ മാല. അപേ്പാഴും മുഖം വ്യക്തമല്‌ള. തൊട്ടു പിറകേ വരുന്നത് ചിത്രത്തിലെ വില്‌ളന്‍ ജഗപതി ബാബുവാണ്.
    'ആറ് തലയില്‍ ബുദ്ധിയും, അതിനൊത്ത ശക്തിയുമുള്ള അറുമുഖനാണവന്‍.'' എന്ന വില്‌ളന്റെ മുന്നറിയിപ്പ് പോലെയുള്ള ഡയലോഗ് കഴിയുമ്പോള്‍.
    'നരഭോജികളായ വരയന്‍പുലികള്‍ക്ക് അന്തകനാകാന്‍ അവതാരമെടുത്തവന്‍.'' എന്ന ഗോപകുമാറിന്റെ ഡയലോഗും വരുന്നു. തുടര്‍ന്നാണ് കയറില്‍ തൂങ്ങി മരങ്ങള്‍ക്കിടയിലൂടെ എതിരാളികളെ ചിതറിച്ച് പറന്നിറങ്ങുന്ന മുരുകന്‍ പ്രത്യക്ഷപെ്പടുന്നത്.
    മുരുകന്‍ യഥാര്‍ത്ഥ മനുഷ്യന്‍
    ഒരു നായാട്ടുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. യഥാര്‍ത്ഥ മനുഷ്യനില്‍ നിന്നാണ് ചിത്രത്തിലെ കഥാപാത്രത്തെ രൂപപെ്പടുത്തിയിരിക്കുന്നതെന്നും ടീസര്‍ സൂചിപ്പിക്കുന്നു. കറുത്ത മുണ്ട് മാടിക്കുത്തി, മീശ പിരിച്ച്, ആരാധകരെ ത്രസിപ്പിക്കുവാനുള്ള വകകളൊക്കെ താന്‍ ചിത്രത്തില്‍ കരുതിവച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ സൂചിപ്പിച്ചു കഴിഞ്ഞു. കാടിന്റെ വന്യഭംഗി പരമാവധി ഉപയോഗിച്ചിരിക്കുന്നു എന്നുറപ്പ്. ശ്വാസമടക്കിപ്പിടിച്ച് കാണേണ്ട രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും എന്നും സൂചനയുണ്ട്. വേല്‍, നായാട്ട് കത്തി എന്നിങ്ങനെ ആയുധങ്ങളുപയോഗിച്ചുകൊണ്ടുള്ള മുരുകന്റെ ചലനങ്ങള്‍ ടീസറിലുണ്ട്. കൈ മുട്ടിന് മുകളില്‍ തെറുത്തു വച്ച ഷര്‍ട്ട്, കറുത്ത മുണ്ട്, ചുരുണ്ടമുടി, താഴേക്ക് വളര്‍ത്തി പിരിച്ചു വച്ച മീശ, കഴുത്തില്‍ പുലിപ്പല്‌ള് കെട്ടിയ കറുത്ത ചരട്, കാലിലും കയ്യിലും മുട്ടോളം ചുറ്റിയ ലതര്‍ പട്ടകള്‍, കാലില്‍ വള്ളിച്ചെരുപ്പ്, വലതു കയ്യില്‍ കെട്ടിയ കറുത്ത ചരട് എന്നിങ്ങനെ പുലിമുരുകന്റെ ഗറ്റപ്പ് തീര്‍ത്തും വ്യത്യസ്തം.
    ഇടഞ്ഞാല്‍ നരസിംഹം
    ലാലാണ് ടീസറില്‍ പ്രത്യക്ഷപെ്പടുന്ന മറ്റൊരു താരം.'മുരുകനിടഞ്ഞാല്‍ നരസിംഹമാ നരസിംഹം.'' എന്ന ഡയലോഗോടുകൂടി ടീസറില്‍ വരുന്ന ലാല്‍ 'പുലി പതുങ്ങുന്നത് ഒളിക്കാനല്‌ള കുതിക്കാനാ.'' എന്ന പഞ്ച് ഡയലോഗും പറയുന്നുണ്ട്. കാടിനുള്ളിലെ മുരുകന്റെ വാസസ്ഥലവും ടീസറില്‍ വരുന്നു. പുലി മുരുകന്‍ എന്ന കേന്ദ്രകഥാപാത്രത്തെ പരമാവധി പ്രേക്ഷകമനസ്‌സുകളില്‍ പതിപ്പിക്കുക എന്നതാണ് ടീസര്‍ ലക്ഷ്യം വയ്ക്കുന്നത്. കാടിന്റെ മനോഹാരിത ഒപ്പിയെടുക്കുന്ന ദൃശ്യങ്ങളും, ഒരു മാസ് പടത്തിനനുയോജ്യമായ പശ്ചാത്തല സംഗീതവും ടീസറിന് മിഴിവു നല്‍കുന്നു. പുലിയുടെ വന്യഭാവങ്ങള്‍ മുഖത്ത് വരുത്തി പുലിയുടെ ശബ്ദത്തിനൊപ്പം മുരളുന്ന മോഹന്‍ലാലിലാണ് ടീസര്‍ അവസാനിക്കുന്നത്.
