1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ۩♣۩ GUPPY ۩♣۩ Tovino Thomas - John Paul George - E4 Entertainments !Excellent reports

Discussion in 'MTownHub' started by Mayavi 369, Apr 20, 2016.

  1. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    Padam kandu...PVR 10pm...Onnum parayanilla...Excellent...Must watch...
    Boxoffice chance kaanunnilla....Tovino and aa chekkan ellarum adipoli...Mass masala audience adukkanda...Urangi povum :)....

    4.25/5
     
    Mark Twain and Mannadiyar like this.
  2. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    Kidu cinematography , Visuals , BGM , Acting , Script , Direction
    :clap::clap:
     
  3. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    Tovino :clap:
     
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Baaki 2 roopa nee kolu mittayi vangi thinno :clap:
     
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Oru rvw idu...
     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Vivek ranjith

    wp_ss_20160806_0001.png wp_ss_20160806_0002.png
     
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Maheshinte prathikaram kazhinju cinemayude ella mekalakalum oru pole mikach nilkunna guppy.. !!!
     
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ഗപ്പി ‘അടുത്ത കാലത്തിറങ്ങിയ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്




    muyals.com




    മലയാള സിനിമയിൽ ഇന്ന് പ്രദർശനത്തിനെത്തിയ ചിത്രങ്ങളിലൊന്നാണ് ഗപ്പി. നവാഗതനായ ജോൺ പോൾ ജോർജ് കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത് മലയാള സിനിമയിലെ ഇന്നത്തെ പ്രശസ്ത യുവ താരം ടോവിനോ തോമസും ബാലതാരം മാസ്റ്റർ ചേതനുമാണ്. മുകേഷ് മെഹ്ത , എ വി അനൂപ് എന്നിവർ ഒരുമിച്ചു ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരുവനന്തപുരം , നാഗർകോവിൽ എന്നിവിടങ്ങളിലായിയാണ് ഈ ചിത്രം പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്

    ഗപ്പി എന്ന് വിളിപ്പേരുള്ള 14 വയസുള്ള തീരാ ദേശ ഗ്രാമ വാസിയായ കുട്ടിയുടെയും അവന്റെ കൊച്ചു ജീവിതത്തിലേക്ക് കടന്നു വരുന്ന തേജസ് വർക്കി എന്ന യുവാവിന്റെയും കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത് . ഗപ്പിക്കു അവന്റെ ‘അമ്മ മാത്രം ആണുള്ളത്. അച്ഛനെ പണ്ടേ കടലിൽ നഷ്ടപ്പെട്ടതാണ് ഗപ്പിക്കു. ഗപ്പി എന്ന് പേരുള്ള മീൻ വളർത്തി വിൽക്കുന്നത് കൊണ്ടാണ് അവനെ നാട്ടുകാർ എല്ലാവരും ഗപ്പി എന്ന് വിളിക്കുന്നത്. അങ്ങനെയിരിക്കുമ്പോളാണ് എൻജിനിയർ ആയ ഒരു യുവാവ് ആ ഗ്രാമത്തിലേക്കെത്തുന്നത്. തേജസ് വർക്കി എന്ന കഥാപാത്രം ആ ഗ്രാമത്തിലേക്കും ഗപ്പിയുടെ ജീവിതത്തിലേക്കും കടന്നു വരുമ്പോളാണ് ഈ ചിത്രം അതിന്റെ മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുന്നത്.

    മലയാള സിനിമയെ നാളെ ഉയരങ്ങളിലേക്ക് നയിക്കാൻ കഴിവുള്ള ഒരു സംവിധായകൻ കൂടി ഇന്ന് ഇവിടെ പിറവിയെടുത്തിരിക്കുകയാണ്. അത്ര മികച്ച ഒരു സൃഷ്ടിയുമായാണ് ജോൺ പോൾ ജോർജ് ഇവിടെ ഇന്ന് അരങ്ങേറ്റം കുറിച്ചത്. ശക്തമായ ഒരു കഥയെ ഗംഭീരമായ ഒരു തിരക്കഥയിലൂടെ പ്രേക്ഷകന്റെ മനസ്സിൽ എത്തിക്കാൻ ഈ സംവിധായകന് കഴിഞ്ഞു. ഒരു ഘട്ടത്തിൽ പോലും കയ്യടക്കം നഷ്ടപ്പെടാതെ ആദ്യാവസാനം സംവിധായകന്റെ കയ്യൊപ്പു ചാർത്തിയ കഥാഖ്യാനം ആയിരുന്നു ജോൺ പോൾ ജോർജ് നൽകിയത്. വിനോദം മാത്രമല്ല പ്രേക്ഷകനെ ചിന്തിപ്പിക്കാനും സാധിച്ചു ഈ കൊച്ചു ചിത്രത്തിന് എന്നത് തികച്ചും അഭിനന്ദനാർഹമായ കാര്യം ആണ്. മനസിൽ തൊടുന്ന സംഭാഷണങ്ങളും വൈകാരിമായി സ്വാധീനിക്കുന്ന കഥ സന്ദർഭങ്ങളും മികച്ച രീതിയിൽ സമന്വയിപ്പിച്ച തിരക്കഥയും അതിനോടൊപ്പം ഒരു പിഴവിനും ഇട കൊടുക്കാതെ ഭംഗിയാക്കിയ സംവിധാനവും കൂടിയായപ്പോൾ ഗപ്പി എല്ലാ അർഥത്തിലും തലയുയർത്തി നിന്നു.

