1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread |█|★ PRETHAM ★|█ | Jayasurya As JOHN DON BOSCO ★ 7.24 Cr Gross From 10 Days !!!

Discussion in 'MTownHub' started by Novocaine, Feb 2, 2016.

  1. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Mohenjadaro also good reviews aanu
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Padam Kaanan Pokunnu Aluva Zeenath :clap:
    First show
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Watching Pretham @Aluva Zeenath
    Screen 2
    Status ~ BC - Full
    FC ~ 90%
     
    visakh r likes this.
  4. visakh r

    visakh r Established

    Joined:
    Dec 11, 2015
    Messages:
    696
    Likes Received:
    173
    Liked:
    180
    Trophy Points:
    8
    Enthaanu pothuve ula reviews

    Sent from my Lenovo A6000 using Tapatalk
     
  5. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Hit aakaan chance undu pretham
     
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Padam Kandu ,,
    First Half Kurach Comedz Okke Ullath Kond Ishtam Aay Sec Half Theere ishtam Aayilla.. & Climax um ,, :doh:
     
  7. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    Film kandu
    Mannarkad new prathibha
    film ishtapettu
    Jayasurya:aliya:
    Sharafudheen:Rockon:
    Status shokam ayirunnu...balcony(athine balcony enn vilikamo entho) oru 10 per
    Wom positive aanu:Partytime:
     
    Mark Twain likes this.
  8. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333
    Multi Night shows Nalla Status und...
     
  9. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Ithipo mixed anallo :confused1: Hit aakumoo
     
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    മരത്തില്‍ തറച്ച ആണി വലിച്ചൂരുമ്പോള്‍ കൂടെപ്പോരുന്ന പ്രേതവും, ആള്‍പ്പാര്‍പ്പില്ലാത്ത ബംഗഌവിലേക്ക് സാഹസികരായ താമസക്കാരായെത്തുമ്പോള്‍ രക്തദാഹിയായ ഉറക്കം കെടുത്തുന്ന ദുരാത്മാവുമാണ് നമ്മുടെ സിനിമയിലെ സ്ഥിര നിയമനമുള്ള ഭയബാധകള്‍. പ്രേതബാധയെന്ന വിശ്വാസപ്പഴമയെക്കാള്‍ പഴകിദ്രവിച്ച പ്രേതകഥകളില്‍ സിനിമയ്ക്ക് മോചനം ലഭിച്ചത് ചുരുക്കും ചില വിദേശ സൃഷ്ടികളിലാണ്. യുക്തിവാദിയും വിശ്വാസിയും ഒരു പോലെ സ്‌ക്രീനിലെത്തുന്ന പ്രേതത്തെ ഭയക്കുന്നതും ആസ്വദിക്കുന്നതും അവിശ്വസനീയതയെ വിശ്വാസയോഗ്യമായി അവതരിപ്പിക്കുന്നതിലാണ്. വിശ്വാസത്തെയും ശാസ്ത്രത്തെയും കൂട്ടിക്കെട്ടിയാണ് വിദേശ സിനിമകള്‍ പ്രേതബാധയെ യുക്തിഭദ്രമാക്കാറുള്ളത്. പുരോഹിതര്‍ക്കും മന്ത്രവാദികള്‍ക്കുമൊപ്പം ആധുനികശാസ്ത്രത്തെ പിന്തുടരുന്ന ഡോക്ടര്‍മാരെയും മാനസിക രോഗവിദഗ്ധരും കൈകോര്‍ക്കും. ലക്ഷണയുക്തമായ പ്രേതസിനിമ മലയാളത്തില്‍ ഇനിയും വന്നിട്ടില്ല. സൈക്കോളജിക്കല്‍ ത്രില്ലര്‍ സ്വഭാവത്തില്‍ മണിച്ചിത്രത്താഴിനോളം മികച്ച ചിത്രവും പിന്നീട് പിറന്നിട്ടില്ല. കഥ പറച്ചില്‍ രീതിയിലും, അന്തരീക്ഷസൃഷ്ടിയിലും പഴഞ്ചന്‍ പതിവുകളെ അഴിച്ചുപണിത ഹൊറര്‍ ചിത്രവും ഉണ്ടായിട്ടില്ല.


