1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ۩♣۩ GUPPY ۩♣۩ Tovino Thomas - John Paul George - E4 Entertainments !Excellent reports

Discussion in 'MTownHub' started by Mayavi 369, Apr 20, 2016.

  1. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    :Ennekollu:
     
  2. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
  3. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,643
    Simple aanelum collection illennu humble aayitu paranjatha..!:Adhupinne:
     
  5. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Njanum generally sathyavastha paranjatha. :GirlSigh:
     
  6. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
  7. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    ജോണ്‍പോള്‍ അഭിമുഖം: ആദ്യം ആലോചിച്ചിരുന്നത് മോഹന്‍ലാലിനെ,തിരക്കഥ മുഴുവന്‍ കേള്‍ക്കാതെ ശ്രീനിവാസന്‍ ആമിനയുടെ ഉപ്പൂപ്പയായി
























    നാടോടിക്കഥയുടെ ഉള്‍ക്കനത്തില്‍ ഹൃദ്യമായി അവതരിപ്പിക്കപ്പെട്ട ഗപ്പി പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. ആദ്യ ചിത്രത്തില്‍ വൈവിധ്യമായ പ്രമേയത്തിലൂടെയും അവതരണത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ്ജ് സംസാരിക്കുന്നു.









    തമിഴിലൊക്കെ സമീപകാലത്ത് പുറത്തിറങ്ങുന്ന സെമി റിയലിസ്റ്റിക് സിനിമകളോടാണ് ഗപ്പിക്ക് അടുപ്പം, മലയാളത്തില്‍ സമൂഹത്തിന്റെ ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളെ ഗൗരവമായി പരിഗണിക്കുന്ന സിനിമകള്‍ കുറവാണ്.?



    വിദേശ സിനിമകളില്‍ ഇറാനിയന്‍ സിനിമകള്‍ എനിക്ക കൂടുതല്‍ ഇഷ്ടമാണ്. പ്രത്യേകിച്ചും മജീദ് മജീദിയുടെ ചിത്രങ്ങള്‍. കുഞ്ഞുമനസ്സിലൂടെ അദ്ദേഹം കാട്ടുന്ന വിശാലമായ ലോകം. ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ ഒക്കെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ സിനിമയാണ്. സ്വാഭാവികമായും തമിഴിലെ പുതിയ സംവിധായകരുടെ സിനിമാ അവതരണ ശൈലി പ്രചോദനമായിട്ടുണ്ട്. ഏറ്റവും ലളിതമായി ഹൃദയത്തില്‍ നിന്ന് പറയുന്ന രീതിയില്‍ സിനിമ സൃഷ്ടിക്കാനാണ് ശ്രമിച്ചത്. ടോവിനോയുടെ തേജസ് വര്‍ക്കി ഗപ്പിയുമായി ഉടക്കുന്ന രംഗത്തില്‍ ബാക്കി പൈസയ്ക്ക് നീ കോലുമിഠായി വാങ്ങിച്ചോ എന്ന് പറയുന്നുണ്ട്, പോടാ ചെക്കാ എന്നവനെ വിളിക്കുന്നുണ്ട്. ഗപ്പിയെ അവന്റെ പ്രായക്കുറവിന്റെ പക്വതയില്ലായ്മയെ പരിഹസിച്ച് അവനെ അവനെ അധിക്ഷേപിക്കാനാണ് അയാള്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കുന്നതും ഇടപെടുന്നതുമായ രീതിയില്‍ സംഭാഷണങ്ങളും രംഗങ്ങളും ഉണ്ടാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.










    ഗപ്പി എന്ന പേരിന് പിന്നില്‍?



