കുട്ടിക്കാലത് അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റുകൾ, പേടി കൊണ്ട് അത് മാതാപിതാക്കളിൽ നിന്ന് മറച്ച് വെച്ചു സ്വയം പരിഹരിക്കാൻ ഇറങ്ങുന്നു അത് കൂടുതൽ കുഴപ്പങ്ങളിലേക്ക് എത്തിപെടുകയും ചെയ്യുന്നു. നമ്മളൊക്കെ അഭിമുകീകരിച്ച എന്നാൽ ഇന്ന് ഓർക്കുമ്പോൾ ഒരു കളിയായി തോന്നാവുന്ന സംഭവങ്ങൾ... ഇതാണ് സ്കൂൾ ബസിന്റെ പ്രമേയം. ആദ്യ പകുതിയിൽ കുട്ടികളുടെ കുസൃതികളും കുറുമ്പുകള്മെല്ലാമായി നീങ്ങി. പിന്നീട് അവർ ഒരു പ്രശ്നത്തിൽ ചെന്ന് പെടുന്നു, അതോളിക്കാൻ നോക്കി അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. രണ്ടാം പകുതി അല്പം ത്രില്ലെർ സ്വഭാവം കൈവരിച്ചുകൊണ്ടാണ് പുരോഗമിക്കുന്നത്. കഥയിൽ ഇനി എന്ത് എന്ന പ്രേക്ഷകരുടെ ചോദ്യങ്ങള്ക്ക് കൃത്യമായ ഉത്തരം കൊടുത്തുകൊണ്ട് പതിവ് പോലെ ബോബ്ബി സഞ്ജയ് നമ്മളെ സ്ക്രീനിൽ പിടിച് ഇരുത്തും. എന്നാൽ അത് ക്ലൈമാക്സിനു തൊട്ട് മുൻപ് വരെ മാത്രമായിരുന്നു. ക്ലൈമാക്സ് ഒരു പഞ്ച് ഇല്ലാതെ പോയി. കുട്ടികളുടെ കഥ പറയുമ്പോഴും മാതാപിതാക്കൾ എങ്ങിനെ ആകണം കുട്ടികളോട് ഉള്ള സമീപനം അല്ലെങ്കിൽ എങ്ങിനെയൊക്കെ ആകരുത് എന്നുള്ള കാര്യങ്ങളൊക്കെയും ചിത്രം പ്രതിപാതിക്കുന്നുണ്ട് മുഖ്യ കഥാപാത്രങ്ങളായി വന്ന കുട്ടികൾ രണ്ട് പേരും തങ്ങളുടെ വേഷം വളരെ മികച്ചതാക്കിയിട്ടുണ്ട്. കുഞ്ചാക്കോ ബോബനും ജയസൂര്യക്കും വലിയ റോള് ഇല്ലെങ്കിലും ഉള്ളത് നന്നായി ചെയ്തിട്ടുണ്ട് ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതം മോശം ആക്കിയില്ല. എന്നാൽ ഗോപിയുടെ മികച്ച സംഗീതം ആഗ്രഹിക്കുന്നവർ നിരാശരായെക്കും. സി കെ മുരളീധരൻ നിർവഹിച്ച ചായാഗ്രഹണം ചിത്രത്തിന് മുതല്ക്കൂട്ടാണ്. കാടുകളിലുള്ള ചിത്രികരണം സിനിമക് കൂടുതൽ മിഴിവേകുന്നത് ഇദ്ദേഹത്തിന്റെ പ്രയത്നം കൊണ്ടാണ്. മുൻപ് ചെയ്ത ബോബ്ബി സഞ്ജയ് - റോഷൻ ടീമിന്റെ സിനിമകളുടെ തീവ്രത ആഗ്രഹിച്ച് പോകുന്നവർ നിരാശരാകും. എന്നാൽ നമ്മളെല്ലാവരുമായി കണക്ട് ചെയ്യുന്ന ഒരു വിഷയം. ഒട്ടും ബോർ അടിക്കാതെ കണ്ടിരിക്കാവുന്ന ശരാശരിക്കും അല്പം മുകളിൽ നില്ക്കുന്ന ഒരു ചെറിയ ചിത്രം. 3/5
Valiya sambavam allelum simple one... Mosham parayanullathonnum orikalum thonila... Pinne njan kandidath thanne chila coments ketu.. Ayye pillerude padam ennu.. Athinod puchamaanu thonnunne.. Ee parayunnavaroke kadannu poyathum anubavichathumaya karyangalaanath... Kuttikalath..