    കാടിന്റെ കഥ
    മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം എന്ന പേരുമായാണ് പുലി മുരുകന്‍ എത്തുന്നത്. ഒപ്പം നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ നായകനാകുന്ന ആക്ഷന്‍ ത്രില്‌ളര്‍ എന്നതും പ്രതീക്ഷകള്‍ ഇരട്ടിപ്പിക്കുന്നു. അണിയറപ്രവര്‍ത്തകരുടെ രണ്ട് വര്‍ഷത്തെ കഠിനശ്രമം തന്നെ ചിത്രത്തിനു പിന്നിലുണ്ട്. മോഹന്‍ലാല്‍ മറ്റ് പല പ്രോജക്ടുകളും മാറ്റി വച്ച് ചിത്രത്തിന് മാസങ്ങളോളം ചിലവഴിച്ചു. ആക്ഷന്‍ രംഗങ്ങള്‍ക്കായി താരം നടത്തിയ സാഹസികതകള്‍ ചിത്രീകരണസമയത്ത് തന്നെ വാര്‍ത്തകളിലിടം പിടിച്ചിരുന്നു. മോഹന്‍ലാലും കടുവയുമൊത്തുള്ള പോരാട്ടം ചിത്രത്തിന്റെ ഹൈലൈറ്റാണ്. ചിത്രത്തിന്റെ ബഹുഭൂരിപക്ഷം രംഗങ്ങളും കാടിനുള്ളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കോതമംഗലത്തിനടുത്ത് പൂയംകുട്ടി വനമേഖലയായിരുന്നു പ്രധാന ലൊക്കേഷന്‍. ചില രംഗങ്ങള്‍ വിയറ്റ്‌നാമിലും ചിത്രീകരിച്ചു.
    താരസമ്പന്നം
    കാടുമായി ബന്ധപെ്പട്ട് വേട്ടയുടെയും, വനം കൊള്ളയുടേയും കഥയാണ് ചിത്രം പറയുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയാണ്. സിബി തോമസിനൊപ്പം കൂട്ട് തിരക്കഥാകൃത്തായിരുന്ന ഉദയ്കൃഷ്ണ സ്വതന്ത്ര തിരക്കഥാകൃത്തായി അരങ്ങേറുന്ന ചിത്രമാണിത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. വൈശാഖിന്റെ ആദ്യ ചിത്രമായ പോക്കിരിരാജയും ടോമിച്ചനാണ് നിര്‍മ്മിച്ചത്. രണ്ട് നായികമാരുണ്ട്. കമാലിനി മുഖര്‍ജി മോഹന്‍ലാലിന്റെ ഭാര്യാവേഷത്തിലെത്തുമ്പോള്‍, നമിത ഗസ്റ്റ് അപ്പിയറന്‍സിലാണ്. തെലുങ്ക്, തമിഴ് സിനിമയിലെ മുന്‍നിര താരങ്ങളായ ജഗപതി ബാബു, കിഷോര്‍, ബോളിവുഡ് താരം മകരന്ദ് ദേശ്പാണ്ഡേ, മലയാളത്തില്‍ നിന്ന് ലാല്‍, ബാല, വിനു മോഹന്‍ തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന്റെ ആദ്യലുക്ക് പോസ്റ്റര്‍ കഴിഞ്ഞ മാസം പുറത്തിറങ്ങിയത് വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഷാജിയാണ് ഛായാഗ്രാഹകന്‍. സംഗീതം ഗോപിസുന്ദര്‍. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. ലോകമെമ്പാടും മൂവായിരത്തോളം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
    - വി.ജി നകുല്‍
     
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    [​IMG] [​IMG] [​IMG]

    പള്ളിമുറ്റം നിറയെ കാറുകള്‍.. അതില്‍ നിന്നും മനോഹരമായ വസ്ത്രങ്ങളണിഞ്ഞിറങ്ങുന്നവര്‍... അവര്‍ പള്ളിയിലേക്ക് കയറുകയാണ്.
