1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★★Universal Star★Mohanlal★★ - Lalettan's Official Thread

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    എം.ടി.യുമായി ആത്മബന്ധമില്ല, പക്ഷേ....

    By: മോഹൻലാൽ

    3 Aug 2016, 07:43 am

    ഞാൻ ഒരു വലിയ പുസ്തകവായനക്കാരനല്ല. എല്ലാ പുസ്തകങ്ങളും എത്തിപ്പിടിച്ച് വായിക്കാനും സാധിക്കാറില്ല. പക്ഷേ എഴുത്തിനെയും എഴുത്തുകാരെയും എപ്പോഴും മനസ്സുകൊണ്ട് വന്ദിക്കുന്നയാളാണ്. മോഹൻലാലെന്ന നടന് ജീവശ്വാസം പകർന്നത് വലിയ എഴുത്തുകാരാണ്. അത്ഭുതകരം എന്നുതന്നെപറയാം ആ എഴുത്തുകാരിൽ മിക്കവരും കോഴിക്കോട്ടുകാരാണ്. അല്ലെങ്കിൽ ഇവിടെവച്ചാണ് അവരെ ഞാൻ കണ്ടതും പരിചയിച്ചതും.



    1985-ലാണ് പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ‘ഉയരും ഞാൻ നാടാകെ’ യെന്ന സിനിമയിൽ അഭിനയിച്ചത്. പി.എം. താജ് ആണ്‌ അത് എഴുതിയത്. വയനാട്ടിലായിരുന്നു ചിത്രീകരണം. താജ് അന്ന് മിക്ക സമയവും ലൊക്കേഷനിലുണ്ടാവും. കാറ്റിലുലയുന്ന ഇളം മരംപോലെ ഒരു മനുഷ്യൻ. ഏകദേശം ഞാനും താജും ഒരേ പ്രായക്കാരായിരുന്നു. നാല് വയസ്സ് വ്യത്യാസം മാത്രം. കുറേ സ്വപ്നങ്ങളും അതിലധികം അഗ്നിയും ഉള്ളിലുള്ളയാളായിരുന്നു. അന്ന് നന്നായി ഒന്നിച്ചുകഴിഞ്ഞതാണ്. പിന്നെ കണ്ടിട്ടില്ല. മരിച്ചപ്പോൾ ഞാൻ ഇവിടെയില്ല. ഒരുപാട് സാധ്യതകളുള്ളയാളായിരുന്നു. മറ്റൊരാൾ ടി. ദാമോദരൻ മാസ്റ്ററാണ്. നടനെന്ന നിലയിൽ എനിയ്ക്ക് വ്യത്യസ്തമായ ഒരു മുഖം ലഭിക്കാൻ മാസ്റ്ററുടെ എഴുത്ത് ഏറെ സഹായിച്ചിട്ടുണ്ട്. എഴുത്തുകാരനെന്നനിലയിലുള്ള ബന്ധം മാത്രമായിരുന്നില്ല ദാമോദരൻ മാസ്റ്ററുമായി. ഒരുപാട് രസികത്തങ്ങളുള്ള മനുഷ്യനായിരുന്നു. ലോകത്തെ എല്ലാവിഷയങ്ങളെപ്പറ്റിയും ദാമോദരൻ മാസ്റ്റർക്ക് അഭിപ്രായമുണ്ടായിരുന്നു. അതിൽ പലതും നമുക്ക് അംഗീകരിക്കാൻ സാധിക്കാത്തതായിരിക്കും. അംഗീകരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധവുമില്ല. അങ്ങനെയുള്ള ബന്ധത്തിന് ഒരു പ്രത്യേക രസമുണ്ട്. മരിക്കുന്നതിന്റെ തലേന്ന് എറണാകുളത്ത്‌വെച്ച്‌ മാഷെ നല്ല ആരോഗ്യവാനായിക്കണ്ടിരുന്നു. ഒരു ലൈറ്റ് അണയുമ്പോലെയാണ് പോയത്. ഞാനേറ്റവും ഉള്ളുകടഞ്ഞഭിനയിച്ച തിരക്കഥകളിൽ ചിലത് എം.