    സത്യത്തില്‍ ഈ ചിത്രത്തെക്കുറിച്ചുള്ള ആലോചന തുടങ്ങിയത് മുതല്‍ തിരക്കഥ പൂര്‍ത്തിയായത് വരെ മറ്റൊരു പേര് മനസ്സില്‍ വന്നില്ല. ഈ സബ്ജക്ട് ആലോചനയില്‍ വരുന്നതും ഗപ്പി എന്ന മീനിനൊപ്പമാണ്. സിനിമയിലേക്ക് വരുന്നതിന് മുമ്പ് തന്നെ ഗപ്പി എന്റെ മനസ്സിലുണ്ടായിരുന്നു. ഈ കഥ ഒരാളോട് പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിക്കുന്ന പേരാണ് ഗപ്പി. അതുകൊണ്ട് തന്നെ ഗപ്പിയേക്കാള്‍ അനുയോജ്യമായ മറ്റൊരു പേരില്ലെന്ന് എനിക്ക തോന്നി. ഈ സിനിമ ശ്രദ്ധിച്ചാല്‍ അറിയാം പല കഥാപാത്രങ്ങളുടെയും പേരുകള്‍ പോലും ഗപ്പി എന്നതിനോളം കടന്നുവരുന്നില്ല







    വലിയ താരനിരയെ അല്ല കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ അഭിനേതാക്കളെയാണ് ആദ്യ സിനിമയില്‍ പരിഗണിച്ചത്. ടോവിനോ തോമസ്് നായകനാകുന്നത് എങ്ങനെയാണ്?



    ഗപ്പിയെ വളര്‍ത്തുന്ന ഒരു പയ്യനും അയാള്‍ക്ക് വെല്ലുവിളിയാകുന്ന കഥാപാത്രവും കഥാരൂപത്തിലെത്തിയപ്പോള്‍ അത് മോഹന്‍ലാലിനെ വച്ച് ചെയ്യണമെന്ന ആഗ്രഹമുണ്ടായി. സിനിമയില്‍ സംവിധാന സഹായിയും സഹസംവിധായകനുമായ ശേഷം ഈ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചപ്പോഴും മോഹന്‍ലാലിനോട് ഈ കഥ പറയണം അദ്ദേഹത്തെ വച്ച് ഈ ചിത്രമൊരുക്കണമെന്നാണ് ആഗ്രഹിച്ചത്. രണ്ട് വര്‍ഷത്തോളം മോഹന്‍ലാലിനോട് കഥ പറയാനുള്ള ശ്രമങ്ങള്‍ നടത്തി. പല കാരണങ്ങള്‍ കൊണ്ടും അദ്ദേഹത്തിന് മുന്നില്‍ കഥ പറയാന്‍ സാധിച്ചില്ല. പിന്നീടാണ് മറ്റൊരു കഥാപാത്രത്തെ സമീപിക്കാം എന്ന് തീരുമാനിച്ചത്. ഇത്തരമൊരു ആലോചന വരുന്ന ഘട്ടത്തില്‍ നടന്‍ എന്ന നിലയില്‍ ടോവിനോ തോമസ് ഇവിടെ ശ്രദ്ധ നേടിയിരുന്നു. സംവിധായകന്‍ രൂപേഷ് പീതാംബരന്‍ വഴിയാണ് ടോവിനോയെ സമീപിച്ചത്. കഥ കേട്ടയുടന്‍ ടോവിനോ ഈ ചിത്രത്തിലെ കഥാപാത്രമാകാമെന്ന് സമ്മതിച്ചു. താരമാകണം എന്നതിനേക്കാള്‍ നടന്‍ എന്ന നിലയില്‍ കരുത്തുള്ള കാരക്ടേഴ്‌സ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ് ടോവിനോ എന്നും ഗപ്പിയിലൂടെ എനിക്ക് മനസ്സിലായി.







    രാജേഷ് പിള്ളയുടെ ശിഷ്യനായാണ് ജോണ്‍പോള്‍ സിനിമയിലെത്തിയത്, ഗപ്പി അദ്ദേഹത്തോടും പറഞ്ഞിരുന്ന കഥയല്ലേ?