    ഇവിടെ ഒരുവിവാഹം നടക്കാന്‍ പോകുന്നു. ബ്‌ളാക്ക് സ്യൂട്ട് അണിഞ്ഞ ബിജുമേനോന്‍ വെളുത്ത നിറത്തിലെ ഭംഗിയുള്ള ഗൗണ്‍അണിഞ്ഞ് പൂജിത.. കൂട്ടത്തില്‍ ഇന്നസെന്റ്- ചാരനിറത്തിലുള്ള സഫാരി സ്യൂട്ടില്‍. ഇന്നസെന്റിന്റെ ഹെയര്‍ സൈ്റ്റയിലിലുമുണ്ട് മാറ്റം.
    വൈദിക വേഷത്തില്‍ ജയകുമാര്‍ നില്‍ക്കുന്നു.
    തട്ടിം മുട്ടീം എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നടനാണ് ജയകുമാര്‍. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച നസീര്‍ സംക്രാന്തി, വീഡിയോ ഗ്രാഫറായി വിനോദ് കെടാമംഗലം, ചിന്നുകുരുവിള, സ്വസ്തിക തുടങ്ങിയ താരങ്ങളും ഈ രംഗത്തഭിനയിക്കാന്‍ റെഡിയായി നില്‍ക്കുന്നു.
    ഇവര്‍ക്കു പുറമേ നിരവധി സ്ത്രീകളും പുരുഷന്മാരും കുട്ടികളും വിവാഹവേദിക്കടുത്തുതന്നെയുള്ള ക്വയര്‍ ഗ്രൂപ്പില്‍ നില്‍ക്കുന്നു. മനോഹരമായ ഒരു ഗാനം പാടുകയാണിവര്‍. ഈ സമയം ബിജു മേനോന്‍ പൂജിതയുടെ കഴുത്തില്‍ മിന്നുകെട്ടി.
    ജോസ് തോമസ് സംവിധാനം ചെയ്യുന്ന സ്വര്‍ണ്ണക്കടുവ എന്ന
    ചിത്രത്തിന്റെ ചിത്രീകരണമാണ് ഇവിടെ നടക്കുന്നത്. വെള്ളക്കടുവ എന്ന് സിനിമയ്ക്ക് പേരിട്ടെങ്കിലും ഇത്
    സ്വര്‍ണ്ണക്കടുവയാക്കാനൊരുങ്ങുകയാണ് സംവിധായകനും സംഘവും. ഈ ആഴ്ച തന്നെ പുതിയ പേര് കണ്ടെത്തും. മനോജ് പിള്ളയാണ് ക്യാമറാമാന്‍. തൊടുപുഴ ചുങ്കം പള്ളിയിലായിരുന്നു ചിത്രീകരണം.
    മായാമോഹിനി, ശൃംഗാരവേലന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
    ബിജുമേനോനും ഇന്നസെന്റും പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ഈ ചിത്രത്തില്‍ രണ്ടു നായികമാരുണ്ട്.
    ഇനിയയും പൂജിതയും.
    കൗശലവും തന്ത്രങ്ങളും കൊണ്ട് സ്വന്തം കാര്യം നേടാന്‍ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഈ ചിത്രത്തിലൂടെ രസകരമായി പറയുന്നത്. റിനി ഈപ്പന്‍ മാട്ടുമ്മേല്‍ എന്നാണ് ബിജുമേനോന്റെ കഥാപാത്രത്തിന്റെ പേര്.
    ഇന്നസെന്റിന്റെ കഥാപാത്രവും രസകരമാണ്. മാത്രവുമല്ല ചിത്രത്തിലെ നിര്‍ണ്ണായകവേഷവുമാണിത്. ലോനപ്പന്‍ വള്ളക്കാലില്‍ എന്നാണ് പേര്.
    സ്ഥിരം നായക സങ്കല്പങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് ഇതിലെ റിനി ഈപ്പനെ ജോസ് തോമസ് ഒരുക്കിയിരിക്കുന്നത്.
    വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന മരുഭൂമിയിലെ ആന എന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞിട്ടാണ് ബിജു മേനോന്‍ ഈ ചിത്രത്തിലഭിനയിക്കാന്‍ എത്തിയത്. സമൂഹവുമായി ഏറെ അടുപ്പമുള്ള ഒരു കഥാപാത്രമാണ്. ഇതിലെ റിനി ഈപ്പന്‍ സമൂഹത്തില്‍ ഇത്തരം ധാരാളം പേരുണ്ടാകും. അവരിലൊരാള്‍ എന്ന് കരുതിയാല്‍ മതി. ബിജുമേനോന്‍ പറഞ്ഞു.
    ബാബു ജനാര്‍ദ്ദനനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അതിശക്തമായ ഒരു തിരക്കഥതന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത.
    ജോബ് ജി ഫിലിംസിന്റെ ബാനറില്‍ ജോബ് ജി. ഉമ്മനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
    ഇരിങ്ങാലക്കുട, തൃശൂര്‍, ഭാഗങ്ങളിലും തൊടുപുഴയിലുമായാണ് ചിത്രം പൂര്‍ത്തിയാകുന്നത്.
    തൃശൂര്‍, ഇരിങ്ങാലക്കുട, കുന്നംകുളം ഭാഗങ്ങളില്‍ നടന്നു വരുന്ന ചില ആചാരങ്ങളും ഈ ചിത്രത്തിന്റെ കഥയില്‍ നിര്‍ണ്ണായക ഘടകങ്ങളാണ്.
    ജുവലറി ഉടമ, ഹോട്ടല്‍,സിനിമാ നിര്‍മ്മാതാവ് എന്നിങ്ങനെ നിരവധി സംരംഭങ്ങള്‍ നടത്തുന്ന ആളാണ് ലോനപ്പന്‍ വള്ളക്കാലില്‍. ആളൊരു സരസനാണ്. സമ്പന്നനാണെങ്കിലും ലോനപ്പന്‍ ഞാണിന്മേല്‍ കളിയിലൂടെയാണ് പിടിച്ചു നില്‍ക്കുന്നത്. പുറമേ നിന്നു നോക്കുന്നവര്‍ക്ക് വലിയ സമ്പന്നന്‍ പക്ഷെ ഇതെല്ലാം നടത്തിക്കൊണ്ടു പോകുന്നതെങ്ങനെയെന്ന് ലോനപ്പനും റിനിക്കും മാത്രമേ അറിയൂ.
    ലോനപ്പന്റെ എല്ലാ സ്ഥാപനങ്ങളുടെയും നടത്തിപ്പുകാരനാണ് റിനി ഈപ്പന്‍. ലോനപ്പന്റെ വിശ്വസ്തനാണിയാള്‍. എന്തുകാര്യവും വിശ്വസിച്ചേല്‍പ്പിക്കാം.
    റിനി ഒരു സാധാരണ കുടുംബത്തിലെ അംഗമാണ്. അമ്മയും രണ്ടു സഹോദരിമാരുമുണ്ട്. അപ്പന്‍ മരിക്കുമ്പോള്‍, ആകെയുള്ള സമ്പാദ്യം പോക്കറ്റിലെ ചില്ലറ നാണയങ്ങള്‍ മാത്രമായിരുന്നു. കടുത്ത ദാരിദ്ര്യത്തിലൂടെയാണ് റിനി വളര്‍ന്നത്.
    ഒരു ഘട്ടത്തില്‍ റിനി ലോനപ്പന്റെ ബലഹീനതകളെ ചൂഷണം ചെയ്തു തുടങ്ങുന്നു. അതുവരെ കാണാത്ത ഒരു സ്വഭാവം അതോടെ റിനിയില്‍ കാണുന്നു.
    ലോനപ്പന്‍ വിശ്വസിച്ചേല്‍പ്പിക്കുന്ന എല്ലാ കാര്യങ്ങളും റിനി ഭംഗിയായ ചെയ്യും. പക്ഷെ അതിന്റെയെല്ലാം പങ്കു പറ്റാനും ബഹുസമര്‍ത്ഥനാണയാള്‍. അങ്ങനെ റിനി പടി പടിയായി ഉയരുകയായിരുന്നു ഈ വളര്‍ച്ചക്കിടയിലാണ് ലൗലി എന്ന സ്ത്രീ റിനിയുടെ ജീവിതത്തിലെത്തുന്നത്.
    അല്പനാള്‍ കഴിഞ്ഞപ്പോള്‍, ദീപ്തി എന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ അവന്‍ മിന്നുകെട്ടി.