    പേരില്‍ പ്രേതം എന്നുണ്ടെങ്കിലും പ്രേതം സമ്പൂര്‍ണ ഹൊറര്‍ ചിത്രമോ സൈക്കോളജിക്കല്‍ ത്രില്ലറോ അല്ല. ചിരിപ്പിക്കാനും,രസിപ്പിക്കാനും ഇമോഷണല്‍ ഡ്രാമ എന്ന നിലയിലുള്ള കഥാഘടനയ്ക്കും േ്രപതത്തെ ആശ്രയിക്കുകയും, ആവാഹിക്കുകയും ചെയ്യുന്ന ചിത്രം. തന്റെ രണ്ടാമത്തെ കമേഴ്‌സ്യല്‍ സിനിമ എന്നാണ് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ പ്രേതത്തെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ രഞ്ജിത് ശങ്കര്‍ എന്ന സംവിധായകന്റെ അവതരണ സാമര്‍ത്ഥ്യം അനുഭവപ്പെട്ട ചിത്രമാണ് പ്രേതം. തിരക്കഥയിലെ ഇടര്‍ച്ചകളെയും ബലഹീനതകളെയും മറികടക്കുന്ന അഭിനേതാക്കളുടെ പ്രകടനവും മികച്ച സാങ്കേതിക പരിചരണവും പ്രേതത്തെ രസിപ്പിക്കുന്ന ചിത്രമാക്കുന്നു.









    നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്നാല്‍ പ്രേതത്തിലും വിശ്വസിക്കണം എന്ന ആമുഖമാണ് സംവിധായകന്‍ ചിത്രത്തിന് നല്‍കിയിരുന്നത്. ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിലും മനുഷ്യരില്‍ തര്‍ക്കം ബാക്കിനിര്‍ത്തുന്ന രണ്ട് വിശ്വാസങ്ങളെ ഒരുമിപ്പിച്ച് കൊണ്ട് യുക്തിയെ ഉപേക്ഷിച്ചുള്ള കാഴ്ചയ്ക്കാണ് പ്രേതം ക്ഷണിക്കുന്നത്. ധര്‍മ്മജന്‍ അവതരിപ്പിക്കുന്ന യേശു എന്ന കഥാപാത്രത്തിന്റെ ചോദ്യങ്ങളിലൂടെ രണ്ട് മത വിഭാഗങ്ങളെ ബാലന്‍സ് ചെയ്ത് ട്രോളുന്നുമുണ്ട് സിനിമ. ചോദ്യരൂപത്തിലുള്ള സംശയങ്ങളേറെയും യുക്തിനോട്ടത്തില്‍ രസിപ്പിക്കുന്നതാണ്. പ്രിയദര്‍ശന്റെയും സിദ്ദീഖ്-ലാലിന്റെയും ആദ്യകാല സിനിമകളിലേത് പോലെ പരസ്പരം പാര പണിയുകയും, ആപത്തില്‍ കൈകോര്‍ക്കുകയും ചെയ്യുന്ന ചങ്ങാതിമാരിലാണ് കഥാ തുടക്കം. അജു വര്‍ഗ്ഗീസ്, ഗോവിന്ദ് പദ്മസൂര്യ,ഷറഫൂദ്ദിന്‍ എന്നിവരുടെ സംയുക്തസംരംഭമായ ബീച്ച് റിസോര്‍ട്ടില്‍ അരങ്ങേറുന്ന വിചിത്രസംഭവങ്ങളിലാണ് പ്രേതോദയം. മൂവരുടെയും വേഷപ്പകര്‍ച്ചയാണ് ഡെന്നിയും പ്രിയനും ഷിബുവും. വേലക്കാരിയില്‍ നോട്ടമുള്ള കൂട്ടുകാരില്‍ ഒരുവന്‍, മണ്ടന്‍ കൂപ്പായമിടുന്ന വേലക്കാരന്‍ എന്നീ പതിവുകള്‍ ഇവിടെയുമുണ്ട്. ഷിബുവിന്റെ അടുക്കല്‍ സുംബാ ഡാന്‍സ് പഠിക്കാനെത്തിയ സുഹാനിസ( പേളി മാണി)യില്‍ മൂവര്‍ക്കും ശാരീരിക താല്‍പ്പര്യമുണ്ട്. സുഹാനിസയെ ലക്ഷ്യമിടുന്ന ഇവരുടെ അടുത്തേക്ക് മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ബോസ്‌കോ(ജയസൂര്യ)വരുന്നതും പ്രേതബാധയുടെ ചുരുള്‍ അഴിയുന്നതുമാണ് സിനിമയുടെ ആകെത്തുക.



