1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ♛♛ Manamantha/Vismayam♛♛Mohanlal ~ Gautami~ Chandrasekhar Yeleti-Excellent reviews

Discussion in 'OtherWoods' started by Joker, May 13, 2016.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Thalayolapparambu | 4 Shows
    Screenshot_411.png
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    വിസ്മയം :
    ഭാവമികവില്‍ വീണ്ടും മോഹന്‍ലാല്‍ | South Live

    [​IMG]

    Movie Rating
    3/5
    മൂന്ന് ഭാഷകളിലായി പുറത്തിറങ്ങിയ മനമന്ദ എന്ന തെലുങ്ക് ചിത്രത്തിന്റെ മലയാളം പതിപ്പാണ് വിസ്മയം. പത്ത് മാസത്തിന് ശേഷം തിയറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രം കൂടിയാണ് വിസ്മയം. അടിമുടി അതിശയോക്തിയില്‍ കലര്‍ന്ന അവതരണവും അതിഭാവുകത്വം മുഖമുദ്രയാക്കിയ കഥാപാത്രങ്ങളും നിറഞ്ഞ കെട്ടുകാഴ്ചകളാണ് തെലുങ്കില്‍ നിന്നുള്ള വാണിജ്യ സിനിമകളില്‍ ഏറെയും. ഇക്കൂട്ടത്തില്‍ അവതരണത്തിലും കഥനരീതിയിലും വേറിട്ടുനില്‍ക്കുന്ന ചിത്രമാണ് വിസ്മയം. നോണ്‍ ലീനിയര്‍ അവതരണവും ആകസ്മികതയിലെ ഒന്നുചേരലും മലയാളത്തിലെ നവനിര സിനിമകളുടെ സ്ഥിരം പാറ്റേണ്‍ ആണെങ്കിലും തെലുങ്കില്‍ നിന്നെത്തുന്ന സിനിമയില്‍ ഇതൊരു പുതുരീതിയാണ്. നടനെന്ന നിലയില്‍ മോഹന്‍ലാലിന്റെ സമീപകാലത്തെ മികച്ച പ്രകടനം അനുഭവപ്പെടുത്തുന്ന ചിത്രം കൂടിയാണ് വിസ്മയം.

    ഒരു ലോകം നാല് കഥകള്‍ എന്ന ടാഗ് ലൈനോട് കൂടിയാണ് വിസ്മയം പ്രേക്ഷകരിലെത്തിയത്. വിസ്മയം എന്ന പേരില്‍ മലയാളത്തില്‍ മുമ്പൊരു സിനിമ വന്നിട്ടുണ്ട്. പ്രേക്ഷകര്‍ പൂര്‍ണമായി നിരാകരിച്ചെങ്കിലും മാജിക്കല്‍ റിയലിസത്തിന്റെ നര്‍മ്മസാധ്യതകളെ ഉപയോഗപ്പെടുത്തി രസകരമായി കഥ പറയാന്‍ ശ്രമിച്ച സിനിമയെന്നത് ഈ ചിത്രത്തിന്റെ സവിശേഷതയായിരുന്നു. രഘുനാഥ് പലേരിയാണ് ആദ്യം പുറത്തുവന്ന വിസ്മയത്തിന്റെ രചയിതാവും സംവിധായകനും. ചന്ദ്രശേഖര്‍ യെലേട്ടിയാണ് തെലുങ്കില്‍ മനമന്ദയെന്ന പേരിലും തമിഴില്‍ നമദ് എന്ന പേരിലും മലയാളത്തിലും വിസ്മയമായും പുറത്തുവന്ന സിനിമയുടെ സംവിധായകന്‍. ആദ്യ സംവിധാന സംരംഭമായ അയ്‌തേയ്ക്ക് മികച്ച തെലുങ്ക് സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ആളാണ് യെലേട്ടി. മാറ്റത്തോട് മുഖംതിരിച്ച് നില്‍ക്കാറുള്ള തെലുങ്ക് സിനിമയില്‍ നിയോ നോയര്‍ അവതരണഘടനയെ ചെറിയൊരളവില്‍ പരീക്ഷിക്കാന്‍ മെനക്കെട്ട സംവിധായകനാണ് ചന്ദ്രശേഖര്‍ യെലേട്ടി. യെലേട്ടിയുടെ ആറാമത്തെ ചിത്രമാണ് മനമന്ദ.

