1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

███░ Forum Reelz ▬♦ Velli Nakshathram ♦▬ Updates ◥ June 06 ◤ ╅New Updates╅ ░ ███

Discussion in 'MTownHub' started by Aattiprackel Jimmy, May 25, 2016.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG] [​IMG] [​IMG]

    മനോഹരമായ കഥകള്‍ കൊണ്ട് വായനക്കാരെ ആകര്‍ഷിച്ച കഥാകൃത്താണ് കലവൂര്‍ രവികുമാര്‍. മികച്ച തിരക്കഥകളിലൂടെ ചലച്ചിത്രരംഗത്തും രവികുമാര്‍ സാന്നിദ്ധ്യം നിലനിര്‍ത്തി.
    ഫാദേഴ്‌സ് ഡേ എന്ന സിനിമയിലൂടെ സംവിധായകനുമായി.
    കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുട്ടികളുണ്ട് സൂക്ഷിക്കുക. ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലും ഇടുക്കിയിലെ കുളമാവിലുമായി പുരോഗമിക്കുന്നു.
    എം.സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ മോഹന്‍ ഗോപാലകൃഷ്ണന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നു.
    കൗതുകകരവും രസകരവുമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം അവതരിപ്പിക്കുന്നത്.
    കുടുംബപശ്ചാത്തലത്തില്‍ അമ്മയും രണ്ട് ആണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തിലെ ആണ്‍കുട്ടികളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്.
    അനൂപ് മേനോന്‍, ഭാവന, മാസ്റ്റര്‍ സനൂപ്, സന്തോഷ്, മാസ്റ്റര്‍ സിദ്ധാര്‍ത്ഥ് എന്നിവരാണ് പ്രധാന താരങ്ങള്‍.
    നല്ലൊരു മെസേ്‌സജ് നല്‍കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്്.
    ലളിതമായ പ്രമേയം. പരിമിതമായ കഥാപാത്രങ്ങള്‍, മികച്ച ജീവിത മുഹൂര്‍ത്തങ്ങള്‍.... ഇതൊക്കെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
    കുട്ടികള്‍ കാട്ടുന്ന ചില കുസൃതിത്തരങ്ങള്‍ ഗൗരവത്തിലെത്തുന്നതും അതു സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതുമാണ്. ഈ സാഹചര്യത്തില്‍ കുട്ടികളുടെ പ്രസക്തിയും കൂടുതലാണ്.
    ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലൂടെ പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ലഫ്. കേണല്‍ ഗൗതംകേശവും ഷാഹിദാഖാദറും. നഗരത്തില്‍ ഒരു പെര്‍ഫ്യൂം കട നടത്തുകയാണ് ഷാഹിദ. ഇവരുടെ മക്കളാണ് നീരജും നിരഞ്ജനും.
    ഇരു സമുദായത്തില്‍പ്പെട്ട ഇവരുടെ പ്രണയം അതിന്റെ മൂര്‍ദ്ധന്യതയിലേക്കു കടന്നു. ഒടുവില്‍ വിവാഹം അതോടെ ഇരുവരുടെയും കുടുംബങ്ങളില്‍ നിന്നും അവര്‍ പുറത്താക്കപ്പെട്ടു.
    പട്ടാളക്കാരനെ വിവാഹം കഴിച്ചാല്‍ ഭര്‍ത്താവ് എന്നും കൂടെയുണ്ടാവില്ലല്ലോ. അങ്ങനെയൊരു പ്രതികൂല സാഹചര്യത്തെയും ഷാഹിദക്കു തരണം ചെയ്യാനുണ്ടായിരുന്നു. ഷാഹിദ തങ്ങളുടെ രണ്ടു മക്കളേയും വളര്‍ത്തിയത് ഈ സംഘര്‍ഷങ്ങള്‍ക്കു നടുവിലാണ്. ബുദ്ധിയില്‍ സമര്‍ത്ഥരാണ് അവരുടെ മക്കള്‍. അതുകൊണ്ടുതന്നെ നീരജിനെ ന്യൂട്ടനെന്നും നിരഞ്ജനെ കെമിക്കല്‍ എന്നും വിളിക്കുന്നു.
    ഷാഹിദക്ക് ഇവിടെ താങ്ങും തണലും എ.സി.പി മെറിന്‍ മാത്യുവാണ്. പ്രതികൂല സാഹചര്യങ്ങളിലെല്ലാം മെറിന്‍ ഇവര്‍ക്കൊപ്പമുണ്ട്.
    ഒരിക്കല്‍ ഷാഹിദയുടെ കുടുംബത്തിന് മറ്റൊരു ദുരന്തം കൂടി അഭിമുഖീകരിക്കേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ട്രിവാഡ്രം ലോഡ്ജ്, ആംഗ്രി ബേബീസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം അനൂപ് മേനോനും ഭാവനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
    ബാലഗണപതി എന്ന ടിവി പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്‌സില്‍ ഇടം നേടിയ മാസ്റ്റര്‍ സിദ്ധാര്‍ത്ഥാണ് ഈ ചിത്രത്തിലെ നീരജ് എന്ന ന്യൂട്ടനെ അവതരിപ്പിക്കുന്നത്.
    മാസ്റ്റര്‍ സനൂപ് വിവിധ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടനാണ്. ഇതിലെ കെമിക്കല്‍ എന്ന നീരജ്ഞനെ സനൂപ് അവതരിപ്പിക്കുന്നു.
    അനുമോള്‍ എ.എസ്.പി. മെറിന്‍ മാത്യു ആകുന്നു. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണിത്. സിദ്ദിഖ് ഷാജു, രമാദേവി, സോഹന്‍ സീനുലാല്‍, ഖാലിദ് എന്നിവരും പ്രശസ്ത ബോളിവുഡ് താരം മഖ്‌രാദേശ് പാണ്ഡ്യയും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രഭാവര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ ഈണം പകര്‍ന്നിരിക്കുന്നു. ള്‍പി.സുകുമാറാണ് ഛായാഗ്രാഹകന്‍.
    കലാസംവിധാനം- സഹസ് ബാല, കോസ്റ്റിയും- അനില്‍ ചെമ്പൂര്, അസോസിയേറ്റ് ഡയറകേഴ്‌സ്- ബിനുകൃഷ്ണന്‍, അജയ്‌ഘോഷ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- സജിത് കൃഷ്ണന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സിന്‍ജോ പ്രൊഡക്ഷന്‍ മാനേജര്‍- സുജിത്.
    - വാഴൂര്‍ ജോസ്
     