    പ്രേതത്തില്‍ ജയസൂര്യ
    പ്രേതത്തില്‍ ജയസൂര്യ









    കുരിശ് കാട്ടുമ്പോഴും മന്ത്രോച്ചാരണത്തില്‍ ഓടിമറയുകയോ ആവാഹിക്കപ്പെടുകയോ ചെയ്യുന്ന പ്രേതത്തിന് സാങ്കേതിക വിദ്യകള്‍ വിളയാടും കാലത്ത് നിലനില്‍പ്പില്ലെന്ന തിരിച്ചറിവ് ആദ്യമുണ്ടായത് വിദേശ സിനിമകളിലാണ്. ഏതായാലും പ്രേതത്തില്‍ എല്‍സിഡി സ്‌ക്രീനിലും മൊബൈലിലും സ്‌കൈപ്പിലും കീ ബോര്‍ഡിലും വെള്ളസാരിയെന്ന യൂണിഫോം ഇല്ലാതെ വന്നുപോകുന്നയാളാണ് പ്രേതത്തിലെ ആത്മാവ്. രക്തദാഹിയോ പ്രതികാര രൂപിയോ അല്ല ചില സംശയനിവാരണവും സഹായവുമാണ് ആവശ്യം. മന്ത്രവാദിക്കുള്ള ശാസ്ത്രീയ ബദലായ മെന്റലിസ്റ്റിനാണ് ആവാഹന ചുമതല. മായാജാലവും ഹിപ്‌നോട്ടിസവും മനസ്സുവായനയും മനശാസ്ത്രഗവേഷണവും ഉള്‍ച്ചേര്‍ന്നതാണ് മെന്റലിസമെന്ന മുഖവുരയോടെയാണ് മേക്കാടനും മേപ്പാടനും ബ്രഹ്മദത്തനും സണ്ണിക്കുട്ടനും വിലസിയ ഉച്ചാടന ലോകത്തേക്ക് ശാസ്ത്രീയ പരിഹാരകന്റെ വരവ്.

    സാന്ദര്‍ഭിക നര്‍മ്മത്തിലൂന്നിയ ട്രാക്കിലേക്കാണ് രഞ്ജിത് ശങ്കര്‍ പ്രേതത്തെ കുടിയിരുത്തിയിരിക്കുന്നത്. കഥ നടക്കുന്ന റിസോര്‍ട്ടിലുള്ള ഒറ്റ ലൊക്കേഷനില്‍ നിന്നുതിരിയുമ്പോഴും ആദ്യപകുതിയത്രയും ആണ്‍കൂട്ടത്തിന്റെ തമാശകളിലൂടെ രസഭരിതമാണ്. ഹാസ്യസന്ദര്‍ഭങ്ങള്‍ക്കൊപ്പം അഭിനേതാക്കളെ മികച്ച കോമഡി ടൈമിംഗിലെത്തിച്ചുള്ള കൗണ്ടര്‍ ജോക്കുകളും, പ്രേതപ്പേടിയില്‍ ചങ്ങാതിക്കൂട്ടമുണ്ടാക്കുന്ന മണ്ടത്തരങ്ങളും മടുപ്പിക്കാത്ത വിധം സമന്വയിപ്പിച്ചിട്ടുണ്ട് രഞ്ജിത് ശങ്കര്‍. കേന്ദ്രപ്രമേയത്തിലേക്കും നായകനിലേക്കും കടക്കാതെ ലൈവ് ഫീല്‍ ഉണ്ടാക്കുന്ന നര്‍മ്മസന്ദര്‍ഭങ്ങള്‍ ക്രമീകരിക്കാനാണ് രഞ്ജിത് ശങ്കര്‍ ആദ്യഭാഗത്തെ ഉപയോഗപ്പെടുത്തിയത്. കളിതമാശകളില്‍ കുലുങ്ങിച്ചിരിപ്പിച്ച് ഇനി കാര്യത്തിലേക്ക് കടക്കാം എന്ന മട്ടിലുള്ള ഇന്റര്‍വെല്‍ പഞ്ച് സിദ്ദീഖ്-ലാല്‍ ടീമിന്റെ ജനപ്രിയ സിനിമകളുടെ സ്ഥിരഭാവമായിരുന്നു. പ്രേക്ഷകരെ രസിപ്പിക്കുക എന്നത് മാത്രം ലക്ഷ്യമാക്കി ഏത് ഗൗരവാന്തരീക്ഷത്തെയും തമാശകളിലേക്ക് ലയിപ്പിക്കുന്നുമുണ്ട്. മിമിക്രിയും, ദ്വയാര്‍ത്ഥഹാസ്യവും സ്റ്റേജ് സ്‌കിറ്റുകളും സിനിമയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടതോടെ ആസ്വാദകര്‍ക്ക് പ്രിയപ്പെട്ട ശുദ്ധഹാസ്യം ‘പഴയ’ സിനിമകളിലേക്ക് ചുരുങ്ങിയിരുന്നു. മലയാളിയുടെ ചിരിയിലെ ഗൃഹാതുരതയെ കണ്ടറിഞ്ഞ് ഉപയോഗപ്പെടുത്തുന്ന രീതിയില്‍ ഓടരുതമ്മാവാ ആളറിയാം,റാംജിറാവ് സ്പീക്കിംഗ് മാതൃകയില്‍ നിര്‍ദോഷ ഹാസ്യരംഗങ്ങള്‍ക്കാണ് രഞ്ജിത് ശങ്കര്‍ മുതിരുന്നത്. ഇവയില്‍ കുറേയെങ്കിലും വിജയം കണ്ടിട്ടുണ്ട്.