    പരസ്പര ബന്ധിതമാകാതെ നാല് വ്യത്യസ്ഥ കഥകളെ അവതരിപ്പിക്കുകയാണ് വിസ്മയം. ഈ നാല് കഥകളിലെ സമാനത അവയിലെ കേന്ദ്രകഥാപാത്രങ്ങള്‍ അകപ്പെടുന്ന ധാര്‍മ്മികപ്രതിസന്ധിയില്‍ മാത്രമാണെന്ന് ആദ്യം തോന്നും. കഥകള്‍ മുന്നേറുമ്പോള്‍ ഉദ്വേഗഭരിതരായി പ്രേക്ഷകരെ ഒപ്പം നടത്താനുള്ള ആഖ്യാനസങ്കേതമായും സംവിധായകന്‍ നോണ്‍ ലീനിയര്‍ ശൈലി ഉപയോഗിക്കുന്നു. തെലുങ്ക് സിനിമയുടെ സാമ്പ്രദായി കഥ പറച്ചില്‍ രീതിയെ വിട്ടുപിടിക്കുമ്പോഴും ആഖ്യാനാന്തരീക്ഷത്തില്‍ നിന്ന് അതിവൈകാരികതയെ കുടിയൊഴിപ്പിക്കാന്‍ യെലേട്ടി തയ്യാറായിട്ടില്ല. മോഹന്‍ലാല്‍ അഭിനയിച്ച ഭാഗങ്ങള്‍ മലയാളത്തിലും ചിത്രീകരിച്ചതൊഴിച്ചാല്‍ ബാക്കി രംഗങ്ങളെല്ലാം തെലുങ്ക് പതിപ്പിന്റെ മലയാളം മൊഴിമാറ്റമാണ്. കഥാപാത്രങ്ങളുടെ ഇടപെടലിനെയും രീതികളെയും പ്രതിഫലിക്കാന്‍ പ്രാപ്തമല്ലാത്ത സംഭാഷണങ്ങളും ഭാവരാഹിത്യവും മൊഴിമാറ്റ രംഗങ്ങളില്‍ ആവോളമുണ്ട്. പാതി പിന്നിടുമ്പോള്‍ കഥാഗതിയെ ഉദ്വേഗാന്തരീക്ഷത്തിലെത്തിച്ച് ത്രില്ലറിന്റെ സ്വഭാവമുണ്ടാക്കുന്നിടത്താണ് വിസ്മയം വിജയിച്ചത്. അതേ സമയം സിനിമയില്‍ മാത്രം സംഭവിക്കുന്ന കാര്യങ്ങളുടെ വരവും പോക്കും നിറഞ്ഞു കവിഞ്ഞ ചിത്രവുമാണ് മനമന്ദ/വിസ്മയം.

