1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ۩♣۩ GUPPY ۩♣۩ Tovino Thomas - John Paul George - E4 Entertainments !Excellent reports

Discussion in 'MTownHub' started by Mayavi 369, Apr 20, 2016.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Southlive
    ചെറുപ്പത്തിന്റെ കളങ്കമില്ലായ്മയും, അതിജീവനശ്രമങ്ങളും സമൂഹമനസ്സിനെ എങ്ങനെ നവീകരിക്കുമെന്ന് ചിത്രീകരിച്ച നിരവധി ഇറാനിയന്‍ സിനിമകള്‍ പുറത്തുവന്നിട്ടുണ്ട്. വളരുമ്പോഴാണ് സ്വാര്‍ത്ഥതയ്ക്കും ദുരാഗ്രഹത്തിനുമെല്ലാം വലുപ്പമേറുന്നതെന്ന ഉള്ളടക്കമാണ് ഇവയിലേറെയും പങ്കുവയ്ക്കുന്നത്. ഈ സിനിമകളില്‍ കണ്ടുപരിചയിച്ച അവതരണ പരിസരമാണ് ഗപ്പിയുടേത്. ചെറുപ്പത്തിനും വലുപ്പത്തിനുമിടയില്‍ ആഗ്രഹങ്ങളിലും ദുരാഗ്രഹങ്ങളിലും സ്വാര്‍ത്ഥമോഹങ്ങളിലും ജീവിതമ്മര്‍ദ്ദങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മനുഷ്യരില്‍ നിന്ന് ആര്‍ദ്രതയും നന്മയും കണ്ടെത്തുകയാണ് ഗപ്പി. പുതുതലമുറ സിനിമകള്‍ക്ക് ജീവിതവീക്ഷണമോ ഉള്‍ക്കനമോ ഇല്ലെന്ന പരാതിയെ ചെറിയൊരളവില്‍ പരിഹരിക്കുന്നുണ്ട് സിനിമ. പരത്തിപ്പറഞ്ഞു പെരുകിപ്പോയെന്നതുള്‍പ്പെടെ വിയോജിപ്പുകളിലും ഈ സിനിമയുടെ അവതരണത്തിലും പ്രമേയത്തിലും പുലര്‍ത്തിയ സത്യസന്ധത ഗപ്പിയെ ഉള്‍ക്കാഴ്ചയുള്ള ചിത്രമാക്കി മാറ്റുന്നു.


    ഗപ്പി എന്നാല്‍ ചെറുമത്സ്യമാണ്. കൊതുകുകളെ ഭക്ഷണമാക്കിയ മീന്‍. തളര്‍ന്നു കിടപ്പിലായ അമ്മയെ പരിചരിക്കേണ്ടതും കുടുംബം പുലര്‍ത്തേണ്ടതും ഉത്തരവാദിത്വമായപ്പോള്‍ മിഖായേല്‍ ഗപ്പി മീനുകളെ വളര്‍ത്താന്‍ തുടങ്ങി. ഓടയാണ് ഈ പതിനാലുകാരന്റെ മീന്‍വളര്‍ത്തല്‍ കേന്ദ്രം. നഗരത്തിലെ ആവശ്യക്കാര്‍ക്കായി ഇടനിലക്കാരന്‍ വഴി ഗപ്പികളെ എത്തിക്കുന്ന മിഖായേല്‍ നാട്ടുകാര്‍ക്ക് ഗപ്പിയാണ്. കൊതുകളെ ഇല്ലാതാക്കുന്ന ആ മീനിന്റെ പേര് നാട്ടില്‍ അവന് പേരായി. ഗപ്പികള്‍ പെറ്റുപെരുകുമ്പോള്‍ അവന് മുന്നില്‍ വലിയൊരു ആഗ്രഹമുണ്ട്. അതിനായി പണം സമാഹരിക്കുന്നുമുണ്ട്. സമപ്രായക്കാരും തന്നേക്കാള്‍ മൂത്തവരുമായ ചങ്ങാതിക്കൂട്ടം എന്ത് കാര്യത്തിനും അവനൊപ്പമുണ്ട്. കുസൃതിയും വികൃതിയും തല്ലുകൊള്ളിത്തരവുമൊക്കെ അവരുടെ ഭാവവും സ്വാഭാവവുമാണ്. പാറപ്പുറം എന്ന ഈ പ്രദേശത്ത് റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ എന്‍ജിനീയറായ തേജസ് വര്‍ക്കി വരുന്നതും അയാളുടെ വരവ് ഗപ്പിയുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിബന്ധങ്ങളുമാണ് സിനിമ.