    ഈ രണ്ടു സ്ത്രീകളും അവന്റെ ജീവിതത്തിലേക്കു കടന്നു വന്നതിന്റെ പിന്നിലും ചില സത്യങ്ങളുണ്ട്. അതാണ് ചിത്രത്തിന് വഴിത്തിരിവുണ്ടാകുന്നത്. ലൗലിയെ അവതരിപ്പിക്കുന്നത് ഇനിയ ആണ്. ദീപ്തിയാകുന്നത് പൂജിതയും. സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന ദിവാകരന്‍ മറ്റൊരു പ്രധാന കഥാപാത്രമാണ്. ഹരീഷ് കണാരന്‍, സുധീര്‍ കരമന, സോഹന്‍ലാല്‍, ..കോട്ടയം നസീര്‍,
    സ്വസ്തിക, നസീര്‍ സംക്രാന്തി, ജയകുമാര്‍, കലാഭവന്‍ ജിന്റോ, ബൈജു, സീമാ ജി.നായര്‍, രേഖ അച്ചന്‍കുഞ്ഞ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
    സന്തോഷ് വര്‍മ്മ ഹരിനാരായണന്‍ എം.ടി.പ്രദീപ് കുമാര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് രതീഷ് വേഗ ഈണം നല്‍കുന്നു. മനോജ് പിള്ള ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു.
    കലാസംവിധാനം- അരുണ്‍ കല്ലുമൂട്, മേക്കപ്പ്- ഹസ്‌സന്‍ വണ്ടൂര്‍, കോസ്റ്റിയും ഡിസൈനര്‍- സിജി തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ചാക്കോ, അസോസിയേറ്റ് ഡയറ്കടര്‍- അജിത് വി. തോമസ്, സഹസംവിധാനം- അനൂപ് കെ.എസ്, സക്കീര്‍ ഹുസൈന്‍ റോണി ജോയ്. ഷാജി പട്ടിക്കരയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. നസീര്‍ കുത്തുപറമ്പും ജംഷീര്‍ പിറക്കാട്ടിരിയുമാണ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്.
    ചിത്രീകരണം പുരോഗമിക്കുന്നു.
    വാഴൂര്‍ ജോസ്
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    [​IMG] [​IMG] [​IMG]

    'ഷാജഹാനും പരീക്കുട്ടിയും.' കേട്ടവര്‍ കേട്ടവര്‍ ചിരിയോടെ പറയുന്നു. നല്‌ള രസികന്‍ പേര്. അതൊരു സിനിമയുടെതാണെന്നറിയുമ്പോള്‍ 'എന്നാല്‍ പ്രേമിച്ച് ചിരിപ്പിക്കാന്‍ തന്നെയാ ഉദ്ദേശം'' എന്നായി അഭിപ്രായം. അതേ, സംഗതി സത്യമാ. പ്രേമം, ചിരി എന്നിങ്ങനെ രണ്ട് ഉദ്ദേശങ്ങളാണ് ചിത്രത്തിന് പിന്നിലെന്ന് തിരക്കഥാകൃത്ത് വൈ.വി രാജേഷ് പറയുന്നു. ഷാജഹാനും, പരീക്കുട്ടിയുമായ രണ്ട് കാമുകന്‍മാരുടെയും അവര്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെയും കഥ. ഷാജഹാന്‍ ചരിത്രത്തിലെ ദുരന്ത പ്രണയനായകനാണെങ്കില്‍, പരീക്കുട്ടി സിനിമയിലെ പ്രണയ ദുരന്ത നായകനാണ്. തത്കാലം മറ്റ് വിശദീകരണങ്ങള്‍ ആവശ്യമില്‌ളാത്ത രണ്ടു പേര്‍. മരണം കവര്‍ന്ന പ്രണയിനിയുടെ ഓര്‍മ്മയില്‍ നീറി ജീവിച്ചവര്‍. അവരുമായി ഈ സിനിമയിലെ നായകന്‍മാര്‍ക്ക് എന്ത് ബന്ധം എന്നത് സസ്‌പെന്‍സാണ്.
