1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread Ƹ̵̡Ӝ̵̨̄ƷMegastar Mammootty's KASABA Ƹ̵̡Ӝ̵̨̄Ʒ 5.75c Share &8k showsƸ̵̡Ӝ̵̨̄Ʒ SuperHitƸ̵̡Ӝ̵̨̄Ʒ

Discussion in 'MTownHub' started by Inspector Balram, Dec 6, 2015.

  1. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    innum veenillalle:Yeye:
     
  2. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    Baakki ellarum record enn paranjappo pulli aanu Indulekha suggest cheythath ,,
     
    VivekNambalatt likes this.
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Apol oru chukum chunnaambum ariyaathe chumma kaachiyathaanalle safari..!:Lol:
     
  4. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    Mayavi: Charlie gross 18.5cr
    Lal fans: hoy hoy
    Mayavi: kasaba first day gross record
    Lol fans: ennekollu:Ennekollu:
     
  5. Inspector Balram

    Inspector Balram Super Star

    Joined:
    Dec 5, 2015
    Messages:
    2,697
    Likes Received:
    1,206
    Liked:
    1,009
    Trophy Points:
    313
    Location:
    Mavelikara/Trivandrum
    Karunagapally Tharangam fs hf witj returns

    Sent from my Galaxy S3 using tapatalk
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    1st day 2.5cr record impossible aanennu paranjalum manasilaavilla.!:doh:Hmm aanju :thallu:
     
  7. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    :kiki:
     
  8. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333
    SS THREAD TITLE 1.44CR ANU..AVIDE MAHE FIG VECHANU TITLE UPDATE
     
  9. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333
    Karunagapally Tharamgam first show hf with returns



    [​IMG][​IMG][​IMG][​IMG][​IMG][​IMG][​IMG][​IMG][​IMG]



    Rush after first show and 45 minutes before second show


    [​IMG][​IMG][​IMG][​IMG]
     
    Mayavi 369 likes this.
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    South Live Report

    Movie Rating

    1/5
    താരങ്ങള്‍ കാക്കിയണിയുമ്പോള്‍ വിപണിമൂല്യം കൂടും. മമ്മൂട്ടിയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ടി.ദാമോദരന്‍-ഐ.വി.ശശി കൂട്ടുകെട്ടില്‍ 1986ല്‍ പുറത്തുവന്ന ‘ആവനാഴി’യിലെ ഇന്‍സ്‌പെക്ടര്‍ ബല്‍റാമാണ് പില്‍ക്കാല മലയാള തിരശ്ശീലയിലെ പൊലീസ് നായകന്മാരുടെ പ്രാഗ്‌രൂപം. ‘ഭരത്ചന്ദ്രന്‍ ഐപിഎസ്’ പോലെ ഒരുകാലത്ത് തീയേറ്ററുകളില്‍ ആരവമുണര്‍ത്തിയ കഥാപാത്രങ്ങളും സിനിമകളും രചിച്ച രണ്‍ജി പണിക്കരുടെ മകന്‍ തന്റെ സംവിധാന അരങ്ങേറ്റത്തില്‍ മമ്മൂട്ടിയെ കാക്കിയണിയിക്കുമ്പോള്‍ ആ പ്രോജക്ടിനുമേലുള്ള കൗതുകത്തിന്റെ മുദ്രയ്ക്ക് തെളിച്ചം കൂടുതലുണ്ട്. ഒരിടവേളയ്ക്ക് ശേഷം കാക്കിയിട്ട മമ്മൂട്ടിക്ക് പഴയകാലത്തെപ്പോലെ തീയേറ്ററുകളെ ആവേശപ്പെടുത്താനാവുമോ? കാലത്തിനൊപ്പം മാറിയ പ്രേക്ഷകാഭിരുചികളില്‍ അത്തരം കഥാപാത്രങ്ങള്‍ക്കോ സിനിമകള്‍ക്കോ സാംഗത്യമുണ്ടോ? ഇത്തരത്തില്‍ ഒട്ടേറെ കൗതുകകരമായ അന്വേഷണങ്ങള്‍ക്ക് നടുവിലേക്കാണ് സി.ഐ.രാജന്‍ സക്കറിയ ജീപ്പ് സ്റ്റാര്‍ട്ടാക്കുന്നത്.

