1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☸☸☸ ഊഴം ☸☸☸ ONAM RUNNERUP ⌘ ⌬ Solid SuperHit ⌬ Crosses 16 cr GROSS - 8k Shows - 50 Days

Discussion in 'MTownHub' started by Idivettu Shamsu, Dec 6, 2015.

  1. solomon joseph

    solomon joseph Established

    Joined:
    Dec 4, 2015
    Messages:
    674
    Likes Received:
    536
    Liked:
    562
    Trophy Points:
    48
    Location:
    Bangalore
    Mayavi 369 likes this.
  2. solomon joseph

    solomon joseph Established

    Joined:
    Dec 4, 2015
    Messages:
    674
    Likes Received:
    536
    Liked:
    562
    Trophy Points:
    48
    Location:
    Bangalore
  3. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
    Jomon Thiru
    13 mins ·
    Facebook Groups for Android


    ഊഴം » A RETROSPECT

    ✦ ഓരോ മലയാളിയും ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന സംവിധായകൻ എന്ന പദവിയിലേക്ക്‌, ജീത്തു ജോസഫ്‌ ഉയർന്നത്‌, കേവലം ആറു ചിത്രങ്ങളിലൂടെയാണ്‌. അവതരണത്തിലെ പെർഫെക്ഷൻ തന്നെയാണ്‌ അതിനു കാരണം. ഓരോ ചിത്രങ്ങൾ കഴിയും തോറും, പക്വതയോടുകൂടിയ തിരഞ്ഞെടുപ്പുകൾ കൊണ്ട്‌, ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുന്ന യുവതാരം പൃഥ്വിരാജിനൊപ്പം, മൂന്നുവർഷങ്ങക്കുശേഷം, വീണ്ടും കൈകോർക്കുകയാണ്‌ ജീത്തു ജോസഫ്‌.

    ■It's just a matter of time' എന്ന ടാഗ്‌ ലൈനും, ചിത്രത്തിന്റെ പോസ്റ്ററുകളിൽ, 'ഊഴം' എന്നെഴുതിയിരിക്കുന്നതിനു ചുറ്റുമുള്ള ചിലന്തിവലയും നിങ്ങൾ ശ്രദ്ധിച്ചിരിക്കും. ത്രില്ലർ സിനിമകൾക്ക്‌ പുതുതായി ഒരു മാനം കൊണ്ടുവന്ന ജീത്തു ജോസഫ്‌, പ്രേക്ഷകരുടെ ചിന്തകൾക്കുമപ്പുറമുള്ള മറ്റെന്തോ, നമുക്കായി കരുതിവച്ചിട്ടുണ്ടെന്നുള്ളത്‌ ഇതിലൂടെ വ്യക്തമാണ്‌.

    »SYNOPSIS
    ■140മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം, ഹെൽത്ത്‌ ഇൻസ്പെക്ടറായ കൃഷ്ണമൂർത്തിയുടെയും കുടുംബത്തിന്റെയും കഥയാണ്‌. അമേരിക്കയിൽ ജോലി ചെയ്യുന്ന മൂത്തമകൻ സൂര്യ, രണ്ടു വർഷത്തിനുശേഷം നാട്ടിലെത്തി കുടുംബവുമൊത്ത്‌ സമയം ചിലവഴിച്ചശേഷം തിരികെ പോവുന്നു. എന്നാൽ അപ്രതീക്ഷിതമായ ഒന്ന് ആ കുടുംബത്തിൽ സംഭവിക്കുന്നു.

    CAST & PERFORMANCES
    ■സൂര്യ കൃഷ്ണമൂർത്തി എന്ന കേന്ദ്രകഥാപാത്രത്തെ പൃഥ്വിരാജ്‌ അവതരിപ്പിച്ചു. മുൻപ്‌, ഡോ. രവി തരകനായും, ആന്റണി മോസസ്‌ ആയും, സാം അലക്സായും നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള പൃഥ്വിരാജ്‌, വീണ്ടും ഊർജ്ജസ്വലമായ പ്രകടനങ്ങളിലൂടെ, ശരിക്കും പ്രേക്ഷകനെ അമ്പരപ്പിച്ചുകളഞ്ഞു എന്നുതന്നെ പറയാം. രണ്ടു ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെട്ട പൃഥ്വിരാജ്‌, ആത്മനിയന്ത്രണം പ്രകടമാക്കേണ്ടതായ സന്ദർഭങ്ങൾ ഉൾപ്പെട്ട രംഗങ്ങളിലും, സെന്റിമെൻസ്‌ രംഗങ്ങളിലും സ്വാഭാവിക പ്രകടനങ്ങൾ കാഴ്ചവച്ചു.