    യുവ താരം ടോവിനോ തോമസ്, ബാല താരം മാസ്റ്റർ ചേതൻ എന്നിവരുടെ മിന്നുന്ന പ്രകടനം ആണ് ചിത്രത്തെ വേറെ ഒരു തലത്തിലേക്ക് ഉയർത്തുന്നത് . ഗംഭീരമായ രീതിയിൽ തന്നെ തേജസ്സ് വർക്ക്കിയെ ടോവിനോ അവതരിപ്പിച്ചു. ഒരു പക്ഷെ മലയാളത്തെ സിനിമയുടെ നാളത്തെ വലിയ താരം ആരാണെന്ന ചോദ്യത്തിന് ഉത്തരങ്ങൾ തേടുമ്പോൾ ഇനി മുതൽ ഈ യുവ താരത്തിന്റെ മുഖം കൂടി നമ്മുടെ മനസ്സിൽ തെളിഞ്ഞു വരാൻ ഇടയാക്കുന്ന പ്രകടനം ആണ് ടോവിനോ കാഴ്ചവെച്ചത് . മാസ്റ്റർ ചേതൻ തന്റെ സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകന്റെ മനസ്സ് കീഴടക്കി. ഗപ്പി എന്ന ഈ കഥാപാത്രം ചേതൻ എന്ന ഈ ബാല താരത്തിന് വലിയ ഒരുപാട് അംഗീകാരങ്ങൾ നേടി കൊടുക്കും എന്നത് ഈ കുട്ടിയുടെ പ്രകടനം വിളിച്ചു പറയുന്നു. ശ്രീനിവാസൻ , രോഹിണി, , സുധീർ കരമന, അലെൻസിയർ, വിജിലേഷ്, ദിലീഷ് പോത്തൻ, നോബി, സുധി കോപ്പ, , ദേവി അജിത്, പൂജപ്പുര രവി,ചെമ്പിൽ അശോകൻ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരം ആക്കിയിട്ടുണ്ട്.

    ഗിരീഷ് ഗംഗാധരൻ ഒരുക്കിയ മനോഹര ദൃശ്യങ്ങൾ ചിത്രത്തിന്റെ നട്ടെല്ലായി മാറി. കടലിന്റെയും കടലോര ഗ്രാമത്തിന്റെയും എല്ലാ സൗന്ദര്യവും ഗിരീഷ് ഒപ്പിയെടുത്തു. വിഷ്ണു വിജയ് ഒരുക്കിയ സംഗീത വിഭാഗവും ദിലീപ് ഡെന്നിസിന്റെ എഡിറ്റിംഗ് മികവും അഭിനന്ദനം അർഹിക്കുന്നു.

    ഗപ്പി എല്ലാം തികഞ്ഞ ഒരു മനോഹര ചിത്രം ആണ്. ഒരുപക്ഷെ സമീപകാല മലയാള സിനിമ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്. ജീവിതം നമ്മുക്ക് മുന്നിൽ കാണിച്ചു തരുന്ന ചിത്രങ്ങളെ എന്നും മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ച ചരിത്രമേ ഉള്ളു. ഗപ്പിയും അങ്ങനെ സ്വീകരിക്കപ്പെടേണ്ട ചിത്രമാണ് എന്നതിൽ സംശയം ഒന്നുമില്ല.
     
  9. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Lensmen

    4/5

    While watching the movie Guppy, the film reviewer in me could sense minor errors in conceiving certain scenes and important twists. But that last five minutes or so in Guppy was so emotionally moving and thus the characters in the movie stayed in my head. Debutante Johnpaul George’s Guppy is fresh because of the premise it has chosen and may be this is the first movie after Maheshinte Prathikaram, in which you sort of get a deep connection with the locality and the characters in it.

    Guppy aka Michael is this young boy living in the seaside. He has a paralyzed mother. He is working with his relative in a small tea stall near a school and he has been farming Guppy fishes in the nearby drainage. The movie deals with the events that happen after the arrival of a civil engineer to that place for the construction of a bridge. The changes that happen in the life of many people there get narrated in this movie.










    Guppy is more like telling us the tale of a place. The central protagonist may be a driving factor and ultimately the movie is lingering around his life, but still there are these characters in this movie with clear identity. The first attraction of course is the backdrop of this movie. From the first scene itself director is trying to show us that world of Guppy. And the movie slowly goes in to its conflict zone that pertains with ego clashes of two individuals. And it is not like the typical hero vs villain fight. At the end of everything both of them are somewhat in the same phase of loss, loneliness and hope. I don’t know how many of the audience would dig in to such equations of characters in the movie, Guppy did make me explore it that way and it was a greatly satisfying experience.

    Master Chethan has done a fabulous work in this movie as the title protagonist. The portrayal had that realness you expect in such a self made boy. The one scene in the climax where he holds back his tears was a topnotch one. Tovino has taken up a really demanding character and it is so nice to see the growth in him as a quality actor. Sreenivasan performs nicely as the orthodox and concerned Muslim man. Dileesh Pothan and Sudheer Karamana were really good. Rohini did a moving performance as the adorable mother of Guppy. There are several other characters in this movie played by actors like Alenciar Lay, K L Antony, Devi Ajith, and many more and the good thing is that each character stays in your mind. The casting was spot on.










    Johnpaul George in his first outing as director has done a really impressive take on a tale that isn’t following a formula. The movie isn’t preachy. The characters are real, their outbursts are genuine and they all have this flaws and highs. As I mentioned in the beginning, there were areas that had small imperfections when it comes to convincing the audience about some of the things, but I sort of ended up forgiving all that when I saw the climax of the film which sort of puts the hero and villain in the same journey. Screenplay is elaborate and it doesn’t look unnecessarily lengthy when you sort of track back the whole story. The elaborate screenplay helps the movie in making the audience familiarize with the locations of the movie. The movie is shot in the same location where Mariyam Mukku was shot and the DOP Gireesh Gangadharan has done a really impressive job in visualizing the drama. Some of the shots did made strong statements without any dialogues. The edits were good. Loved the songs (especially the last one) and the background music was also great. The art work was also quite catchy.

    Guppy invites you to its plot and shows you its world. The characters, their dilemmas, the streets, that auto rickshaw etc. stays with you for some strange reasons. Guppy has got its heart in the right place.

    Rating : 4/5
     
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    വലിപ്പത്തില്‍ കുഞ്ഞനെങ്കിലും മനംകവരും ഈ ഗപ്പി


    By: അനീഷ് കെ. മാത്യു

    5 Aug 2016, 09:00 pm















    നവാഗതനായ ജോണ്‍ പോള്‍ ജോര്‍ജ്ജ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഗപ്പി ഈ അടുത്ത കാലത്ത് കണ്ട മികച്ച സിനിമകളില്‍ ഒന്നാണ്. മനുഷ്യവികാരങ്ങളെ അതിസൂക്ഷമമായി നിരീക്ഷിച്ച് മനോഹരമായി അത് ദൃശ്യങ്ങളിലൂടെ പ്രതിഫലിപ്പിക്കാന്‍ ഗപ്പിക്ക് സാധിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ പറഞ്ഞു പോകാമായിരുന്ന ഒരു കഥയെ പ്രമേയ പരിചരണം കൊണ്ട് വ്യത്യസ്തമാക്കുന്നിടത്താണ് സിനിമയുടെ വിജയം. രണ്ടേ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട് ഈ സിനിമയ്ക്ക്. അനാവശ്യമെന്ന് തോന്നിയ ചില വിഷ്വലുകളും കഥാസന്ദര്‍ഭങ്ങളുമാണ് സിനിമയ്ക്ക് നീളം കൂട്ടിയത്. ഏതാനും ചില സീനുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് തോന്നി.

