1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ●๋• OPPAM ●๋•Mohanlal- Priyadarshan ●๋•4th Biggest Grosser●๋• Great Reports in Telugu

Discussion in 'MTownHub' started by TWIST, Dec 15, 2015.

?

How much collection OPPAM will take from KBO in 11 days?

Poll closed Sep 14, 2016.
  1. <10 Cr

    0 vote(s)
    0.0%
  2. 10-12 Cr

    5.3%
  3. 12-15 Cr

    21.1%
  4. >15 Cr

    73.7%
  1. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
    ini ee vandi nirthane ponilla
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Calict Ella Show'yum 70% Range Vannattundalle.. :clap: :clap: @Mayavi 369 Sec Show Koodan Chance Und.. :Band:
     
  3. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
    250 pages
     
  4. ACME

    ACME Mega Star

    Joined:
    Dec 4, 2015
    Messages:
    5,196
    Likes Received:
    1,534
    Liked:
    799
    Trophy Points:
    113
    Location:
    Bangalore / Thrissur
    Maneesh Narayanan 3/5
     
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Chand V Cinemas Amballur | Sec Show ~ House Full
     
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Movie Rating
    3/5
    വിനോദ മൂല്യമുള്ള സിനിമകളൊരുക്കിയ ചലച്ചിത്രകാരന്‍മാരില്‍ മലയാളത്തില്‍ ഒന്നാംനിരയിലുള്ള പേരാണ് പ്രിയദര്‍ശന്‍. സാന്ദര്‍ഭിക ഹാസ്യങ്ങളാല്‍ സമൃദ്ധമായ ആദ്യകാല സിനിമകളില്‍ നിന്ന് രസപ്പൊരുത്തവും, ദൃശ്യചാരുതയുമുള്ള ലക്ഷണമൊത്ത എന്റര്‍ടെയിനറുകളിലേക്കാണ് പിന്നീട് പ്രിയന്‍ ചുവടുമാറ്റിയത്. സിനിമയുടെ സമഗ്രതയിലുള്ള സവിശേഷമായ കയ്യൊതുക്കത്തിനൊപ്പം, ഗംഭീര അഭിനേതാക്കളുടെ സാന്നിധ്യവും പ്രിയനെ ജനപ്രിയതയുടെ സൂത്രവാക്യമറിയുന്ന സംവിധായനാക്കി. മോഹന്‍ലാല്‍ എന്ന നടന്‍ പ്രിയന്‍ സിനിമകളുടെ വിജയത്തില്‍ അനിവാര്യതയും അവിഭാജ്യതയുമായിരുന്നു. ഓരോ വരവിലും മികവറിയിച്ച പ്രിയന്‍-മോഹന്‍ലാല്‍ കോമ്പോ നിരാശകളുടെ ആവര്‍ത്തനമായത് കാക്കക്കുയില്‍ മുതലാണ്. മരുഭൂമിക്കഥയും ഗീതാഞ്ജലിയുമെല്ലാം പഴകിപ്പല്ലുതേഞ്ഞ കഥകളുടെ വീര്യം ചോര്‍ന്ന പതിപ്പുകളുമായി. ഒപ്പം പുതിയ കാലത്തിനും ആസ്വാദ
    കരുടെ അഭിരുചിമാറ്റത്തിനുമൊപ്പമുള്ള യാത്രയെന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്. ‘’കഴിഞ്ഞ കുറേ സിനിമകള്‍ വേണ്ട പോലെ സ്വീകരിക്കപ്പെട്ടില്ല. ഞാന്‍ മുമ്പ് ചെയ്ത സിനിമകളെ മറ്റൊരു തരത്തില്‍ ആവര്‍ത്തിച്ചതായിരുന്നു കാരണം. അവരവരെ തന്നെ ആവര്‍ത്തിക്കുന്നിടത്താണ് പ്രശ്‌നം’’. ഈ ആവര്‍ത്തനപ്പട്ടികയുടെ മടുപ്പും മുഷിപ്പും പ്രേക്ഷകന് നേരത്തെ ബോധ്യപ്പെട്ടതാണ്, വൈകിയറിഞ്ഞത് സംവിധായകനാണെന്ന് മാത്രം. ജനപ്രിയതയുടെ മര്‍മ്മമറിഞ്ഞ ചലച്ചിത്രകാരനായ പ്രിയദര്‍ശന്റെ മെച്ചപ്പെട്ട തിരിച്ചുവരാണ് ഒപ്പം. പ്രിയന്‍ സിനിമകളെന്ന് കേള്‍ക്കുമ്പോള്‍ ഒപ്പം മോഹന്‍ലാല്‍ എന്ന് ചേര്‍ക്കുന്ന രസതന്ത്രത്തിന്റെ സൂത്രവാക്യം ഒപ്പത്തില്‍ വിജയം കാണുന്നുണ്ട്. തട്ടിക്കൂട്ട് സിനിമകളില്‍ പരിക്ഷീണഭാവത്തില്‍, വെറുതെ നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് ദൃശ്യത്തിന് ശേഷം കണ്ടിരുന്നത്. മോഹന്‍ലാലിന്റെ അഭിനയത്തിലെ അയത്‌നലാളിത്യമൊക്കെ ഇനി കാണണമെങ്കില്‍ തെലുങ്ക് പടത്തിന് ടിക്കറ്റെടുക്കേണ്ടി വരുമെന്ന് തോന്നലിലേക്ക് വിസ്മയവും ജനതാ ഗാരേജും എത്തിച്ചിരുന്നു. ഇവിടെയും തിരുത്താകുന്നുണ്ട് ജയരാമന്‍. ഭാവവിനിമയത്തിലെ അനായാസവഴക്കത്താല്‍ മോഹന്‍ലാല്‍ എന്ന നടന്‍ ഉള്ളുതൊടുന്ന ചിത്രവുമാണ് ഒപ്പം.