    സാത്വികഭാവമുള്ള പൊലീസ് ഉദ്യോഗസ്ഥനല്ല കസബയിലെ രാജന്‍ സക്കറിയ. ലൈംഗികത്തൊഴിലാളിയെ കൂട്ടുകാരിയാക്കിയ ‘ബല്‍റാ’മിനോടും രാക്ഷസരാജാവിലെ നായകനോടുമാണ് അയാള്‍ക്ക് അടുപ്പം. അവിവാഹിതനായ അയാള്‍ സ്ത്രീലമ്പടനാണ്. തന്നെ വ്യക്തിപരമായിക്കൂടി ബാധിക്കുന്ന ഒരു ബോംബ് സ്‌ഫോടനക്കേസ് അന്വേഷിക്കാനായി കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമത്തിലേക്ക് സ്ഥലംമാറ്റം ചോദിച്ചുവാങ്ങുകയാണ് സക്കറിയ. അവിടെ അയാളോട് മുഖാമുഖം വരുന്നവര്‍, വെല്ലുവിളി സൃഷ്ടിക്കുന്നവര്‍, ഒപ്പം കേസന്വേഷണം.. കസബയുടെ രംഗസൃഷ്ടി ഇങ്ങനെയെല്ലാമാണ്.

    [​IMG]
    കസബയില്‍ ഇര്‍ഷാദിനൊപ്പം മമ്മൂട്ടി
    ഭാവുകത്വപരമായി മലയാളത്തില്‍ ഇന്നിറങ്ങുന്ന ചിത്രങ്ങള്‍ക്കൊപ്പം നില്‍ക്കുന്നില്ല കസബ. കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ക്ക് പകരം ദൃശ്യങ്ങളിലൂടെ കഥ പറയാന്‍ പഠിച്ചുവരുന്ന നവീന മലയാളസിനിമാ ശൈലിയോടല്ല ഇതിന് ചാര്‍ച്ച. മറിച്ച് കഥാപാത്രങ്ങളെ മുഖാമുഖം നിര്‍ത്തി അവിരാമം സംസാരിക്കാന്‍ അനുവദിച്ച രഞ്ജിത്ത്, രണ്‍ജി പണിക്കര്‍ കാലത്തോടാണ് സിനിമയ്ക്ക് അടുപ്പം തോന്നുക. പക്ഷേ അത്തരം സിനിമകളുടെ നല്ലകാലം ഒന്നര പതിറ്റാണ്ട് മുന്‍പ് അവസാനിച്ചതാണ്. അക്കാര്യം നിഥിന്‍ രണ്‍ജി പണിക്കര്‍ക്കും ബോധ്യമുണ്ടെന്ന് തോന്നുന്നു. പോയകാലത്തിന്റെ പ്രതീക്ഷാഭാരവും പേറി, ഒന്നരമുഴം നാക്കുമായെത്തി തീയേറ്റര്‍ തൊടാതെപോയ ‘കിംഗ് ആന്റ് കമ്മീഷണറി’ന്റെ സംവിധാന സഹായിയായിരുന്നു നിഥിന്‍. അതിനാല്‍ വലിയ വായില്‍ സംസാരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും പറഞ്ഞുതുടങ്ങിയത് പാതിയില്‍ നിര്‍ത്തുകയാണ് കസബയിലെ കഥാപാത്രങ്ങള്‍. മമ്മൂട്ടിയുടെ രാജന്‍ സക്കറിയയും അങ്ങനെതന്നെ. ഡയലോഗടിച്ച് ചെല്ലുന്നിടത്തെല്ലാം തന്റെ പ്രഭാവം വെളിപ്പെടുത്താന്‍ ആഗ്രഹമുണ്ടെങ്കിലും മാറിയകാലത്തില്‍ അത് എങ്ങനെ സ്വീകരിക്കപ്പെടും എന്ന ആശങ്ക മൂലം സക്കറിയയുടെ ചൊല്ലിയാട്ടം കുറവാണ്. ‘കിംഗി’ല്‍ നിന്ന് പുറപ്പെട്ടു, പക്ഷേ ‘ബിഗ് ബി’യിലേക്ക് എത്തിയിട്ടുമില്ല എന്നതാണ് സംഭാഷണങ്ങളുടെ കാര്യത്തില്‍ മമ്മൂട്ടിയുടെ നായകന്റെ സ്ഥിതി. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ നായിക വരലക്ഷ്മിയെയും സമ്പത്തിനെയും കൊണ്ട് ഇത്രനേരവും കടിച്ചുപിടിച്ച വാക്കുകള്‍ തുറന്നുവിടുന്നുണ്ട് സംവിധായകന്‍. പരസ്പരമുളള ബന്ധം ഇവര്‍ വാക്കുകളിലൂടെ ഒരാള്‍ക്ക് പിന്നാലെ മറ്റൊരാള്‍ എന്ന നിലയില്‍ നീട്ടി വിശദീകരിക്കുന്ന രംഗം ചിരിക്ക് വക നല്‍കും.

