#IRCTC and #IndianRailways launched the Tiger Trail Circuit Semi Luxury Tourist Train; prices start from INR 38,500: http://goo.gl/8TzcMw
ഒരു ചെറിയ യാത്ര കുറിപ്പ് ആദ്യമായിട്ടാണ് എഴുതുന്നെ എന്തേലും ചെറിയ തെറ്റുണ്ടെൽ ക്ഷെമിക്കുക സ്ഥിരം ഉറങ്ങുന്ന സമയത്തു എഴുനേറ്റു 1am ഒരുങ്ങി ഇറങ്ങി 1.30 ആയപ്പോൾ കുളത്തൂർ ബെപസ്സിൽ എത്തി അവിടെ ഒരു ഓട്ടോറിക്ഷ പ്രതീക്ഷിച്ചു 20 മിനിറ്റോളം കാത്തു നിന്നു അവസാനം USTyil നിന്നു ജോലി കഴിന്നു വരുന്ന രാജേഷ് കഴക്കൂട്ടം വരെ ലിഫ്ട് തന്നു അവിടെ നിന്നു ഒരു ചായ കുടിച്ചു തമ്പാനൂർക് 2.30 തമ്പാനൂർ നിന്നു കോട്ടയം ബസിൽ കയറി കൊട്ടാരക്കര എത്തിയപ്പോൾ 10mins നിർത്തിയിട്ടു കൊല്ലം ബസ് സ്ടാണ്ടിനെക്കാൾ സൗകര്യം ഉള്ളതായി തോന്നി അവിടെ നിന്നു വീണ്ടും ഒരു ചായ കുടിച്ചു വീണ്ടും ബസിൽ കയറി അപ്പോൾ തന്നെ മയങ്ങി 5.30 ആയപ്പോൾ കോട്ടയം എത്തി കൊല്ലത്തേക്കാൾ വൃത്തി ഹീനമായ ഒരു ബസ് സ്റ്റാൻഡ് ഒരു ഹോട്ടലിൽ കയറി ഫ്രഷ് ആയി വീണ്ടും കോട്ടയം ബസ് സ്റ്റാൻഡിൽ എത്തി ഈരാറ്റുപേട്ട ബസിൽ കയറി ഭാരങ്ങാനത്തേക്കു മാന്നാനം ഏറ്റുമാനൂർ വഴി ആണ് ബസ് പോകുന്നേ ഈ വഴിയിൽ കൂടെ ആദ്യം ആയി യാത്ര ചെയ്യുകയാണ് പോകുന്നേ വഴിയിൽ മുഴുവനും rubber എസ്റ്റേറ്റ് ആണ് 7.20 ആയപ്പോൾ ഭാരങ്ങാനo എത്തിയത് ഒരു ചെറിയ കയറ്റം കയറിയാണ് പള്ളിയിലേക്ക് പോകുന്നേ ഇന്ത്യയിലെ ആദ്യത്തെ വിശുദ്ധയാണ് അൽഫോൻസാമ്മ സെന്റ് മേരീസ് പള്ളിയിൽ ആണ് അൽഫോൻസാമ്മയുടെ കല്ലറ സ്ഥിതി ചെയ്യുന്നത് അവിടുത്തെ പ്രാർത്ഥനകൾ ഒക്കെ കഴിന്നു പത്ത് മണിയോട് കൂടി വാഗമൺ ബസിൽ കയറി ഇതിനുമുന്നേ കാറിൽ ഫ്രണ്ട്‌സ്ആയി മൂന്നാർ കൊടൈക്കനാൽ ഊട്ടിയൊക്കെ പോയിട്ടുണ്ട് ആദ്യം ആയിട്ടാണ് ഒറ്റയ്ക്കു യാത്ര അതാകട്ടെ KSRYCyil മല കയറാൻ തുടെങ്ങിയപ്പോൾ മുതൽ പുറത്തെ കാഴ്ച്ചകൾ അതി മനോഹരം ആയിരുന്നു ബസ് വളരെ പതുക്കെയാണ് പോകുന്നേ കണ്ണെത്താ ദൂരത്തു പരന്ന് കിടക്കുന്ന പച്ചപ്പിന്റെ ഇടേക് കാണുന്ന വീടുകൾ കൗതുകമുണർതി അവർ അവിടെ എങ്ങെനെ ജീവിക്കുന്നു എന്നു തോന്നിപോയി മരങ്ങൾക്കിടയിലൂടെ അഴകായി ഒഴുകി