1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ✘☘✘ KISMATH ✘☘✘ Shane Nigam - Sruthi Menon - LJ Films Release¥ Trailer @page 3

Discussion in 'MTownHub' started by Mayavi 369, Jul 20, 2016.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Hmm nannaya mathi :rolleyes:
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    poyi fdfs kaanu bujji
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    First day kanum.. !! Lj ayath kond kalisweryil undavendathaanu... !!
     
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Avide thanne
     
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    കിസപാതയില്‍ കിടിലം കൊണ്ട് സുഷിന്‍ ശ്യാം

    **************************
    ഏതാനും ചില വര്‍ഷങ്ങളായി സിനിമാ സംഗീതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പ്രതിഭയാണ് സുഷിന്‍ ശ്യാം. സിനിമകളുടെ പശ്ചാത്തല സംഗീതമാണ് മേഖലയെങ്കിലും എല്ലായിടത്തും കൈവെച്ച് വിജയിപ്പിച്ചിട്ടുണ്ട് ഈ യുവസംഗീതജ്ഞന്‍. ഇപ്പോള്‍ ആദ്യമായി സംഗീത സംവിധാന രംഗത്തേക്ക് കടന്നു വന്നപ്പോള്‍ കിസപാതയില്‍ എന്ന പാട്ടിലൂടെ സുഷീന്‍ സംഗീതപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. പൊന്നാനിയില്‍ നടന്നൊരു യഥാര്‍ത്ഥ പ്രണയകഥ പറയുന്ന കിസ്മത്തിലെ ഗാനമാണ് കിസപാതയില്‍... സംഗീത ജീവിതത്തിലെ അസുലഭ നിമിഷങ്ങള്‍ സുഷിന്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെച്ചപ്പോള്‍.


    കിസ്മത്ത്, കിസപാത എന്ത് തോന്നുന്നു ?




    ഞാന്‍ ആദ്യമായി സംഗീതം നല്‍കുന്ന പാട്ടാണ് കിസപാതയില്‍. കിസ്മത്ത് എന്ന ഷാനവാസ് ബാവക്കുട്ടിയുടെ സിനിമയില്‍ പശ്ചാത്തല സംഗീതത്തിനായിട്ടാണ് എന്നെ ആദ്യം സമീപിച്ചത്. പിന്നീടാണ് അതൊരു ട്രാക്കായി വികസിച്ചതും കിസപാതയില്‍ പിറന്നതും. സിനിമയിലെ ഒരു സിറ്റ്വേഷന്‍ വേണ്ടി ക്രിയേറ്റ് ചെയ്ത ട്രാക്കിന് അന്‍വര്‍ അലി വരികള്‍ എഴുതിയതോടെയാണ് പൂര്‍ണത വന്നത്. പൊന്നാനിയെക്കുറിച്ചോ അവിടുത്തെ കള്‍ച്ചറിനെക്കുറിച്ചോ എനിക്ക് കാര്യമായി ഒന്നും അറിയില്ല. പക്ഷെ, എന്റെ ട്രാക്കിന് അന്‍വര്‍ അലി പൊന്നാനിയുടെ മനസ്സിനെ തൊട്ടറിയുന്ന വരികള്‍ എഴുതിയപ്പോള്‍ പാട്ടിന് ജീവന്‍ വന്നു. കിസപാത ഓണ്‍ലൈനില്‍ എത്തിയതോടെ എല്ലായിടത്ത്നിന്നും പോസിറ്റീവ് റെസ്പോണ്‍സാണ് ലഭിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെ എന്നെ വിളിക്കുകയും പാട്ട് കേട്ട് കരഞ്ഞെന്നുമൊക്കെ പറഞ്ഞു. അതുപോലെ ഷാന്‍ റഹ്മാനും പാട്ടിനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. എനിക്ക് വലിയ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു ഇതൊക്കെ.


    എങ്ങനെയാണ് ആ പാട്ടിനെ സമീപിച്ചത് ?

    ഞാന്‍ ബേസിക്കലി ഒരു പ്രോഗ്രാമറാണ്. അതുകൊണ്ട് തന്നെ ഇന്‍സ്ട്രമെന്റ്സിന്റെ ഉപയോഗത്തിന് വലിയ പ്രാധാന്യം കൊടുത്തിട്ടില്ല. എല്ലാവരും ചെയ്യുന്നതൊക്കെ തന്നെയാണിത്. മെലഡി സോങ് ആയതിനാല്‍ അതിന് കൂടുതല്‍ ഊന്നല്‍ കൊടുക്കാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. മെലഡിയുടെ ഫ്ളോയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള ഇന്‍സ്ട്രമെന്റ്സൊന്നും ഗാനത്തില്‍ ഉപയോഗിച്ചിട്ടില്ല. പരമാവധി മെലഡി ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിച്ചത്. പിന്നെ തബല, ഗിറ്റാര്‍, ഓടക്കുഴല്‍ തുടങ്ങിയവ ലൈവായി പ്ലേ ചെയ്തിട്ടുണ്ട്. പാട്ട് പുറത്തുവന്നപ്പോള്‍ സോഫ്റ്റ് ആയിട്ടാണെന്നാണ് എനിക്ക് തോന്നിയത്. ആ പാട്ട് ജനങ്ങള്‍ സ്വീകരിച്ചു തുടങ്ങിയെന്ന് കാണുമ്പോള്‍ ഭാഗ്യമായിട്ടാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ആദ്യമായിട്ട് സോങ് കംപോസിഷന്‍ നടത്തിയതായത് കൊണ്ട് എനിക്ക് ഭയമുണ്ടായിരുന്നു.


