Unni Mukundan Unnikrishnan Mukundan is an Indian film actor known for his work in Malayalam cinema. He made his debut with the Tamil film Seedan (2011), which was the remake of Nandanam (2002). Unni Mukunthan is an Indian film actor known for his work in Malayalam cinema. He made his debut with the Tamil film Seedan, which was the remake of Nandanam. Then starred in his Malayalam debut with the critically acclaimed film Bombay March 12. And later played the title role in the commercially successful Mallu Singh. Recently he has starred in the film co-starring dulqur salman and namitha pramod "Vikramadhityan". Personal Life Mukunthan was born to Madathiparambil Mukundan Nair and Roji Mukundan on 22 September 1987. He has an elder sister Karthika. His native place is near the famous Kerala Kalamandalam. http://archives.mathrubhumi.com/movies/interview/201644/ സംവിധായകനാകാന്‍ കൊതിച്ച ഈ ചെറുപ്പക്കാരന്‍ എത്തിയതും അറിയപ്പെട്ടതും അഭിനയ ലോകത്തായിരുന്നു. '1993 ബോംബെ മാര്‍ച്ച് 12' എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ഷാജഹാന്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് തിളങ്ങിയ നവാഗത നടനാണ് ഉണ്ണി മുകുന്ദന്‍. തൃശ്ശൂര്‍ക്കാരനായ ഉണ്ണി വളര്‍ന്നതും പഠിച്ചതും ഗുജറാത്തിലായിരുന്നു. സംവിധായകനാകാന്‍ നാട്ടിലേക്ക് വണ്ടികയറിയ ഈ യുവതാരം മലയാളത്തിലെ യുവനായക നിരയിലേക്കാണ് ആദ്യചിത്രം കൊണ്ട് വളര്‍ന്നത്. 'ബാങ്കോക്ക് സമ്മര്‍'ആണ് റിലീസ് ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രം. 'സീഡന്‍' എന്ന തമിഴ് ചിത്രത്തിലൂടെ തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചു. ഉണ്ണിയുടെ വിശേഷങ്ങളിലൂടെ... അവിചാരിതമായാണ് ഞാന്‍ ലോഹിസാറിനെ പരിചയപ്പെട്ടത്. എന്റെ സംവിധായക മോഹം ഞാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ വെച്ചു. അന്ന് 'നിവേദ്യം' കഴിഞ്ഞ് അദ്ദേഹം 'ഭീഷ്മര്‍' എന്ന പുതിയ ചിത്രത്തിലേക്ക് കടന്നിരുന്നു. ആ ഡിസ്‌കഷനൊപ്പം ഞാനും ചേര്‍ന്നു. കഥ വികസിച്ചപ്പോള്‍ ആ ചിത്രത്തില്‍ എനിക്ക് ഒരു നല്ല കഥാപാത്രത്തെ ലോഹിസാര്‍ സമ്മാനിച്ചു. ഒന്നര വര്‍ഷക്കാലം ആ ചിത്രത്തിന് പിറകില്‍ ഞാനുണ്ടായിരുന്നു. പക്ഷേ, വിധി മറ്റൊന്നായിരുന്നു. ലോഹിയേട്ടന്റെ അവിചാരിതമായ വിയോഗം എല്ലാം മാറ്റിമറിച്ചു. പിന്നീട്, സിനിമയോട് തന്നെ എനിക്ക് വിരക്തി തോന്നി. ഞാന്‍ എല്ലാം വിട്ടെറിഞ്ഞ് ഗുജറാത്തിലേക്ക് വണ്ടികയറി. ഒരുവര്‍ഷത്തോളം അവിടെ ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്തു. അതിനിടയിലാണ് തമിഴില്‍ നിന്ന് വിളി വന്നത്. അരങ്ങേറ്റം തമിഴകത്ത് 'സീഡന്‍' എന്ന തമിഴ് ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നുണ്ട്. താത്പര്യമുണ്ടെങ്കില്‍ താങ്കള്‍ക്കും സ്‌ക്രീന്‍ ടെസ്റ്റിന് പങ്കെടുക്കാം -ചെന്നൈയില്‍ നിന്ന് ഒരു വിളിവന്നു. ഒരു ഭാഗ്യപരീക്ഷണത്തിനായി ഞാന്‍ വീണ്ടും ഇറങ്ങി. ഇത്തവണ ഭാഗ്യം എന്നെ തുണച്ചു. 'സീഡന്‍' മലയാളത്തിലെ 'നന്ദന' ത്തിന്റെ തമിഴ് റീമേക്കാണെന്ന് പിന്നീടാണ് ഞാന്‍ അറിഞ്ഞത്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായിരുന്നു തമിഴില്‍ എനിക്ക് കിട്ടിയത്. കുത്തുപാട്ടും ഡാന്‍സും ഫൈറ്റും നിറഞ്ഞ സ്ഥിരം തമിഴ് ഫോര്‍മുലയില്‍ നിന്ന് ഏറെ വ്യത്യസ്തമായ ചിത്രമായിരുന്നു സീഡന്‍. അതുകൊണ്ട് തന്നെ ചിത്രം ശ്രദ്ധേയമായി. ആദ്യചിത്രത്തിന് ശേഷം നിരവധി അവസരങ്ങള്‍ തമിഴില്‍ നിന്ന് വന്നിരുന്നു. പക്ഷേ, പലതും വടിവാളും കത്തിയുമായി പ്രതികാരത്തിന് പോകുന്ന നായകന്റെ കഥയായിരുന്നു. എന്തെങ്കിലും പുതുമയുള്ള ചിത്രത്തിലേ അഭിനയിക്കൂ എന്ന വാശിയില്‍ ഞാന്‍ സെലക്ടീവായി. ആദ്യചിത്രം 'ബാങ്കോക്ക് ഇന്‍ സമ്മര്‍' മലയാളത്തിലെ എന്റെ ആദ്യചിത്രം പ്രമോദ് പപ്പന്‍ ടീമിന്റെ 'ബാങ്കോക്ക് സമ്മര്‍' ആണ്. പൂര്‍ണമായും ബാങ്കോക്കിലാണ് ആ ചിത്രം പൂര്‍ത്തിയാക്കിയത്. റിച്ചയാണ് എന്റെ നായിക. അത് രസകരമായ പ്രണയവും ആക്ഷനും ചേര്‍ന്ന ചിത്രമായിരിക്കും. ഒരു തുടക്കക്കാരനെന്ന നിലയില്‍ ഏറെ അഭിമാനിക്കാന്‍ കഴിയുന്ന ചിത്രമാണത്. പുറത്തിറങ്ങിയത് 'ബോംബെ മാര്‍ച്ച് 12' സൗഹൃദങ്ങളാണ് എന്റെ കരിയറിലെ വഴികാട്ടി. ബാങ്കോക്ക് സമ്മറിന്റെ അസോസിയേറ്റ് ഡയറക്ടറായ ദിലീപ് പണിക്കരായിരുന്നു ബോംബെ മാര്‍ച്ച് 12 ലേക്ക് എന്നെ നയിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ ബാബു ജനാര്‍ദനനും എന്നെ കണ്ടപ്പോള്‍ ഇഷ്ടമായി. ചിത്രത്തിന്റെ, രണ്ടരമാസം മുന്‍പേ സ്‌ക്രിപ്റ്റ് വായിക്കാന്‍ കിട്ടി. ചിത്രത്തിലെ ഷാജഹാന്‍ എന്ന കഥാപാത്രത്തെ ശരിക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. ഇപ്പോള്‍ 'ദേ, ബോംബെ മാര്‍ച്ച് 12 ലെ ഷാജഹാന്‍' എന്ന് പ്രേക്ഷകര്‍ തിരിച്ചറിയുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നുന്നു. വിശ്വസിക്കാന്‍ കഴിയാത്ത സൗഭാഗ്യം ബോംബെ മാര്‍ച്ച് 12 ന്റെ ചിത്രീകരണം നടക്കുന്നതിന് മുന്‍പേ ഞാന്‍ മമ്മുക്കയെ പോണ്ടിച്ചേരിയില്‍ ചെന്ന് കണ്ടു. അവിടെ 'ഡബിള്‍സി'ന്റെ ചിത്രീകരണം നടക്കുകയായിരുന്നു. മമ്മുക്കയെ അടുത്ത് കണ്ടപ്പോള്‍ വിറച്ചുപോയി. മമ്മുക്കയുടെ വണ്ടിയില്‍ കയറ്റി എന്നെ ലൊക്കേഷനില്‍ കൊണ്ടുപോയി. എന്നിട്ടും എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല, ഇതെല്ലാം സത്യമാണോ എന്ന്. മമ്മുക്ക എന്നെ വിറപ്പിച്ചു! മമ്മൂക്കയും ഞാനും ചേര്‍ന്ന ആദ്യ സീന്‍ കോട്ടയത്തെ ഒരു ആസ്പത്രിയില്‍ വെച്ചായിരുന്നു ചിത്രീകരിച്ചത്. ആസ്പത്രിവരാന്തയില്‍ കുനിഞ്ഞിരിക്കുന്ന മമ്മുക്കയെ ഞാന്‍ വന്ന് തൊട്ടുവിളിക്കുന്ന സീന്‍... അഞ്ചടി നടന്നുവന്ന് തൊട്ട് വിളിക്കണം. ഡയറക്ടര്‍ ആക്ഷന്‍ പറഞ്ഞപ്പോള്‍ എനിക്ക് കാല് പൊന്തുന്നില്ല. കഷ്ടപ്പെട്ട് അടുത്തു വന്നെങ്കിലും... ശബ്ദം പുറത്തുവന്നില്ല. വല്ലാത്തൊരു അവസ്ഥയായിരുന്നു. ഇങ്ങനെയായാല്‍ ഒരു ചിത്രം എങ്ങനെ ചെയ്യും എന്നതായിരുന്നു ടെന്‍ഷന്‍. എന്റെ ടെന്‍ഷന്‍ മനസ്സിലാക്കി മമ്മുക്ക ഒരുപാട് സഹായിച്ചു. സെറ്റില്‍ ഞങ്ങള്‍ ഒരുമിച്ചിരുന്ന് സംസാരിക്കുമ്പോഴും എനിക്ക് സംശയമായിരുന്നു, ഇത് സ്വപ്നമോ യാഥാര്‍ഥ്യമോ എന്ന്... സിനിമ സമ്മാനിച്ച ബാധ്യതകള്‍ തമിഴ് ചിത്രമായ 'സീഡനി'ല്‍ തുടക്കം കുറിച്ചതിനാല്‍ മലയാളികള്‍ പലരും എന്നെ തിരിച്ചറിഞ്ഞിരുന്നില്ല. ബോംബെ മാര്‍ച്ച് 12 പ്രദര്‍ശനത്തിനെത്തിയതോടെ അത് മാറി. തൃശ്ശൂരില്‍ നിന്ന് ഞാന്‍ എറണാകുളത്തേക്ക് ബസ്സിലായിരുന്നു യാത്ര ചെയ്യാറുള്ളത്. ചിത്രം പുറത്തിറങ്ങിയതോടെ പ്രേക്ഷകര്‍ തിരിച്ചറിയാന്‍ തുടങ്ങി. അവരുടെ സ്നേഹവും ബഹുമാനവും കാണുമ്പോള്‍ ഒരു പ്രത്യേകലോകത്ത് എത്തിയതുപോലെ... സുഹൃത്തുക്കളുടെ പ്രതീക്ഷയും പ്രോത്സാഹനവും കാണുമ്പോള്‍ ഇനിയും പുതുമകള്‍ നേടാനുള്ള കരുത്ത് കൂടുന്നു. Upcoming in STYLE... Will update soon
Tom is a car mechanic who leads a very happy life with his family consisting of his father, mother and his little brother Jerry who is 15 years younger than him. The story develops through the fun and silly fights of Tom and Jerry. Later on, Jerry meets a girl by chance and falls in love with her. The story takes a quick turn when Edgar enters their life.