ടി. വാസുദേവൻ നായർ എഴുതിയതാണ്. അത് ‘ഉയരങ്ങളിൽ’ ആയാലും ‘പഞ്ചാഗ്നി’ യായാലും ശരി ‘താഴ്‌വാരമോ’ ‘സദയ’മോആയാലും ശരി. എം.ടി.സാറും ഞാനും തമ്മിലെടുത്തു പറയാവുന്ന ആത്മബന്ധമൊന്നുമില്ല. നിരന്തരം കാണുകയോ സംസാരിക്കുകയോ ഒന്നും ചെയ്യാറല്ല. എന്നാൽ എന്റെ എല്ലാ ഉയർച്ചകളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നത്‌ ഇപ്പോൾ അത്ഭുതകരമായിത്തോന്നുന്നു. ‘കർണ്ണഭാരം’മെന്ന നാടകം കാണാൻ മുംബെയിൽ രണ്ടുതവണ അദ്ദേഹം ഉണ്ടായിരുന്നു. അതൊരു വലിയ അനുഗ്രഹമായിരുന്നു. കോഴിക്കോട്ടുനിന്നുവന്ന് എന്റെ അഭിനയജീവിതത്തിന്റേയും മലയാളസിനിമയുടേയും ഗതി മാറ്റിവിട്ട മറ്റൊരാൾ രഞ്ജിത്താണ്. കോഴിക്കോടിന്റേതായ എല്ലാ പ്രത്യേകതകളും ഉൾക്കൊണ്ട ഒരു പ്രത്യേക കൂട്ടി (MIX)ലുള്ള വ്യക്തിയായിട്ടാണ് രഞ്ജിയെ എനിക്കനുഭവപ്പെട്ടത്. ‘ദേവാസുരം’, ‘ആറാം തമ്പുരാൻ’, ‘നരസിംഹം’, ‘സ്പിരിറ്റ്’ എന്നീ സിനിമകൾ രഞ്ജിയെ ഓർക്കുമ്പോഴെല്ലാം മനസ്സിൽവരും. കോഴിക്കോടിനു മാത്രമേ രഞ്ജിത്തിനെപ്പോലുള്ള എഴുത്തുകാരനെ സൃഷ്ടിക്കാനാവൂ വെന്ന് ഞാൻ വിശ്വസിക്കുന്നു. സഹോദരന്മാരായ ടി.എ. റസാക്കും ടി.എ. ഷാഹിദും ശരിക്കും അപൂർവസഹോദരന്മാർ തന്നെയായിരുന്നു. രണ്ടുപേരുമായി സംസാരിക്കുമ്പോൾ എപ്പോഴും എനിയ്ക്ക് കോഴിക്കോടിന്റെ ഈണം പിടിച്ചെടുക്കാൻ പറ്റാറുണ്ടായിരുന്നു. എത്രയോ കാലം ഞാൻ ഈ നഗരത്തിൽവന്ന്‌ താമസിച്ചും ശീലിച്ചതുംകൊണ്ട് പഴയ കാല കോഴിക്കോടിന്റെ ഒരുപാട് മാനറിസങ്ങളുടെ തുടർച്ച ഈരണ്ടുപേരിലും എനിക്ക് അനുഭവിക്കാൻ സാധിച്ചു. റസാക്കിന്റെ ‘വിഷ്ണുലോക’വും ഷാഹിദിന്റെ ‘ബാലേട്ടനും’, ‘അലിഭായി’യും ഓർക്കുന്നു.

    രണ്ട് പാട്ടെഴുത്തുകാരെ ഓർത്തില്ലെങ്കിൽ കോഴിക്കോടും ഞാനുമായുള്ള എഴുത്തുബന്ധം പൂർത്തിയാവില്ല. അത് കൈതപ്രം ദാമോദരൻ നമ്പൂതിരിയും ഗിരീഷ് പുത്തഞ്ചേരിയുമാണ്. രണ്ടുപേരുടെയും എത്രയോ നല്ല പാട്ടുകൾക്ക് അഭിനയിക്കാൻ എനിക്ക് സാധിച്ചു. പലപ്പോഴും അവരുടെ പാട്ടുകളാണ് സിനിമയെ ഉയർത്തിനിർത്തിയിരുന്നത്. ഒരേ ജോലിയാണ് ചെയ്യുന്നതെങ്കിലും വ്യത്യസ്തമായ ധ്രുവങ്ങളിലുള്ളയാളുകളായിരുന്നു രണ്ടുപേരും. ഗിരീഷിന് ഇത്തിരി കുറുമ്പ് കൂടും. ‘വടക്കുംനാഥൻ’ എന്ന സിനിമയുടെ തിരക്കഥയും പാട്ടുകളുമെഴുതി ഗിരീഷ് രണ്ടും മികച്ചതാക്കി. എല്ലാം പാടിത്തീർന്നും പറഞ്ഞു തീർന്നുമല്ല പോയതെന്ന് ഇപ്പോഴും പല പാട്ടുകളും കേൾക്കുമ്പോൾ തോന്നാറുണ്ട്.