    പാട്ടിലെ ശബ്ദം ഫ്രഷാണ്.. ആ സമീപനം സ്വീകരിച്ചതാണോ ?

    ഈ പാട്ടിന് ഒരു ഫ്രഷ് സൗണ്ട് വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കുറച്ച് ആളുകളേക്കൊണ്ടൊക്കെ ഞാന്‍ പാടിപ്പിച്ച് നോക്കുകയും ചെയ്തു. ഞാനും പാടി നോക്കിയിരുന്നു, പക്ഷെ എനിക്കൊരു സംതൃപ്തി തോന്നിയിരുന്നില്ല. അപ്പോളാണ് എന്റെ സുഹൃത്തും കളിക്കൂട്ടുകാരനുമൊക്കെയായ സച്ചിന്‍ ബാലുവിന് ഇതിന്റെ ട്രാക്ക് അയച്ചുകൊടുത്തത്. സച്ചിന്റെ വീട്ടില്‍ തന്നെ വെച്ച് പാട്ട് പാടിയതിന്റെ ട്രാക്ക് എനിക്ക് അയച്ചുതന്നു. അതുകേട്ടപ്പോള്‍ അതിനുള്ളില്‍ ഒരു സോളുണ്ടെന്ന് എനിക്ക് തോന്നി. പിന്നീട് സ്റ്റുഡിയോയില്‍ എത്തി പാടിയിട്ട് ആ സോള്‍ ലഭിച്ചില്ല, അതുകൊണ്ട് സച്ചിന്റെ വീട്ടില്‍വെച്ച് റെക്കോര്‍ഡ് ചെയ്ത ട്രാക്ക് തന്നെയാണ് ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഞാന്‍ പാടിയതിനെക്കാള്‍ മികച്ചൊരു ട്രാക്ക് കിട്ടുമ്പോള്‍ സംഗീത സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ മികച്ചത് തന്നെ തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സച്ചിന്‍ ആദ്യമായിട്ടാണ് സിനിമയില്‍ പാടുന്നത്, അതുകൊണ്ട് തന്നെ സച്ചിന്റെ സൗണ്ടും ഫ്രഷായി എനിക്ക് തോന്നി.


    എന്താണ് കൂടുതല്‍ താല്പര്യം? സംഗീത സംവിധാനമാണോ പാടുന്നതാണോ പശ്ചാത്തല സംഗീതം ചെയ്യുന്നതാണോ ?

    ഞാന്‍ പശ്ചാത്തല സംഗീതത്തിലാണ് ഏറ്റവും അധികം ശ്രദ്ധ ചെലുത്തിയിട്ടുള്ളത്. ഇത്രയും കാലം ചെയ്തിട്ടുള്ളതും അത് തന്നെയാണ്. റെക്സ് വിജയനാണ് എന്നെക്കൊണ്ട് പാട്ടുപാടിച്ചത്. പാട്ടുപാടുന്നതും സംഗീതം നല്‍കുന്നതുമെല്ലാം എനിക്ക് ഇഷ്ടമാണ്. പക്ഷെ, അതൊന്നും ധാരാളമായി ചെയ്യാന്‍ എനിക്ക് താല്പര്യമില്ല. എന്റെ മനസ്സിന് ഇഷ്ടപ്പെട്ട തരത്തില്‍ റിലാക്സഡായി സംഗീതത്തെ സമീപിക്കാനാണ് എനിക്ക് ഇഷ്ടം. എനിക്ക് പാടാന്‍ പറ്റിയ പാട്ടുകള്‍ വന്നാല്‍ പാടും.


    ഇതിനിടയില്‍ നടനായും വന്നു ?