    പ്രേതം ചിത്രീകരണത്തിനിടെ
    പ്രേതം ചിത്രീകരണത്തിനിടെ




    ഘടനാപരമായി ഹ്യൂമര്‍ ട്രാക്കില്‍ നിന്ന് ഹൊററിലേക്കും അവിടെ പാതിദൂരമെത്തുമ്പോള്‍ ക്രൈം ഡ്രാമയിലേക്കും കുന്നുകയറുകയാണ് പ്രേതം. ഈ genre shitf നെ പൂര്‍ണമായും പേറാന്‍ കെല്‍പ്പുള്ള തിരക്കഥയല്ല പ്രേതത്തിന്റേത്. ഹ്യൂമറും ഹൊററും രസരകരമായി സമ്മേളിപ്പിച്ചെങ്കിലും രണ്ടാംപകുതിയ ക്രൈം ഡ്രാമയായി മാറുമ്പോള്‍ മുറുക്കവും വേഗവും കുറഞ്ഞുപോയിട്ടുണ്ട്. വിവിധ കഥാപാത്രങ്ങളിലൂടെയും അവരെ പ്രതിനിധീകരിച്ച അഭിനേതാക്കളുടെയും പാക്ക്ഡ് പെര്‍ഫോര്‍മന്‍സില്‍ നിന്ന് ഒറ്റനായകനിലേക്കുള്ള വഴിതിരിയല്‍ കൂടിയാണ് രണ്ടാംപകുതി. തീര്‍പ്പുകളും ഉത്തരങ്ങളും പരിഹാരങ്ങളും നായകനിലൂടെയെന്ന ഫോര്‍മാറ്റിനെ പ്രേതവും മറികടക്കുന്നില്ല.