    ■സൂര്യയുടെ പിതാവ്‌ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ബാലചന്ദ്രമേനോൻ. തൊഴിലിനോട്‌ അർപ്പണബോധമുള്ള ഹെൽത്ത്‌ ഇൻസ്പെക്ടറായും, കുടുംബത്തോട്‌ അതിയായ സ്നേഹമുള്ള പിതാവായും, ഏൽപ്പിക്കപ്പെട്ട വേഷം വളരെ നന്നായി അദ്ദേഹം അവതരിപ്പിച്ചു. സുബ്ബലക്ഷ്മി എന്ന അമ്മവേഷം അവതരിപ്പിക്കുന്നത്‌ സീത.

    ■സു.സു.സുധി വാത്മീകം, KQ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ആൻസൺ പോൾ, എഡ്വേർഡ്‌ വിൽഫ്രഡ്‌ എന്ന, പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. കൃഷ്ണമൂർത്തിയുടെ വളർത്തുമകനായ അജു (അജ്മൽ മുഹമ്മദ്‌) എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ നീരജ്‌ മാധവ്‌. ദൃശ്യത്തിലൂടെ പ്രേക്ഷകശ്രദ്ധനേടുകയും, ശേഷം ചെറിയ ചെറിയ റോളുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്ത നീരജ്‌ മാധവിന്റെ മികച്ച പ്രകടനം എന്ന് ഈ കഥാപാത്രത്തെ വിലയിരുത്താം.

    ■'അയാൾ ഞാനല്ല' എന്ന ഫഹദ്‌ ഫാസിൽ ചിത്രത്തിൽ നായികയായി അഭിനയിച്ച ദിവ്യ പിള്ള എന്ന ഗായത്രി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇര്‍ഷാദ്, കിഷോര്‍ സത്യ, ടോണി ലൂക്ക്‌, പശുപതി, ജയപ്രകാശ്, രസ്‌ന പവിത്രന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    CINEMATOGRAPHY
    ■ഉത്തമവില്ലൻ, വിശ്വരൂപം തുടങ്ങിയ ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ച ഷാംദത്ത്‌ സൈനുദ്ദീനാണ്‌. ഊഴത്തിന്റെ ഛായാഗ്രഹണനിർവ്വാഹകൻ. ടീസറിലും ട്രൈലറിലും ഉൾപ്പെടുത്തിയ രംഗങ്ങളിൽത്തന്നെ ക്യാമറാമികവ്‌ വ്യക്തമായിരുന്നു. വളരെ നന്നായിത്തന്നെ അദ്ദേഹം തന്റെ ജോലി നിർവ്വഹിച്ചു.

    [​IMG][​IMG]MUSIC & ORIGINAL SCORES
    ■ജീത്തു ജോസഫിനൊപ്പം, ദൃശ്യം, ലൈഫ്‌ ഓഫ്‌ ജോസൂട്ടി, മെമ്മറീസ്‌ എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിരുന്ന സംഗീതസംവിധായകനായ അനിൽ ജോൺസനാണ്‌ 'ഊഴ'ത്തിന്‌ ഈണം നൽകുന്നത്‌. സന്തോഷ്‌ വർമ്മയുടെ വരികളിലുള്ള, 'തിരികെ വരുമോ' എന്നുതുടങ്ങുന്ന ഗാനം പശ്ചാത്തലത്തോട്‌ ചേർന്നുനിന്നു. ടീസറിന്റെ ഏറ്റവും ആകർഷണീയത പശ്ചാത്തലസംഗീതമായിരുന്നു. ചിത്രത്തിന്റെ കാര്യവും മറിച്ചല്ല. മുൻചിത്രങ്ങളിലേതുപോലെതന്നെ, സന്ദർഭോചിതമായ വിധത്തിൽ അനിൽ ജോൺസൺ പശ്ചാത്തലസംഗീതമൊരുക്കി. ചിത്രത്തിന്റെ ത്രില്ലർ മൂഡ്‌ നിലനിറുത്തുന്നതിൽ അതൊരു വലിയ പങ്കുവഹിച്ചു.

