വിഴിഞ്ഞം ഉൽഘാടനത്തിനു ശേഷം കമ്യൂണിസ്ററ് പാർട്ടിയെക്കുറിച്ച് പറയുന്നത്... "നമ്മുടെ ശാപമാണു ഈ പാർട്ടി.. വികസന വിരോധികൾ, ഇവരെന്തു തേങ്ങയാ ഇവിടെ ചെയ്തത്...ബി ജെ പിയും കോൺഗ്രസും ഭരിക്കുന്ന നാടുകളിൽ വ്യവസായം തഴച്ചു വളരുന്നു..ഗുജറാത്തിന്റെ ജി ഡി പി (മൊത്ത ആഭ്യന്തര ഉൽപാദനം) വളരെ കൂടുതലാണു..അതു പോലെ ബിസിനസ് സൊഹൃദ സംസ്ഥാനമെന്ന ഖ്യാതി തമിഴ്‌നാടിനും മഹാരാഷ്ട്രക്കും ഒപ്പം പങ്കിടുകയും ചെയ്യുന്നു..നമ്മളിപ്പഴും ഇങ്ക്വിലാബ് വിളിച്ച് നടക്കുന്നു..കഷ്ടം.." ഞാൻ തിരിച്ച് ചോദിച്ചു, "ഈ ജി ഡി പിയും വികസനവും തമ്മിലെന്താ ബന്ധം..?" "അതറിയില്ലേ.. ആ നാട്ടിലെ എല്ലാ വിധ ഉൽപാദനങ്ങളുടെയും വാണിജ്യ മൂല്യം..അത് കൂടുതലായാൽ ആ നാട് പുരോഗമനത്തിലാണെന്നു പറയാം..കേരളത്തിലും നിങ്ങൾ ഭരിക്കുന്ന ത്രിപുരയിലും ഇത് കുറവാണു..ബംഗാളിനെ കുറിച്ചു ഞാൻ പറയണോ..? പുള്ളി ഒരു പുഛ്ച ചിരി സമ്മാനിച്ചു.. എനിക്കും ചിരി വന്നു..അയാളുടെ വിലയിരുത്തൽ കണ്ട്.. ഞാൻ നേരെ ഗൂഗിളിൽ കയറി ജി ഡി പി പ്രകാരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ റാങ്ക് നോകി.. ശരിയാണു..കേരളം പതിനൊന്നാമത് ത്രിപുര ഇരുപത്തി അഞ്ചാമത്.. ദാ കിടക്കുന്നു, 110 ബില്ല്യൺ ഡോളർ ഗുജറാത്ത് നാലാമത്..രണ്ടാം സ്ഥാനത് യു പി..ഒന്നാമത് മഹാരഷ്ട്ര.. ബംഗാൾ എവിടെ..താഴെയെങ്ങും കാണനില്ല..മുകളിലും ഇല്ല..ഒന്നൂടെ നോക്കിയപ്പോൾ കണ്ടു..അഞ്ചാം സ്ഥാനത്ത് ഗുജറാത്തിനു താഴെ ഞെളിഞ്ഞു ഇരിക്കുന്നു..108 ബില്ല്യൺ ഡോളർ ബംഗാൾ.. ഞാൻ: ബംഗാൾ അഞ്ചാമതാണല്ലോ ചേട്ടാ..ഗുജറാതിനു തൊട്ടു താഴെ..അതെന്താ..? അയാൾ: ബംഗാളും ഗുജരാത്തും ഒരുമിച്ച് വരാനോ..? അങ്ങനെ വരാൻ വഴിയില്ല..ആ റാങ്കിങ്ങിൽ പിഴവ് കാണും അസീബേ.. "റാങ്കിംഗ് ശെരിയാണു ചെങ്ങായി..പിഴവ് പറ്റിയത് ചേട്ടാനാ...