    ഗപ്പിയില്‍ ചേതന്‍, അലന്‍സിയര്‍ ലേ
    ഗപ്പിയില്‍ ചേതന്‍, അലന്‍സിയര്‍ ലേ









    ജനപ്രിയത സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ആഘോഷിക്കപ്പെട്ടതും സിനിമാ വ്യവസായം സാറ്റലൈറ്റ് കേന്ദ്രീകൃതമായതുമാണ് മലയാളത്തില്‍ വ്യത്യസ്ഥമായ ജീവിതപരിസരങ്ങളില്‍ നിന്നുള്ളതും വൈവിധ്യത അനുഭവപ്പെടുന്നതുമായ സിനിമകളുടെ വരവ് ഇല്ലാതാക്കിയത്. പരീക്ഷണ ധൈര്യം ആദ്യസിനിമയില്‍ അവസാനിപ്പിച്ച് സംവിധായകര്‍ തിയറ്റര്‍ മൂല്യമുള്ള താരത്തെ തേടിയോടുന്നതിനും ഇത് കാരണമായിട്ടുണ്ട്. ടോവിനോ തോമസ് എന്ന പുതുതലമുറയ്ക്ക് പ്രിയപ്പെട്ടവരില്‍ ഒരാളായ യുവതാരം ഉണ്ടായിട്ടും ചേതന്‍ എന്ന ബാലതാരത്തെയാണ് പ്രീ റിലീസ് വേളയിലെല്ലാം ഗപ്പി ടീം ഉയര്‍ത്തിക്കാട്ടിയത്. ഇത് നല്ല ലക്ഷണമാണ്. നായകനിര്‍ബന്ധമില്ലാതെ തന്നിലെ അഭിനേതാവിനെ പരിഗണിച്ചുള്ള ടോവിനോയുടെ സിനിമ തെരഞ്ഞെടുപ്പും ഇതോടൊപ്പം എടുത്തുപറയുന്നു.



    ഗപ്പിയില്‍ ടോവിനോ, ചേതന്‍, ശ്രീനിവാസന്‍
    ഗപ്പിയില്‍ ടോവിനോ, ചേതന്‍, ശ്രീനിവാസന്‍