    [​IMG]
    ഒപ്പം പാട്ടില്‍ നിന്ന്

    മുഖംമൂടി മാറ്റുമ്പോള്‍ സസ്‌പെന്‍സും ക്ലൈമാക്‌സും അവസാനിക്കുന്ന ത്രില്ലറല്ല ഒപ്പം എന്ന സംവിധായകന്റെ വാദം ശരിയാണ്. ക്ലൈമാക്‌സില്‍ അതുവരെ പിടിതരാത്ത ഒരാളിലേക്ക് വിരലും വിലങ്ങുമുയരുന്ന ത്രില്ലറുകള്‍ക്ക് ഇക്കാലത്ത് വലിയ സാധ്യതയുമില്ല. ഒപ്പം കുറ്റാന്വേഷണ യാത്ര തുടങ്ങുന്നത് മുന്നില്‍ നിന്ന് വെല്ലുവിളിക്കുന്ന കുറ്റവാളിക്കൊപ്പമാണ്. ശാരീരികമായി തനിക്കുള്ള വലിയ പരിമിതിയെ അതിജീവിച്ച് നായകന്‍ പരമ്പര കൊലയാളിയെ കീഴ്‌പ്പെടുത്തതാണ് സിനിമയുടെ ഉള്ളടക്കം. ഭാഗികമായി ത്രില്ലര്‍ അന്തരീക്ഷം സൃഷ്ടിച്ച് കൃത്യമായ ചേരുവാ വിന്യാസത്തിനൊപ്പമാണ് അവതരണം. ഹിച്ച്‌കോക്കിയന്‍ ആഖ്യാനമാതൃക അവലംബിച്ച ചിത്രമെന്നാണ് പ്രിയദര്‍ശന്‍ പറയുന്നതെങ്കിലും ഒപ്പം അത്തരത്തിലൊരു അനുഭവപരിസരമൊന്നും ഒപ്പം സൃഷ്ടിക്കുന്നില്ല. തന്നേക്കാള്‍ പ്രബലനായ എതിരാളിയെ വകവരുത്തുന്നതിലൂടെ സത്യവും നീതിയും പരിരക്ഷിക്കുന്ന ദുര്‍ബലനായ നായകന്‍ എന്ന ഫോര്‍മുലയുടെ വകഭേദമാണ് ഒപ്പം. കാഴ്ച നഷ്ടമായ വേളയില്‍ യോദ്ധയില്‍ തൈപ്പറമ്പില്‍ അശോകനും, ഒറ്റക്കൈയുടെ ബലത്തില്‍ ദേവാസുരത്തില്‍ മംഗലശേരി നീലകണ്ഠനും എതിരാളിയെ തകര്‍ക്കുമ്പോഴുള്ള കയ്യടിയും സ്വീകാര്യതയുമാണ് ഒപ്പത്തിന്റെയും വീര്യം. ആള്‍മാറാട്ടം-കൂട്ടയോട്ടം കോമഡികളുടെ ചളിപ്പുകളിലേക്കും ആവര്‍ത്തനഹാസ്യത്തിലേക്കും കുതിര്‍ക്കാതെ കഥ പറഞ്ഞുവെന്നതും ഈ സിനിമയുടെ മേന്മയാണ്.