    ട്രാഫിക്ക് എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറായി എത്തുന്നത്. പിന്നീട് രാജേഷേട്ടനുമായി(രാജേഷ് പിള്ള) അടുപ്പമുണ്ടായപ്പോള്‍ ഞാന്‍ ഗപ്പിയുടെ കഥ പറഞ്ഞു. ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സിനിമ എന്ന നിലയിലാണ് അവതരിപ്പിച്ചത്. രാജേഷേട്ടന്‍ പൊതുവേ മാനുഷിക ബന്ധങ്ങളിലൂന്നിയ സിനിമകളോട് അടുപ്പക്കൂടുതലുള്ള ആളാണ്. കഥ പറഞ്ഞപ്പോള്‍ രാജേഷേട്ടന്‍ എന്നെ വിളിച്ചു പറഞ്ഞു. ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞില്ല, ഗപ്പി മനസ്സില്‍ അത്രമേല്‍ പതിഞ്ഞിരിക്കുന്നു. ഈ കഥ ഞാന്‍ സിനിമയാക്കാമെന്ന്. രാജേഷേട്ടന്‍ ആ സിനിമ ചെയ്യുന്നതില്‍ എനിക്കും നൂറ് ശതമാനം സന്തോഷമായിരുന്നു. എ്ന്നാല്‍ പിന്നീട് വേട്ടയിലേക്ക് കടക്കുകയും മറ്റ് പ്രൊജക്ടുകളുടെ തിരക്കിലേക്ക് മാറിയതും മൂലം അത് നടന്നില്ല.





    ഗപ്പിയിലെ രംഗം
    ഗപ്പിയിലെ രംഗം





    ഗപ്പി എന്ന സിനിമയോട് ഇഴുകിച്ചേര്‍ന്നിരിക്കുന്നുണ്ട് സംഗീതവും പശ്ചാത്തലസംഗീതവും, ഒരു പാട്ട് എഴുതിയിരിക്കുന്നത് ജോണ്‍ ആണ്?



    എന്റെ അമ്മ പാടിത്തരുന്ന പാട്ട് കേട്ടാണ് ഞാന്‍ വളര്‍ന്നത്. അമ്മ പാടിത്തരുന്ന പാട്ടുകളിലൂടെ സംഗീതം എനിക്കൊപ്പം എന്നുമുണ്ടായിരുന്നു. പിന്നീട് തിരുവനന്തപുരം സംഗീത കോളേജിലാണ് പഠിച്ചത്. ഗപ്പിയില്‍ അമ്മ-മകന്‍ ബന്ധം ചിത്രീകരിച്ചപ്പോള്‍ എനിക്ക് അമ്മയോടുള്ള ആത്മബന്ധം ആവിഷ്‌കരിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഇതില്‍ ആദ്യത്തെ ഗാനം പാടിയിരിക്കുന്നത് എന്റെ അമ്മയാണ്. വീല്‍ച്ചെയറില്‍ നിന്ന് രോഹിണിയുടെ കഥാപാത്രം പാടുന്നതിന്റെ ലൈവ് ഫീല്‍ വരുത്താനാണ് അമ്മയെ എടുത്താണ് ആ പാട്ട് റെക്കോര്‍ഡ് ചെയ്തത്. വിഷ്ണു വിജയ് സംഗീത കോളേജ് മുതല്‍ ഒരുമിച്ചുണ്ടായിരുന്ന ആളാണ്. തമിഴില്‍ ജിഗര്‍തണ്ടായിലും ഇരൈവിയിലും കബാലിയിലും പുല്ലാങ്കുഴല്‍ വായിച്ചിട്ടുണ്ട് വിഷ്ണു. പഠനകാലം മുതല്‍ സിനിമയിലെത്തണമെന്ന് ഒരുമിച്ച് ആഗ്രഹിച്ചിരുന്നവരാണ് ഞാനും വിഷ്ണുവും. ഞാന്‍ ആഗ്രഹിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന പശ്ചാത്തലവും ഈണവുമൊക്കെ കൂടുതല്‍ വിശദീകരണമൊന്നും വേണ്ടാതെ തന്നെ എനിക്ക നല്‍കാന്‍ കഴിയുന്ന ആളാണ് വിഷ്ണു. ഞാന്‍ ആദ്യചിത്രം ചെയ്തപ്പോള്‍ ഞാന്‍ ആഗ്രഹിച്ചതിലേറെ അവന്‍ നല്‍കി. ഗബ്രിയേലിന്റെ എന്ന ഗാനം രജനീകാന്ത് പാടുന്ന രീതിയിലാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ലൈവ് ആയി ഓര്‍ക്കസ്ട്ര ചെയ്താണ് ആ ഗാനമൊരുക്കിയത്. വിഷ്ണു വിവിധ സംഗീതോപകരണങ്ങളിലും പ്രാവീണ്യമുള്ളയാളാണ്. അതും ഗാനങ്ങള്‍ മികച്ചതാകാന്‍ കാരണമായിട്ടുണ്ട്.