    നടന്‍ എന്ന നിലയില്‍ മറ്റ് നായകന്‍മാരില്‍ നിന്ന് വ്യത്യസ്ഥമായി വൈവിധ്യതയോട് അഭിനിവേശം പുലര്‍ത്തുന്നയാളാണ് ജയസൂര്യ. മേക്ക് ഓവര്‍ എന്നത് രൂപത്തിലും വേഷവിധാനത്തിലും വരുത്തുന്ന മാറ്റമാകാതെ കഥാപാത്രങ്ങളില്‍ പുതുമ പരീക്ഷിച്ച് വിജയിക്കുന്നുണ്ട് ജയസൂര്യ. ജോണ്‍ ഡോണ്‍ബോസ്‌കോ എന്ന മെന്റലിസ്റ്റ് ജയസൂര്യ ഭാവസവിശേഷമാക്കിയ കഥാപാത്രമാണ്. പെരുമാറ്റത്തിലും ശരീരഭാഷയിലുമെല്ലാം മെന്റലിസ്റ്റായി മാറിയിട്ടുണ്ട് ഈ നടന്‍. മൂവര്‍ സംഘമായി എത്തിയ അജു വര്‍ഗ്ഗീസ്,ഷറഫുദ്ദീന്‍, ഗോവിന്ദ് പത്മസൂര്യ എന്നിവരുടെയും മികച്ച ടൈമിംഗും പ്രസരിപ്പുമുള്ള പ്രകടനമാണ്. അജു വര്‍ഗ്ഗീസിന്റെ കഥാപാത്രങ്ങള്‍ അയവില്ലാതെയും, ഭാവത്തിനൊത്ത് ശരീരഭാഷ രൂപപ്പെടാതെയും ചില വേളകളില്‍ നിരാശപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നടന്‍ എന്ന നിലയില്‍ അജു പരിമിതികളെ പരിഹരിച്ച് മുന്നേറുന്നതാണ് ആന്‍മരിയക്ക് പിന്നാലെ പ്രേതത്തിലും കാണാനാകുന്നത്. ആയാസരഹിതമായും ഹാസ്യരംഗങ്ങളിലെല്ലാം മികച്ച ടൈമിംഗോടെയും അജു ഡെന്നിയായി മാറി. പ്രേമത്തില്‍ മികച്ച ഓപ്പണിംഗ് കിട്ടിയെങ്കിലും പാവാടയില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഷറഫൂദ്ദീന്‍. മികച്ച വണ്‍ലൈനറുകള്‍ക്കൊപ്പം പ്രകടനം കൊണ്ട് രസിപ്പിക്കുന്നുണ്ട പ്രേതത്തില്‍ പ്രിയനായെത്തിയ ഷറഫൂദ്ദീന്‍. ഗോവിന്ദ് പത്മസൂര്യയുടെ ഷിബുവും സ്വാഭാവികാന്തരീക്ഷത്തിനൊപ്പം ചേര്‍ന്നുപോകുന്നു. മൂവര്‍ സംഘത്തിനുമിടയിലുള്ള കെമിസ്ട്രിയും സിനിമയില്‍ നന്നായി ഗുണം ചെയ്തിട്ടുണ്ട്. ഹരീഷ് പേരടിയുടെ അച്ചന്‍ കഥാപാത്രവും ധര്‍മ്മജന്റെ സംശയജീവിയും നന്നായിട്ടുണ്ട്.



    പ്രേതം പോസ്റ്റര്‍
    പ്രേതം പോസ്റ്റര്‍




    ക്ലീഷേ സാധ്യതകളെ ‘അതുതാനല്ലയോ ഇതെന്ന്’ കഥാപാത്രങ്ങളിലൂടെ ചോദ്യമുന്നയിപ്പിച്ച് രസിപ്പിക്കാനും രഞ്ജിത് ശങ്കര്‍ ശ്രമിച്ചിട്ടുണ്ട്. ഡോണ്‍ ബോസ്‌കോയുടെ വരവും അച്ചന്റെ വിവരണവും മണിച്ചിത്രത്താഴിലെ സണ്ണിക്കുട്ടനിലേക്ക് ബന്ധിപ്പിക്കുന്നുണ്ട്്. ഗംഗയുടെ ഭൂതകാലം തേടിയുള്ള സണ്ണിയുടെ യാത്രയെ അനുസ്മരിപ്പിക്കുന്ന യാത്രയെയും തമാശ ചോദ്യമാക്കി മാറ്റുന്നത് കാണാം. വിവിധ സന്ദര്‍ഭങ്ങളിലൂടെ വികസിച്ച ചിത്രം ചോദ്യോത്തര പരിഹാരമായി ഒറ്റമുറിയിലെ ക്ലൈമാക്‌സിലെത്തുമ്പോള്‍ ഇയാളെന്ത് ലാഗ്ഗ് ഉണ്ടാക്കലാണ് എന്ന് പ്രേക്ഷകന് മുമ്പേ ചോദിക്കുന്നത് പ്രിയനാണ്. സോഷ്യല്‍ മീഡിയയും ട്രോളുകളും സിനിമകളുടെ അവതരണ ഘടനയെയും തിരക്കഥയെയും സ്വാധീനിക്കുന്നുണ്ട് എന്ന് കൂടി വേണം കരുതാന്‍. സേതുരാമയ്യരെക്കുറിച്ചുള്ള പരാമര്‍ശവും ഗോസ്റ്റ് ഹൗസ് ഇന്നിലെ നെടുമുടി വേണുവും,അനൂപ് മേനോനെക്കുറിച്ചുള്ള ജയസൂര്യയുടെ പരാമര്‍ശവും ലോജിക്-ക്ലീഷേ സംശയങ്ങള്‍ക്ക് ഒരു മുഴം മുമ്പേ എറിയലാണ്. ടെലിവിഷന്‍ സ്‌ക്രീനിലെത്തുന്ന അമ്പരപ്പ് ഡിമോണ്ടി കോളനി എന്ന തമിഴ് സിനിമയില്‍ കണ്ടതാണ്.