    [​IMG]
    ഒപ്പം പോസ്റ്റര്‍
    എന്താണ് മോഹന്‍ലാല്‍-പ്രിയന്‍ സിനിമകളുടെ വിജയരഹസ്യമെന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. സാധാരണക്കാരനോ ഇടത്തരക്കാരനോ ആയ ഒരാളുടെ ധര്‍മ്മസങ്കടങ്ങളെ നര്‍മ്മത്തില്‍ കുതിര്‍ത്ത് അവതരിപ്പിച്ചതാണ് ഞങ്ങളുടെ മിക്ക സിനിമകളുമെന്ന്. ഒപ്പത്തിലെ നായകന്‍ ജയരാമനും സാധാരണക്കാരനാണ്. ജന്മനാ കാഴ്ചശക്തിയില്ലാത്ത ജയരാമന്റെ ഉപജീവനം നഗരത്തിലെ ഫഌറ്റിലെ ജോലിയാണ്. ലിഫ്റ്റ് ഓപ്പറേറ്റര്‍ ജോലിയില്‍ നിന്നുളള ശമ്പളവും, സ്വന്തമായുള്ള കടമുറിയുടെ വാടകയും ഗ്രാമത്തിലുള്ള കുടുംബത്തിന് വേണ്ടിയാണ് അയാള്‍ നീക്കിവയ്ക്കുന്നത്. പ്രിയപ്പെട്ട ഒരാള്‍ കൊല ചെയ്യപ്പെടുകയും അതിന്റെ ഉത്തരവാദിത്വം തനിക്ക് നേരെ നീളുകയും ചെയ്യുന്ന വേളയില്‍ അപരാധിയെ കണ്ടെത്താനും നിരപരാധിത്വം തെളിയിക്കാനുമായി ജയരാമന്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമ. പൊതുവേ കളര്‍ഫുള്ളായ സിനിമകളാണ് പ്രിയദര്‍ശന്റെ ചിത്രങ്ങളെങ്കില്‍ ഒപ്പം ഒരേ സിനിമയും കഥാഗതിക്കനുസരിച്ച് നിറപ്പകിട്ടുകളുടേയും നിഴല്‍പ്പകര്‍ച്ചകളുടേതുമാകുന്നു. അന്ധനായ ജയരാമന്‍ അപകടകാരിയും,തന്നേക്കാള്‍ ബലവാനുമായ വില്ലനെ എങ്ങനെ പിടികൂടുമെന്ന ഉദ്വേഗത്തെ തുടക്കത്തിലേ തുറന്നുവിട്ട് പിന്നീട് വൈകാരികരംഗങ്ങളിലേക്കും ഹ്യൂമറിലേക്കും പാട്ടുകളിലേക്കുമായി മാറി മാറി സഞ്ചരിച്ച് ഒടുക്കം ത്രില്ലര്‍ ട്രാക്കിലേക്ക് തിരികെക്കയറുകയാണ് ഒപ്പം. മുമ്പ് പുറത്തിറങ്ങിയ സിനിമകളിലെ ഒരു രംഗം പോലും ഒപ്പത്തില്‍ കാണാനാകില്ലെന്ന പ്രിയദര്‍ശന്‍ ആണയിടുന്നുണ്ടെങ്കിലും പ്രിയദര്‍ശന്റെയും അല്ലാതെയുമുള്ള നിരവധി ഹിറ്റ് സിനിമകളുടെയും വിജയഘടകങ്ങളെ ഭേദഗതിയോടെ പുനരവതരിപ്പിക്കാന്‍ കൂടിയാണ് പ്രിയദര്‍ശന്‍ ശ്രമിച്ചത്. ഇവയൊന്നും ഓവറാക്കി ചളമാക്കുംവിധമല്ലെന്നതാണ് ആശ്വാസം. കിലുക്കത്തിലെ നന്ദിനി-ജസ്റ്റിസ് പിള്ളൈ ട്രാക്കിനെ പുതുക്കിയെടുത്ത് അമര്‍ അക്ബര്‍ അന്തോണി ഫെയിം മീനാക്ഷിയുടെ നന്ദിനി എന്ന കഥാപാത്രത്തെ കാണാം. ജോജിയെ പോലെ നിഷകളങ്കനും വിധേയനുമായ സഹായിയായി ജയരാമനും. ദൃശ്യത്തിലെ കോണ്‍സ്റ്റബിള്‍ സഹദേവനെ മോര്‍ച്ചറി ബാബുവാക്കി സമാനമായി രംഗങ്ങള്‍ ആവര്‍ത്തിക്കുന്നതിനൊപ്പം അന്ന് എന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടതാണെന്ന മട്ടില്‍ ദൃശ്യം ഇംപാക്ട് പ്രേക്ഷകരിലുണ്ടാക്കാനും സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. കാക്കക്കുയിലിലെ ജഗദീഷ്-കൊച്ചിന്‍ ഹനീഫ ടീമിന്റെ താക്കോല്‍ എവിടെയാണെന്ന കോമഡി കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പുനരവതരിപ്പിച്ചിട്ടുണ്ട്. ഈ രംഗം രസകരമായി ചെമ്പന്‍ വിനോദ് ജോസും മാമുക്കോയയും കൈകാര്യം ചെയ്യുന്നിടത്ത് ആവര്‍ത്തനം വിരസമാകാതെ വിജയമായിട്ടുണ്ട്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ശബ്ദത്തിലുളള വാസുവിന്റെ പ്രതികാര കവിത ശിക്കാറിലെ തെലുങ്ക് ഗാനത്തെ ഓര്‍മ്മിപ്പിക്കുന്നു.