    ചേതന്‍ എന്ന ബാലതാരത്തെ കേന്ദ്രീകരിച്ചാണ് ഗപ്പി. വലിയ താരങ്ങളില്ലാതെ ഒരു ചിത്രം തിയറ്ററുകളിലെത്തിക്കുക എന്നതും നിര്‍മ്മാതാവിനെ കണ്ടെത്തുക എന്നതും റിസ്‌ക് ആയിരുന്നില്ലേ?



    ഞാന്‍ അല്ലാതെ മറ്റൊരാള്‍ ഇത്തരമൊരു കഥയുമായി നിര്‍മ്മാതാവിനെ സമീപിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു സിനിമ നടക്കാനിടയില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്റെ മികവ് എന്നൊന്നുമല്ല പറയുന്നത് കാരണം ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് എന്ന ബാനറുമായും അതിന് പിന്നിലുള്ള മുകേഷ് മേത്ത, സി വി സാരഥി എന്നീ വ്യക്തികളുമായും എനിക്കുള്ള അടുപ്പമാണ് ഗപ്പി സംഭവിക്കാന്‍ കാരണമായത്. അവരെന്നെ പൂര്‍ണമായും വിശ്വസിച്ചു. എനിക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്നു. ചേതനെ കേന്ദ്രകഥാപാത്രമായി ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിലൂന്നി കഥ പറയുന്ന ചിത്രമാണെന്ന് പറഞ്ഞാല്‍ നിര്‍മ്മാണത്തിന് എത്ര പേര്‍ തയ്യാറാകും. ഗപ്പി കണ്ടവരെല്ലാം ഇതുവരെ നല്ല അഭിപ്രായമാണ് അറിയിച്ചിരിക്കുന്നത്. കൂടുതല്‍ പേരിലേക്ക് സിനിമ എത്തേണ്ടതുണ്ട്. സിനിമ വലിയ വിജയമായി മാറിയാല്‍ സ്ഥിരം കണ്ടുമറന്ന സിനിമകളില്‍ നിന്ന് വ്യത്യസ്ഥമായി വൈവിധ്യമുള്ള പ്രമേയങ്ങളുമായി താരങ്ങള്‍ പരിഗണനയാകാതെ സിനിമ ചെയ്യാന്‍ നിരവധി സംവിധായകര്‍ മുന്നോട്ടുവരും. അത്തരം സിനിമകള്‍ക്ക് എളുപ്പം നിര്‍മ്മാതാക്കളെ ലഭിക്കും. പ്രധാന താരങ്ങളില്ലെങ്കില്‍ സിനിമ വാണിജ്യ വിജയം നേടില്ലെന്ന മുന്‍വിധിയെ മറികടക്കാന്‍ ഗപ്പിയുടെ വിജയം സഹായകമാകും.




    ഗപ്പിയുടെ ചിത്രീകരണവേളയില്‍ ജോണ്‍ പോള്‍
    ഗപ്പിയുടെ ചിത്രീകരണവേളയില്‍ ജോണ്‍ പോള്‍





    ജോണ്‍പോളിന് നല്ല കഥ പറയാനാകുമെന്ന് ശ്രീനിവാസന്‍ മുമ്പ് പലരോടും പറഞ്ഞതായി കേട്ടിട്ടുണ്ട്. ശ്രീനിവാസന് സമീപകാലത്ത് ലഭിച്ച മികച്ച കഥാപാത്രമാണ് ആമിനയുടെ ഉപ്പൂപ്പ. ഗപ്പിയില്‍ പുതുതലമുറ താരങ്ങളല്ലാതെ പ്രധാന കഥാപാത്രമായി എത്തിയ ഏക നടന്‍ ശ്രീനിവാസനാണ്?