    മനോഹരവും വിശ്വസനീയവുമായ അന്തരീക്ഷ സൃഷ്ടിയും, നിഴലും വെളിച്ചവും നിറങ്ങളും നിറഞ്ഞൊഴുകുന്ന ദൃശ്യങ്ങളും ഗപ്പിയിലുണ്ട്. ഒരു നാടോടിക്കഥയുടെ പരിസരങ്ങളിലേക്ക് ആസ്വാദകരെ കൂടെ നടത്തുന്ന തുടക്കവുമാണ് ചിത്രത്തിന്റേത്. കലങ്ങള്‍ കൂട്ടിയിടിച്ച് അമ്മയെ ഉണര്‍ത്തുന്ന രംഗവും ഗപ്പിയുടെ ഒരു ദിവസം ആരംഭിക്കുന്നതുമെല്ലാം മികച്ച രംഗാവിഷ്‌കാരത്തിനൊപ്പം ആനയിക്കുന്നതാണ്. ഒരു പേരില്‍ മാത്രം അറിയപ്പേടെണ്ട മനുഷ്യരെക്കുറിച്ചല്ല ഗപ്പി പറയുന്നത്. രൂപത്തിലും പേരിലും പലരാകുമ്പോഴും ദൗര്‍ബല്യങ്ങളിലും പ്രതിരോധങ്ങളിലും നിസ്സഹായതകളിലും ഒരു പോലെയാകുന്ന മനുഷ്യരാണ് അവര്‍. കഥയിലുടനീളം ചേതന്‍ അവതരിപ്പിച്ച മിഖായേല്‍ വിളിക്കപ്പെടുന്നത് ഗപ്പിയെന്നാണ്. അവനെ അമ്മയോ കൂട്ടുകാരോ നാട്ടുകാരോ ആ പേര് വിളിച്ച് കാണുന്നില്ല. ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ആമിനയുടെ ഉപ്പൂപ്പ പേരക്കുട്ടിയുടെ സംശയം നിവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് അവന് മറ്റൊരു പേരുണ്ടെന്ന് അറിയുന്നത്. ആമിനയുടെ ഉപ്പൂപ്പയും ഇതുപോലെയാണ്. ആമിനയ്ക്ക് വേണ്ടി ജീവിക്കുന്ന ഉപ്പൂപ്പയെ മാത്രമാണ് അവര്‍ക്കെല്ലാം പരിചയം. കഥാപാത്രസൃഷ്ടിയിലും ഓരോ കഥാപാത്രങ്ങളെയും നിലയുറപ്പോടെ അവതരിപ്പിക്കുന്നതിലും സംവിധായകന്‍ കയ്യൊപ്പിടുന്നുണ്ട്. ആമിനയുടെ ഉപ്പൂപ്പയുടെ വരവ്, ഗപ്പി ടീമിന്റെ പോക്കുവരവ്, അലന്‍സിയര്‍ അവതരിപ്പിക്കുന്ന കഥാപാത്രം, കെ എല്‍ ആന്റണിയുടെ ടിങ്കു, ദിലീഷ് പോത്തന്റെയും സുധീര്‍ കരമനയുടെയും മഹേഷിന്റെ പ്രതികാരം ഫെയിം വിജിലേഷിന്റെയും കഥാപാത്രങ്ങള്‍, രോഹിണിയുടെ അമ്മ റോള്‍ എന്നിവ പതിവ് അവതരണ രീതികളില്‍ നിന്ന് വേറിട്ടതാണ്. സെമി റിയലിസ്റ്റിക് പരിസരവും ആഖ്യാനത്തില്‍ ഡാര്‍ക്ക് ഹ്യൂമറും സമ്മേളിപ്പിക്കുന്ന തമിഴ് സിനിമയിലെ പുതുപരീക്ഷണങ്ങളെയാണ് ജോണ്‍ പോള്‍ ഇക്കാര്യത്തില്‍ പിന്തുടര്‍ന്നത് എന്ന് തോന്നുന്നു.








    ഗപ്പിയില്‍ ചേതന്‍
    ഗപ്പിയില്‍ ചേതന്‍




    കടലോര ഗ്രാമത്തിലെ ഗപ്പിയുടെ ലോകത്ത് നിന്നാണ് സിനിമ തുടങ്ങുന്നതെങ്കില്‍ അവരവരുടെ ലോകത്തെ ആഗ്രഹങ്ങള്‍ക്കൊപ്പം വലുതാക്കാന്‍ പാടുപെടുന്ന ഒരു പാട് പേരിലേക്കാണ് സിനിമ ചെന്നെത്തുന്നത്. വിവിധ കഥാപാത്രങ്ങളിലൂടെ കഥാപശ്ചാത്തലം വിശാലമാക്കുമ്പോഴും ആസ്വാദ്യകരമായ രീതിയില്‍ കഥ പറച്ചില്‍ പുരോഗമിക്കുന്നില്ല എന്നത് കുറവായി തോന്നുന്നു. നിരവധി രംഗങ്ങളില്‍ ആസ്വാദനസുഖം നഷ്ടമാകുന്ന പരത്തിപ്പറച്ചിലിന്റെയും,വലിച്ചുനീട്ടലിന്റെയും മുഷിവ് കയറിയിറങ്ങുന്നുണ്ട്. ഒതുക്കം നഷ്ടപ്പെടുമ്പോള്‍ ചില രംഗങ്ങളില്‍ എങ്കിലും ഏച്ചുകെട്ടലിന്റെ കൃത്രിമത്വം പ്രകടമാകുന്നുണ്ട്. ഗപ്പിയെ അമ്മ നിഷേധിക്കുന്ന രംഗം,ഗുണ്ടയുടെ സാന്നിധ്യമുള്ള രംഗം, ആമിനയുടെ ഉപ്പൂപ്പയുടെ നെഞ്ചുവേദനയും തുടര്‍രംഗങ്ങളും ഇങ്ങനെ സ്വാഭാവികതയുടെ താളം കെടുന്ന രംഗങ്ങള്‍ കുറച്ചേറേയുണ്ട്. പാട്ടുകളുടെ കാര്യത്തിലും ഇതേ വിയോജിപ്പുണ്ട്. പാട്ടുകളെല്ലാം കേള്‍വിസുഖമുണ്ടാക്കുന്നതാണെങ്കിലും അനവസരത്തിലെ വരവ് സിനിമയോട് ചേര്‍ന്നുനീങ്ങുന്നതിന് തടസ്സമാകുന്നുണ്ട്. ഓരോ കഥാസന്ദര്‍ഭങ്ങളെയും പലവഴിയില്‍ നിര്‍ത്തി പുതിയ സംഭവങ്ങളിലേക്ക് ചെന്നുകയറുന്നതായും അനുഭവപ്പെടുന്നുണ്ട്. ഗപ്പിക്ക് വേണ്ടിയും തേജസ്സ് വര്‍ക്കിക്ക് വേണ്ടിയും വെവ്വേറെ പരിസമാപ്തിയുണ്ടാക്കാന്‍ പാടുപെട്ടതായും തോന്നുന്നുണ്ട്. സമയദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ പുനരാലോചന ഉണ്ടായിരുന്നെങ്കില്‍ സൗന്ദര്യപൂര്‍ണമായ ഒതുക്കം ഗപ്പിക്കുണ്ടായേനെ എന്ന് തോന്നുന്നു.