    തട്ടത്തിന്‍ മറയത്തിന്റെ പാട്ട് റെക്കോഡിംഗൊക്കെ നടന്നത് ദീപക് ദേവിന്റെ സ്റ്റുഡിയോയിലാണ്. ആ സമയത്ത് ഞാന്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്നു. വിനീതേട്ടനുമൊക്കെയായി കാഷ്വലായി സംസാരിച്ചിരിക്കുമ്പോഴാണ് ഒരു എന്‍.ആര്‍.ഐ പയ്യന്റെ റോളുണ്ട്, നിനക്ക് പറ്റിയതാണ്, നീ അഭിനയിക്കണമെന്നൊക്കെ വിനീതേട്ടന്‍ പറയുന്നത്. അത് അങ്ങ് മറന്നെങ്കിലും ഒരു ദിവസം രാവിലെ വിളിച്ച് തലശ്ശേരിയില്‍ ഷൂട്ടിംഗുണ്ട് ചെല്ലണമെന്ന് പറഞ്ഞത്. ഞാന്‍ ചെന്നു ഏതാണ്ട് പത്തു മിനിറ്റ് നേരത്തെ പരിപാടി മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ, എന്റെ അപ്പിയറന്‍സും ഡയലോഗും ആ സിറ്റുവേഷന് മാച്ചായിരുന്നത് കൊണ്ട് ഞാന്‍ ശ്രദ്ധിക്കപ്പെട്ടു.


    ഡൗണ്‍ ട്രൊഡെന്‍സ് ബാന്‍ഡിനെപ്പറ്റി ?

    അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്നാണ് ഡൗണ്‍ ട്രൊഡെന്‍സിന്റെ അര്‍ത്ഥം. ഫുള്‍ മെറ്റല്‍ ബാന്‍ഡാണിത്. കണ്ണൂര്‍ ബേസ് ചെയ്തിട്ടാണ് ബാന്‍ഡ് ആരംഭിച്ചതെങ്കിലും ഇപ്പോള്‍ എല്ലാവരും മറ്റിടങ്ങളിലേക്ക് റീ ലൊക്കേറ്റ് ചെയ്തു. ബാന്‍ഡിലെ ഡ്രമ്മറായിരുന്ന സുഹൃത്ത് ജോലി ആവശ്യത്തിനായി യു.എസില്‍ പോയിരിക്കുന്നതിനാല്‍ ഇപ്പോള്‍ തല്ക്കാലം ബാന്‍ഡിന് വിശ്രമം നല്‍കിയിരിക്കുകയാണ്. ഒരു ആല്‍ബം പ്ലാന്‍ ചെയ്യുന്നുണ്ട്. എല്ലാവരുടെയും ഒത്തുചേരലില്‍ അതും ചിലപ്പോള്‍ സാധ്യമായേക്കും.
     
    Mayavi 369 likes this.
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ഷാനവാസ് ബാവക്കുട്ടി അഭിമുഖം: കിസ്മത്ത് പൊന്നാനിയുടെ മാത്രം പ്രണയകഥയല്ല, ദളിത് നായികയുടെ ജാതി മാറ്റിയാല്‍ നിര്‍മ്മിക്കാമെന്നേറ്റവരുണ്ട്








    മനീഷ് നാരായണന്‍
































    ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയില്‍ ഉപ്പൂപ്പ ഫൈസിയോട് പറയുന്നുണ്ട് ‘’കിസ്മത് എന്നൊന്നുണ്ട് ഫൈസി അതിന് ആര്‍ക്കും തടുക്കാന്‍ പറ്റൂല’’. സിനിമയ്‌ക്കൊപ്പം പ്രേക്ഷകമനസ്സേറിയ സംഭാഷണ ശകലമായിരുന്നു ഇത്. വീണ്ടും മലയാളത്തിന്റെ സ്്ക്രീനിലേക്ക് കിസ്മത് വരികയാണ്. പൊന്നാനിയിലെ യഥാര്‍ത്ഥ പ്രണയജീവിതം പശ്ചാത്തലമാക്കിയ കിസ്മത്ത് തിയറ്ററുകളിലെത്തും മുമ്പേ ചര്‍ച്ചയായത് ഹൃദ്യമായ ട്രെയിലറിലൂടെയും ഉള്ളുതൊടുന്ന ഗാനങ്ങള്‍ക്കൊപ്പവുമാണ്. കിസ്മത്തിനെക്കുറിച്ച് സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി.










    യഥാര്‍ത്ഥ പ്രണയജീവിതത്തെ ആധാരമാക്കിയ എന്ന് നിന്റെ മൊയ്തീന്‍ വമ്പന്‍ വിജയമായിരുന്നു. കിസ്മത്തും മലബാര്‍ പശ്ചാത്തലമായ യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമല്ലേ, എന്തുകൊണ്ടാണ് ഈ പ്രമേയത്തിലെത്തിയത്?



    2011ല്‍ പൊന്നാനി പോലീസ് സ്‌റ്റേഷന് അകത്ത് യഥാര്‍ത്ഥമായി നടന്ന സംഭവത്തിനെ ആധാരമാക്കിയാണ് കിസ്മത്. അന്നേ ദിവസം രാവിലെ പത്ത് മണിക്ക് സ്റ്റേഷനിലേക്ക്് ഒരു യുവാവും യുവതിയും എത്തിയിരുന്നു. 28 കാരിയായ ദളിത് യുവതിയും 23കാരനായ മുസ്ലീം യുവാവുമാണ് തങ്ങളുടെ പ്രണയം സഫലീകരിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് സ്റ്റേഷനിലെത്തിയത്. അവിടെ എന്താണ് നടന്നതെന്നും അവരുടെ പ്രണയത്തിന് എന്താണ് സംഭവിച്ച് എന്നുമാണ് കിസ്മത് പറയുന്നത്.