    »OVERALL VIEW
    ■ചിത്രത്തോടുള്ള നമ്മുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തും വിധമുള്ള ഒരു ആക്ഷൻ ഡ്രാമ ത്രില്ലർ. കഥയിൽ സസ്പെൻസ്‌ ഇല്ലെന്നുതന്നെ പറയാം. എന്നാൽ വ്യത്യസ്തമായ സംഭവങ്ങളെ കോർത്തിണക്കിയ മികച്ച തിരക്കഥയും, പൂർണ്ണതയുള്ള സംവിധാനവും ചിത്രത്തെ ഒരു നല്ല അനുഭവമാക്കിമാറ്റി.

    ■നായകൻ ഉൾപ്പെട്ട സംഘട്ടനരംഗങ്ങളിൽ നിന്നും ആരംഭിച്ച ചിത്രം, ഒപ്പം തന്നെ കുടുംബപശ്ചാത്തലവും കൂട്ടിച്ചേർത്തുകൊണ്ട്‌ രസാവഹമായി ആരംഭിച്ചു. അരമണിക്കൂറിനകത്ത്‌ ചിത്രം മറ്റൊരു തലത്തിലേക്ക്‌ വഴിമാറുന്നു. ഒരു നിമിഷം പോലും ചിന്തിക്കുവാനിടതരാതെ നീങ്ങിയ ആദ്യപകുതിക്കൊടുവിലെ സംഭാഷണരംഗങ്ങൾ വീര്യം പകരും വിധമായിരുന്നു. എന്നാൽ രണ്ടാം പകുതി, ആദ്യപകുതിയോളം മികവു പുലർത്തിയില്ല. ക്ലൈമാക്സ്‌ കഥയ്ക്കനുയോജ്യമായിരുന്നെങ്കിലും, ചില ചോദ്യങ്ങൾ നമ്മിൽ അവശേഷിപ്പിക്കുകയുണ്ടായി.

    ■ആക്ഷൻ ചിത്രമാണെങ്കിലും, സൗഹൃദം, കുടുംബബന്ധങ്ങൾ ഇവയ്ക്കെല്ലാം ചിത്രം പ്രാധാന്യം നൽകിയിട്ടുണ്ട്‌. തമിഴ്‌ കലർന്ന മലയാളമാണ്‌ കഥാപാത്രങ്ങളെല്ലാം സംസാരഭാഷയായി ഉപയോഗിച്ചിരിക്കുന്നത്‌. മൾട്ടിനാഷണൽ കമ്പനികളേക്കുറിച്ചുള്ള അജുവിന്റെ കാഴ്ചപ്പാടുകൾ സ്വാഗതാർഹമാണ്‌.

    ■സസ്പെൻസ്‌ അല്ല ചിത്രത്തെ മുന്നോട്ട്‌ നയിക്കുന്നതെന്ന് സംവിധായകൻ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്‌. എന്നാൽ പ്രേക്ഷകന്‌ ഉദ്വേഗം പകർന്നു തരുന്ന ചില രംഗങ്ങൾ ചിത്രത്തിലടങ്ങിയിട്ടുണ്ട്‌. ചിത്രത്തിൽ കാണിച്ചിരിക്കുന്ന ബ്ലാസ്റ്റുകൾ കൃത്രിമത്വം നിറഞ്ഞതായിരുന്നു. വിജയത്തിലേക്കുള്ള നായകന്റെ വേഗതയും, നായകനുമുന്നിൽ ദുർബ്ബലരാവുന്ന വില്ലന്മാരും, ചിത്രത്തിന്‌ ശാപമായിട്ടുണ്ട്‌.