    Mayavi 369 and Johnson Master like this.
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG] [​IMG]

    സു...സു..സുധി... വാല്മീകം എന്ന ചിത്രത്തിനുശേഷം രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രേതം എന്ന ചിത്രത്തിന്റെ ചിത്രീകരണം ചെറായിയില്‍ ആരംഭിച്ചു.
    ജയസൂര്യ, അജുവര്‍ഗ്ഗീസ്, ഗോവിന്ദ് പത്മസൂര്യ, വിജയ് ബാബു, ഷറഫുദ്ദീന്‍, ഹരീഷ് പേരടി, ദേവന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുനില്‍ സുഗത, ശ്രുതിരാമചന്ദ്രന്‍, പേളിമാണി, ആര്യ സതീഷ്, അഞ്ജന, ശരണ്യ മേനോന്‍, സതി പ്രേംജി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
    പുണ്യാളന്‍ അഗര്‍ബത്തീസ്, സു..സു..സുധി വാല്മീകം എന്നി ചിത്രങ്ങള്‍ക്കുശേഷം ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യ, രഞ്ജിത്ത് ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പ്രേതം എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസുദനന്‍ സംഗീതം പകരുന്നു. എഡിറ്റര്‍- സാജന്‍ വാസുദേവ്.
    പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, കല- അജയന്‍ മങ്ങാട്ട്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സരിത ജയസൂര്യ, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, പരസ്യകല- ആന്റണി സ്റ്റീഫന്‍, കോ-ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ആല്‍വിന്‍ ഹെന്റി, വിനീത് വിശ്വം, ജിബിന്‍,സൗണ്ട് ഡിസൈനര്‍- ജസ്റ്റിന്‍ ജോസ്, സ്‌പോര്‍ട്ട് എഡിറ്റര്‍- മനു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഷിന്റോ ഇരിങ്ങാലക്കുട, സജി. വിതരണം- സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ് വാര്‍ത്താ പ്രചരണം.എ.എസ്.ദിനേശ്
     
