'കസബ' മമ്മൂക്ക ആണ്, പ്രായം 64 ആയി, അലമ്പ് കാണിക്കാൻ ലിമിറ്റ് ഉണ്ട് എന്നൊക്കെ കരുതിയവർക്ക് തെറ്റി... നല്ല അസ്സൽ 'അലമ്പ്' പോലീസ്.. മമ്മൂക്കയെ ഫുൾ എനെർജിറ്റിക് ആയി കാണാൻ സാധിക്കും.. നടത്തം കുറച്ചു ഓവറായി തോന്നിയേക്കാം.. Double meaning one-liner ഇഷ്ടം പോലെ പറയുന്നുണ്ട്.. അതുകൊണ്ട് തന്നെ ഫാമിലി ആയിട്ടു പോകുന്നവർക്ക് അത്ര ദഹിക്കാൻ ചാൻസ് ഇല്ല.. ഇപ്പോഴത്തെ മലയാളം സിനിമകളിൽ ഇത്തരം സംഭാഷണ ശകലങ്ങൾ പുതുമ ഒന്നും അല്ല.. ഫാൻസിനു കുറെ കാലങ്ങൾക്ക് ശേഷം ആർപ്പു വിളിക്കാൻ ഉള്ള ഐറ്റംസ് കിട്ടി.. നിതിൻ രഞ്ജി പണിക്കറുടെ ആദ്യ സംവിധാനം കുഴപ്പം ഇല്ലാതെ പോകും എന്നു തോന്നുന്നു.. സംവിധാനം തരക്കേടില്ല.. ഒരു ചെറിയ സീനിൽ വന്നുപോകുന്നുണ്ട്.. തിരക്കഥയിൽ പോരായ്‌മകൾ ഉണ്ട്.. വരലക്ഷ്മി ശരത്കുമാർ തനിക്കു കിട്ടിയ സ്‌ട്രോങ് കഥാപാത്രം തരക്കേടില്ലാതെ ചെയ്തു.. സമ്പത്ത് വില്ലൻ വേഷം നന്നായി ചെയ്തു.. ജഗദീഷ്, സിദ്ധിഖ് ഒക്കെ അസ്സലായി.. മക്ബൂൽ സൽമാന്റെ കരിയർ ബെസ്റ്റ് റോൾ.. ഒരു നായിക ആയി നേഹ സക്സേന ആവശ്യം ഇല്ലായിരുന്നു.. ഡബ്ബിങ് പോരാ.. പശ്ചാത്തല സംഗീതം കിടിലൻ.. രാഹുൽ രാജ് മാസ്സ് ആക്കി.. ആദ്യ പകുതി എല്ലാവരും അത്യാവശ്യം അടിച്ചു പൊളിച്ചു.. രണ്ടാം പകുതി ആദ്യ പകുതിയുടെ അത്ര അടിപൊളി ആയിരുന്നില്ല.. ക്ലൈമാസ് ഒട്ടും പോരാ എന്നു അഭിപ്രായങ്ങൾ കേട്ടു.. എനിക്കു അത്ര വലിയ കുഴപ്പം തോന്നിയില്ല.. നിങ്ങൾ ബുദ്ധിജീവിയോ മസാല പടങ്ങൾ ഇഷ്ടമല്ലാത്തവരോ ആണെങ്കിൽ ഇതു ഇഷ്ടം ആവാതിരിക്കാം.. My Rating - 6.5/10