    ■ഇന്നത്തെ നിയമവ്യവസ്ഥയുടെ പൊള്ളത്തരങ്ങളേയും, പണപരമായ സ്വാധീനങ്ങളേയും ചിത്രത്തിൽ വിമർശനാത്മകമയി പ്രതിപാദിച്ചിട്ടുണ്ട്‌. ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ അതിക്രൂരമായ ചില നയങ്ങളേയും മാർക്കറ്റിംഗ്‌ തന്ത്രങ്ങളേയും തുറന്നുകാണിച്ചതിനൊപ്പം, അതിനിരയാവുന്നവരേക്കുറിച്ചും ചിത്രം ഒരാകമാനവീക്ഷണം തരുന്നുണ്ട്‌.

    ■ആഖ്യാനത്തിലെ വ്യത്യസ്തതയും, പക്വതയും, ചിത്രത്തെ ഒരു മലയാളചിത്രത്തിനുമപ്പുറമുള്ള വേറിട്ട സിനിമാനുഭവമാക്കിമാറ്റുന്നു. എനിക്ക്‌ ചിത്രത്തിലൂടെ ലഭിച്ച സംതൃപ്തിയുടെ അടിസ്ഥാനത്തിൽ അഞ്ചിൽ മൂന്നേകാൽ മാർക്കാണ്‌ ഊഴത്തിനു ഞാൻ നൽകുന്നത്‌. വളരെ വ്യത്യസ്തമായ, ആക്ഷൻ മൂഡിലുള്ള ഒരു പ്രതികാര കഥ ആസ്വദിക്കുവാനായി, നിങ്ങൾക്കും ടിക്കറ്റെടുക്കാവുന്നതാണ്‌.

    *click here: goo.gl/gNoQ4O _JOMON THIRU:_*

    ➟വാൽക്കഷണം:
    ■'Revenge has many faces"-ചിത്രത്തിന്റെ ടീസറിൽ ഇങ്ങനെ ഒരു തലവാചകം കാണാം. ഇതൊരു വ്യത്യസ്തതരം പ്രതികാരകഥയാണ്‌. ഇത്‌ മനസ്സിൽപ്പിടിച്ചുകൊണ്ടുവേണം ചിത്രത്തെ സമീപിക്കാൻ. മുൻപ്‌ കണ്ടതോ, പ്രതീക്ഷിച്ചതോ ആയവയിൽ നിന്നും വ്യത്യസ്തമായ ഒരു ചിത്രം. ആ വിധത്തിൽ നോക്കിയാൽ, ഒരു മലയാള ചിത്രം എന്നതിനേക്കാളുപരിയായ സംതൃപ്തി പ്രേക്ഷകനു നൽകിത്തരാൻ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്‌.

    *read also at:* https://jomonthiru.wordpress.com
    *follow:* https://m.facebook.com/jomonthiru
    https://www.dailyhunt.in

    [​IMG]
     