    സംഭാഷണങ്ങളുടെ കാര്യത്തില്‍ മാത്രമല്ല കസബ ഒരു പഴയ സിനിമയാകുന്നത്. തൊണ്ണൂറുകളുടെ അവസാനമാകുമ്പോഴേക്കും സ്‌ക്രീന്‍ നിറഞ്ഞ് വളര്‍ന്ന്, മടുപ്പുളവാക്കുംവരെ തുടര്‍ന്ന് ഒടുവില്‍ തീയേറ്ററുകളില്‍ നിന്ന് പ്രേക്ഷകര്‍ പടിയടച്ച ‘ആണത്ത’മുള്ള നായകന്മാരുടെ പിന്‍ഗാമിയാണ് മമ്മൂട്ടിയുടെ രാജന്‍ സക്കറിയ. മള്‍ട്ടിപ്ലെക്‌സുകളുടെ വരവിന് മുന്‍പ് എണ്ണൂറും ആയിരവും ആയിരത്തിയഞ്ഞൂറുമൊക്കെ സീറ്റിംഗ് കപ്പാസിറ്റിയുള്ള വലിയ ഒറ്റ സ്‌ക്രീനുകളില്‍ ആദ്യവാരം ഇടിച്ചെത്തുന്ന പുരുഷന്മാരുടെ കൂട്ടമായിരുന്നു അത്തരം സിനിമകളുടെ ആദ്യ പരിഗണന. ആ കാണിയെയാണ് കസബയും ഊട്ടുന്നത്. അതിനായി പുട്ടിന് പീര പോലെ ലൈംഗികമായ സൂചനകള്‍, അശ്ലീല ചേഷ്ടകള്‍ ഒക്കെ പത്ത് മിനുട്ടില്‍ ഒന്നെന്ന നിലയില്‍ കടന്നുവരുന്നു. ഏറെക്കാലത്തിന് ശേഷമാണ് തുടക്കം മുതല്‍ ഒടുക്കം വരെ ഇക്കിളിപ്പെടുത്തലിലൂടെ രസിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ചിത്രം കാണുന്നത്, മലയാളത്തില്‍. ‘പുലയന്‍’ എന്നത് ഒരു തെറിയാണെന്നും ആയതിനാല്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട, രാഷ്ട്രീയം പറഞ്ഞ ‘കമ്മട്ടിപ്പാട’ത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കിയ അതേ സെന്‍സര്‍ ബോര്‍ഡാണ് മുട്ടിന് മുട്ടിന് ദ്വയാര്‍ഥ പ്രയോഗങ്ങളും അശ്ലീല ഭാഷണങ്ങളും നിറഞ്ഞ കസബയ്ക്ക് ‘ക്ലീന്‍ യു’ നല്‍കുന്നത്.

    [​IMG]
    മമ്മൂട്ടി കസബയില്‍
    തന്റെ പഴയ സഹപ്രവര്‍ത്തകന്റെ മകന്റെ ആദ്യപ്രോജക്ടില്‍ മമ്മൂട്ടിക്ക് വലിയ വിശ്വാസമില്ലായിരുന്നുവെന്ന് തോന്നുന്നു. മിന്നിമിന്നിക്കത്തുന്ന ബള്‍ബ് പോലെയാണ് രാജന്‍ സക്കറിയയായി സ്‌ക്രീനില്‍ മമ്മൂട്ടി. സിനിമയുടെ തുടക്കത്തില്‍ പൊരുത്തപ്പെടാനാവാത്തതുപോലെ, അല്ലെങ്കില്‍ അലസതയോടെ നില്‍ക്കുന്നതുപോലെ തോന്നുന്നു അദ്ദേഹം. നിഥിന്‍ രണ്‍ജി പണിക്കര്‍ കടലാസില്‍ എഴുതിവച്ച നായകനെ ഊര്‍ജ്ജപ്പെടുത്താന്‍ കഴിയാത്ത തരത്തില്‍ പരിക്ഷീണനായാണ് മമ്മൂട്ടി കാണപ്പെടുന്നത്. കാര്യങ്ങളെ നിസ്സാരമായി കാണുന്ന, കൂസലില്ലാത്ത രാജന്‍ സക്കറിയയുടെ നടപ്പ് ഒരു പ്രത്യേക താളത്തിലാണ്. പക്ഷേ വൈഡ് ഷോട്ടിലുള്ള അത്തരം രംഗങ്ങള്‍ കീ കൊടുത്തുള്ള ചലനം പോലെ അനുഭവപ്പെടുന്നു. നായകനടന്റെ ഈ ഊര്‍ജ്ജ അപര്യാപ്തതയെ വേശ്യാഗൃഹം എന്ന പശ്ചാത്തലത്തിലൂടെയും സക്കറിയയുടെ സ്ത്രീ അഭിനിവേശത്തിലൂടെയും സംവിധായകന്‍ മറച്ചുപിടിക്കാനോ മറികടക്കാനോ ശ്രമിച്ചിരിക്കുന്നത് കാണാം. കൊല്ലാന്‍ ആയുധം കൈയിലെടുത്ത സ്ത്രീയെപ്പോലും ഒരു സ്പര്‍ശത്തിലൂടെ വികാരഭരിതയും തരളിതയുമാക്കാന്‍ തക്കവണ്ണം ലൈംഗികാകര്‍ഷകത്വമുള്ളവനാണ് സക്കറിയയെന്നാണ് സംവിധായകന്‍ ചിത്രീകരിക്കുന്നത്. പക്ഷേ മമ്മൂട്ടിയുടെ പഴയ ഹാര്‍ഡ്‌കോര്‍ പൊലീസ് വേഷങ്ങളുടെ നിഴല്‍ മാത്രമാവാനേ സക്കറിയയ്ക്കാവുന്നുള്ളൂ.