ഇറങ്ങുന്ന വെള്ളച്ചാട്ടങ്ങൾ കണ്ണിനു കുളിര്മയേക്കുന്ന കാഴ്ചയായിരുന്നു പോകുന്ന വഴിയെല്ലാം തന്നെ ചെറിയ ഷാപ്പുകൾ ഉണ്ടായിരുന്നു 12 ആയപ്പോൾ വാഗമന്നെത്തി അവിടെ നിന്നു എങ്ങോട്ടു പോകണം എന്നു അറിയില്ല അവിടെ കണ്ട ഒരു ആളോട് തിരക്കി ബസ് സ്റ്റാൻഡ് തൊട്ടു അടുത്തു തന്നെയുള്ള നദി കാണാൻ പോയി കുന്നിൻ ചെരിവിലൂടെ ഒഴുക്കുന്ന നദി വളരെ സുന്ദരമാണ് അതിൽ വിടർന്നു നിൽക്കുന്ന താമര എല്ലാവും അതി സുന്ദരം അവിടെ ഒത്തിരിപേർ ബോട്ടിങ് നടത്തന്നുണ്ടായിരുന്നു അവിടെ നിന്നു മെല്ലെ തിരിച്ചു അവിടെ നിന്നു വാഗമൺ മൊട്ടകുന്നിലേക്കു പോയി അവിടെ എത്തിയപ്പോൾ ഇലവേഴപൂഞ്ചിറയിൽ എത്തിയപോലെ തോന്നി കണ്ണെത്താ ദൂരത്തിൽ ചെറിയ ചെറിയ കുന്നുകൾ നല്ല രസമുള്ള കാഴ്ച ആയിരുന്നു നിറയെ പശുക്കൾ മെയഉണടായിരുന്നു കുന്നുകൾ ഇടയിൽ ചെറിയ ഒരു നദിയും ഉണ്ട് അവിടെ ഒരു സുരക്ഷാ സന്ദേശം കണ്ടു ഇടിമിന്നൽ ഉള്ള സമയത്തു പ്രവേശനം ഇല്ല രണ്ടു വർഷം മുന്നേ അവിടെ രണ്ടു പേര് ഇടിമിന്നൽലേറ്റ് മരിച്ചിരുന്നു അവിടെ നിന്നു പയിന് കാട്ടിലേക്ക് ആണ് പോയത് പയിന് മരങ്ങൾ ഇടതൂർന്നു നില്കുന്നു നല്ല തണുപ്പ് ഉണ്ട് കുറച്ചു നേരം അവിടെ ഇരുന്നു ശക്തിയായി കാറ്റു വീശുന്നുണ്ടായിരുന്നു മഴ പെയ്യും എന്നു തോന്നിയപ്പോൾ പതുക്കെ റോഡിലേക്ക് വന്നു വാഗമൺ സ്റ്റാൻഡിൽ നിന്നു കുറച്ചു ദൂരെ ആണ് ഓട്ടോ ആണ് ലക്ഷ്യം കുറച്ചു നേരം കഴിന്നപ്പോൾ ഒരു ലിഫ്ട് കിട്ടി പോകുന്നേ വഴിക്കു തേയില്ല തോട്ടം കണ്ടപ്പോൾ ഞാൻ ബൈക്കിൽ നിന്നു ഇറങ്ങി തൊട്ടതത്തിനുള്ളിലേക്കു പോയി സെൽഫി എടുക്കാൻ ആയി മൊബൈൽ എടുത്തതും ശക്തിയായി മഴ പെയ്തു മഴ നനഞ്ഞു ബസ് സ്റ്റാൻഡ് ലക്ഷ്യം വെച്ചു നടന്നു കുറച്ചു നടന്നപ്പോൾ ഒരു ഓട്ടോ കിട്ടി സ്റ്റാൻഡിൽ എത്തി വിശക്കുന്നുണ്ടായിരുന്നു അവിടെയുള്ള ഒരു ചെറിയ കടയിൽ നിന്നു ചൂട് കഞ്ഞിയും മീൻ പൊരിച്ചതും കഴിച്ചു സമയ കുറവുള്ളത് കൊണ്ടു സൂയിസൈഡ് പോയിന്റ് അങ്ങെനെ കുറച്ചു സ്ഥലങ്ങൾ മിസ്സ് ആയി 4 മണിയോട് കൂടി പാലായിലേക്ക് തിരികെ ബസ് കയറി ഒരു മണിയോട് കൂടി തിരിച്ചു ഞാൻ ട്രിവാൻഡറതുള്ള വീട്ടിൽ എത്തി ശുഭം