    Mayavi 369 likes this.
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Interviews ~
    [​IMG] [​IMG]

    ഈ വിജയത്തെ എങ്ങനെ കാണുന്നു?
    പത്താനുപുരത്തെ ജനങ്ങള്‍ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് സിനിമയിലുള്ളവര്‍ക്ക് കൂടി ബോധ്യപ്പെടുത്തുന്ന വിജയമാണിതെന്നാണ് എനിക്ക് തോന്നുന്നത്. സിനിമാ രംഗത്തു നിന്നുള്ള രണ്ടാളുകള്‍ തന്നെയാണ് എന്റെ എതിരാളികളായി മത്സരിച്ചത്.
    അതില്‍ കോണ്‍ഗ്രസിനായി മത്സരിച്ച സ്ഥാനാര്‍ത്ഥി എന്നെ വ്യക്തിഹത്യ ചെയ്യാനെല്ലാം ശ്രമിച്ചെങ്കിലും വിലപ്പോയില്ല. പത്തനാപുരത്തെ ജനങ്ങള്‍ക്ക് എന്നെ അറിയാം. അവര്‍ എനിക്കൊപ്പം നിന്നതിന്റെ കൂടി വിജയമാണിത്. അഴിമതിയില്ലാതെ വളരെ സുതാര്യമായി പത്തനാപുരത്ത് കോടിക്കണക്കിന് രൂപയുടെ വികസനം നടത്താന്‍ സാധിച്ചുവെന്നത് ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ജാതി-മത ചിന്തകളൊന്നും പത്തനാപുരത്തുകാരെ സ്വാധീനിച്ചതുമില്ല.

    ഒരു സിനിമാ നടന് നല്ലൊരു ജനപ്രതിനിധിയും മന്ത്രിയുമെല്ലാമാകാമെന്ന് കേരളത്തെ ബോധ്യപ്പെടുത്തിയത് കെ.ബി.ഗണേഷ് കുമാറാണ്. ഇത്തവണയും സിനിമാ നടന്‍ എന്ന പരിവേഷം ഗുണം ചെയ്‌തോ?