    [​IMG]
    വിസ്മയം പോസ്റ്റര്‍
    മോഹന്‍ലാല്‍ എന്ന താരത്തെയല്ല നടനെ പരിഗണിച്ചാണ് യെലേട്ടി സിനിമയൊരുക്കിയതെന്ന് തീര്‍ച്ച. പഞ്ചറായ ബൈക്ക് തള്ളി മുന്നോട്ട് നീങ്ങുന്ന സായ്‌റാം എന്ന ഇടത്തരക്കാരന്‍. നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലെ സ്റ്റോര്‍ മാനേജറാണ് അയാള്‍. മകനും മകളും ഭാര്യയും ഉള്‍പ്പെടുന്ന കുടുംബത്തെ നയിക്കാന്‍ പര്യാപ്തമല്ല അയാള്‍ക്ക് ലഭിക്കുന്ന ശമ്പളം. മാസാവസാനമുള്ള കടങ്ങളില്‍ നിന്ന് പുറത്തുകടക്കണമെങ്കില്‍ നിലവിലെ മാനേജര്‍ വിരമിക്കുന്നതോടെ ഒഴിവുവരുന്ന തസ്തികയിലേക്ക് പ്രമോഷന്‍ ലഭിക്കണം. ഇടത്തരക്കാരന്റെ ധര്‍മ്മസങ്കടങ്ങളെയും അതിജീവനത്തെയും വലിയ സ്‌ക്രീനില്‍ വിവിധ മാനങ്ങളില്‍ പ്രതിനിധീകരിച്ചാല്‍ മോഹന്‍ലാല്‍ എന്ന നടന്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. മോഹനലാലത്തം എന്ന് പിന്നീട് ആഘോഷിക്കപ്പെടുന്ന അയത്‌നലളിത ഭാവവും അഭിനയശൈലിയും നെട്ടോട്ടമോടുന്ന സാധാരണക്കാരന്‍ കഥാപാത്രങ്ങളിലൂടെ മോഹന്‍ലാല്‍ സമ്പാദിച്ചതാണ്. നാടോടിക്കാറ്റ്,സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ടിപി ബാലഗോപാലന്‍ എംഎ,ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, ചിത്രം,വരവേല്‍പ്പ് തുടങ്ങി നിര നിരയോളം സിനിമകള്‍. മോഹന്‍ലാലിന്റെ സവിശേഷ ഭാവശൈലിയെ ‘പഴയത് പോലെ’ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചതാണ് മലയാളത്തില്‍ സമീപകാലത്ത് അദ്ദേഹം അഭിനയിച്ച പല സിനിമകളും നേരിട്ട പ്രധാന പ്രശ്‌നം. കടക്കണ്ണെറിയലും ചുണ്ട് വിരിച്ചുള്ള ചിരിയും,പുരികങ്ങളെ ചേര്‍ത്ത് നെറ്റിചുളിച്ചെുള്ള ഭാവങ്ങളും ഹാസ്യമാനറിസവുമെല്ലാം ഖനനം ചെയ്തപ്പോള്‍ ശൈലീകൃത അഭിനയത്താല്‍ വിരിഞ്ഞാടുന്ന ഭാവലാലസമാണ് നഷ്ടമായിരുന്നത്. ചന്ദ്രശേഖര്‍ യെലേട്ടി എന്ന സംവിധായകന്‍ മോഹന്‍ലാലിന്റെ ഗൃഹാതുരഭാവങ്ങളുടെ പുനര്‍നിര്‍മ്മിതിക്ക് പകരം തനിക്ക് മുന്നിലെത്തിയ മോഹന്‍ലാല്‍ എന്ന അസാമാന്യ അഭിനയപാടവമുള്ള നടനെയാണ് ഉപയോഗപ്പെടുത്തിയത്. അതുകൊണ്ട് തന്നെ മോഹന്‍ലാലിന്റെ അടുത്ത കാലത്തിറങ്ങിയ മലയാള സിനിമയില്‍ ലഭിക്കാതെ പോയ ഭാവമികവ് വിസ്മയത്തിലെ അനുഭവമാണ്. തനിക്ക് അനായാസമായി പ്രതിഫലിപ്പിക്കാവുന്ന സായ്‌റാം എന്ന കഥാപാത്രത്തെ ഭാവോഷ്മളമായി അവതരിപ്പിച്ചിരിക്കുന്ന ലാല്‍. പ്രസരിപ്പാര്‍ന്ന പ്രകടനത്താലും മൊഴിമാറ്റ സംഭാഷണത്തിലെ പോരായ്മകളെ പോലും ചില വേളകളില്‍ മോഹന്‍ലാല്‍ മറികടക്കുന്നുണ്ട്.