    രണ്ട് കാമുകന്‍മാരും
    ഒരു കാമുകിയും
    ഇനി ഷാജഹാനും പരീക്കുട്ടിയും എന്ന സിനിമയുടെ കഥാ പശ്ചാത്തലം പറയാം. രണ്ട് ചെറുപ്പക്കാര്‍. പ്രണവും, പ്രിന്‍സും. പ്രണവ് കോടീശ്വരനായ ബിസിനസ്‌സുകാരനാണ്. പ്രിന്‍സാകട്ടെ വര്‍ക്ക് ഷോപ്പ് നടത്തുന്ന സാധാരണക്കാരന്‍. രണ്ട് പേരും ജിയ എന്ന പെണ്‍കുട്ടിയെ തീവ്രമായി പ്രണയിക്കുന്നു. ഇരുവരും അവര്‍ക്കറിയാവുന്ന രീതിയില്‍, അവരുടേതായ ശൈലിയിലാണ് അവളെ പ്രണയിക്കുന്നത്. ഒരു ഘട്ടത്തില്‍ ജിയ തിരിച്ചറിയുന്നു, രണ്ട് പേരും തന്നെ പ്രണയിക്കുന്നുവെന്ന്. അതവളെയും ധര്‍മ്മസങ്കടത്തിലാക്കി. ജിയ ഈ സത്യം മനസ്‌സിലാക്കി എന്നറിയുന്നതോടെ ഇരുവരും പിന്നീട് ശ്രമിക്കുന്നത് പരസ്പരം താഴ്ത്തിക്കെട്ടി താന്‍ മഹാനാണെന്ന് കാണിക്കുന്നതിനാണ്. ഇതിനിടയില്‍ ജിയ മറ്റൊരു സത്യം കൂടി മനസ്‌സിലാക്കുന്നു. രണ്ട് പേരും തന്നെ പ്രണയിക്കുന്നതിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ടെന്ന്. എന്താണ് ആ ലക്ഷ്യം എന്ന് തിരിച്ചറിയുന്നതോടെ ഒരു വലിയ സസ്‌പെന്‍സ് പൊളിയുകയും, സിനിമ ട്വിസ്റ്റ് ചെയ്യുകയും ചെയ്യും.
    ചാക്കോച്ചനും ജയസൂര്യയും
    ഇനി ഇതില്‍ ആരാണ് ഷാജഹാന്‍ എന്നലേ്‌ള, അത് പ്രണവാണ്. കോടീശ്വരനായ ബിസിനസ്‌സുകാരന്റെ മകന്‍. കുഞ്ചാക്കോ ബോബനാണ് പ്രണവാകുന്നത്. ചാക്കോച്ചന്റെ ഏറെ പ്രതീക്ഷകളുള്ള പുതിയ കഥാപാത്രം. പുതിയ ഗെറ്റപ്പില്‍ കൂടുതല്‍ ചെറുപ്പവും, സുന്ദരനുമായി ചക്കോച്ചന്‍ ചിത്രത്തില്‍ എത്തും. റൊമാന്റിക്ക് ഹീറോ ഇമേജുള്ള ചാക്കോച്ചന്റെ പുതിയ റൊമാന്റിക്ക് കഥാപാത്രത്തിനായി ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. പ്രിന്‍സാണ് പരീക്കുട്ടി. വര്‍ക്ക്‌ഷോപ്പ് ഉടമയായ സാധാരണക്കാരന്‍. ജയസൂര്യയാണീ കഥാപാത്രമാകുന്നത്. അല്‍പ്പം പരുക്കനെങ്കിലും ട്രെന്‍ഡി ലുക്കിലാണ് താരം. തന്റെ ഓരോ സിനിമയിലും എന്തെങ്കിലും പുതുമ രൂപത്തില്‍ കൊണ്ടുവരാന്‍ ജയസൂര്യ ശ്രമിക്കാറുണ്ട്. അതീ ചിത്രത്തിലും തെറ്റിച്ചിട്ടില്‌ള. കോമഡി സീനുകളിലുള്‍പ്പടെ ജയസൂര്യയ്ക്ക് തിളങ്ങുവാനുള്ള വക ചിത്രത്തിലുണ്ട്.
    'ഹ്യൂമര്‍ റൊമാന്റിക്ക് ട്രാക്കിലാണ് ചിത്രത്തിന്റെ സഞ്ചാരം. നായക കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകള്‍ക്കനുസരിച്ചാണ് ചിത്രത്തിനീ പേരിട്ടിരിക്കുന്നത്. രണ്ടരമണിക്കൂര്‍ എന്‍ജോയ് ചെയ്ത് കാണുവാനുള്ള വക ചിത്രത്തിലുണ്ടാകും. ഒരു ടോട്ടല്‍ ഫണ്‍ മൂവി. ഒപ്പം കഥാഗതിയെ നിര്‍ണ്ണയിക്കുന്ന ഒരു സസ്‌പെന്‍സും.'' തിരക്കഥാകൃത്ത് പറയുന്നു.