    രഞ്ജിത് ശങ്കറിന്റെ മുന്‍സിനിമകളിലെല്ലാം മധ്യവര്‍ഗ്ഗ ബോധത്തിലൂന്നിയ സാമൂഹ്യപ്രതിബദ്ധതാ ആഹ്വാനങ്ങളുണ്ട്. പ്രേതം പകുതിയിലേറെയും വിട്ടൊഴിയുന്നത് അതിവൈകാരികതയില്‍ കുതിര്‍ന്ന ഈ പതിവുകളെയായിരുന്നു. എന്നാല്‍ കഥാന്ത്യത്തില്‍ സാമൂഹ്യപ്രസക്തമായ വിഷയത്തിലേക്ക് ചിത്രം വഴിതിരിയുകയാണ്. പെട്ടെന്നുള്ള വെട്ടിത്തിരിയല്‍ ആസ്വാദനത്തെയും ചെറുതല്ലാതെ ബാധിക്കുന്നുണ്ട്. സ്വകാര്യത കവര്‍ച്ച ചെയ്യപ്പെട്ട സ്ത്രീക്ക് മരണമാണ് ആശ്രയം എന്നത് പെണ്ണിന്റെ പവിത്ര ഉടലാണെന്ന സമൂഹനിര്‍മ്മിത ബോധത്തെ പിന്തുണയ്ക്കലാണ്. ഈ വാദത്തോട് പൂര്‍ണമായും വിയോജിപ്പ് അറിയിക്കുന്നു. ബലാല്‍സംഗം എന്നത് നിര്‍ദോഷമായ ഒരു തമാശാ പ്രയോഗമാകരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.

    സമര്‍ത്ഥമായ സാങ്കേതിക പരിചരണത്തോടെയാണ് രഞ്ജിത് ശങ്കര്‍ പ്രേതമൊരുക്കിയത്. അലര്‍ച്ചയും മുരള്‍ച്ചയും നിറച്ച് ഭീകരാന്തരീക്ഷമൊരുക്കാതെ സിനിമയ്ക്ക് നല്ല രീതിയില്‍ ഭാവപരിസരമൊരുക്കിയിരിക്കുന്നു ആനന്ദ് മധുസൂധനന്‍. ടൈംലൈനിലേക്ക് മുഴുവനായി പശ്ചാത്തലസംഗീതം നിറച്ചുവയ്ക്കാതെ നിശബ്ദതയും പശ്ചാത്തല അന്തരീക്ഷത്തിലെ ചെറുശബ്ദങ്ങളുമെല്ലാം കടന്നുവന്നതും സിനിമയുടെ കൃത്യമായ മൂഡ് സൃഷ്ടിക്കുന്നതിന് ഗുണപ്പെട്ടിട്ടുണ്ട്. ടൈറ്റിലിനൊപ്പം തീര്‍ന്നുപോകുന്ന പാട്ടല്ലാതെ വേറെ ഗാനങ്ങളുമില്ല. ഏത് നിമിഷവും ഭയപ്പെടുത്തുന്ന എന്തെങ്കിലും സംഭവിച്ചേക്കാം എന്ന രീതിയില്‍ പുറത്തുനിന്നുള്ള പ്രേതത്തിനൊപ്പമുള്ള ഇടപെടല്‍ അല്ല ക്യാമറയുടേത്. ഒഴുക്കുള്ള ആഖ്യാനത്തിന് മികച്ച പിന്തുണയേകുന്നതാണ് ഛായാഗ്രഹണം.

    പേടിപ്പെടുത്തുന്നതിന് പകരം പ്രേക്ഷകരെ ചിരിയിലേക്ക് ആവാഹിക്കുന്ന പ്രേതസിനിമയാണ് പ്രേതം. കൃത്യമായ വാണിജ്യചേരുവകളുടെ വിന്യാസവും നിര്‍ദോഷഹാസ്യവുമാണ് ചിരിപ്പിക്കുന്ന പ്രേതത്തെ സൃഷ്ടിച്ചെടുത്തത്. യുക്തിയെ കയ്യൊഴിഞ്ഞുള്ള ചിരിക്കുള്ള വകയേകും പ്രേതം.
     

Share This Page