    ട്രാഫിക് മുതല്‍ ശ്രീനിവാസന്‍ സാറിനെ പരിചയമുണ്ട്. അത് പിന്നീട് അടുപ്പമായി രൂപപ്പെട്ടിട്ടുണ്ട്. ഗപ്പിയുടെ തിരക്കഥാരൂപമായപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് കഥ പറഞ്ഞു. തിരക്കഥ മുഴുവന്‍ കേള്‍ക്കാതെ തന്നെ സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. ആമിനയുടെ ഉപ്പൂപ്പാ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവരണം മാത്രമാണ് ശ്രീനിവാസന്‍ സാര്‍ കേട്ടിരുന്നത്. മലയാളത്തിന് നിരവധി മികച്ച സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് ശ്രീനിവാസന്‍. അദ്ദേഹം എന്നിലര്‍പ്പിച്ച വിശ്വാസം വെറുതെയാകരുതെന്ന് ഞാനും ഉറപ്പിച്ചു. ആമിനയുടെ ഉപ്പൂപ്പ എന്ന കഥാപാത്രത്തിനായി അദ്ദേഹം മുടി പറ്റേ വെട്ടി. നെറ്റിക്ക് മുകളിലേക്ക് ഷേവ് ചെയ്ത് മുടി നീക്കം ചെയ്തു. സിനിമയിലുടനീളം അദ്ദേഹത്തിന്റെ പിന്തുണയും പ്രോത്സാഹനവും ലഭിച്ചിരുന്നു






    ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണവും പ്രശംസിക്കപ്പെടുന്നുണ്ട്. മുമ്പ് ഒരുമിച്ച് പ്രവര്‍ത്തിച്ച അടുപ്പമാണോ ഗീരീഷ് ഛായാഗ്രഹകനാകാന്‍ കാരണം?



    ഞാന്‍ സമീര്‍ താഹിറിന്റെ സഹസംവിധായകനായിരുന്നപ്പോള്‍ ക്യാമറാ സൈഡിലുള്ള അസോസിയേറ്റ് ഗീരീഷ് ഗംഗാധരന്‍ ആയിരുന്നു. സ്വന്തമായി സിനിമ ചെയ്യുമ്പോള്‍ ഗിരീഷ് ആയിരിക്കണം ക്യാമറയെന്ന് എനിക്ക് ആഗ്രഹമായിരുന്നു. എന്റെ മനസ്സിലുള്ള വിഷ്വലുകള്‍ ഗിരീഷിന് നന്നായി അറിയാം. ഗപ്പി പ്രൊജക്ടിലെത്തിയപ്പോള്‍ ഗിരീഷ് മറ്റൊരു പ്രൊജക്ടില്‍ കമ്മിറ്റഡ് ആയിരുന്നു. ആ സമയം പ്രേമം ഒക്കെ ചെയ്ത ആനന്ദ് സി ചന്ദ്രനെ ക്യാമറ ഏല്‍പ്പിക്കാമെന്ന് ആലോചിച്ചു. എന്നാല്‍ എന്റെ മനസ്സ് മനസിലാക്കിയെന്ന വണ്ണം ആ സിനിമ ഒഴിവാക്കി ഗിരീഷ് ഗപ്പിയുടെ ഭാഗമായി. പല തരത്തില്‍ സൗഹൃദവും ആത്മബന്ധവും കൂടിയാണ് ഗപ്പി എന്ന സിനിമ സാധ്യമാക്കിയതെന്ന് വേണമെങ്കില്‍ പറയാം.
     
  8. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Video song

     
  9. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,643
    Lalettanodu kadha parayanam enna theeraa aagrahavumayi randu kollam alanjitum saadhichillennu..!:Ho::doh:

    Parayunnathu oru nalla cinemayile kidu roleine patiyaanennorkanam..!:Lol:
     
  10. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    safari paranja pole lalettan aarkkum date um kodukkoola telugu,kannada ennum paranjonde vallayidathum poyi kidannolum
     

Share This Page