    പ്രധാനമായും ചേതന്‍ അവതരിപ്പിക്കുന്ന ഗപ്പിയെയും ടോവിനോ തോമസിന്റെ തേജസ് വര്‍ക്കിയെയും കേന്ദ്രീകരിച്ചാണ് ഗപ്പിയുടെ കഥ പറച്ചില്‍. അമ്പരപ്പിക്കുന്ന ട്വിസ്റ്റുകള്‍ക്കോ സങ്കീര്‍ണ്ണതകളിലേക്കുള്ള വഴിതിരിഞ്ഞോട്ടത്തിനോ മുതിരാതെ ചെറു സംഭവങ്ങളിലൂടെ മനുഷ്യരിലെ ദൗര്‍ബല്യങ്ങളെയും ധര്‍മ്മസങ്കടങ്ങളെയും ആകുലതകളെയും എടുത്തുചാട്ടങ്ങളെയും സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നു. മനുഷ്യത്വവിരുദ്ധ വികസനത്തിലൂടെ നിരന്തരം പുറത്താക്കപ്പെടുന്ന മനുഷ്യരെയാണ് കമ്മട്ടിപ്പാടം കാട്ടിയതെങ്കില്‍ ഓരോ സ്വപ്‌നപദ്ധതിയിലും തകരുന്നത് ചെറിയ മനുഷ്യരുടെ കുഞ്ഞുകുഞ്ഞ് സ്വപ്‌നങ്ങളെ ഗപ്പി കാണിച്ചുതരുന്നു. ധാര്‍മ്മിക വ്യഥയും നിസ്സഹായതയും പ്രതികൂലസാഹചര്യങ്ങളും നിസ്സാരരായ മനുഷ്യരെയും ഹിംസയുടെ പക്ഷത്തെത്തിക്കുമെന്ന യാഥാര്‍ത്ഥ്യം കൂടി ഗപ്പിയുടേതാണ്.