    രാഷ്ട്രീയ ബോധത്തിന്റെ കാര്യത്തില്‍ മറ്റേത് സംസ്ഥാനത്തെ പരിഗണിച്ചാലും വളരെ മുന്നിലാണ്. കേരളത്തിലെ ജനങ്ങള്‍. ആര് ജയിച്ചു വന്നാലാണ് നാടിന് ഗുണകരമാകുക എന്ന് മനസ്‌സിലാക്കി തന്നെയാണ് അവര്‍ വോട്ടു ചെയ്തത്. കഴിഞ്ഞ തവണ യു.ഡി.എഫില്‍ നിന്ന് 20000 വോട്ടിന് ജയിച്ച ഞാന്‍ ഇത്തവണ എല്‍.ഡി.എഫിലേയ്ക്ക് മാറി 25000 വോട്ടിനാണ് ജയിച്ചത്. നാടിന്റെ പുരോഗതിയ്ക്കാണ് ജനങ്ങള്‍ വോട്ടുചെയ്തത്. മിക്ക മാധ്യമങ്ങളും എതിര്‍ സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി രംഗത്തു വന്നപ്പോഴും ജനങ്ങള്‍ എനിക്കുവേണ്ടി ഉറച്ചു നിന്നു. ഒരു അഭിനേതാവ് എന്ന നിലയിലല്ല ജനങ്ങള്‍ എന്നെ കണ്ടത്. മികച്ചൊരു പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ തന്നെയാണ്. അഭിനേതാവ് എന്ന കൗതുകമൊക്കെ ആദ്യ തിരഞ്ഞെടുപ്പില്‍ മാത്രമെ ഉണ്ടാകുകയുള്ളു. പിന്നീട് ജനങ്ങള്‍ വോട്ടു ചെയ്്തത് ഗണേഷ് കുമാര്‍ എന്ന പൊതുപ്രവര്‍ത്തകന് തന്നെയാണ്.
    പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും പത്തനാപുരത്തേയ്ക്കുള്ള വരവ് വിവാദമായിരുന്നില്ലോ?

    അതെല്ലാം ചില കേന്ദ്രങ്ങള്‍ അനാവശ്യമായി സൃഷ്ടിച്ച വിവാദങ്ങളാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് വേദികളില്‍ പ്രസംഗിച്ചു നടന്ന സലിം കുമാറിന് മോഹന്‍ലാലിനെക്കുറിച്ച് പറയാന്‍ എന്താണ് അര്‍ഹത. 'അമ്മ’യുടെ ഏറ്റവും പ്രധാന മീറ്റിങ്ങായ ജനറല്‍ ബോഡിയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പങ്കെടുക്കാത്ത ആളാണ് സലിം കുമാര്‍. ഇപ്പോള്‍ സലിം കുമാര്‍ 'അമ്മ’യില്‍ നിന്നും രാജിവച്ചെന്ന് പറയുന്നത് അതിനാല്‍ തന്നെ വലിയ വാര്‍ത്തയായി തോന്നുന്നുമില്ല. മോഹന്‍ലാല്‍ പത്തനാപുരത്ത് വന്നത് എന്നോടുള്ള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. അത് അദ്ദേഹം അവിടെ പറയുകയും ചെയ്തിരുന്നു. എന്റെ സഹോദരസ്ഥാനീയനായ മോഹന്‍ലാല്‍ പത്താനാപുരത്ത് വന്നതില്‍ എന്തുവിവാദമാണുള്ളത്. മോഹന്‍ലാല്‍ വന്നെന്ന വാര്‍ത്ത അന്നത്തെ ചാനല്‍വാര്‍ത്ത കൊണ്ടും പിറ്റേന്നത്തെ പത്രവാര്‍ത്തകൊണ്ടും അവസാനിച്ചേനെ. എന്നാല്‍ അത് വിവാദമാക്കിയതിനാല്‍ രണ്ടുദിവസത്തേയ്ക്ക് മുഴുവന്‍ ചാനലുകളില്‍ അത് നിറഞ്ഞ് നിന്നു. മനോരമ അതിനായി അരപേജ് മാറ്റിവയ്ക്കുക വരെ ചെയ്തു. മോഹന്‍ലാലിന്റെ സന്ദര്‍ശനം ഇത്രവലിയ വാര്‍ത്തയാക്കി മാറ്റിയ സലിംകുമാറിനോട് എനിക്ക് നന്ദിയുണ്ട്. അത് സലിം കുമാര്‍ എന്നെ സഹായിക്കാനായി ചെയ്തതാണെന്നേ ഞാന്‍ വിശ്വസിക്കുന്നുള്ളു.

