എന്റെ റേറ്റിംഗ്: 3/5 ഷോ കുറച്ചു നേരത്തെ തുടങ്ങി. ആളുകൾ എത്തി തുടങ്ങുമ്പോഴേക്കും ലാലേട്ടന്റെ ഇൻട്രോ കഴിഞ്ഞിരുന്നു. 10 മിനിറ്റിനു ശേഷം ലാലേട്ടനെ കണ്ട അടുത്ത സീനിൽ ആർപ്പു വിളിച്ചു ലാലേട്ടൻ ഫാൻസ് വരവ് അറിയിച്ചു. സാമാന്യം പതുക്കെ തുടങ്ങിയ സിനിമ ജീവൻ വച്ചതു ഇടവേളക്കാണ്. മലയാളികൾക്ക് ഈ സിനിമ ഒരു പുതുമയല്ല. 'ഈ അടുത്ത കാലത്ത്' എന്ന മലയാളം സിനിമയുടെ രീതിയിൽ ഉള്ള അവതരണം. സന്ദർഭം മാത്രം ചെറിയ വെത്യാസം ഉണ്ട്. മോഹൻലാൽ എന്ന 'നടന്റെ' തിരിച്ചു വരവ് എന്ന് പറയുന്നവർ ലാലേട്ടൻ ഫാൻസു തന്നെ ആണോ! അവർ മോഹൻലാൽ എന്ന 'നടന്റെ' സിനിമ മുമ്പ് കണ്ടിട്ടുണ്ടോ! സിനിമയിൽ ആകെ 30% വരും ലാലേട്ടന്റെ റോൾ. അതും മികച്ച അഭിനയം കാഴ്ചവെക്കാൻ ഉള്ള ഒന്ന് ആയിരുന്നു എന്ന് തോന്നിയില്ല. കരയുന്ന സീനിൽ കണ്ണ് ചുവപ്പിക്കാൻ എന്തോ കണ്ണിൽ ഒഴിച്ച പോലെ. ലാലേട്ടൻ ഇമ വെട്ടുന്നത് കണ്ടു നന്നായി ബുദ്ധിമുട്ടുന്ന പോലെ തോന്നി. ഇനി അത് നഖവും കണ്ണും അഭിനയിച്ചത് ആണോ എന്ന് അറിയില്ല. ഗൗതമി മികച്ച അഭിനയം ആയി തോന്നിയില്ല. ഊർവ്വശി നന്നായിരുന്നു. ചെറിയ പയ്യൻ വളരെ നന്നായി ചെയ്തു. ചെറിയ പെൺകുട്ടിയും തെലുങ്ക് നായകനും ഓവർ ആക്ടിങ് പോലെ തോന്നി. തെലുങ്ക് കൊമേഡിയൻ കിഷോർ നന്നായിരുന്നു. കുറച്ചു ബോർ അടിച്ചു. എങ്കിലും കണ്ടിരിക്കാം. ഒപ്പം വന്ന കൂട്ടുകാരൻ പറഞ്ഞത് ഇതേ അഭിപ്രായം. കസബയും കണ്ടിരിക്കാം പക്ഷെ ഇത് കസബയേക്കാൾ നല്ലതു ആണ് എന്ന് പറഞ്ഞു. തെലുങ്കു സംവിധായകനെ പുകഴ്ത്തുന്ന കുറെ പോസ്റ്റ് കണ്ടു. 'ഈ അടുത്ത കാലത്ത്' എന്ന സിനിമ എടുത്ത അതെ രീതിയിൽ ആണ് വിസ്മയം എടുത്തത് എങ്കിലും അതിലും മോശം ആയിട്ടാണ് എനിക്ക് തോന്നിയത്.
Oru helpless situationl aaya lalletane athe kidlam aayt tane cheythu..pine thanm thante frndm kollam.. Ethne oke kasaba aayt compare cheythathne salute Sent from my Micromax A106 using Tapatalk