1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▬○▬◙ Kabali ◙▬○▬ The Industry Hit of Kollywood - 300Cr WW Gross ! Thalaivar Da!!!!

Discussion in 'OtherWoods' started by SIJU, Dec 6, 2015.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    ഫാൻസ്‌ ഒരു നടന് ഭാരം ആവുന്നത് എങ്ങനെ എന്ന് കബലിക്കു കിട്ടുന്ന -ve റിവ്യൂസ് കാണിച്ചു തരുന്നു.

    ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടൻ. ആ ആരാധകർക്ക് വേണ്ടത് മാത്രമേ കൊടുക്കാൻ പാടുള്ളു എന്ന് അലിഖിത നിയമം ഉള്ള പോലെ ആണ് കാര്യങ്ങൾ.എന്നൊക്കെ ഒരു വെറൈറ്റി ചെയ്യാൻ നോക്കിയിട്ടുണ്ടോ അന്നൊക്കെ അതു പൊട്ടിച്ചു കയ്യിൽ കൊടുത്ത ചരിത്രം ആണ് ഈ ഫാൻസ്‌നു ഉള്ളത്. അടുത്ത കാലത്തു വെറൈറ്റി ശ്രമിച്ചു വിജയിച്ച ഒരേ ഒരു രാജനി മൂവി എന്തിരൻ ആണ്. അതും ഒരു scific എന്നത് വിട്ടു നിർത്തി കൊണ്ടു ഒരു സൂപ്പർഹീറോ മൂവി പോലെ എടുത്തത് കൊണ്ടു മാത്രം. റോബോട്ടിന്റെ റോൾ ചെയ്യാതെ വെറും സയന്റിസ്റ് റോൾ മാത്രം ആണ് രജനി ചെയ്തേ എങ്കിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ഡിസാസ്റ്റർ ആവുമായിരുന്നു എന്തിരൻ.

    90% ആരാധകർക്കും കാണാൻ ഇഷ്ടം രജനി എന്ന നടനെ അല്ല രജനി എന്ന സൂപ്പർ ഹീറോ യെ ആണ്.

    മുട്ടിനു മുട്ടിനു കളർഫുൾ പാട്ടുകളും. കാണുമ്പോൾ കാണുമ്പോൾ പഞ്ച് ഡയലോഗും എല്ലാ ഫിസിക്കൽ ലോസും കാറ്റിൽ പറത്തി ഉള്ള സ്റ്റണ്ടും.

    രഞ്ജിത് എന്ന സംവിധായകന് ഒരിക്കലും ഇങ്ങനെ ഉള്ള ഒരു ഫോർമുല മൂവി എടുക്കാൻ പറ്റില്ല എന്ന് അദ്ദേഹത്തിന്റെ പഴയ സിനിമകൾ കണ്ട എല്ലാർക്കും മനസ്സിലാവും. റിയലിസ്റ്റിക് സിനിമകൾ എടുക്കുന്ന സംവിധായകനും കഥാപാത്രം മരിച്ചാൽ തീയേറ്റർ കത്തിക്കുന്ന ഫാൻസ്‌ ഉള്ള നടനും ഒരുമിക്കുമ്പോൾ എന്ത് സംഭവിക്കും? അതിനുള്ള ഉത്തരം ആണ് കബാലി.

    നായകന്റെ കഴിവുകളെ കാണിക്കുന്നതിന്റെ ഒപ്പം തന്നെ കഴിവുകേടുകളെയും സിനിമ ചർച്ച ചെയ്യുന്നുണ്ട്. ഭാര്യ ആണ് തന്റെ ഊർജം എന്ന് സമ്മതിക്കുന്നിടത്തും. മകൾ തന്റെ ജീവൻ രക്ഷിക്കുന്നിടത്തും അമാനുഷികമായ ഒരു കബാലിയെ അല്ല മറിച്ചു മനുഷ്യൻ ആയ ഒരു കബലിയെ ആണ് നമുക്ക് കാണാൻ പറ്റുന്നത്. കത്തി സീനുകൾ പരമാവധി ഒഴിവാക്കാൻ ശ്രമിച്ചു ഫോർമുലകളിൽ നിന്നും മാറി നിന്നു കൊണ്ടു രഞ്ജിത് എടുത്ത ഒരു രജനി മൂവി ആണ് കബാലി. രജനി എന്ന സൂപ്പർ സ്റ്റാർ നെ ഉപയോഗിക്കുന്നതിന്റെ ഒപ്പം തന്നെ രജനി എന്ന നടനെ കൂടി ഉപയോഗിക്കാൻ രഞ്ജിത് ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഒരേ സമയം ഇതൊരു രജനി മൂവിയും രഞ്ജിത് മൂവിയും ആവുന്നതു.