    സ്ഥലംമാറ്റം ചോദിച്ചുവാങ്ങി പുറപ്പെടുന്ന രാജന്‍ സക്കറിയയുടെ കേസന്വേഷണത്തില്‍ പ്രേക്ഷകന് വലിയ താല്‍പര്യമൊന്നും തോന്നില്ല. നേരംപോക്കാന്‍ എന്തോ ചെയ്യുന്നത് പോലെയാണ് അദ്ദേഹത്തിന്റെ അന്വേഷണം. നിരവധി മുന്‍കാല സൂപ്പര്‍താര ചിത്രങ്ങളില്‍ കണ്ട് മറക്കാത്ത പശ്ചാത്തല വിതാനവും പാത്രസൃഷ്ടിയും. ‘ലാര്‍ജര്‍ ദാന്‍ ലൈഫ്’ വില്ലന്മാരുള്ള കേരളത്തിന്റെ അതിര്‍ത്തിഗ്രാമവും മുട്ടിന് മുട്ടിന് വരുന്ന കൃത്രിമ നാടകീയതയും. എന്നാലും കഥാപാത്രങ്ങളായി വരലക്ഷ്മി ശരത്കുമാര്‍, സമ്പത്ത്, ജഗദീഷ്, മഖ്ബൂല്‍ സല്‍മാന്‍ എന്നിവരുടെ സാന്നിധ്യം തീയേറ്ററില്‍ കണ്ണടയ്ക്കാതിരിക്കാന്‍ കാരണമാവുന്നു. രാഹുല്‍ രാജ് ഒരുക്കിയ ഡപ്പാംകൂത്ത് ശൈലിയിലുള്ള പാട്ടിന് കേട്ടിരിക്കാവുന്ന താളമുണ്ട്. ടൈറ്റില്‍ കാര്‍ഡ് വരുമ്പോഴുള്ള പശ്ചാത്തല ശബ്ദശകലം കേള്‍ക്കാന്‍ രസമുണ്ടെങ്കിലും കസബയുടെ ബിജിഎമ്മിന് മൊത്തത്തില്‍ ഒരു വ്യക്തിത്വം നല്‍കാന്‍ അദ്ദേഹത്തിനായില്ല. ദൃശ്യത്തിനുമേല്‍ മറ്റ് പലതിനും പ്രാധാന്യം നല്‍കുന്ന ചലച്ചിത്രഭാഷയാണ് നിഥിന്‍ രണ്‍ജി പണിക്കരുടെത് എന്നതിനാല്‍ സമീര്‍ ഹഖിന്റെ ഛായാഗ്രഹണം വിലയിരുത്തുന്നതില്‍ പരിമിതിയുണ്ട്.

    [​IMG]
    മമ്മൂട്ടി, കസബ
    മലയാളം മുന്‍പെന്നോ ഉപേക്ഷിച്ച സിനിമാ ഫോര്‍മാറ്റിനെ പിന്‍പറ്റുന്ന, കാലം തെറ്റിപ്പിറന്ന ഒന്നാണ് നിഥിന്‍ രണ്‍ജി പണിക്കരുടെ കന്നി ചിത്രം. പത്തോ പതിനഞ്ചോ വര്‍ഷം മുന്‍പ് ഇറങ്ങിയിരുന്നുവെങ്കില്‍ ഇപ്പോഴത്തേതിനേക്കാള്‍ കളക്ഷന്‍ ലഭിച്ചേനെ കസബയ്ക്ക്. മൂന്ന് പതിറ്റാണ്ടിന്റെ അഭിനയപരിചയത്തിലൂടെ നടനത്തിന്റെ പടവുകള്‍ പലത് കയറിയ മലയാളത്തിന്റെ മഹാനടന്‍, മികച്ച തിരക്കഥകളുടെ അഭാവത്താലോ മറ്റെന്തെങ്കിലുംകൊണ്ടോ ഇപ്പോള്‍ നേരിടുന്ന അരക്ഷിതത്വമാണ് കസബ, മറ്റൊരര്‍ഥത്തില്‍.
     

Share This Page