    വിദ്യാഭ്യാസവും രാഷ്ട്രീയ ബോധവുമുള്ള ഒരുപാട് നടന്‍മാര്‍ സിനിമയിലുണ്ട്. കൂടുതല്‍ നടന്‍മാര്‍ രാഷ്ട്രീയ രംഗത്തേയ്്ക്ക് വരാനുള്ള പ്രേരണയാകുമോ ഗണേഷ്് കുമാറിന്റെ വിജയം?

    ആര്‍ക്ക് വേണമെങ്കിലും മത്സരിക്കാം. പക്ഷെ അവര്‍ ജനങ്ങളുടെ ഒപ്പം നില്‍ക്കാന്‍ കഴിവുള്ളവരാണോയെന്നതാണ് വിഷയം.തമിഴ്‌നാട്ടില്‍ എം.ജി.ആറും, ജയലളിതയുമെല്ലാം ജനങ്ങള്‍ക്കൊപ്പം നിന്നത് കൊണ്ടാണ് രാഷ്ട്രീയ രംഗത്തെ മഹാമേരുക്കളായി നിലനിന്നത്. അമിതാഭ് ബച്ചന്‍ അടക്കം തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തിനോ ഇവിടുത്തെ ജനങ്ങള്‍ക്കോ എന്തെങ്കിലും ചെയ്യാന്‍ സാധിച്ചോ എന്നതാണ് പ്രധാനം. സിനിമാ നടന്‍മാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ല. പക്ഷെ അവര്‍ ആരുടെയൊപ്പമാണെന്ന് വിലയിരുത്തുന്നത് ജനങ്ങളാണ്. ഒരു തവണ സിനിമാ നടന്‍ എന്ന ഇമേജെല്ലാം വിജയത്തിന് സഹായിച്ചേക്കാം. പക്ഷെ അടുത്ത തവണ വിജയിപ്പിക്കുന്നത് ജനപ്രതിനിധി എന്ന നിലയിലുള്ള മികവ് വിലയിരുത്തി തന്നെയാണ്. ജനങ്ങള്‍ക്കിടയില്‍ ഞാന്‍ സിനിമാ നടനായി ഇടപെട്ടിട്ടില്ല. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള എന്റെ ആത്മാര്‍ത്ഥത ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതുകൊണ്ട് മാത്രമാണ് നാലാമതും എം.എല്‍.എ ആയി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടത്.

    നാലാമത് തവണ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയാണ്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സജീവമായി നില്‍ക്കുമ്പോള്‍ അഭിനേതാവെന്ന നിലയില്‍ ത്യാഗം ചെയ്യേണ്ടി വരുന്നില്ലെ?

    തീര്‍ച്ചയായും. ഒരു നല്ല വേഷമൊക്കെ വരുമ്പോള്‍ നിയമസഭാ സമ്മേളനമുണ്ടെങ്കില്‍ നമുക്ക് ആ സിനിമ ചെയ്യാന്‍ സാധിക്കില്ല. അപ്പോള്‍ എന്നിലെ അഭിനേതാവിന് തീര്‍ച്ചയായും ത്യാഗം ചെയ്യേണ്ടി വരും. നിയമസഭയില്ലാത്തപ്പോള്‍ ഗണേഷ് കുമാര്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയാലും പത്തനാപുരത്തെ ജനങ്ങള്‍ അത് ഉള്‍ക്കൊള്ളും. വളരെ ഉയര്‍ന്ന ചിന്താഗതി പുലര്‍ത്തുന്നവരാണ് പത്തനാപുരത്തുകാര്‍. ഷൂട്ടിങ്ങിന് പോകും അതിനാല്‍ വോട്ടുതരില്ലെന്ന ആരും എന്നോട് പറഞ്ഞിട്ടില്ല.

    വലിയ തോതില്‍ തിരഞ്ഞെടുപ്പ് കാലത്ത് ഗണേഷ് കുമാറിനെതിരെ അപവാദ പ്രചരണങ്ങള്‍ നടന്നിരുന്നല്ലോ?