    മധ്യവര്‍ഗ്ഗ സാമൂഹിക-കുടുംബമൂല്യങ്ങളിലും, ഇതിനെ കേന്ദ്രീകരിച്ചുള്ള പൊതുബോധത്തിലും ചുവരുറപ്പിച്ച സിനിമയാണ് വിസ്മയം. ഹൈദരാബാദിലേക്ക് കുടിയേറിയ മലയാളിയാണ് സായ് റാം. കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന സായ്‌റാമിന് മാനേജര്‍ പദവി മോഹം പോലെ തന്നെ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയുമുണ്ട്. രണ്ടാം കഥയിലെ നായിക ഗൗതമിയുടെ ഗായത്രിയെന്ന വീട്ടമ്മയാണ്. സീരിയല്‍ ഭ്രമവും ആഡംബര മോഹവുമായി നടക്കുന്ന ഗായത്രി തങ്ങളുടെ പരിമിതമായ ചുറ്റുപാടുകളില്‍ അതൃപ്തയാണ്. ഇടത്തരക്കാരിയായ കുടുംബിനി എന്നത് തനിക്ക് ലഭിക്കുന്ന സാമൂഹ്യപദവിയിലും പ്രതിഫലിക്കുന്നതായി അവര്‍ തിരിച്ചറിയുന്നുണ്ട്. കുറുമ്പും കുസൃതിയുമായി നടക്കുന്ന മഹിത എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാകുന്നത് വീരു എന്ന തെരുവു ബാലനുമായി അവള്‍ ചങ്ങാത്തത്തില്‍ ആയപ്പോഴാണ്. കുറഞ്ഞ സാമ്പത്തിക ചുറ്റുപാടില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം ഒരുക്കിത്തന്ന മാതാപിതാക്കളോട് ആദരവും സ്‌നേഹവും സൂക്ഷിക്കുന്ന അഭിറാം ആണ് നാലാമത്തെ കഥയിലെ നായകന്‍. അഭിറാം മികച്ച വിദ്യാര്‍ത്ഥിയുമാണ്. യാദൃശ്ചികമായി കണ്ടുമുട്ടിയ പെണ്‍കുട്ടിയുമായുള്ള പ്രണയമാണ് അഭിറാമിന്റെ ജീവിതത്തിലെ വഴിത്തിരിവ്.

    മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ ചില രംഗങ്ങളിലും ഉര്‍വശിയുടെ കഥാപാത്രത്തിലൂടെ സൃഷ്ടിക്കുന്ന സാന്ദര്‍ഭിക നര്‍മ്മങ്ങളിലുമാണ് ആദ്യപകുതിയുടെ നിലയുറപ്പ്. അഭിരാമിന്റെ കോളേജ് ജീവിതവും പ്രണയവും കൂട്ടിമുട്ടല്‍ തട്ടിവീഴല്‍ ചുംബനരംഗവുമെല്ലാം അല്ലു അര്‍ജ്ജുന്‍ റോം കോം സിനിമകളുടെ മടുപ്പന്‍ ആവര്‍ത്തനമാണ്. മടുപ്പ് നീളാതെ അടുത്ത കഥയിലേക്ക് പ്രവേശിക്കുന്നിടത്താണ് അഭിരാമിന്റെ കഥ സഹനീയമാകുന്നത്. എന്നിട്ടും രണ്ട് പ്രണയ ഗാനരംഗങ്ങള്‍ മടുപ്പിന്റെ മല കയറ്റമാണ്.

    വൈകാരികതയില്‍ കുതിര്‍ന്നും നാല് കഥാപാത്രങ്ങളുടെ ജീവിതത്തിലെ ചെറു സംഭവങ്ങളില്‍ കേന്ദ്രീകരിച്ചും നീങ്ങുന്ന അയഞ്ഞ ആദ്യപകുതിയില്‍ നിന്ന് സിനിമയ്ക്ക് ഒതുക്കവും വേഗവും കൈവരുന്നത് രണ്ടാം പാതിയിലാണ്. നാല് കഥാപാത്രങ്ങളും അകപ്പെടുന്ന വലിയ പ്രതിസന്ധിയുടെ പരിഹാരം എങ്ങിനെയെന്ന ചോദ്യത്തിലേക്ക് സംവിധായകന്‍ ഉദ്വേഗമെത്തിക്കുന്നത്.