    മതമൗലികവാദം സമൂഹത്തിന്റെ സമഗ്രമേഖലയില്‍ പിടിമുറുക്കിയിരിക്കുന്ന കാലത്താണ് കിസ്മത് എത്തുന്നത്, ഹിന്ദു-മുസ്ലീം പ്രണയകഥ, അല്ലെങ്കില്‍ ഭിന്ന മതത്തിലുള്ളവരുടെ പ്രണയം എത്രയോ വട്ടം സ്‌ക്രീനിലെത്തിയിട്ടുണ്ട്. എന്ന് നിന്റെ മൊയ്തീനും അന്നയും റസൂലും, തട്ടത്തിന്‍ മറയത്തുമൊക്കെ ഇത്തരത്തില്‍ വിജയം കൊയ്തവയുമാണ്. കിസ്മത് യഥാര്‍ത്ഥ സംഭവത്തിലൂന്നി കഥ പറയുന്നു എന്നതിനപ്പുറം പ്രമേയം കൊണ്ട് ഇവയില്‍ നിന്നെല്ലാം എങ്ങനെ വേറിട്ടുനില്‍ക്കുന്നു?



    എല്ലാ കാലത്തും പ്രസക്തമായ പ്രമേയമാണ് കിസ്മത്തിന്റേത്. മനുഷ്യനും മതവും ഉണ്ടായത് മുതല്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് ഈ സിനിമയും ചര്‍ച്ച ചെയ്യുന്നത്. മതമൗലികവാദത്തിന്റെയും ജാതീയതയുടെയും ഇരകള്‍ എല്ലാ കാലത്തുമുണ്ട്. എന്നാല്‍ ഈ വിപത്തിനെതിരെയുള്ള പ്രതിരോധവും അതിജീവനവും അനിവാര്യമായ കാലം ഇതാണ്. കിസ്മത്ത് പൊന്നാനിയില്‍ സംഭവിച്ചതാണെങ്കില്‍ അത് ഈ പ്രദേശത്ത് മാത്രം അരങ്ങേറുന്ന ഒരു കാര്യമല്ല. അത് കേരളത്തില്‍ എവിടെയും സംഭവിക്കാം.




    കിസ്മത്തില്‍ ഷെയ്ന്‍ നിഗവും ശ്രുതിയും
    കിസ്മത്തില്‍ ഷെയ്ന്‍ നിഗവും ശ്രുതിയും






    പൊന്നാനിയുടെ ലാന്‍ഡ്‌സ്‌കേപ് സിനിമയില്‍ എത്രമാത്രം പ്രധാനപ്പെട്ടതാണ്. രാഷ്ട്രീയ സാമൂഹ്യ മാധ്യമ കേന്ദ്രീകൃത പൊതുബോധം മലപ്പുറത്തിന് മേല്‍ ഒരു അപരത്വം നിര്‍മ്മിച്ചിട്ടുണ്ട്. പൊന്നാനിക്കും ഇതുണ്ട്. ഈ ധാരണകളെ പൊളിച്ചെഴുതാന്‍ കിസ്മത് ശ്രമിച്ചിട്ടുണ്ടോ?



    ഞാന്‍ പൊന്നാനിയില്‍ ജനിച്ചു വളര്‍ന്നയാളാണ്. ഞാന്‍ കണ്ടതില്‍ ലോകത്ത് വച്ചേറ്റവും മനോഹരമായ സ്ഥലം പൊന്നാനിയാണ്. പൊന്നാനി പോയി തൊപ്പിയിടൂ എന്ന പ്രയോഗം പോലെ നമ്മുടെ സിനിമയും പൊതുധാരണകളും പൊന്നാനിയെ വേറെ എന്തൊക്കെയോ ആയി ചിത്രീകരിച്ചിരിക്കുകയാണ്. പൊന്നാനി ഉറൂബിന്റെയും ഇടശേരിയുടെയും ഇമ്പിച്ചിബാവയുടെയും നാടാണ്. ഒരുപാട് സാമൂഹിക രാഷ്ട്രീയ നവോത്ഥാന ശ്രമങ്ങള്‍ നടന്ന ഭൂമിയാണ്. സൈനുദ്ദീന്‍ മഖ്ദൂം,ഉമര്‍ ഖാസിം എന്നിവരൊക്കെ ജീവിച്ച നാടാണ്. കുഞ്ഞാലിമരക്കാര്‍ താവളമാക്കിയ ഭൂമിയായിരുന്നു പൊന്നാനി. പൊന്നാനിയുടെ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലം പത്ത് ശതമാനമെങ്കിലും പകര്‍ത്താന്‍ ഞാന്‍ കിസ്മത്തിലൂടെ ശ്രമിച്ചിട്ടുണ്ട്.