    പക്ഷെ തീയേറ്ററിൽ കിട്ടുന്ന പ്രതികരണമോ? രാധികയും രജനിയും രണ്ടാമത് കണ്ടു മുട്ടുന്ന രംഗത്ത് തീയേറ്ററിൽ കുറെപേർ നല്ല കൂവൽ ആയിരുന്നു. രാധികയും രജനിയും നന്നായി അഭിനയിച്ച നല്ലൊരു ഇമോഷണൽ സീനിൽ ഇവർക്ക് കൂവാൻ എന്താ ഉണ്ടായിരുന്നെ!? അതുപോലെ ഗേറ്റ് തുറക്കാൻ പറ്റില്ല എന്ന് പേരാണ് സെക്യൂരിറ്റി രജനിയെ തിരിച്ചു വിടുന്ന ഒരു സീനിൽ ഗേറ്റ് ചവിട്ടി പൊളിച്ചു അകത്തു കയറാൻ കുറെ പേര് വിളിച്ചു പറയുന്നുണ്ടാർന്നു. ഇതുപോലെ ഉള്ള ആരാധകർ ഉള്ള കാലത്തോളം കബാലി പോലുള്ള സിനിമകൾ പരാജയം ആയിരിക്കും. രജനി എന്ന സൂപ്പർ ഹീറോയെ ആരാധിക്കുന്ന ഫാൻസ്‌നെ അല്ല രജനി എന്ന നടനെ ആരാധിക്കുന്ന ഫാൻസ്‌നെ അല്ലെ അദ്ദേഹത്തിന് ആവശ്യം?

    ലിങ്ക സിനിമ മുഴുവൻ കത്തി ആണെന്ന് പറഞ്ഞവർ തന്നെ ഇപ്പോൾ അതിൽ നിന്നും എല്ലാം മാറി ഒരു പടം എടുത്തപ്പോൾ കത്തി സീനുകൾ ഇല്ല എന്ന് പറഞ്ഞു കുറ്റം പറയുന്നു.

    നല്ലതു ഒന്നും സമയത്തു അംഗീകരിക്കുന്ന സ്വഭാവം നമുക്ക് ഇല്ലല്ലോ! ഒരു 10 കൊല്ലം കഴിഞ്ഞാൽ എല്ലാരും പറയും കബാലി സൂപർ ആണെന്ന്. രജനിടെ കരിയറിൽ ദളപതിക്കു ഒപ്പം തന്നെ ആവും അന്ന് കബാലിടെയും സ്ഥാനം.

    ഇന്ന് കബാലി പരാജയപ്പെട്ടാൽ രജനി തന്റെ പതിവ് മസാല സിനിമകിലേക്കു തിരിച്ചു പോയേക്കാം. ഇനി ഒരു 10 കൊല്ലം കൂടി കമ്പ്യൂട്ടർ ഗ്രാഫിക്‌സും ഡ്യുപും വെച്ചു കത്തി സിനിമകൾ ഉണ്ടാക്കിയേയ്ക്കാം. പക്ഷെ ഇന്ന് കബാലി വിജയിച്ചാൽ സൂപർ ഹീറോ വേഷങ്ങളിൽ നിന്നും മാറി അഭിനയ പ്രധാനം ഉള്ള റോളുകളിൽ അദ്ദേഹത്തെ കാസ്റ് ചെയ്യാൻ സംവിധായകർക്ക് ധൈര്യം വരും. അമിതാഭ് ബച്ചൻ ഒക്കെ ചെയ്യുന്ന പോലെ പ്രായത്തിനു പറ്റിയ അച്ഛൻ റോളുകളും സഹ നടൻ റോളുകളും നമുക്ക് കിട്ടിയേക്കാം.

    കബാലി വിജയിക്കട്ടെ. നല്ല അഭിനയ പ്രധാനം ഉള്ള റോളിൽ രജനിയെ വീണ്ടും കാണാൻ ഇടയാവട്ടെ.