    താരങ്ങളും കഥാപാത്രങ്ങളും
    മലയാളത്തിലെ ഒന്നാം നിര താരങ്ങള്‍ വേറിട്ട ഗെറ്റപ്പുകളില്‍ ചിത്രത്തില്‍ പ്രത്യക്ഷപെ്പടുന്നു. അതില്‍ തന്നെ സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, റാഫി, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തും. ഒപ്പം ലെന, സോഹന്‍ സീനുലാല്‍, ഷാജു എന്നിവരും ചിത്രത്തിലുണ്ട്.
    മേജര്‍ രവി - സംശയിക്കണ്ട. സംവിധായകന്‍ മേജര്‍ രവിയെക്കുറിച്ചല്‌ള. ചിത്രത്തില്‍ അജു വര്‍ഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് മേജര്‍ രവി. ആള് പട്ടാളത്തിലാണ്. ആ ജോലി കിട്ടിയതു തന്നെ രവിയുടെ അച്ഛന്‍ വര്‍ഗീസ് പട്ടാളക്കാരനായതിനാലാണ്. കുഞ്ചനാണ് വര്‍ഗീസാകുന്നത്. പക്ഷേ മേജറെന്ന് പറയുമെങ്കിലും, പട്ടാളത്തില്‍ രവിയുടെ പണി പാചകമാണ്. വലിയ മീശയും വച്ച് പ്രത്യേകഭാവത്തില്‍ നടക്കുന്ന മേജര്‍ രവി കാഴ്ചയില്‍ തന്നെ ചിരിപ്പിക്കും.
    മാത്യൂസ് സ്രാമ്പിക്കല്‍ - പ്രൈവറ്റ് ഡിക്റ്റക്ടീവ് മാത്യൂസ് സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രമാണ്. വേറിട്ട ഗറ്റപ്പിലാണ് താരം. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഫ്രഞ്ച് താടിയും, കട്ട ഫ്രെയിമുള്ള കറുത്ത കണ്ണടയും, ഓവര്‍കോട്ടുമൊക്കെയായി ചിരിപ്പിക്കാന്‍ തന്നെയാണ് മാത്യൂസിന്റെ തീരുമാനം. അജുവര്‍ഗീസ് സുരാജ് വെഞ്ഞാറമൂട് ജോഡിയുടെ കോംപിനേഷന്‍ സീനുകള്‍ ചിരി വിതറും.
    കേണല്‍ ആല്‍ബര്‍ട്ട് - നായിക ജിയയുടെ അച്ഛന്‍. വിജയരാഘവനാണ് ഈ കഥാപാത്രം. ചിത്രത്തില്‍ ആല്‍ബര്‍ട്ടിനും ചിരിപ്പിക്കുവാനുള്ള അവസരങ്ങളുണ്ട്.
    നാന്‍സി - നായികയുടെ അമ്മ. വിനയാപ്രസാദാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
    ജോസ് അതിരുങ്കണ്ടം - അഭിനയരംഗത്ത് കൂടി ശ്രദ്ധേയമായ സ്ഥാനമടയാളപെ്പടുത്തിക്കഴിഞ്ഞ സംവിധായകനും, തിരക്കഥാകൃത്തുമായ റാഫിയാണ് ജോസ് അതിരുങ്കണ്ടം എന്ന ദുബായ്കാരന്‍ ബിസിനസ്‌സ് മാഗ്നറ്റിനെ അവതരിപ്പിക്കുന്നത്. അല്‍പ്പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണെങ്കിലും, നര്‍മ്മമാണ് ജോസ് അതിരുങ്കണ്ടത്തിലിന്റെയും മുഖമുദ്ര. കലാഭവന്‍ ഷാജോണ്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ്.
