കമ്മട്ടിപ്പാടം നിരൂപണം ഇന്നലെ കണ്ടിരുന്നു കിടിലൻ പടം ... ബാലന്റെയും ഗംഗന്റെയും കൃഷ്ണന്റെയുമോകെ ജീവിതം .. പച്ചയായ ആവിഷ്കാരം വിനായകൻ എന്ന നടൻ തന്നെയാണ് കമ്മട്ടിപ്പാടതിന്റെ നട്ടെല്ല്. എന്തൊരു പ്രകടനമാണ് കാഴ്ചവെച്ചത്. വളരെ അനായാസമായി ഗംഗൻ നിറഞ്ഞാടി. പിന്നെ എടുത്ത് പറയേണ്ടത് തുടക്കക്കാരൻ ആയ മണികണ്ടനെയാണ് ബാലനായി മലയാളത്തിലെ തന്നെ ഏറ്റവും മികച്ച തുടക്കങ്ങളിൽ ഒന്ന്...ദുൽഖറും തന്റെ വേഷം മോശമാക്കിയില്ല 80 കളിലെ ഐ വി ശശി സിനിമകളിലെ കാർ ചേയ്സ് സീനുകളിൽ കണ്ടിരുന്ന സാങ്കേതിക മികവിൽ നിന്ന് നമ്മൾ വളർന്നിരുന്നില്ല എന്നാൽ കമ്മടിപ്പാടത്തിൽ ആ വളർച്ച കണ്ടു. സംഘട്ടന രംഗങ്ങൾ എല്ലാം പുതുമ നിറഞ്ഞതും എന്നാൽ കഥയുടെ ഉള്ളടക്കത്തോട് പൂർണ നീതി പുലർത്തുന്നതുമായിരുന്നു. കണ്ടു ശീലിച്ച സ്ഥിരം ഫോർമുല സിനിമകളിൽ നിന്നു വേറിട്ടൊരു സഞ്ചാരം മാത്രമല്ല കമ്മട്ടിപ്പാടം. വ്യെക്തമായ രാഷ്ട്രിയവും ചിത്രം പറയുന്നുണ്ട്. കമ്മട്ടിപ്പാടത്തെ രാഷ്ട്രിയം എവിടെയായിരുന്നു ഇത്രയും കാലം??? റാണി പദ്മിനി കണ്ടപ്പോൾ ക്യാമറ മാൻ മദു നീലകണ്ടനെ പറ്റി തോന്നിയ സംശയമാണ്.. !! റാണിയിൽ നിന്ന് കമ്മടിപ്പാടത്തിലേയ്ക്ക് എത്തിയപ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച ചായാഗ്രാഹകന്‍മാരിലേക്കുള്ള വളർച്ച ... ജീവൻ തുളുമ്പുന്ന ഫ്രെയ്മുകൾ. നമിച്ചു ... കമ്മട്ടിപ്പാടത്തിലെ കരുത്തുറ്റ കഥാപാത്രങ്ങളിൽ ഒന്നായി പശ്ചാത്തലസംഗീതവും നിറഞ്ഞു നിന്നു.. ചിത്രത്തിൻറെ 3 മണിക്കൂർ ദൈർഖ്യം കൂടുതലാണെന്ന സംശയം പലരും പ്രകടിപ്പിച്ചു കണ്ടു എന്നാൽ യഥാര്‍ത്ഥനിരൂപിതമായ സിനിമയ്ക്ക്, ഈ ദൈർഖ്യം ഉചിതമാണ് ക്രിസ്റ്റഫർ നോളൻ മുതൽ ഗൗതം വാസുദേവ് മേനോൻ വരെയുള്ളവരെ കുറിച്ച് വാചാലരാവുന്നവരോട് ഞങ്ങള്ക്ക് ലിജോ ജോസ് പെല്ലിശ്ശെരിയും രാജീവ് രവിയും ഉണ്ട് ഈ സിനിമ എല്ലാവർക്കും പറ്റിയ പാൽ ചായ അല്ല !! എന്ന സ്ഥിരം ക്ലീഷെ ആവർത്തിക്കുന്നില്ല പഴകിയ ചായ കപ്പുകൾ നമ്മൾ പ്രേക്ഷകർ മാറ്റേണ്ട കാലം അതിക്രമിച്ചു