ജി ഡി പിയും ജനങ്ങളുടെ ജീവിത നിലവാരവും ഒന്നിച്ചു പോകുന്ന ഒന്നല്ല.." "ഒരു കോളനിയിൽ അംബാനിയും അദാനിയും യൂസഫലിയും 100 കൂലിപ്പണിക്കാരും താമസിക്കുന്നു.. ആ കോളനിയുടെ ജി ഡി പിയും കണക്കു പ്രകാരം ശരാശരി ആളോഹരി വരുമാനവും കൂടുതലായിരിക്കും..എന്നു കരുതി ആ നാട് വികസിച്ചു എന്നു പറയാൻ കഴിയുമോ..? ഇനി ഒരു കോളനിയിൽ 30 കച്ചവടക്കാർ, 30 വാഹനമോടിക്കുന്നവർ, 50 ഗവൻമന്റ് ജീവനക്കാർ, 50 ചെറുകിട ബിസിനസുകാർ, 30 കൂലിപ്പണിക്കാർ എന്നിവർ ജീവിക്കുന്നു..അവരുടെ ജി ഡി പിയും ആളോഹരി വരുമാനവും ആദ്യത്തേതിനേക്കാൾ കുറവായിരിക്കും..പക്ഷെ ആ കോളനി ദരിദ്രം എന്നു പറയാനാവുമോ..?" ഞാൻ തിരിച്ചു ചോദിച്ചു.. ================== ഒരു നാട്ടിലെ ജനങ്ങളുടെ ജീവിത നിലവാരം അളക്കുന്ന ഒന്നല്ല ജി ഡി പി..അതിനു സാധാരണക്കരന്റെ പ്രശ്നങ്ങളുമായി പുലബന്ധമില്ല.. അതിനുള്ള സൂചികയാണു ഹ്യൂമൻ ഡവലപ്‌മന്റ് ഇൻഡക്സ്..അഥവാ മാനവ വികസന സൂചിക..അത് പ്രകാരമുള്ളതും മറ്റു ചില ജീവിത നിലവാര സൂചികകളും അടിസ്ഥാനമാക്കി സി പി എം ഭരിച്ച സംസ്ഥാനങ്ങൾ, മോഡിയുടെ ഗുജറാത്, കോൺഗ്രസ് തുടർച്ചയായി ഭരിച്ച അസ്സാം, ഇവർ രണ്ടു പേരും മാറി മാറി ഭരിച്ച മധ്യപ്രദേശ് എന്നിവ താരതമ്യം ചെയ്യുകയാണു ഇവിടെ.. കോൺഗ്രസ് ഭരിച്ച യു പി ഇപ്പോൾ പ്രാദേശിക പാർട്ടികൾ ഭരിക്കുന്നത് കൊണ്ടും, അവ വളരെ പരിതാപകരമായത് കൊണ്ടും യു പി ഒഴിവാക്കുന്നു.. വസ്തുനിഷ്ടമായ കണക്കുകളാണു..സംഘികളുടെ ഫോട്ടോ ഷോപ്പല്ല.. © ഹ്യുമൻ ഡെവലപ്‌മന്റ് ഇൻഡക്സ് - കേരളം - ഒന്നാമത് ത്രിപുര - നാലാമത് ഗുജറാത് - പതിനൊന്ന് ബംഗാൾ - പതിമൂന്ന് അസ്സാം - പതിനാറു എം പി - ഇരുപത് © അതിദാരിദ്ര്യ രേഖക്കു താഴെയുള്ളവർ- കേരളം - 7% ത്രിപുര - 14% ഗുജറാത് -17% ബംഗാൾ - 19% എം പി -32% അസ്സാം - 33% © സാക്ഷരത - കേരളം - ഒന്നാമത് ത്രിപുര - രണ്ടാമത് ഗുജറാത് - പതിനെട്ട് ബംഗാൾ - ഇരുപത് അസ്സാം - ഇരുപത്താറു എം പി - ഇരുപത്തെട്ട് © ആയുർ ദൈർ ഘ്യം- കേരളം - ഒന്നാമത് ത്രിപുര - മൂന്നാമത് ബംഗാൾ - ഏഴാമത് ഗുജറാത്- ഒമ്പത് അസ്സാം - പതിനാലു എം പി - പതിനാറു © ലിംഗാനുപാതം കേരളം - ഒന്നാമത് ത്രിപുര - പതിനാലു ബംഗാൾ - പതിനെട്ട് എം പി - ഇരുപത് അസ്സാം - ഇരുപത്തിരണ്ട് ഗുജറാത് - ഇരുപത്തിനാലു © കുട്ടികളുടെ സമഗ്ര വികസനം - കേരളം - ഒന്നാമത് ത്രിപുര - നാലാമത് ബംഗാൾ - എട്ടാമത് അസ്സാം - ഇരുപതാമത് ഗുജറാത് - ഇരുപത്തിമൂന്ന് എം പി - ഇരുപത്തിയാറു © കുട്ടികൾകുള്ള പോഷകാഹാര ലഭ്യത - കേരളം - ഒന്നാമത് ത്രിപുര - നാലാമത് ബംഗാൾ - എട്ടാമത് അസ്സാം - ഇരുപത്തൊന്നു ഗുജറാത് - ഇരുപത്തിനാലു എം പി - ഇരുപത്താറു © കുറഞ്ഞ ശിശുമരണ നിരക്ക് - കേരളം - രണ്ടാമത് ത്രിപുര - പതിനൊന്നു ബംഗാൾ - പതിനേഴ് ഗുജറാത് - ഇരുപത്തൊന്ന് അസ്സാം - ഇരുപത്താറു എം പി - ഇരുപത്തൊമ്പത് © ശൗച്യാലയമുള്ള വീടുകൾ- കേരളം - 95% ത്രിപുര - 63% ബംഗാൾ - 56% ഗുജറാത് - 53% അസ്സാം - 42% എം പി - 27% © റോഡ് മാർഗ്ഗം ഗ്രാമങ്ങളിൽ എത്താനുള്ള സൗകര്യം- കേരളം - ഒന്നാമത് ത്രിപുര - രണ്ടാമത് ബംഗാൾ - മൂന്നാമത് അസ്സാം - അഞ്ചാമത് ഗുജറാത് - പത്തൊമ്പത് എം പി - ഇരുപത്തിമൂന്ന് © പ്രാഥമിക ചികിൽസാ സൗകര്യം - കേരളം - ഒന്നാമത് ത്രിപുര - നാലാമത് ബംഗാൾ - ആറാമത് ഗുജറാത്- ഏഴാമത് എം പി - പതിനാറു അസ്സാം - പത്തൊമ്പത് © വൈദ്ദ്യുതിയുള്ള വീടുകൾ- കേരളം - മൂന്നാമത് ഗുജറാത് - പത്താമത് ത്രിപുര - പതിനാലു എം പി - പതിനെട്ട് ബംഗാൾ - ഇരുപത് അസ്സാം - ഇരുപത്തഞ്ച് © പ്രതിരോധ മരുന്ന് വിതരണം - കേരളം - നാലാമത് ത്രിപുര - പത്താമത് ബംഗാൾ - പതിനൊന്ന് ഗുജറാത് - പതിനെട്ട് എം പി - ഇരുപത്തി രണ്ട് അസ്സാം - ഇരുപത്തി നാലു © വാർത്താ മാധ്യമങ്ങളുടെ സാന്ദ്രത - കേരളം - ഒന്നാമത് ബംഗാൾ - ഏഴാമത് ഗുജറാത് - പന്ത്രണ്ട് ത്രിപുര - പതി മൂന്ന് അസ്സാം - പതിനേഴ് എം പി - ഇരുപത്താറു © വർഗ്ഗീയ സംഘർഷങ്ങൾ കുറവ്- ത്രിപുര - രണ്ടാമത് കേരളം - മൂന്നമത് ബംഗാൾ - അഞ്ചാമത് എം പി - പതിനാലു ഗുജറാത്- ഇരുപത് അസ്സാം - ഇരുപത്തിയെട്ട് © ജാതി വിവേചനങ്ങൾ കുറവ്- ത്രിപുര - രണ്ട് ബംഗാൾ - മൂന്ന് കേരളം - നാലു ഗുജറാത് - പതിനാലു അസ്സാം - ഇരുപത് എം പി - ഇരുപത്താറു **കേന്ദ്രഭരണ പ്രദേശങ്ങൾ കണക്കിലെടുത്തിട്ടില്ല.. മുകളിൽ ബി ജെ പിയുടെ ഉദാത്ത വികസന മാത്യകയായ ഗുജറാത്, ബംഗാളിലെ അടിസ്ഥാൻ വികസനങ്ങളോട് പോലും മൽസരിക്കനാവതെ വിയർക്കുമ്പോഴാണു എല്ലാത്തിലും മുൻപിൽ നിൽകുന്ന കേരളത്തോടും ത്രിപുരയോടും സംഘികളുടെ വെല്ലു വിളി.. ഒന്നോർക്കുക, ജനസാന്ദ്രതയേറിയ നാടായ, കിഴക്കൻ പാകിസ്ഥാൻ (ബംഗ്ലാദേശ്) മുറിച്ചെടുക്കുമ്പോൾ ദാരിദ്ര്യം മാത്രം കയ് മുതലാക്കി കുടിയേറിയ ലക്ഷങ്ങളെ പോറ്റുക കൂടി ചെയ്യേണ്ടി വന്ന നാടാണു ബംഗാൾ.. ആ ബംഗാളിനോട് ആധികാരികമായി ജയിക്കാനാവത്ത വികസനമാണു ഗുജറാത്തിലെ വികസനം...നെഹറു, ഇന്ദിര, രാജിവ്, സോണിയ, രാഹുൽ ഇവരുടെ സ്വന്തം യു പി അവസാന സ്ഥാനത്തുള്ള ബീഹറിനു തൊട്ടു മുകളിലാണു.. ത്രിപുരയും കേരളവുമൊക്കെ വേറെ ലെവലാണു ചെങ്ങായി.. ================ വലിയ പുകക്കുഴലുള്ള ഫാക്റ്ററികളും കാറിൽ പായുന്ന മുതലാളിയും ഫാക്റ്ററിക്കും ചുറ്റും കഴിയുന്ന നൂറു കണക്കിനു പട്ടിണിപാവങ്ങളുമാണു വികസനമെങ്കിൽ ശ്രീമാൻ നരേന്ദ്ര മോഡിയുടെ ഗുജറാത്ത് വികസിതമാണു.. പട്ടിണിയും വർഗ്ഗീയസംഘർഷങ്ങളും നിറഞ്ഞ, വൈദ്യുതിയും വാഹനവും കടന്നു ചെല്ലാത്ത ഗ്രാമങ്ങളാണു സുന്ദരമെങ്കിൽ നെഹറു കുടുംബത്തിന്റെ സ്വന്തം യു പിയും അതിസുന്ദരമാണു.. വയർ നിറച്ചുണ്ടവനു സമാധാനത്തോടെ മക്കൾകു നാലക്ഷരം പഠിപ്പിക്കാൻ, പറഞ്ഞു കൊടുക്കാൻ കഴിയുന്നത് ദാരിദ്ര്യമാണെങ്കിൽ കമ്മ്യൂണിസ്റ്റു പാർട്ടി ഭരിച്ച നാടുകൾ ദരിദ്രവുമാണു... അങ്ങനെയെങ്കിൽ ആ ദാരിദ്ര്യമാണു വിവരമുള്ളവരുടെ വികസനം.. അതാണു കമ്മ്യൂണിസ്റ്റുകാർ പ്രാവർത്തികമാക്കുന്ന വികസനം..