    ബോബന്‍സാമുവലും വിജയതാരങ്ങളും
    ഇടുക്കിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഷാജഹാനും പരീക്കുട്ടിയും സംവിധാനം ചെയ്യുന്നത് ബോബന്‍സാമുവലാണ്. കുഞ്ചാക്കോ ബോബനുമായി രണ്ടാം തവണയാണ് ബോബന്‍ ഒന്നിക്കുന്നത്. സൂപ്പര്‍ഹിറ്റായ റോമന്‍സായിരുന്നു ഈ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രം. ജയസൂര്യ ബോബന്‍ സാമുവല്‍ കൂട്ടുകെട്ടിന്റെ മൂന്നാം ചിത്രമാണിത്. ബോബന്‍ സാമുവലിന്റെ ആദ്യ ചിത്രമായ ജനപ്രിയനില്‍ ജയസൂര്യയായിരുന്നു നായകന്‍. ചിത്രം സൂപ്പര്‍ഹിറ്റായി. ഈ കൂട്ടുകെട്ടിന്റെ രണ്ടാം ചിത്രമായ ഹാപ്പി ജേണിയില്‍ അന്ധനായി മികച്ച പ്രകടനമാണ് ജയസൂര്യ കാഴ്ചവച്ചത്. വൈ.വി രാജേഷിന്റെ ആറാം ചിത്രമാണിത്. വി.കെ പ്രകാശിനൊപ്പം ഗുലുമാല്‍ ദ എസ്‌കേപ്പ്, ത്രീ കിംഗ്‌സ്, സൈലന്‍സ് ബോബന്‍ സാമുവലിനൊപ്പം റോമന്‍സ് എന്നീ ചിത്രങ്ങളാണ് നേരത്തേ രാജേഷിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയവ. ഇപേ്പാള്‍ ചിത്രീകരണം പുരോഗമിക്കുന്ന വി.കെ പ്രകാശ് ചിത്രം മരുഭൂമിയിലെ ആനയുടെ തിരക്കഥയും രാജേഷാണ്. ചിത്രത്തില്‍ ബിജു മേനോനും, കൃഷ്ണശങ്കറുമാണ് നായകന്‍മാര്‍.
    സിനിമ വന്ന വഴി
    'ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ആഷിക് ഉസ്മാന്‍ ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹവുമായി വന്നു. നേരത്തേ ബോബന്‍ ചേട്ടനുമായി ഞങ്ങള്‍ രണ്ട് പേരും വര്‍ക്ക് ചെയ്തിട്ടുണ്ട്. അങ്ങനെ ഈ കഥ പറഞ്ഞു. ഇതേ കഥ ഞാന്‍ നേരത്തേ ചാക്കോച്ചനോട് പറഞ്ഞിട്ടുണ്ട്. പിന്നീട് അദ്ദേഹം തിരക്കിലായതിനാല്‍ നടന്നില്‌ള. അന്നേ ചാക്കോച്ചന് ഇഷ്ടപെ്പട്ട സബ്ജക്ടാണിത്. ഫുള്‍ പ്രൊജക്ടുമായാണ് ജയനോട് കഥ പറഞ്ഞത്. ജയനും കേട്ടപേ്പാള്‍ തന്നെ ഓകെ പറഞ്ഞു. അപേ്പാഴാണ് നായിക ആരാകണമെന്ന ആലോചന വന്നത്. നായികയ്ക്ക് വളരെ പ്രാധാന്യമുള്ള ചിത്രമാണ്. ശരിക്കും ആ ക്യാരക്ടറിന്റെ കഥയാണ് സിനിമ. അങ്ങനെ നോക്കിയപേ്പാള്‍ അമല പോള്‍ എന്ന ഓപ്ഷന്‍ വന്നു. അമലയെ കണ്ട് കഥ പറഞ്ഞു. കഥ കേട്ടപേ്പാള്‍ തന്നെ അമല ഇന്ററസ്റ്റഡായി ഓകെ പറഞ്ഞു. വളരെ യങ്ങ് ആയ, ബോള്‍ഡ് ആയ, ബബഌ ആയ കഥാപാത്രമാണ് ജിയ. അമല ഇതു വരെ ചെയ്യാത്ത തരം കഥാപാത്രം. ധാരാളം ഹ്യൂമര്‍ സിറ്റുവേഷന്‍സ് ഉണ്ട് കഥാപാത്രത്തിന്. ഏറ്റവും വലിയ പ്രത്യേകത ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്കായി ചാക്കോച്ചന്‍, ജയന്‍, അമല എന്നിവരെ മാത്രമേ സമീപിച്ചിട്ടുള്ളൂ എന്നതാണ്. കാരണം അവരാണ് ഇതിന് ഏറ്റവും അനുയോജ്യര്‍.'' രാജേഷ് പറഞ്ഞു. എറണാകുളം, വാഗമണ്‍, പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയാകുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും. അനീഷ് ലാല്‍ ഛായാഗ്രാഹണവും, ഗോപിസുന്ദര്‍ സംഗീതവും, ഹരിനാരായണന്‍ ഗാനരചനയും നിര്‍വ്വഹിക്കും.
    - വി.ജി നകുല്‍
     
    Mayavi 369 likes this.

Share This Page