മാല മോഷണ കേസില്‍ മലയാള യുവനടന് അറസ്റ്റില്‍ കൊച്ചി: മാല മോഷണ കേസില്‍ മലയാള യുവ നടന് അറസ്റ്റില്‍. എന്നാല്‍ ഇത് സിനിമയില്‍ ഒരു രംഗമാണെന്ന് തെറ്റിദ്ധരിക്കരുത്. അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തില്‍ മോഷ്ടാവായി വേഷമിട്ടെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ 56 പേരുടെ മാല മോഷണ കേസിലെ പ്രതിയാണ് ഈ യുവനടന്. ഇടപ്പള്ളി കണ്ടങ്ങാക്കുളം അജിത്ത് എന്ന തവള അജിത് ആണ് പോലിസ് പിടിയിലായത്. കഴിഞ്ഞ ദിവസം പാലാരിവട്ടത്തു നിന്നും ഷാഡോ പോലിസിന്റെ പിടിയിലായ മോഷണ സംഘത്തിന്റെ പ്രധാനിയാണ് അജിത്. അജിത്തും സംഘങ്ങളും ബൈക്കിലെത്തി മാല പൊട്ടിക്കാറാണ് പതിവ്. സ്ത്രീകളുടെ അടുത്തെത്തുമ്പോള്‍ ബൈക്കിന്റെ വേഗത കുറച്ച് മാല പൊട്ടിച്ചു കടന്നു കളുയുകയാണ് ചെയ്യുന്നത്. ഇങ്ങനെ കിട്ടുന്ന പണ കൊണ്ട് പ്രതികള്‍ ആഡംബര ജീവിതം നയിച്ചിരുന്നത്. ഇവര്‍ അനാശ്യത്തിനായി മാത്രം ഗോവയില്‍ ചിലവഴിച്ചത് 10 ലക്ഷം രൂപയാണ്. ഇതു കഴിഞ്ഞാല്‍ നല്ല ബൈക്കുകള്‍ വാങ്ങിക്കുന്നതിലും റേസിങ്ങിലുമാണ് സംഘത്തിന് ഭ്രമമെന്ന് പോലിസ് പറഞ്ഞു. എറണാകുളം, തൃശൂര്‍,മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, എന്നി ജില്ലകളിലാണ് ഇവര്‍ പ്രധാനമായും മോഷണം നടത്തിയിരുന്നത്. പ്രതികള്‍ക്ക് ഓരോരുത്തരക്കും മാലപൊട്ടിക്കുന്നതില്‍ ഓരോ ശൈലിയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മാല പൊട്ടിച്ചതിന് ശേഷം വായുവിലേക്ക് മാല എറിഞ്ഞ് പിടിച്ച് ചൂണ്ടുവിരലില്‍ കറക്കുന്നതാണ് പ്രതികളിലൊരാളായ വിഷ്ണുവിന്റെ ശൈലി. ഈ മാസം രണ്ടിന് പാലാരി വട്ടത്തു നിന്ന് മാല പൊട്ടിച്ച് ശേഷം ഉയര്‍ത്തി പിടിക്കുന്നതിന്റെ ദൃശ്യം പോലിസിന് ലഭിച്ചു. ഇതേ തുടര്‍ന്ന് പ്രതികളെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.
ജയിലിൽ കഴിയുന്ന രശ്മി നായർ ഫേസ്ബുക്കിൽ ഓൺലൈനായി? http://www.manoramanews.com/daily-programs/kuttapathram/reshmi-nair-in-fb.html…
ഇക്കൊല്ലം രാജ്യത്ത് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിൽ കേരളത്തിന് രണ്ടാം സ്ഥാനം. 3469 കേസുകൾ... http://fb.me/6SsJkd0of
വധുവിന്റെ ആഗ്രഹം കേട്ട് എല്ലാവരും ഞെട്ടി, വരൻ സമ്മതം മൂളി; അനുഗ്രഹവുമായി നാട്ടുകാരും Monday 14 Decem... Read more at: http://www.manoramaonline.com/news/...tml?utm_medium=twitter&utm_source=twitterfeed