    ഹ്യൂമര്‍ ആണെങ്കിലും സറ്റയര്‍ ആണെങ്കിലും ക്രൈം ഡ്രാമ ആണെങ്കില്‍ ചേരുവാമിശ്രിതമായിട്ടാണ് മലയാളത്തില്‍ അവതരിപ്പിക്കപ്പെടാറുള്ളത്. genreനോട് പൂര്‍ണമായും നീതി പുലര്‍ത്താതെ വാണിജ്യസാധ്യതയില്‍ കുരുങ്ങി സങ്കരഇനമായാണ് പ്രേക്ഷകരിലെത്തുക. ഒപ്പം ഇത്തരത്തില്‍ പലവിധ ചേരുവകളില്‍കുരുങ്ങി ത്രില്ലറാണ്. അതേ സമയം തന്നെ ജയരാമന്‍ എങ്ങനെ യഥാര്‍ത്ഥ കൊലപാതകിയെ കീഴടക്കുമെന്നതും ജയരാമനെ കൊലയാളി അപായപ്പെടുത്തുമോ എന്നും പ്രേക്ഷകരില്‍ ആശങ്കയും ആകാംക്ഷയുമായി നിറയ്ക്കാന്‍ പ്രിയദര്‍ശന് കഴിഞ്ഞിട്ടുണ്ട. മലാമല്‍ വീക്ക്‌ലിക്ക് ശേഷം പ്രിയദര്‍ശന്‍ എഴുതിയ തിരക്കഥയാണ് ഒപ്പത്തിന്റേത്. അദ്ദേഹത്തിന്റെ പ്രതാപകാലത്തോളം വരില്ലെങ്കിലും അവതരണപ്പഴമയെ ഭേദപ്പെട്ട അളവില്‍ മറികടക്കാന്‍ ശേഷിയുള്ളതാണ് തിരക്കഥ. ത്രില്ലര്‍ എന്ന നിലയില്‍ യുക്തിയോട് തെല്ലും നീതി പുലര്‍ത്തുന്നില്ലെന്നത് യാഥാര്‍ത്ഥ്യവുമാണ്. നാലും കൂടിയ ജംഗ്ഷന്‍ മുതല്‍ വാതില്‍പ്പുറത്ത് വരെ സര്‍വയിലന്‍സ് ക്യാമറകള്‍ സജ്ജീകരിക്കപ്പെട്ട കാലത്ത് ‘ഉള്‍ക്കാഴ്ചയിലൂടെ’ യുള്ള കുറ്റാന്വേഷണവും വിജയവും അവിശ്വസനീയതയും സിനിമയില്‍ മാത്രം സംഭവിക്കുന്നതുമാണ്.