    ആദ്യചിത്രത്തില്‍ റിയലിസ്റ്റിക് അവതരണമാണ് സ്വീകരിച്ചിരിക്കുന്നത്? റിയലിസ്റ്റിക് സിനിമ എന്നതാണോ രാജീവ് രവി നിര്‍മ്മാതാവാകാന്‍ കാരണം?



    ഫിലിം മേക്കിംഗ് അക്കാദമിക് ആയി പഠിച്ചയാളല്ല ഞാന്‍. അറിയപ്പെടുന്ന ഒരു സംവിധായകന് കീഴില്‍ സംവിധാന സഹായിയായോ സഹസംവിധായകനായോ പ്രവര്‍ത്തിച്ചിട്ടുമില്ല. സിനിമയുടെ സങ്കേതം ഇങ്ങനെയായിരിക്കണം അല്ലെങ്കില്‍ സിനിമ ഇങ്ങനെയാകണം എന്ന ബോധ്യം എന്നിലുണ്ടാക്കിയത് രാജീവ് രവിയാണ്. അദ്ദേഹത്തിന്റെ അന്നയും റസൂലും എന്ന സിനിമ അതുവരെയുള്ള എന്റെ ധാരണകളെ മാറ്റിമറിച്ചു. കിസ്മത് സംഭവിക്കാനുള്ള കാരണവും അന്നയും റസൂലുമാണ്. അന്നയും റസൂലും എന്ന സിനിമ ഉണ്ടായിരുന്നില്ലെങ്കില്‍ ഷാനവാസ് എന്ന ഫിലിംമേക്കര്‍ ഉണ്ടാകുമായിരുന്നില്ല. ആ സിനിമയുടെ പകര്‍പ്പോ മറ്റൊരു പതിപ്പോ അല്ല കിസ്മത്. ആ സിനിമയുടെ നിര്‍മ്മാണരീതിയുടെ സ്വാധീനം കിസ്മത്തിലുണ്ട്. എനിക്ക് തോന്നുന്നത് റിയലിസ്റ്റിക് സമീപനമാണ് സിനിമയില്‍ വേണ്ടത് എന്നാണ്. അതിഭാവുകത്വത്തോടെ യഥാര്‍ത്ഥ ജീവിതത്തെ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഏത് ഭാഷയില്‍ സിനിമ കാണുമ്പോഴും മനസ്സിലാകുന്നത് സ്വാഭാവികതയോടെയും ലാളിത്യത്തോടെയും ആസ്വാദകരോട് സിനിമയിലൂടെ സംവദിക്കണം എന്നതാണ്. റിയലിസ്റ്റിക് സമീപനവും ലാളിത്യവും പ്രേക്ഷകരെ സ്വാധീനിച്ചു എന്നത് കൊണ്ടാണ് കിസ്മത് ട്രെയിലര്‍ സ്വീകരിക്കപ്പെട്ടത് എന്നാണ് എന്റെ വിശ്വാസം. ഓളാ ജാതിയായത് ഓള്‍ടെ കുഴപ്പോം ഞാനീ ജാതിയായത് എന്റെ ഗുണോം ആണോ എന്ന ഡയലോഗ് ട്രെയിലറിന്റെ അവസാനം ഉണ്ട്. അത് ഒരു പഞ്ച് ലൈനിന് വേണ്ടി ഉണ്ടാക്കിയതല്ല. അത്തരമൊരു സാഹചര്യത്തില്‍ വേറെന്താണ് അയാള്‍ ചോദിക്കുക. അത്തരമൊരു സാഹചര്യത്തില്‍ എന്റെ വാപ്പ എന്നോട് ചോദിച്ചാലും ഞാന്‍ അങ്ങനെയോ പറയൂ.







    രാജീവ് രവിയും കളക്ടീവ് ഫേസും നിര്‍മ്മാതാവിന്റെ റോളിലെത്തിയത് എപ്പോഴാണ്?