    വളരെക്കഴിഞ്ഞ് മലയാളസാഹിത്യത്തിലൂടെ ഞാൻ പോലും വിചാരിക്കാത്ത ഒരുസഞ്ചാരം എനിക്ക് നടത്തേണ്ടിവന്നു. മനോരമയ്ക്കുവേണ്ടി ‘കഥയാട്ടം’ എന്ന പേരിൽ മലയാളനോവലുകളിലെ വലിയ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ചപ്പോഴായിരുന്നു അത്. കോഴിക്കോട്ടെ നാലെഴുത്തുകാരുടെ കഥാപാത്രങ്ങൾ അതിലുണ്ടായിരുന്നു: എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘ഇക്കോരൻ’, ബഷീറിന്റെ മതിലുകളും ബാല്യകാലസഖിയും, ഉറൂബിന്റെ ‘മായൻ’, എം.ടി.യുടെ ‘ഭീമൻ’. വായിച്ചല്ല, അഭിനയിച്ചാണ് ഞാൻ എഴുത്തുകാരെ വന്ദിച്ചത്. എം. മുകുന്ദനേയും ഞാൻ 'മയ്യഴി പുഴയുടെ തീരങ്ങളി'ലെ ഇക്കൂട്ടത്തിൽപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ‘ദാസൻ’ ആയാണ് ഞാൻ രംഗത്തുവന്നത്. വി.കെ. എന്നിനേയും തിക്കോടിയൻ മാസ്റ്ററേയും കണ്ട് പരിചയിച്ചതും ഈ നഗരത്തിൽവെച്ചാണ്. ‘അപ്പുണ്ണി’യുടെ സെറ്റിൽവെച്ചാണ് വി.കെ. എന്നിനെക്കണ്ടത്. വളരെ വളരെ നാളുകൾക്കുമുമ്പ്.

    എഴുത്തുകാരെ പ്രചോദിപ്പിക്കുന്ന എന്തോ ഒരു ഘടകം ഇപ്പോഴും കോഴിക്കോടിന്റെ മണ്ണിലും കാറ്റിലുമുണ്ട്. അതെന്താണ് എന്നറിയില്ല. കേരളത്തിലെ മറ്റൊരു നഗരത്തിനും ഇത്തരമൊരു പ്രത്യേകത കണ്ടിട്ടില്ല. ഇത്രയും വലിയ എഴുത്തുകാരോടൊപ്പം ജീവിക്കാനും പലരുടേയും കഥാപാത്രമാവാനും സാധിച്ചത് മോഹൻലാലെന്ന നടനിൽ മാത്രമല്ല വ്യക്തിയിലും ഒരുപാടുമാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, എന്നെ ഒരുപാട് നവീകരിച്ചിട്ടുമുണ്ട്. കോഴിക്കോട്ടേക്ക് വരുമ്പോൾ എനിക്ക് ഇപ്പോഴും അക്ഷരം മണക്കും, വാക്കുകൾ മണക്കും.
     
    Aattiprackel Jimmy likes this.
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;

    Kidu,, :clap:
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    92 ലെ ദേശിയ പുരസ്കാരത്തിന് അര്‍ഹന്‍ ലാല്‍ തന്നെയാണ് -നെടുമുടി വേണു



    [​IMG]