    [​IMG]
    ഒപ്പത്തില്‍ മോഹന്‍ലാലും മീനാക്ഷിയും
    ഉത്സവകാലത്തെത്തുന്ന ചിത്രമെന്ന മുന്‍ധാരണയിലാകാം മോഹന്‍ലാല്‍ എന്ന താരത്തെയും നടനെയും ഒരുപോലെ പ്രയോജനപ്പെടുത്താനാണ് സംവിധായകന്‍ ശ്രമിച്ചത്. കളരി പരിശീലകനായി നേരത്തേ തന്നെ പരിചയപ്പെടുത്തുന്ന ജയരാമനെ പീഢനത്താല്‍ സഹികെട്ട വേളയിലാണ് സംവിധായകന്‍ വീരനായകനാക്കുന്നത്. ക്ഷമിക്കാന്‍ പഠിച്ച തോമയും,എല്ലാം മറന്ന നീലകണ്ഠനും ഉറഞ്ഞാടുംപോലെ ജയരാമനും ആരാധകര്‍ക്കായി മുണ്ടുമടക്കിക്കുത്തുന്നു. തിയറ്ററുകളില്‍ കൂടുതല്‍ കയ്യടി നേടുന്ന രംഗവും ഇതായിരിക്കണം. ജന്മസിദ്ധമായ വൈകല്യവും പ്രയത്‌നത്തിലൂടെ സമ്പാദിച്ച സിദ്ധികളും ഒരു പോലെ വിശദീകരിച്ചാണ് ജയരാമന്‍ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിയത് എന്നതിനാല്‍ അവിശ്വസനീയതയായി ഈ രംഗം മുഴച്ചുനില്‍ക്കില്ല. മോഹന്‍ലാല്‍ സിനിമകളിലെ സ്ഥിരം അന്ധകഥാപാത്രങ്ങളുടെ രൂപഭാവാദികളുടെ അനുകരമാകാതെ സവിശേഷമായ ഭാവവിനിമയത്താല്‍ ജയരാമനെ ഉജ്വലമാക്കിയിട്ടുണ്ട്. സഹോദരിയെ കോടതിക്ക് പുറത്ത്് കാണുന്ന രംഗവും, നന്ദിനിക്കൊപ്പമുള്ള രംഗവും,സ്റ്റേഷനിലെ നിസ്സഹായതയുമെല്ലാം ലാല്‍ എന്ന നടനിലെ നൈസര്‍ഗ്ഗിക അഭിനയത്താല്‍ കാഴ്ചാവിരുന്നാകുന്നുണ്ട്. പഴയ ഹിറ്റ് സിനിമകളിലെ ഡയലോഗ് ആവര്‍ത്തിച്ചല്ല പ്രായത്തിനും കാലത്തിനുമൊത്ത കഥാപാത്രങ്ങളില്‍ സ്വാഭാവികത തേടുമ്പോഴാണ് പഴയ മോഹന്‍ലാലിനെ വീണ്ടും കാണാനാവുകയെന്ന് ഒപ്പം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. മോഹന്‍ലാലിന്റെ അഭിനയമികവ് തന്നെയാണ് മറ്റെല്ലാ ഘടകങ്ങളെക്കാള്‍ ഒപ്പത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നത്. ജനതാ ഗാരേജില്‍ സത്യം എന്ന കഥാപാത്രമായി ഒരു തരം അണ്ടര്‍പ്‌ളേ ആണ് മോഹന്‍ലാലില്‍ കണ്ടത്. നോട്ടങ്ങളിലും ചലനങ്ങളിലും ശരീരഭാഷയുടെ ഒതുക്കത്തിലുമെല്ലാം ഉള്ളാഴ്ന്നുള്ള അഭിനയം. ഇവിടെ ജയരാമനെ/ അയാളുടെ കാഴ്ചാ വൈകല്യത്തെ, ശരീരഭാഷയിലും ചലനത്തിലും നോട്ടത്തിലും ഇടപെടലിലുമെല്ലാം അവിശ്വസനീയമാംവിധം വിശ്വസനീയമാക്കിയിരിക്കുന്നു മോഹന്‍ലാല്‍. ഒപ്പം എന്ന സിനിമയുടെ തിരക്കഥയിലും അവതരണത്തിലുമുള്ള പോരായ്മകളെ പല വേളകളില്‍ മറക്കാന്‍ പ്രേരിപ്പിക്കുന്ന മോഹന്‍ലാലിന്റെ പ്രകടനമാണ്. മാമുക്കോയ,നെടുമുടി വേണു,മീനാക്ഷി എന്നിവര്‍ക്കൊപ്പമുള്ള മോഹന്‍ലാലിന്റെ കോമ്പിനേഷന്‍ സീനുകളും ആകര്‍ഷകമാണ്. മാമുക്കോയയെ നാളുകള്‍ക്ക് ശേഷം നല്ലൊരു റോളില്‍ നന്നായി അഭിനയിച്ചുകണ്ടത് ഒപ്പത്തിലാണ്. സമുദ്രക്കനിയുടെ റോള്‍ അത്ര വെല്ലുവിളിയുള്ള ഒന്നല്ല, ഡബ്ബിംഗിലും ചേരായ്മയുണ്ട്. ഹരീഷ് കണാരന്‍,ചെമ്പന്‍ വിനോദ് ജോസ്,രണ്‍ജി പണിക്കര്‍, ബേബി മീനാക്ഷി എന്നിവര്‍ നന്നായിട്ടുണ്ട്. അനുശ്രീ നാടന്‍ പെണ്ണിന്റെ ചേലയില്‍ നിന്ന് പോലീസ് ഓഫീസറിലേക്ക് വേഷം മാറിയിട്ടുണ്ട്. കൂട്ടത്തില്‍ വെറുപ്പിച്ചത് ബിനീഷ് കോടിയേരിയാണ്. വീട്ടുജോലിക്കാരിയുടെ റോളില്‍ കറുത്തവളും സൗന്ദര്യം കുറഞ്ഞവളും വേണം എന്ന നിര്‍ബന്ധമൊന്നുമില്ലെങ്കിലും വിമലാ രാമന്റെ മേക്കപ്പും ലിപ്സ്റ്റിക്കും കൊഞ്ചം ഓവറാണ്, പിന്നെ അഭിനയവും.

