ഇടതുപക്ഷത്തിന്റെ സ്ത്രീപക്ഷ ബദല്‍ അവതരിപ്പിക്കും-കോടിയേരി കൊച്ചി: സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിന് സംഘടിപ്പിക്കുന്ന വനിത പാര്‍ലമെന്റ് ഇടതുപക്ഷത്തിന്റെ സ്ത്രീപക്ഷ ബദല്‍ അവതരിപ്പിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വനിത പാര്‍ലമെന്റ് സംഘാടക സമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവരി ആറിനാണ് സമ്മേളനം. പ്രൊഫ. എം.കെ. സാനു, കെ.എന്‍. രവീന്ദ്രനാഥ്, സി. എം. ദിനേശ്മണി, പി. രാജീവ്, എസ്. ശര്‍മ എംഎല്‍എ, കെ.കെ. ശൈലജ, ടി.എന്‍. സീമ എംപി എന്നിവരാണ് രക്ഷാധികാരികള്‍. സിനിമാ താരം കെപിഎസി ലളിതയാണ് ചെയര്‍പേഴ്‌സണ്‍. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.സി. ജോസഫൈന്‍ ജനറല്‍ കണ്‍വീനറാണ്. ഡോ. സുലേഖ, ഡോ. പൂര്‍ണിമ നാരായണന്‍, പ്രൊഫ. മോനമ്മ കോക്കാട്, സതി കൃഷ്ണന്‍, എം.എ. ഗ്രേസി, കെ.കെ. നീനു, കെ. തുളസി, പി.എസ്. ഷൈല, സോണി കോമത്ത് (വൈസ് ചെയ.), ഹെന്നി ബേബി, അജി സി. പണിക്കര്‍, ടി.എസ്. ഷൈന്‍, ടി. വി. അനിത, മിനി എല്‍ദോ, ലത തങ്കപ്പന്‍, ഇ.പി. സെബാസ്റ്റ്യന്‍, വി.കെ. പ്രസാദ് (കണ്‍.) എന്‍.സി. മോഹനന്‍ (ട്രഷ) എന്നിവരും സംഘാടക സമിതി ഭാരവാഹികളാണ്. യോഗത്തില്‍ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം എം.സി. ജോസഫൈന്‍ അധ്യക്ഷയായി. സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ്, സംസ്ഥാന കമ്മിറ്റി സ്ഥിരം ക്ഷണിതാക്കളായ എം.എം. ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.എം. ദിനേശ്മണി, സി.എന്‍. മോഹനന്‍, എസ്. ശര്‍മ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ. ശൈലജ, പ്രസിഡന്റ് ടി.എന്‍. സീമ എംപി, ജില്ലാ പ്രസിഡന്റ് സോണി കോമത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സിനിമാ താരം കെപിഎസി ലളിത മുഖ്യാതിഥിയായി.
രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കായി ഡിവൈഎഫ്‌ഐയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ തിരുവനന്തപുരം: രക്തദാതാക്കളെ തേടി വിഷമിക്കുന്നവര്‍ക്ക് ആശ്വാസവുമായി ഡിവൈഎഫ്‌ഐ. രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുളളവര്‍ക്കായി ഡിവൈഎഫ്‌ഐ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിക്കുന്നു. രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായ ആര്‍ക്കും മൊബൈല്‍ ആപ്ലിക്കേഷനില്‍ പേരും ഫോണ്‍ നമ്പരും രജിസ്റ്റര്‍ ചെയ്യാം. റോഡപകടങ്ങള്‍ ഉള്‍പ്പടെയുളള അടിയന്തിര സാഹചര്യങ്ങളില്‍ രക്തദാതാക്കളെ തേടി വിഷമിക്കുന്നവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിവൈഎഫ്‌ഐ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിക്കുന്നത്. മാനുഷം എന്ന പേരിലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍. രോഗിക്ക് ആവശ്യമായ രക്തഗ്രൂപ്പും സ്ഥലവും രേഖപ്പെടുത്തിയാല്‍ ആശുപത്രിയില്‍ നിന്ന് നിശ്ചിത ദൂരപരിധിയിലുള്ള രക്തദാതാക്കളെ ഓണ്‍ലൈനായും ഓഫ്‌ലൈനായും അറിയാന്‍ മാനുഷം എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കഴിയും. രക്തം ആവശ്യമായി വരുന്ന ഘട്ടത്തില്‍ ആശുപത്രികള്‍ക്കും മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ബന്ധപ്പെടാം. അടുത്ത ഘട്ടമായി മറ്റ് ജില്ലകളിലേക്ക് കൂടി ആപ്ലിക്കേഷനിലെ അംഗങ്ങളുടെ ശൃംഖല വ്യാപിപ്പിക്കും. ഈ മാസം 15ന് വിജെടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കും. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് മൊബൈല്‍ ആപ്ലിക്കേഷന് രൂപം നല്‍കിയത്
madathil raghuvinum bineesh kodiyerikum lavlin muthalalikum madanikum mathrame ivde jai vilikan padollu le.......
lavlin lavlin ennu paryanundalloo. ennitu enthayi lavlin . evide anathu. baranam okke nighldel alle thelyikku