    ഗപ്പി എന്ന ടൈറ്റില്‍ റോള്‍ ചേതന്‍ മനോഹരമാക്കിയിട്ടുണ്ട്. ഈ സിനിമയുടെ സമഗ്രഭാവം ചുമലിലേറ്റാന്‍ പ്രാപ്തമാണ് ചേതന്റെ പ്രകടനം. ടോവിനോ തോമസ് മുന്‍പ് ചെയ്ത കാരക്ടര്‍ റോളുകളില്‍ തന്നിലെ നടനെ പ്രസരിപ്പോടെ അനുഭവപ്പെടുത്തിയിട്ടുണ്ട്. ഗപ്പിയിലെ തേജസ് വര്‍ക്കിയെ അയാളുടെ അയഞ്ഞതും സങ്കീര്‍ണവുമായ മാനസികാവസ്ഥയിലും ചില നിമിഷങ്ങളിലെ മുറിവേറ്റ നോട്ടങ്ങളിലുമെല്ലാം ഭാവഭദ്രമാക്കിയിരിക്കുന്നു ടോവിനോ. ദിലീഷ് പോത്തന്‍, സുധീര്‍ കരമന, അലന്‍സിയര്‍ എന്നീ താരങ്ങള്‍ ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെ മുന്‍പ് ചെയ്തവയില്‍ നിന്ന് വ്യത്യസ്ഥമാക്കാന്‍ നടത്തുന്ന ഓരോ ശ്രമങ്ങളും ഗപ്പിയില്‍ കാണാം. ആമിനയുടെ ഉപ്പൂപ്പയായി മനസ്സിലുറപ്പിക്കുംവിധമാണ് ശ്രീനിവാസന്റെ അഭിനയം.

    ഗപ്പിയുടെ അനുഭവപരിസരം നിലനിര്‍ത്തുന്നതില്‍ ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണം എടുത്തുപറയുന്നു. സംവിധായകനെയും തിരക്കഥയെയും ഉള്‍ക്കൊണ്ട് ദൃശ്യധാരാളിത്തത്തിന് ശ്രമിക്കാത്ത ഛായാഗ്രഹണമാണ് ഗിരീഷിന്റേത്. വിഷ്ണു വിജയ് ഒരുക്കിയ ഗാനങ്ങളില്‍ ക്രിസ്ത്യന്‍ പരമ്പരാഗത ഗാനങ്ങളുടെയും ഭക്തിഗാനങ്ങളുടെയും അനുഭവപരിസരവും തീര്‍ക്കുന്ന ഗാനങ്ങളില്‍ ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായ് ആകര്‍ഷകമാണ.് കഥാപരിസരത്ത് നിന്ന് പുറത്തുപോകാത്ത പശ്ചാത്തല സംഗീതവും കൊള്ളാം.

    നഗരവികസനത്തിനും പുരോഗതിക്കുമുള്ള റെയില്‍വേ മേല്‍പ്പാലത്തിന് പകരം ചിലപ്പോള്‍ ഉയരേണ്ടത് സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും തൂണിലുറപ്പിച്ച നന്മയുടെ മേല്‍പ്പാലമാണെന്ന് ഗപ്പി ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ജോണ്‍ പോള്‍ ജോര്‍ജ്ജ് എന്ന രചയിതാവിലും സംവിധായകനിലും തുടര്‍ന്നും പ്രതീക്ഷയര്‍പ്പിക്കാമെന്ന് ഗപ്പി ഉറപ്പുതരുന്നുണ്ട്
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Critics onnadankam parayunnu kidilan film anennu.. Ath boil prathiphalikunoyennu kandariyam !!!
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thread ownere polum kanditillallo pinne :GirlSigh:
     
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Nalla film ayitum oralkum venda :chairhit:
     
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    wp_ss_20160806_0007.png
     
  6. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    enikku venam....ee enikku venam....
     
  7. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    ithu BO'l valya ottam onnum illalle..sad
     
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Promition illa.. Athanu main reason !!! Ororutharod parayumbo.. Guppyo angane oru film undoo enn chodikkunne.. !!!

    Pinne dq illa :kiki:

    Enthayalum nalla quality film thanne!!!

    Namude cinemayil ulkazhcha illa.. Manushya bandhangal illa ennu paranju karayunnavar polum ee cinema kanunillaa :kiki:
     
    Aanakattil Chackochi likes this.
  9. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Sadhachara policinekkal kashtam anallo censor boardinte karyam... Orupad nalla scenukalil eee ariyip kallukadiyayi varunund...

    Nale oru full road movieyil helmet illathe anu nayakante yathra enkilo.. Full time ithu kandond irikanamalle.. Aswadanam thadassapeduthunna mara mandookangal :doh:

    Fantasia Painting(14).jpg
     
    Aanakattil Chackochi likes this.
  10. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Ee censor board'nte aalkar okke kore pazhakiya dravikkunna kadalkizhavanmaar aanu. Ahangaarikal. Praayam koodumthorum ego'um complex'um koodi varunna boranmar,
     
    Mark Twain likes this.

Share This Page