    [​IMG]
    ഒപ്പം പോസ്റ്റര്‍
    സാങ്കേതിക പരിചരണത്തിലെ മികവും അന്തരീക്ഷസൃഷ്ടിയില്‍ ഗുണംചെയ്തു. കുറ്റവാളിയെ തേടുന്ന ട്രാക്കും ജയരാമന്റെ ലോകവും രണ്ട് ടോണുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഏകാംബരത്തിന്റെ ഛായാഗ്രഹണം ഇടക്കിടെ പ്രിയദര്‍ശന്‍ സിനിമകളുടെ നൊസ്്റ്റാള്‍ജിയ തീര്‍ക്കുന്നുണ്ട്.ചിന്നമ്മാ എന്ന പാട്ടും മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനവും വരികളിലും എംജി ശ്രീകുമാറിന്റെ ശബ്ദത്തിലും ദൃശ്യപരിചരണത്തിലുമെല്ലാം പ്രിയന്‍ ബ്രാന്‍ഡ് ഗാനമായിട്ടുണ്ട്. പഞ്ചാബി കല്യാണത്തിന്റെ ബല്ലേ ബല്ലേ കൂട്ടപ്പാട്ടും കൂട്ടപ്പൊരിച്ചിലും അത്ര സുഖകരമല്ല. പശ്ചാത്തലസംഗീതവും സൗണ്ട് ഡിസൈനും ഉദ്വേഗനിര്‍മ്മിതിയില്‍ നിര്‍ണായകപങ്കുവഹിച്ചിട്ടുണ്ട്. ചില വേളകളില്‍ സിങ്ക് സൗണ്ട് ചെയ്തിട്ടുണ്ടെങ്കിലും സിനിമയിലുടനീളം തല്‍സമയ ശബ്ദലേഖനത്തിന് മുതിര്‍ന്നിട്ടില്ല. സിങ്ക് സൗണ്ട് സീനുകള്‍ മറ്റെല്ലാ രംഗങ്ങളെക്കാളും സ്വാഭാവികമാണ്. 4 മ്യൂസിക്‌സിന്റെ സംഗീതസംവിധാനത്തിലുള്ള ഗാനങ്ങള്‍ പുതിയ സംഗീത സംവിധായകരെ അടയാളപ്പെടുത്തുന്നതിനെക്കാള്‍ പ്രിയദര്‍ശന്റെ ഹിറ്റ് സിനിമകളുടെ ഗാനങ്ങളോട് അടുപ്പമുള്ള പാട്ടുകളിലെത്തിക്കുകയാണ് ചെയ്തത്.

