യുവരാജ് !! ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വില പിടിച്ച പോത്താണ് ഹരിയാനയിലെ യുവരാജ്. ഏഴ് കോടി രൂപയാണ് ഇവന്റെ വില. ഹൈദരാബാദില്‍ നടക്കുന്ന സദര്‍ ഉത്സവത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണവും യുവരാജ് തന്നെ. ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്നും യുവരാജിനെ ഹൈദരാബാദിലെത്തിക്കാന്‍ ചെലവായത് അഞ്ച് ലക്ഷം രൂപയാണ്. ഏഴ് കോടി രൂപ വാഗ്ദാനം ചെയ്തിട്ടും യുവരാജിനെ വില്ക്കാന് ഉടമയായ കര്‍മവീര്‍ സിംഗ് തയ്യാറാകാതെ വന്നതോടെയാണ് ഇവന് ശ്രദ്ധാകേന്ദ്രമായത്. ഏഴ് കോടിക്കും അപ്പുറം മൂല്യം യുവരാജിനുണ്ടെന്ന് ഉടമ പറയുന്നു. യുവരാജിന്റെ ബീജം വില്‍ക്കുന്നതിലൂടെ മാത്രം പ്രതിവര്‍ഷം 80 ലക്ഷത്തിന് മുകളില്‍ വരുമാനമാണ് ലഭിക്കുന്നത്. മികച്ച ജനിതകഘടനയുള്ള മുറ ഇനത്തില്‍പ്പെട്ടതാണിത്. ആറരയടി ഉയരവും 1600 കിലോ തൂക്കവുമുണ്ട് യുവരാജിന്. പ്രതിദിനം 100 ആപ്പിളും 15 കിലോ ധാന്യങ്ങളും ഉണങ്ങിയ പഴങ്ങളുമാണ് യുവരാജിന്റെ ഭക്ഷണക്രമം. കൂടാതെ 20 ലിറ്റര്‍ പാലും. തണുപ്പുകാലത്ത് അല്പം മദ്യവും. ഇവിടം കൊണ്ടും തീര്‍ന്നില്ല. ദിവസം തോറും രണ്ട് തവണ കടുകെണ്ണ കൊണ്ട് മസാജ് ചെയ്യും. ദിവസവും കുറച്ച് സമയം ഓടും. മാസത്തില്‍ നാല് തവണ ശരീരത്തിലെ രോമം മുഴുവന്‍ നീക്കം ചെയ്യും. പത്ത് പേരാണ് യുവരാജിനെ പരിചരിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. ദിവസം 3500 രൂപയോളമാണ് ഇതിനെല്ലാം കൂടി വരുന്ന ചെലവ്.
Neethanan Ponvasantham movie kaanuva... Padam start ayi kazhinju Jeeva stagil samanthaye noke Neethaa na an Ponvasantham anna song padumpol...... oru nimisham njan samanthaye noki padunathum.... samantha ane nanathode nokunathum... ho... alam oru yatharthyam pole thonuva......