    അന്നയും റസൂലും മുതലാണ് ഞാന്‍ രാജീവേട്ടനെ ഫോളോ ചെയ്യുന്നത്. ഫോണിലൂടെ രാജീവേട്ടനോട് നിരന്തരം സംസാരിക്കുമായിരുന്നു. എത്ര തിരക്കിനിടെയിലും രാജീവേട്ടന്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കുമായിരുന്നു. ഞാന്‍ സ്റ്റീവ് ലോപ്പസിന്റെ സമയത്തും ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല. ഞാന്‍ കണ്ണേറ് എന്നൊരു ഹ്രസ്വചിത്രം ചെയ്തിരുന്നു. വിബ്‌ജ്യോര്‍ ഫെസ്റ്റിവലിലും ഇന്റര്‍നാഷനല്‍ ഡോക്യുമെന്ററി ഫെസ്റ്റിവലിലും എത്തിയപ്പോള്‍ രാജീവേട്ടനെ ഷോര്‍ട്ട് ഫിലിം കാണിക്കണമെന്ന് തോന്നി. അങ്ങനെയാണ് വീട്ടിലെത്തി കണ്ണേറ് രാജീവേട്ടനെ കാണിച്ചത്. അദ്ദേഹത്തിന് കണ്ണേറ് ഇഷ്ടമായി. അടുത്ത പരിപാടി എന്താണ് എന്ന് ചോദിച്ചപ്പോള്‍ എന്റെ കയ്യില്‍ സിനിമ ചെയ്യാനുള്ള ഒരു സബ്ജ്ക്ട് ഉണ്ട് എന്ന് പറഞ്ഞു. രാജീവേട്ടനോട് കഥ പറഞ്ഞു. അത് ഡെവലപ് ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടു. എഴുതി രണ്ട് മാസത്തിന് ശേഷം രാജീവേട്ടനെ കണ്ടപ്പോള്‍ ഇത് കളക്ടീവ് ഫേസിന് ചെയ്യാനാകുന്ന (രാജീവ് രവിയുടെ നിര്‍മ്മാണകൂട്ടായ്മ) സിനിമ ആണെന്ന് പറഞ്ഞു. അദ്ദേഹം എന്നെ കളിയാക്കിയതാണോ എന്ന് പോലും ഞാന്‍ സംശയിച്ചു. രാജീവേട്ടനും ലാല്‍ ജോസ് സാറും ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ പ്രേക്ഷകരിലെത്തില്ലായിരുന്നു. കിസ്മത് ഷൂട്ട് ചെയ്തിട്ട് ഒരു വര്‍ഷമായി. വിതരണത്തിന് പലരെയും സമീപിച്ചു. നായകനും നായികയും ആരാണ് എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതോടെ പലരും പിന്‍മാറും. ആ ഘട്ടത്തിലാണ് ലാല്‍ ജോസ് സാര്‍ വിതരണം ഏറ്റെടുക്കുന്നത്.




    ഷാനവാസ് കെ ബാവക്കുട്ടി കിസ്മത്ത് ലൊക്കേഷനില്‍
    ഷാനവാസ് കെ ബാവക്കുട്ടി കിസ്മത്ത് ലൊക്കേഷനില്‍





    രാജീവ് രവിയുടെയും ലാല്‍ജോസിന്റെയും പേരിനൊപ്പമാണ് ഈ സിനിമയ്ക്ക് ആദ്യപ്രചരണം ലഭിക്കുന്നത്. ഇവരുടെ ഇടപെടല്‍ നിര്‍മ്മാണത്തിലോ മറ്റേതെങ്കിലും മേഖലയിലോ ഉണ്ടായിരുന്നോ?



    ലാല്‍ ജോസ് സാര്‍ വന്ന് സിനിമ കണ്ട ശേഷം എന്നോട് പറഞ്ഞത് ഈ സിനിമയ്ക്ക് സ്‌പേസ് ഉണ്ട് നമ്മുടെ പ്രേക്ഷകരോട് സംസാരിക്കാന്‍ എന്നാണ്. തുടര്‍ന്നാണ് വിതരണം ഏറ്റെടുക്കുന്നത്. അദ്ദേഹം കിസ്മത് ഫൈനല്‍ കട്ട് കണ്ടപ്പോള്‍ ഇപ്പോള്‍ ട്രെയിലറില്‍ കാണുന്ന ഓള് ആ ജാതി ആയതും എന്ന് തുടങ്ങുന്ന ഡയലോഗ് ഉണ്ടായിരുന്നില്ല. ലാല്‍ ജോസ് സര്‍ എന്നോട് പറഞ്ഞു ഈ സിനിമ നൂറ് ദിവസം ഓടാനുള്ള സാധ്യതയുണ്ട്,പക്ഷേ എന്തോ ഒന്നിന്റെ കുറവ് തോന്നുന്നു എന്ന് പറഞ്ഞു. ഞാന്‍ ഇതേ രീതിയില്‍ റിലീസ് ചെയ്യാം. ഷാനവാസ് ഒന്ന് ആലോചിക്കൂ എന്ന് പറഞ്ഞാണ് പോയത്. പിറ്റേദിവസം രാജീവേട്ടനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. ലാല്‍ ജോസ് ഓഡിയന്‍സിന്റെ ജഡ്ജ്‌മെന്റ് അറിയാവുന്ന സംവിധായകനാണ്. രണ്ട് പേരുടെയും അഭിപ്രായത്തില്‍ നിന്നാണ് വാപ്പയും ഇര്‍ഫാനും തമ്മിലുള്ള കുറേക്കൂടി തീവ്രമായ സംഭാഷണത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചത്. അങ്ങനെയൊരു രംഗം കൂടി കൂട്ടിച്ചേര്‍ക്കാന്‍ വീണ്ടും ഷൂട്ട് ചെയ്തു. ക്യാമറയും യൂണിറ്റും സൗകര്യങ്ങളും രാജീവേട്ടന്‍ ഒരുക്കി തന്നു. ഇതിന്റെ ഫസ്റ്റ് കട്ട് രാജീവേട്ടനെ കാണിച്ചപ്പോള്‍ രണ്ടേകാല്‍ മണിക്കൂര്‍ ഉണ്ടായിരുന്നു. ഒന്നുകൂടി ഒതുക്കം ഉണ്ടായെങ്കില്‍ നന്നായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ദൈര്‍ഘ്യം 105 മിനുട്ടിലേക്ക് ചുരുക്കുന്നത്. ഇരുവരുടെയും നിര്‍ദ്ദേശങ്ങള്‍ കിസ്മത്തിന് ഗുണമായിട്ടുണ്ട്.