    'ഭരത'ത്തിലെ മികച്ച പ്രകടനം ലാലിന് ദേശീയ പുരസ്‌ക്കാരം നേടികൊടുത്തപ്പോള്‍ അന്ന് ആസ്വാദകര്‍ രണ്ടു ചേരികളിലായി. ലാലിനല്ല കല്ലൂര്‍ രാമനാഥനെ ഗംഭീരമാക്കിയ നെടുമുടിവേണുവിനാണ് അവാര്‍ഡ് കിട്ടേണ്ടിയിരുന്നതെന്ന് ഒരുവിഭാഗം വാദിച്ചു. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞു. 'കല്ലൂര്‍ രാമനാഥന് നടക്കാന്‍ ഒറ്റ വഴിയേ ഉള്ളൂ. ഒറ്റ മുഖമേ ഉള്ളൂ. എന്നാല്‍ ലാല്‍ അവതരിപ്പിച്ച കഥാപാത്രം അങ്ങനെയല്ല. നൂല്‍പ്പാലത്തിലൂടെയാണ് അയാളുടെ യാത്ര. അല്ലെങ്കില്‍ അഭിനയത്തിന്റെ ഏറ്റവും സൂക്ഷ്മാംശം നിര്‍വ്വഹിച്ചത് ലാലാണ്. അത് പ്രത്യക്ഷത്തില്‍ നോക്കുമ്പോള്‍ മനസ്സിലാകില്ല, കഥാപാത്രത്തിന്റെ ഉള്ളിലേയ്ക്കിറങ്ങി ചുഴിഞ്ഞുനോക്കുമ്പോള്‍ മാത്രമേ ആ പ്രകടനത്തിന്റെ അപാരത തിരിച്ചറിയൂ.' 'ദൃശ്യം' ഇറങ്ങിക്കഴിഞ്ഞപ്പോള്‍ പലരും പറഞ്ഞു കേട്ടു അതില്‍ ലാല്‍ അഭിനയിക്കേണ്ട കാര്യം ഇല്ലായിരുന്നുവെന്ന്. അതിനവര്‍ കാരണമായി പറഞ്ഞത് കെട്ടുറപ്പുള്ള തിരക്കഥ മാത്രമല്ല നല്ലൊരു സംവിധായകനും ആ ചിത്രത്തിന് പിറകിലുണ്ടായിരുന്നുവെന്നാണ്. അതുകൊണ്ട് അത്യാവശ്യം അഭിനയമറിയുന്ന ആര് അഭിനയിച്ചാലും ആ വേഷം നന്നാകുമത്രെ. പക്ഷേ ഞാന്‍ ദൃശ്യം കണ്ടപ്പോള്‍ അത് ശരിയല്ലെന്ന് എനിക്കുതോന്നി. കാരണം ഏതൊരു ആര്‍ട്ടിസ്റ്റിനേയും അത് അഭിനേതാവാകട്ടെ, ഗായകനാകട്ടെ, ചിത്രകാരനാകട്ടെ, കവിയാകട്ടെ അവരെയൊക്കെയും അളക്കുന്നത് അവര്‍ പ്രയോഗിക്കുന്ന സൂക്ഷ്മാംശങ്ങളുടെ പ്രത്യേകതകളെ കണക്കിലെടുത്താണ്. ആ നിലയില്‍ ഒരുഭാവത്തിന്റെ ഏറ്റവും ചെറിയ കണികവരെ ഭംഗിയായി അവതരിപ്പിക്കാന്‍ ലാലിന് കഴിഞ്ഞിടത്താണ് ദൃശ്യം മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്. -നെടുമുടിവേണു പറഞ്ഞു.
     
  4. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
  5. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
  6. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
  7. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    Ivalu annante ethelum padathil varunnunda ?
     
  8. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Jibu padam guest role

    Sent from my Micromax A106 using Tapatalk
     
    Safari likes this.
  9. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
    Trophy Points:
    113
    Location:
    Bangalore / Thrissur
    "ലാലേട്ടന്‍റെ ലാല്‍സലാം ഒരു മെക്സിക്കന്‍ അപാരത."

    ഇന്ത്യ മുഴുവന്‍ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന നടന "വിസ്മയം" മോഹന്‍ലാല്‍ മെക്സിക്കന്‍ അപാരതയുടെ ടീമിന് അനുഗ്രഹാശംസകൾ നൽകി. സിനിമയില്‍ ചിത്രീകരിച്ച അരുണ്‍ രാജ കാമരാജ്(കാബാലി) പാടിയ കലിപ്പ് എന്ന video song കാണുകയും കഥാസാരം കേള്‍ക്കുകയും ചെയ്ത ലാലേട്ടന്‍ അപാരത ടീമിനെ അഭിനന്ദിച്ചു ഒപ്പം പ്രാര്‍ത്ഥനകളും......
     
  10. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
    Trophy Points:
    113
    Location:
    Bangalore / Thrissur

Share This Page