    കടലോര ഗ്രാമം അവിടുത്തുകാരുടെ ജീവിതരീതികള്‍ എന്നിവ മനോഹര ദൃശ്യങ്ങളുടെ പിന്‍ബലത്തില്‍ നന്നായി തന്നെ പകര്‍ത്തിയിട്ടുണ്ട്. ഗപ്പിയായി ചേതന്‍ ലാലും തേജസ് വര്‍ക്കിയായി ടൊവീനോ തോമസും മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍ മറ്റ് കഥാപാത്രങ്ങളായി എത്തിയ ശ്രീനിവാസന്‍, രോഹിണി, അലന്‍സിയര്‍, സുധീര്‍ കരമന, ദിലീഷ് പോത്തന്‍, ദേവി അജിത്ത് എന്നിവര്‍ മികച്ച പിന്തുണ നല്‍കി. ഗപ്പിയുടെ കൂട്ടുകാരായി എത്തിയ ഫ്രീക്കന്മാര്‍ ലുക്ക് കൊണ്ടും സംസാരം കൊണ്ടും തിയേറ്ററില്‍ ചിരി പടര്‍ത്തി. ഒരു ഘട്ടത്തില്‍ കഥ ഗതിമാറി പോകുമോ എന്ന് പ്രേക്ഷകന്‍ സംശയിച്ച് നില്‍ക്കുന്നിടത്ത് സിനിമ മുന്നോട്ടു കൊണ്ടുപോകുന്നത് ചേതന്‍ എന്ന പ്രതിഭയാണ്. ഇമോഷണല്‍ സീനുകളിലും മറ്റും ഒട്ടും നാടകീയതയും അസ്വാഭാവികതയുമില്ലാതെ ചേതന്‍ അതിഗംഭീര പ്രകടനം നടത്തി. മൊയ്തീനിലെ കഥാപാത്രത്തിന് ശേഷം ടൊവീനോയില്‍നിന്നുള്ള ഏറ്റവും മികച്ച കഥാപാത്രമായി തേജസ് വര്‍ക്കി. സ്വാഭാവികമായ അഭിനയമായിരുന്നു ടൊവീനോയില്‍നിന്ന് ഉണ്ടായത്. സിനിമയിലൂടെ കുട്ടികളുടെ പ്രണയം പറയാനൊരു ശ്രമം നടത്തിയെങ്കിലും അതിന്റെ ഡീറ്റെയ്‌ലിംഗിലേക്ക് കടന്നിട്ടില്ല. സിനിമ ആഴത്തില്‍ കാണിക്കുന്നതും പരിശോധിക്കുന്നതും ഇമോഷന്‍സിനെയാണ്.




    കുടുംബബന്ധങ്ങളുടെ തീവ്രത അത് മനുഷ്യനിലുണ്ടാക്കുന്ന മുറിവുകള്‍, വേദനകള്‍, ഓര്‍മ്മകള്‍ ഇവയെല്ലാം സന്നിവേശിപ്പിച്ചാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. ദൈര്‍ഘ്യം ഒഴിച്ചാല്‍ കാര്യമായി കുറവുകളില്ലാത്ത ഈ സിനിമ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാകും. ആന്‍ മരിയ കലിപ്പിലാണ് എന്ന സിനിമയും ഗപ്പിയും തമ്മിലുള്ള പ്രധാന സാമ്യം ഇവ രണ്ടും പറയുന്നത് കുട്ടികളുടെ കഥയാണെന്നതാണ്. കുടുംബത്തിന്റെ ഭാരം സ്വന്തം ചുമലില്‍ താങ്ങുന്നതിനാല്‍ ജോലിക്ക് പോകാന്‍ സാധിക്കാത്ത ഗപ്പിയുടെ വരുമാനം കടയിലെ ജോലിയും ഗപ്പി എന്ന മീനിനെ വളര്‍ത്തലുമാണ്. അവന്‍ വളര്‍ത്തുന്ന മീനിന്റെ പേര് തന്നെയാണ് അവനെയും എല്ലാവരും വിളിക്കുന്നത്. അവന്റെ യഥാര്‍ത്ഥ പേര് മിഖായേല്‍ എന്നാണെന്ന് കഥാപാത്രങ്ങളുടെ സംഭാഷണ മധ്യേ ഒരിക്കല്‍ പരാമര്‍ശിക്കുന്നുണ്ട്. അവന്റെ അമ്മ പോലും അവനെ ആ പേര് വിളിച്ചതായി കേട്ടില്ല.


    പോറലുകളും പാളിച്ചകളുമില്ലാതെ കൈയ്യടക്കത്തില്‍ കഥ പറഞ്ഞ ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധായകന്‍ എന്ന നിലയില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഗിരീഷ് ഗംഗാധരന്‍ ക്യാമറയിലാക്കിയ ദൃശ്യങ്ങള്‍ പലതും മനസ്സില്‍ മായാതെ നില്‍ക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും സന്ദര്‍ഭങ്ങള്‍ക്ക് ചേര്‍ന്നവ തന്നെ. വ്യത്യസ്തതരം സിനിമാ മേക്കിംഗുകള്‍ കാണാനും അറിയാനും താല്പര്യമുള്ളവര്‍ക്ക് റഫറന്‍സാക്കാവുന്ന സിനിമയാണ് ഗപ്പി. നല്ല സിനിമകള്‍ കാണാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഗപ്പിക്കായി ടിക്കറ്റെടുക്കാം.
     

Share This Page