    എനിക്കെതിരായി മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വളരെ മോശമായി എനിക്കെതിരെ സംസാരിച്ചെങ്കിലും അത് തിരിച്ചടിയായത് അദ്ദേഹത്തിനാണ്. “നമ്മളെ അറിയുന്ന നമ്മുടെ സുഖദു:ഖങ്ങളില്‍ പങ്കാളിയാകുന്ന ഗണേഷ് കുമാറിനെതിരെ പറയാന്‍ എവനാരെടാ” എന്ന പത്തനാപുരത്തെ ജനങ്ങളുടെ പ്രതികരണമാണ് എനിക്ക് ഉയര്‍ന്ന ഭൂരിപക്ഷം സമ്മാനിച്ചത്. എന്നെയും എന്റെ അച്ഛനെയും എനിക്കൊപ്പമുള്ള നേതാക്കളെയും പ്രകോപിക്കുക എന്നതായിരുന്നു പലപ്പോഴും അപവാദ പ്രചരണത്തിന്റെ പ്രധാനലക്ഷ്യം. പക്ഷെ ആരും മറുപടി പറയേണ്ടതില്ലെന്ന് ഞാനാണ് തീരുമാനിച്ചത്. എന്റെ നിര്‍ദ്ദേശം എന്നെ സ്‌നേഹിക്കുന്നവര്‍ അക്ഷരംപ്രതി പാലിച്ചു.

    ഗണേഷ് കുമാറിന്റെ മറുപടി പ്രവര്‍ത്തനം തന്നെയായിരിക്കും?