    കൈവിട്ടൊരു പരീക്ഷണത്തിനല്ല, തനിക്ക് പൂര്‍ണമായും വഴങ്ങുന്ന ആഖ്യാനരീതിക്കൊപ്പം കൃത്യമായ വിജയചേരുവകളില്‍ ബോക്‌സ് ഓഫീസുകളില്‍ സുരക്ഷിതമാകുന്ന ഒരു ത്രില്ലറിനാണ് പ്രിയദര്‍ശന്‍ ശ്രമിച്ചിരിക്കുന്നത്. അത് ഫലം കണ്ടിട്ടുണ്ടെന്ന് കരുതാം. കഥാപശ്ചാത്തലത്തിലും കഥാപാത്രസൃഷ്ടിയിലുമെല്ലാം ഈ സേഫ് സോണ്‍ ശ്രമം കാണാം. സ്വയം ആവര്‍ത്തിച്ചതാണ് തിരിച്ചടിയായത് എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. ഒരു കാലത്ത് സിനിമകളിലൂടെ അമ്പരപ്പിച്ച പലരും ദുര്‍ബലസൃഷ്ടികളുമായി പ്രതിഭാക്ഷീണം അനുഭവപ്പെടുത്തുമ്പോള്‍ പ്രിയന്റെ വാക്കുകള്‍ക്കു തൂക്കമുണ്ട്. പ്രായമേറുമ്പോഴാണോ പ്രതിഭ തളരുന്നതെന്ന് ചോദ്യം മാര്‍ട്ടിന്‍ സ്‌കോര്‍സസെ,ബര്‍ട്ടലൂചി,പൊളാന്‍സ്‌കി തുടങ്ങിയ പേരുകളിലെത്തുമ്പോള്‍ അപ്രസക്തമാകുമെന്നതിനാല്‍ പ്രായമല്ല കാലമാണ് കാരണമെന്നും മനസിലാക്കാം. കാലത്തിനൊപ്പവും സിനിമയുടെ മാറ്റത്തിനൊപ്പവും സഞ്ചരിക്കാനുള്ള വിമുഖതയിലാണ് നമ്മുടെ പ്രതിഭകള്‍ക്ക് കാലിടറിയിട്ടുള്ളത്. അത്തരത്തില്‍ നോക്കിയാല്‍ മാറിയ കാലത്തിനൊപ്പം സഞ്ചരിക്കാനുള്ള ആഭിമുഖ്യം പ്രിയദര്‍ശന്‍ എന്ന സംവിധായകനില്‍ ഉണ്ടെന്ന് ഒപ്പത്തിലൂടെ മനസ്സിലാകും. വരാനിരിക്കുന്ന സിനിമകള്‍ കൂടിയാണ് മാറിയ കാലത്തിനൊപ്പമുള്ള പ്രിയദര്‍ശന്‍ സൃഷ്ടികളുടെ ഗുണമേന്മ അടയാളപ്പെടുത്തേണ്ടത്.

    കണ്ടിരിക്കാവുന്ന ഓണച്ചിത്രങ്ങളിലൊന്ന് എന്നതിനൊപ്പം മോഹന്‍ലാലിന്റെ ഭാവമികവാണ് ഒപ്പത്തെ മൂല്യവത്താക്കുന്നത്. റേറ്റിംഗില്‍ നല്‍കിയ ഒരു സ്റ്റാര്‍ മോഹന്‍ലാലിന്റെ പിന്നെയും വിസ്മയിപ്പിച്ച പ്രകടനത്തിനാണ്. പതിനൊന്ന് മാസത്തിന് ശേഷമെത്തിയ മോഹന്‍ലാലിന്റെ മലയാള സിനിമയാണ് ഒപ്പം. ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് പ്രകടനമികവിലേക്കായത് ആഹ്ലാദകരമാണ്. ജനതാ ഗാരേജും, ഒപ്പവും നല്‍കുന്ന നല്ല കാലം വരാനിരിക്കുന്ന പ്രൊജക്ടുകളിലും മോഹന്‍ലാല്‍ നിലനിര്‍ത്തട്ടേ.
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Oppam | Aattingal Ganga - Sec Show ~ 80 % [ BC ~ Full ] | 930 Seater
     
  8. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43
  9. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43
    Aishwaryam ulla thread owner :Lol:
     
  10. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43
    Maneesh Narayanan's Rating was quite a surprise -3/5
    Fahadinu ozhike pulli nalloru rating koduthu kandathu ippola
     

Share This Page