രണ്ടും കല്പിച്ചു വായിച്ചാല്‍ സംഗതി മനസ്സിലാകുമായിരിക്കുമായിരിക്കും) *********************************************** “സ്ട്രീറ്റ് ലൈറ്റ് ന്‍റെ അടിയില്‍ രാത്രികാലങ്ങളില്‍ മൂത്രമൊഴിക്കുന്ന സ്വഭാവം എനിക്കുണ്ടായിരുന്നു” (എബ്രഹാം ലിങ്കണ്‍) ഇങ്ങനെ ഒരു പോസ്റ്റ് ഫെയ്സ്ബുക്കില്‍ കണ്ടാല്‍ ചാടി ഷെയര്‍ ചെയ്യാതെ, ഇത് പുള്ളിക്കാരന്‍ ശരിക്കും പറഞ്ഞതാണോ എന്ന് ഒന്ന് ഗൂഗിള്‍ ചെയ്യുന്നത് നല്ലതല്ലേ ?? (please google “Abraham Lincoln & street light” സത്യം അപ്പോള്‍ മനസ്സിലാകും.) നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ ഞാന്‍ പറയുന്ന ഒരു കാര്യം ഇപ്പോള്‍ ചെയ്യണം, സിമ്പിള്‍ ആണ്. നിങ്ങളുടെ രണ്ട് ചുണ്ടുകളും ഒട്ടും മുട്ടാതെ “COCA COLA” എന്ന് പറയണം, മാക്സിമം മൂന്ന് തവണ ട്രൈ ചെയ്യാം. (Take 5 seconds) നിങ്ങള്‍ക്ക് ചുണ്ട് മുട്ടാതെ ആദ്യattempt ഇല്‍ പറയാന്‍ പറ്റിയെങ്കില്‍ നിങ്ങള്‍ തിരക്കെടില്ലാത്ത മണ്ടനാണ്, രണ്ട് തവണ വേണ്ടി വന്നു എങ്കില്‍, സാമാന്യം നല്ല മണ്ടനാണ്, മൂന്ന് തവണ വേണ്ടി വന്നു പറയാന്‍ എങ്കില്‍ നിങ്ങള്‍ മരമണ്ടാനാണ്. ഇനി നിങ്ങള്‍ ഇങ്ങനെയാണ് ചിന്തിച്ചതെങ്കില്‍ “അല്ലെങ്കിലും COCA COLA എന്ന് പറയുമ്പോള്‍ ചുണ്ട് മുട്ടില്ലല്ലോ?” നിങ്ങള്‍ ബോധവും, ബോധ്യവും ഉള്ള ആളാണ് കാരണം, നിങ്ങള്‍ക്കറിയാം ഇത് ആളെ പറ്റിക്കണ പരുപാടിയാണെന്ന്. ഇന്ന് സോഷ്യല്‍ മീഡിയ ചെയ്യുന്നത് ഇത് തന്നെയാണ്, സത്യങ്ങളെ വളച്ചോടിച്ച് നല്ല നുണയാക്കി അതിനെ സത്യത്തിന്‍റെ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കും,സത്യങ്ങളെക്കാള്‍ എളുപ്പത്തില്‍ അത് വിറ്റഴിയും. WHOEVER CONTROLS THE MEDIA CONTROLS THE MIND എന്ന് പ്രശസ്ത എഴുത്തുകാരന്‍ ജിം മോറിസണ്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ചിന്തകളെ മാറ്റിമറിക്കാനും, നിയന്ത്രിക്കാനും സോഷ്യല്‍ മീഡിയക്കാകും. ഞാന്‍ ഈ അടുത്തയിടക്ക്, കോളേജ് Students ന് ഒരു ടോക്ക് കൊടുക്കാന്‍ പോയിരുന്നു. “Social media influence and Religion” ആയിരുന്നു ടോപ്പിക്ക്. ഞാന്‍ പിള്ളേരോട് പറഞ്ഞു, “ചില ചിത്രങ്ങള്‍ ഞാന്‍ കാണിക്കും, അത് കാണുമ്പോള്‍ മനസ്സില്‍ വരുന്ന ആദ്യത്തെ ആളുടെ പേരോ, ആദ്യ ചിന്തയോ ഉറക്കെ വിളിച്ച് പറയണം” ആദ്യം കാണിച്ചത് ചൈനയുടെ മാപ് ആണ്... ചാത്തന്‍ സാധനങ്ങള്‍, കുന്ഫു, ഇതായിരുന്നു മറുപടി. പിന്നെ ഒരു സോളാര്‍ പാനല്‍ ന്‍റെ പടം കാണിച്ചു... സരിത.... അലമുറയിട്ട് , ചിരിച്ച് പിള്ളേര്‍ പറഞ്ഞു (ഒരുത്തന്‍ കോണ്ഗ്രസ് എന്ന് വരെ പറഞ്ഞു കേട്ടോ) അവസാനം ICU എന്ന് കാണിച്ചപ്പോള്‍ എനിക്ക് കിട്ടിയ മറുപടി കേട്ട് ഞാന്‍ ഞെട്ടി.... ഇന്‍റെര്‍ നാഷണല്‍ ചളി യുണിയന്‍ (അങ്ങനെ ഒരു ട്രോല്‍ പേജ് ഉണ്ടല്ലോ) ചൈന എന്ന് പറഞ്ഞപ്പോള്‍, ലോകത്തെ തന്നെ ശക്തമായ ഒരു Economy എന്ന് എന്തുകൊണ്ടാണ് ആരും പറയാഞ്ഞത്?? സോളാര്‍ കാണിച്ചപ്പോള്‍, സൌരോര്‍ജത്തെ കുറിച്ചോ, അതുകൊണ്ടുള്ള ഉപയോഗങ്ങളെ കുറിച്ചോ ഒരു കുട്ടി പോലും പറയാഞ്ഞതെന്ത?? ICU എന്ന് കാണിച്ചപ്പോള്‍, ആശുപത്രിയെന്നോ, രോഗം എന്നോ ആരും പറയാഞ്ഞതെന്ത?? നമ്മള്‍ എപ്പോഴും കാണുകയും കേള്‍ക്കുകയും ചെയ്യുന്നതാണ് നമ്മുടെ മനസ്സില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുക...നമ്മുടെ മുന്‍പില്‍ വിളമ്പുന്ന വാര്‍ത്തകളില്‍ സത്യം ഉണ്ടോ എന്ന് നമ്മളില്‍ എത്ര പേര്‍ അന്വേഷിക്കാറുണ്ട്......?? “വെള്ളത്തില്‍ വീണ മീനിനെ മരണത്തില്‍ നിന്നും രക്ഷിച്ച പാമ്പിനു എത്ര ലൈക് ??" “ഫെയ്സ്ബുക്കില്‍ കുരിശിന്‍റെ വഴിക്ക് വന്നപ്പോള്‍ കാലിടറി വീണ കര്‍ത്താവിന് ഒരു ആമേന്‍” “സച്ചിനും തമന്നയും തമ്മിലുള്ള പ്രണയം വിവാദമാകുന്നു"( ഫുള്‍ വായിച്ചപ്പോള്‍ ആണ് അറിഞ്ഞത്, തെലുംഗ് സിനിമ സംവിധായകന്‍ സച്ചിന്‍ ആണ് ഈ സച്ചിന്‍ എന്ന്) “സൌത്ത് ഇന്ത്യയില്‍ ഏറ്റവും നല്ല ഇംഗ്ലീഷ് സംസാരിക്കുന്ന വ്യക്തി Prithviraj എന്ന് ഭാര്യ ഏഷ്യാനെറ്റിനോട് പറയുന്നത് കേള്‍ക്കു” (അഹങ്കാരി, ജാഡ എന്നൊക്കെ ആ നല്ല കലാകാരനെ കളിയാക്കിയ നമ്മളില്‍ എത്രപേര്‍ ആ ഇന്റര്‍വ്യൂ ഫുള്‍ കണ്ടിട്ടുണ്ട്? അത് പറഞ്ഞ Context ഏതാണെന്ന് എത്ര പേര്‍ അന്വേഷിച്ചു??) നമുക്ക്(അറ്റ്ലീസ്റ്റ് നമ്മള്‍ മലയാളികള്‍ )കുറച്ചുകൂടി പക്വതയോടെ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കണ്ടേ? ഫെയ്സ്ബുക്കില്‍ കാണുന്നതെല്ലാം ചാടിക്കയറി വിശ്വസിക്കുന്നത്, ഷെയര്‍ ചെയ്യുന്നത് വിദ്യാഭ്യാസമുള്ള നമുക്ക് ചേര്‍ന്നതാണോ ?? വലിച്ച് നീട്ടുന്നില്ല...... ആരുടേയും ജീവിതം തകര്‍ക്കാനും, കള്ളനെ വിശുദ്ധനാക്കാനും, നുണയെ സത്യമാക്കാനും, തിന്മയെ നന്മയായി പ്രചരിപ്പിക്കാനും മാധ്യമങ്ങള്‍ക്ക് സാധിക്കും... നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്.....വലത്ത് കയ്യില്‍ ന്യൂസ് പേപ്പര്‍, ഇടത്ത് കയ്യില്‍ നിങ്ങള്‍ വിശ്വസിക്കുന്ന വിശുദ്ധ ഗ്രന്ഥം, മനസ്സില്‍ കുറച്ച് മനുഷ്യത്വം ഇവ മൂന്നും ചേര്‍ത്ത് വേണം സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍...ആരെയും വിധിക്കാതിരിക്കാന്‍ നമുക്ക് സാധിച്ചേക്കും,ചിലപ്പോള്‍ സഹായിക്കാനും.... പത്തേമാരിയില്‍ മbമ്മുക്ക പറഞ്ഞ പോലെ... “നമ്മുടെ ജീവിതം കൊണ്ട് മറ്റൊരാള്‍ക്ക് എന്തെങ്കിലും ഉപകാരം ഉണ്ടായാല്‍ അതാണ് യഥാര്‍ത്ഥ ACHIEVEMENT." തന്തയ്ക്ക് പിറന്ന പോലെ ജീവിക്കണം എന്ന നാടന്‍ പ്രയോഗത്തിന്...ഉത്തരവാദിത്ത പൂര്‍ണമായി ജീവിക്കുക എന്നൊരര്‍ത്ഥം കൂടിയുണ്ട്.... ആര്‍ക്കെങ്കിലും ഉപയോഗം ഉണ്ടാകുന്ന രീതിയല്‍ നമ്മുടെ സോഷ്യല്‍ മീഡിയ ഉപയോഗം മാറട്ടെ... ഇത് ഞാൻ എഴുതി പിടിപ്പിച്ചതല്ല ആരും ഉപദേശിക്കുകയാണ് എന്ന് കരുതരുത്. എതോരുതൻ എഴുതി പിടിപ്പിച്ചതാ.. പറഞ്ഞതെല്ലാ ശരിയാണെന്ന് എന്ന് തോന്നി അതു കൊണ്ട് ഷെയർ ചെയ്യതതാ..