    തീര്‍ച്ചയായും എന്റെ മറുപടി പ്രവര്‍ത്തനം തന്നെയായിരിക്കും. കഴിഞ്ഞ തവണ 20000 വോട്ടിന് ജയിച്ച മണ്ഡലത്തില്‍ 25000 വോട്ട് ലീഡ് വന്നത് ജനങ്ങള്‍ എന്നെ കൂടുതല്‍ ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നു എന്നതിന്റെ തെളിവാണ്. കഴിഞ്ഞ ദിവസം ഞാന്‍ പത്തനാപുരത്ത് നില്‍ക്കുമ്പോള്‍ ബൈക്കില്‍ വന്നൊരു ചെറുപ്പക്കാന്‍ എന്റെ അടുത്ത് നിര്‍ത്തിയിട്ട് പറഞ്ഞത് അതിന്റെ തെളിവാണ്. “സാറെ അടുത്തതവണ വോട്ട് പിടിക്കാതെ തന്നെ സാറ് ജയിക്കണം. ഇപ്പോള്‍ ചെയ്തതിന്റെ ഇരട്ടികാര്യങ്ങളാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്”. ഈയൊരു സംസാരത്തില്‍ നിന്നെല്ലാം ആളുകളുടെ പ്രതീക്ഷയാണ് ഞാന്‍ തിരിച്ചറിയുന്നത്. രാജ്യം വലിയ വരള്‍ച്ചയെ അഭിമുഖീകരിച്ചപ്പോഴും പത്തനാപുരത്ത് എല്ലാവര്‍ക്കും ശുദ്ധീകരിച്ച കുടിവെള്ളം എത്തിക്കാന്‍ സാധിച്ചിരുന്നു. ഇനിയതില്ലെന്ന് ആരെങ്കിലും സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ സമ്മതിക്കുമോ.
    താങ്കള്‍ക്കെതിരെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്ത് വന്നിരുന്നല്ലോ?
    ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടന എന്താണ് വിശ്വസിച്ചിരിക്കുന്നത്. അവര്‍ വോട്ടുചെയ്യരുതെന്നു പറഞ്ഞാല്‍ ജനങ്ങള്‍ എന്നെ തോല്‍പ്പിക്കുമെന്നോ. ആളുകളെ തിയേറ്ററിലേയ്്ക്ക് എത്തിച്ചതില്‍ സിനിമാ മന്ത്രിയെന്ന നിലയില്‍ എനിക്ക് പറ്റാവുന്ന കാര്യങ്ങള്‍ ചെയ്തിരുന്നു. തിയേറ്ററുകള്‍ നവീകരിച്ച് കുടുംബ സമേതം ആത്മവിശ്വാസത്തോടെ തീയറ്ററിലേയ്ക്ക് എത്താവുന്ന സാഹചര്യം ഉണ്ടാക്കാന്‍ കഴിഞ്ഞു. സ്വാര്‍ത്ഥതയുള്ളവരാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. എന്തായാാലും അവരുടെ നിലപാട് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഒരു പത്രപ്രസ്താവന നല്‍കിയതുകൊണ്ട് എനിക്കെന്ത് സംഭവിച്ചെന്ന് അവര്‍ വിലയിരുത്തട്ടെ. കേരള സമൂഹത്തില്‍ യാതൊരുവിധ സ്വാധീനവും ചെലുത്താന്‍ കഴിയുന്നൊരു സംഘടനയല്ല തങ്ങളുടേതെന്നും അവര്‍ക്ക് ബോധ്യമായിട്ടുണ്ടാകും.
    സിനിമാ മന്ത്രിയെന്ന നിലയില്‍ ഗുണപരമായ ഒരുപാട് തീരുമാനങ്ങള്‍ ഗണേഷ് കുമാറിന്റെ കാലത്ത് ചൂണ്ടിക്കാണിക്കാനുണ്ട്. ഭരണമുന്നണിയുടെ ഭാഗമെന്ന നിലയില്‍ സിനിമാ മേഖലയിലെ ഗുണകരമായ മാറ്റത്തിനായി തുടര്‍ന്നും ഇടപെടും?
    തീര്‍ച്ചയായും. സിനിമയ്ക്ക് വേണ്ടി ചെയ്യാന്‍ സാധിക്കുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യും. സിനിമയിലെ ഭൂരിപക്ഷം ആളുകളും തിരഞ്ഞെടുപ്പില്‍ എനിക്കൊപ്പം നിന്നവരാണ്. ഞാന്‍ അതൊന്നും മറക്കില്ല. സിനിമയെന്നല്ല ആരോഗ്യം പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുടെ കാര്യത്തിലെല്ലാം ശരിയായ രീതിയില്‍ ഇടപെട്ട് വിഷയങ്ങള്‍ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയ്ക്കും ചൂണ്ടിക്കാണിച്ചു കൊടുക്കാം. ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തും.
    സിനിമ അഭിനയത്തിന്റെ കാര്യത്തിലെ തീരുമാനം എന്താണ്?
    നിയമസഭ ഇല്ലാത്ത കാലത്ത് സിനിമയില്‍ അഭിനയിക്കാന്‍ തന്നെയാണ് തീരുമാനം. വേഷം എന്താണെന്ന് നോക്കിയേ അഭിനയിക്കുകയുള്ളു. പ്രിയദര്‍ശന്റെ സിനിമ ചെയ്യാനിരുന്നതാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ദിവസങ്ങളും ചിത്രീകരണ ദിവസവും തമ്മില്‍ ക്‌ളാഷായതിനാല്‍ അഭിനയിക്കാന്‍ സാധിച്ചില്ല. പുതിയ ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല.
     
    Mayavi 369 and Johnson Master like this.
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Updates Bakki Idam Net Work Error :doh:
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Th jimmy :Thnku:
     
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Velli Boxoffice marakkenda
     
  7. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
    Trophy Points:
    98
    Location:
    aluva puzhayude theerathu
    ennal athinoru thread thudangiyalo:W00t:
     
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    athil news onnum illa , kure photoshoot matram
     
  9. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
    Trophy Points:
    98
    Location:
    aluva puzhayude theerathu
    mathillo:beach:
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Trivandrum Collection ~
    Screenshot_341.png
     
    Mayavi 369 likes this.

Share This Page