    ജാതിരാഷ്ട്രീയം ശക്തമായി സംസാരിച്ച സിനിമകളാണ് കരിയും ഒഴിവുദിവസത്തെ കളിയും. നൂറ് കോടി കടന്ന മറാത്തി ചിത്രം സായ്‌റാത്തും ജനപ്രിയ ആഖ്യാനത്തില്‍ ജാതീരാഷ്ട്രീയമാണ് പറഞ്ഞത്. ഇക്കാര്യത്തില്‍ കിസ്മത്തിന്റെ സമീപനം എങ്ങനെയാണ്?



    ഈ സിനിമയുടെ കഥ രാജീവേട്ടനോട് പറയുന്നതിന് മുമ്പ് ചില നിര്‍മ്മതാക്കളോട് പറഞ്ഞിരുന്നു. അന്ന് പലരും വിമുഖത കാണിച്ചത് നായിക ദളിത് ആയാല്‍ സ്വീകാര്യത ഉണ്ടാകില്ലെന്ന് പറഞ്ഞാണ്. നായികയുടെ ജാതി മാറ്റിക്കൊടുക്കുകയും പ്രായം കുറയ്ക്കുകയും ചെയ്താല്‍ അവര്‍ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായിരുന്നു. ഞാന്‍ പറയുന്ന കഥയിലും യഥാര്‍ത്ഥ സംഭവത്തില്‍ അത് ദളിത് പെണ്‍കുട്ടിയായിരുന്നു. അത് മാറ്റാന്‍ എനിക്ക് പറ്റുമായിരുന്നില്ല. സിനിമ രാഷ്ട്രീയം പറയണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.






    പ്രണയകഥകള്‍ നല്ല രീതിയില്‍ ഒരുക്കിയാല്‍ എല്ലാ കാലത്തും സ്വീകരിക്കപ്പെടാറുണ്ട്, കിസ്മത്തിന് ജനപ്രിയ സിനിമയുടെ സ്വഭാവമാണോ ഉള്ളത് ?



    വലിയ അവകാശവാദമൊന്നുമില്ല. എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ഉള്‍ക്കൊള്ളാനാകുന്ന ചിത്രമായിരിക്കും കിസ്മത്. ഹിന്ദു-മുസ്ലീം പ്രണയം സിനിമയില്‍ ചര്‍ച്ചയാകുന്നത് ആദ്യമല്ല. കിസ്മത് വളരെ ലളിതമായ ഒരു സിനിമയാണ്. പാട്ടിന് വേണ്ടി പാട്ടുകളോ തമാശയ്ക്ക് വേണ്ടിയുള്ള തമാശയോ പഞ്ച് തീര്‍ക്കാനുള്ള ഡയലോഗുകളോ സിനിമയില്‍ ഇല്ല. ഈ സിനിമയും സിനിമയുടെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യപ്പെടും എന്നാണ് വിശ്വാസം. മീശമാധവനും രാജമാണിക്യവും അന്നയും റസൂലും കൊടിയേറ്റവും ഒരു പോലെ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. സിനിമയില്‍ കമേഴ്‌സ്യല്‍-ആര്‍ട്ട് വേര്‍തിരിവ് ഇല്ലെന്നാണ് എന്റെ വിശ്വാസം.




    കിസ്മത്തില്‍ ഷെയ്ന്‍ നിഗവും ശ്രുതിയും
    കിസ്മത്തില്‍ ഷെയ്ന്‍ നിഗവും ശ്രുതിയും





    ചെറിയ റോളുകളിലൂടെ ശ്രദ്ധേയനായ നടനാണ് ഷെയ്ന്‍ നിഗം, കൂടുതലും തുടക്കക്കാരാണ് പ്രധാന കഥാപാത്രങ്ങള്‍, കാസ്റ്റിംഗ് എങ്ങനെ ആയിരുന്നു?