    solomon joseph and Mayavi 369 like this.
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    solomon joseph and Mayavi 369 like this.
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    ഊഴം - ത്തെ കുറിച്ച് 10 വരികൾ.
    വീണ്ടുമൊരു ജീത്തു ജോസഫ് ത്രില്ലർ അതും ഈ തവണ പൃഥ്വിരാജ് മുഖ്യ വേഷത്തിൽ.
    മുഖമൂടി സസ്പെൻസുകൾ മാറ്റി വെച്ച് സംവിധായകൻ ഒരുക്കിയിരിക്കുന്നത് മുഴുനീള നായകന്റെ ഓപ്പൺ അറ്റാക്ക് സ്വഭാവത്തിലുള്ള പ്രതികാര കഥയുള്ള ചിത്രമാണ്.
    പൃഥ്വിരാജ്, നീരജ് മാധവ്, ദിവ്യ പിള്ള എന്നിവർക്ക് ഒപ്പം ബാലചന്ദ്ര മേനോൻ, രസ്ന, ഇർഷാദ്, സീത, കിഷോർ സത്യ എന്നിവർ ചിത്രത്തിന്റെ നല്ല ഭാഗങ്ങളാക്കുന്നു.
    ജയപ്രകാശ്, പശുപതി, അന്സൻ പോൾ എന്നിവർ അടങ്ങുന്ന നെഗറ്റീവ് കഥാപാത്രങ്ങൾ പ്രകടനങ്ങൾ മികച്ച് നിന്നു പക്ഷേ കഥയിൽ മിക്കപ്പോഴും നായകന്റെ ബ്രില്ലിൻസിന്* മുന്നിൽ പകച്ചു നില്കാനായിരുന്നു അവരുടെ വിധി.
    ത്രില്ലിംഗ് മൂടിന് അനുസരിച്ചുള്ള പശ്ചാത്തല സംഗീതം, മികച്ച ദൃശ്യാനുഭവം എല്ലാം ഈ ചിത്രത്തിന് മുതൽ കൂട്ട്.
    ഈ സിനിമയുടെ എഡിറ്റിംഗിനെ എത്ര പ്രശംസിച്ചാലും മതി വരില്ല, പ്രത്യേകിച്ചും പ്രെസെന്റിൽ നിന്നും പാസ്റ്റിലേക്കും തിരിച്ചുമുള്ള കഥ പറച്ചിലിന്റെ ട്രാൻസിഷൻസ് എല്ലാം വളരെ വ്യക്തം.
    നായകന്റെ ഉദ്ദേശവും,കഥയുമെല്ലാം ചെറിയ സസ്പെൻസിൽ ചാലിച്ച് പറഞ്ഞ് പോകുന്ന ആദ്യ പകുതി.
    ചിത്രത്തിന്റെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ കാര്യങ്ങൾ ഏറെ കുറെ വ്യക്തമാണ് പിന്നീട് ചിത്രം സസ്പെൻസ് വേഷം വെടിഞ്ഞ് പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ കൊണ്ട് നിർത്തുന്നു അവസാന നിമിഷം വരെയും.
    ചില അനാവശ്യ സീനുകൾ ഒഴിച്ച് നിർത്തുകയും, ക്ലൈമാക്സിലെ ചില ഉത്തരങ്ങളും നൽകിയാൽ (ചിലപ്പോൾ സംവിധായകൻ നമ്മേ കൊണ്ട് ആദ്യം മുതലേ ചിന്തിപ്പിക്കാൻ ഇട്ട് തന്ന ട്വിസ്റ്റായിരിക്കാം അത്, ജീത്തു ജോസഫ് ബ്രില്ലിൻസ്) പെർഫെക്റ്റ് റീവെന്ജ് ഡ്രാമ സിനിമ എന്ന പട്ടം ചാർത്തി കിട്ടുമായിരുന്നു.
    ജീത്തു ജോസഫ് ത്രില്ലിംഗ് സ്വാഭാവമുള്ള സിനിമ വീണ്ടും തിരിച്ചു വന്നിരിക്കുകയാണ് ഒരു ചെറിയ ഇടവേളക്ക് ശേഷം, ഈ ഓണത്തിന് എല്ലാവരും ഒന്നിച്ച് തിയേറ്ററിൽ പോയി തന്നെ കാണുവുന്ന നല്ലോരു ചിത്രം തന്നെയാണ് 'ഊഴം'.
     
    solomon joseph and Mayavi 369 like this.
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Ithuvare kuzhapamilla... Trailer n jithu paranja pole thanne ....

    Revenginulla karyangal... Revenginulla build up... Intervel scene kollam.. ...:chickdance::chickdance:
    Good 1st half not great.... !!!:cooking:

    Intervel scene rajuetan english dlg und :smoking::urock:

    Its juz matr of time.........:banana::banana:
     
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Ambo fujjik ishtamayalle :clap:
     
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Abhıraj
    13 mins ·
    [​IMG]
    #Oozham - Jeethu joseph..who is mastered in making thriller movies is back again with an absolute stunner!! Engaging, gripping and thrilling..but is completely different from Memories and Drishyam.. A revenge story which is all about HOW he'll do it..! Grab your tickets if you want to see something different from usual flicks.. Loved it.. Rating : 3.75/5
     
    solomon joseph likes this.
  9. solomon joseph

    solomon joseph Established

    Joined:
    Dec 4, 2015
    Messages:
    674
    Likes Received:
    536
    Liked:
    562
    Trophy Points:
    48
    Location:
    Bangalore
    Adipoli adipoli...:dance1:
     
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    solomon joseph likes this.

Share This Page