    [​IMG]
    വിസ്മയത്തില്‍ മോഹന്‍ലാല്‍
    തെരുവിനെയും ക്രിമിനലുകളെയും സിനിമ കൈകാര്യം ചെയ്തിരിക്കുന്നത് പൊതുബോധത്തെ താരാട്ടിയല്ല എന്നതും ശ്രദ്ധേയമാണ്. പുറമ്പോക്കില്‍ താമസമാക്കിയ വീരുവിന്റെ കുടുംബം മാന്യമായി തൊഴിലെടുത്താണ് ജീവിക്കുന്നത്. മദ്യപിക്കുന്നവരും മക്കളെ വില്‍ക്കുന്നവരുമായി പോലീസ് അധിക്ഷേപിക്കുമ്പോഴും മദ്യപിക്കാറില്ലെന്നാണ് വീരുവിന്റെ അച്ഛന്‍ നല്‍കുന്ന മറുപടി. പിരിവുകാരന്‍ ഗുണ്ട ദാസ് ആദ്യം സായ്‌റാമിനെ തേടിയെത്തുമ്പോള്‍ പറയുന്നത് അയാളുടെ ഉപജീവനം മാത്രമാണ് തൊഴിലെന്നാണ്. നിങ്ങള്‍ക്കും വേണ്ടിയും പണിയെടുക്കാമെന്ന് അയാള്‍ പറയുന്നുണ്ട്. സായ്‌റാമിന്റെയും, ക്വട്ടേഷന്‍ ഗുണ്ടയുടെയും പ്രവൃത്തികളെ രണ്ടായി കാണുന്നുമില്ല സംവിധായകന്‍. ഹൃദ്രോഗ ബാധിതനാണെന്ന തിരിച്ചറില്‍ തകര്‍ന്നൊടുങ്ങുന്ന ദാസിനെ നിസ്സാരനായ മനുഷ്യനായി മാത്രം യെലേട്ടി ചിത്രീകരിച്ചിരിക്കുന്നത് കാണാം.

    വിസ്മയത്തില്‍ മോഹന്‍ലാല്‍
    ഹൈപ്പര്‍ലിങ്ക് നരേറ്റീവ് അവതരണസങ്കേതമാക്കിയപ്പോള്‍ പുതുസാധ്യതയ്‌ക്കോ പരീക്ഷണത്തിനോ തയ്യാറായിട്ടില്ല സംവിധായകന്‍. പ്രേക്ഷകരില്‍ നിന്ന് പല ഘടകങ്ങളെയും മറച്ചുനിര്‍ത്തി മുന്നോട്ടുപോകാനുള്ള സൗകര്യമായാണ് ഇത് ഉപയോഗപ്പെടുത്തിയത്. നാല് കഥാപാത്രങ്ങളെയും അവരെ ബന്ധിപ്പിക്കുന്ന ഘടകങ്ങള്‍ പൂര്‍ണമായി മറച്ചുനിര്‍ത്തിയാണ് അവതരണമെന്നതും പോരായ്മയാണ്. മഹിതയെ അവതരിപ്പിച്ച റെയ്‌നാ റാവു, വീറിനെ അവതരിപ്പിച്ച ബാലതാരം, ആര്‍ത്തിക്കാരിയായ കുടുംബിനിയെ അവതരിപ്പിച്ച ഉര്‍വശി എന്നിവരുടെ അഭിനയം എടുത്തുപറയാനാകും. പി ബാലചന്ദ്രന്‍, ജോയ് മാത്യു എന്നിവരും നന്നായിട്ടുണ്ട്.

    മലയാള സിനിമയില്‍ ഹൈപ്പര്‍ ലിങ്ക് നരേറ്റീവില്‍ പരീക്ഷണങ്ങള്‍ ചെറുതും വലുതുമായി നടന്നിട്ടുണ്ട്. തെലുങ്കില്‍ നിന്ന് ഇത്തരമൊരു ചിത്രം എത്തുന്നതും മോഹന്‍ലാലിനെ നടനെ കാര്യമായി ഉപയോഗപ്പെടുത്തിയതിലുമാണ് വിസ്മയം വേറിട്ടതാകുന്നത്.
     
    Johnson Master and ACME like this.
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801

    Kidukkaachi,,,,
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Todays almost all shows sold out @ chennai
    Manamantha telugu version almost full for eve show @ ariesplex
     
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Calict Film City Nale Show Increase Und,, :Band: Tomorrow ~ 4 Shows
    Screenshot_412.png
     
  6. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    D cinemas chalakuddy nala booking und

    Sent from my Micromax A106 using Tapatalk
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    [​IMG]
     
  8. AUSTIN 3:16

    Joined:
    Dec 9, 2015
    Messages:
    1,104
    Likes Received:
    289
    Liked:
    408
    Kandile ee....
     
  9. SIJU

    SIJU Moderator
    Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    ellam mosham aanu,last padam 10cr share eduthenu thonunnu,but loss thanne
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Cinepolis VIP 7 PM - HF
    [​IMG]
     

Share This Page