    മകിഴ്ച്ചി.
    ‪#‎Kabali‬
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    കബാലി ഒരു രജനി മൂവി എന്നതിനേക്കാൾ ഒരു സംവിധായകന്റെ ചിത്രമാണ്. പതിവ് മസാലക്കൂട്ടുകളില്ലാതെ ജനുവിൻ അയ ഒരു സമീപനമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. ഇത് രജനിക്ക് വേണ്ടി എഴുതിയ തിരക്കഥയാണോ അതോ സ്വതന്ത്ര മനസ്സോടെ എഴുതിയ തിരക്കഥയിലേക്ക് രഞ്ജിത്ത് രജനിയെ ക്ഷണിക്കുകയായിരുന്നോ എന്ന് അറിയില്ല. എന്ത് തന്നെ ആയാലും സാമാന്യം ആഴമുള്ള കഥാപാത്രങ്ങളും വരികൾക്കിടയിൽ വായിക്കാവുന്ന ചിന്തനീയമായ ചില സൂചനകളും വ്യക്തമായ രാഷ്ട്രീയ ബോധ്യത്തോടെയാണ് തിരക്കഥ തയ്യാറാക്കിയിട്ടുള്ളത് എന്നതിന് തെളിവാണ്. താൻ കോട്ടിടുന്നതിനെ കുറിച്ച് കബാലി പറയുന്നതും ജയിലിൽ നിന്നും ഇറങ്ങുന്ന സീനിൽ സ്വതന്ത്രമായി പറക്കുന്ന പക്ഷികളെ കാണിക്കുന്നതും പെറ്റ്ഷോപ്പിൽ വച്ച് കൂട്ടിലിട്ട പക്ഷികളെ തുറന്നു വിടുന്നതും ദളിത്/കീഴാള പരാമർശവും തുടങ്ങി ചിന്തയ്ക്ക് വക നൽകുന്ന പലതും സംവിധായകൻ ചേർത്തിട്ടുണ്ട്. എന്നെ ഏറ്റവും ആകർഷിച്ചത് കബാലിയും മകളും ഭാര്യയും തമ്മിലുള്ള വൈകാരിക ബന്ധമാണ്. അവർ കണ്ടു മുട്ടുന്ന രംഗങ്ങൾ ശെരിക്കും കണ്ണ് നനയിച്ചു. ആ വൈകാരികതയാണ് കബാലിയുടെ ആകെത്തുക എന്നത് തന്നെയാണ് ഈ ചിത്രത്തെ മികച്ചതാക്കുന്നതും ആരാധക ലക്ഷങ്ങളെ അതൃപ്തരാക്കുന്നതും.
    ചിത്രത്തിന് ഒരു ക്ലാസ് ഫീൽ കൊണ്ടുവരാൻ സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. പതിഞ്ഞ താളത്തിൽ ഉള്ള ചില സ്കോറുകൾ പലപ്പോഴും ഒരു ഇന്ത്യൻ സിനിമ തന്നെയാണോ എന്ന് തോന്നിപ്പിച്ചു.
    പിന്നെ ക്ളൈമാക്സിന്റെ കാര്യം. ഇത്തരം ഒരു ചിത്രത്തിന് അനുയോജ്യവും അനിവാര്യം ആയ ക്ലൈമാക്സ് തന്നെയായിരുന്നു അത്. കൂട്ടിലിട്ട പക്ഷികളെ തുറന്നു വിടണം എന്ന് കബാലി പറയുമ്പോൾ തന്റെ സന്തത സഹചാരി പറയുന്നുണ്ട് അവയെ തുറന്നു വിട്ടാൽ മറ്റു പക്ഷികൾ അതിനെ കൊത്തി തിന്നും.മരണമായിരിക്കും വിധി എന്ന്. അതിനു മറുപടിയായി കബാലി പറയുന്നുണ്ട് "പക്ഷികൾ പറക്കേണ്ടവരാണ്. അതിലൂടെ അവർ മരിക്കുകയോ ജീവിക്കുകയോ ചെയ്യട്ടെ. അത് അവരുടെ വിധി. "

    രജനികാന്ത് എന്ന ദൈവതുല്യനായ സൂപ്പർ താരത്തിന്റെ മോശം ചിത്രമാണ് കബാലി. എന്നാൽ രജനികാന്ത് എന്ന നടന്റെ ഏറ്റവും മികച്ച പ്രകടനം ( ദളപതി മറക്കുന്നില്ല ) കാണണമെങ്കിൽ ധൈര്യമായി തിയേറ്ററിൽ പോകാം.
     
  4. AUSTIN 3:16

    AUSTIN 3:16 Star

    Joined:
    Dec 9, 2015
    Messages:
    1,104
    Likes Received:
    289
    Liked:
    408
    Trophy Points:
    238
    Location:
    Kottayam
    Fst day Kerala oke record ale....TN nokkandallo...magizhchi
     
  5. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    #Kabali Premiere + Day1 Overseas BO:

    USA-CAN - ₹ 18 Crs

    UK/FRA & ROE - ₹ 4 C

    UAE-GCC - ₹ 12 C

    SL, MY, SG, AUS - ₹ 11 C

    Total - ₹ 45 Crs
     
  6. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Karnataka ozhichu baakiyellaam record aanu

    Karnataka missed for 25lakhs to baahubali
     
    AUSTIN 3:16 likes this.
  7. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    #Kabali Premiere + Day1 World-wide BO:

    India (Nett) - ₹ 49 Crs

    India (Gross) - ₹ 60 Crs

    Overseas (Gross) - ₹ 45

    Total - ₹ 105 Crs
     
  8. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    IMG_20160723_204528.jpg
     
  9. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    #Kabali was Good first time..better second time.. Unbelievable awesome third time.. I dunno why set of ppl didn't liked it..!!
     
  10. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Intentionally degrade cheytha oolakaludae vaayil poozhi vaariyittu thalaivar

    Ithukku per thaan thalaivar athiradi :Yeye:
     

Share This Page