    താരപരിവേഷത്തെക്കാള്‍ മികച്ച രീതിയില്‍ കഥാപാത്രമായി മാറുന്ന ആളെയാണ് പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുക. എനിക്ക് കിട്ടിയ മികച്ച അഭിനേതാക്കളെയാണ് ഞാന്‍ കിസ്മത്തില്‍ ഉപയോഗപ്പെടുത്തിയത്. നായകനായി ആദ്യം കണ്ടത് വേറെ ഒരാളെയാണ്. അന്ന് ആ നടന്റെ മാനേജര്‍ പറഞ്ഞു കുറച്ചു നാള്‍ കാത്തിക്കൂ എന്ന്. കാത്തിരിക്കണം എന്നതിന്റെ അര്‍ത്ഥം അദ്ദേഹത്തിന് അഭിനയിക്കാന്‍ ആഗ്രഹമില്ല എന്നാണെന്ന് തോന്നി. രാജീവ് രവിയാണ് ഷേയ്ന്‍ നിഗത്തെ പറ്റുമോ എന്ന് നോക്കാന്‍ പറഞ്ഞത്. ഷെയ്ന്‍ മികച്ച നടനാണ് എന്ന് എനിക്ക് ഉറപ്പുണ്ട്. കിസ്മത് എന്ന ചിത്രത്തിന് ശേഷം നടന്‍ എന്ന രീതിയില്‍ ഷെയ്ന്‍ സ്വന്തം ഇടം ഉറപ്പിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. നായികയായി ആദ്യം പലരെയും സമീപിച്ചു. ദളിത് യുവതിയെന്ന് പറഞ്ഞപ്പോള്‍ പലരും പിന്‍മാറി.ശ്രുതിയോട് സംസാരിച്ചപ്പോള്‍ ശ്രുതി ത്രില്‍ഡ് ആയി. ബേസിക്കലി മലയാളി ആണെങ്കിലും ബോംബെയില്‍ ജനിച്ച് വളര്‍ന്നയാളാണ് ശ്രുതി. പക്ഷേ സിനിമ കണ്ടാല്‍ ഇവര്‍ ശരിക്കും പൊന്നാനിക്കാരിയാണോ എന്ന് നിങ്ങള്‍ക്ക് തോന്നും. ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ അഭിനേതാക്കള്‍ പോലും മികച്ച റിസല്‍ട്ടാണ് തന്നത്.






    സംഗീതത്തിന് വലിയ പ്രാധാന്യമുണ്ടോ? മൂന്ന് സംഗീത സംവിധായകര്‍ ഉണ്ടല്ലോ?



    എന്നെ പോലെ സിനിമയോട് അഭിനിവേശമുള്ളവരുടെ കൂട്ടായ്മയാണ് കിസ്മത്തിനൊപ്പം കൂടിയത്. മൂന്ന് സംഗീത സംവിധായകരും ഈ തലമുറയിലെ പ്രതിഭകളാണ്. സുഷിന്‍ ശ്യാം ആണ് കിസ പാതിയില്‍ എന്ന ഗാനവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. സുമേഷ് പരമേശ്വര്‍ ഇവിടെ അറിയപ്പെടുന്ന ഗിറ്റാറിസ്റ്റാണ്. സുമേഷ് രണ്ട് പാട്ടുകള്‍ ചെയ്തിട്ടുണ്ട്. പിന്നെ ഷമേജ് ശ്രീധര്‍ എന്റെ ബാല്യകാലം മുതല്‍ക്കുള്ള കൂട്ടുകാരനാണ്. നല്ല സംഗീതസംവിധായകനാണ് ഷമേജ്. ഷമേജ് ഒരു ഖവാലി സോംഗ് ചെയ്തിട്ടുണ്ട്.






    ചെറിയ സിനിമ എന്ന രീതിയിലുള്ള തുടക്കത്തില്‍ നിന്ന് ട്രെയിലര്‍ എത്തിയപ്പോള്‍ വലിയ ഹൈപ്പ് ഉണ്ടായല്ലോ. സിനിമാ രംഗത്തെ നിരവധി പേര്‍ പാട്ടിനെയും ട്രെയിലറിനെയും പുകഴ്ത്തുന്നു. പ്രേക്ഷകരും പ്രതീക്ഷയിലാണ്. ആത്മവിശ്വാസം കൂടിയോ?



    ആത്മവിശ്വാസത്തോളം ആശങ്കയുമുണ്ട്. ഇത് ചെറിയൊരു സിനിമയാണ്. ലളിതമായ സിനിമയാണ്. വന്‍ ബജറ്റില്‍ ഇറങ്ങുന്ന സിനിമയോടും താരസിനിമയോടും കിസ്മതിന്റെ താരതമ്യം ചെയ്യുമോ എന്ന ആശങ്കയുണ്ട്. എല്ലാ ആളുകളോടും സിനിമ കമ്മ്യൂണിക്കേറ്റ് ചെയ്യുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.
     

    Attached Files:

    Last edited: Jul 26, 2016
    Mayavi 369 likes this.
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Bayankaran ayirunalle :urgreat:

    wp_ss_20160726_0007.png
     
    Last edited: Jul 26, 2016
    Mayavi 369 likes this.
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
  9. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Audio juke box

     
    Spunky and Mayavi 369 like this.
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut

Share This Page