1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Welcome To Central Jail ✦✦ National Star ✦✦

Discussion in 'MTownHub' started by National Star, Sep 14, 2016.

  1. National Star

    National Star Debutant

    Joined:
    Dec 5, 2015
    Messages:
    37
    Likes Received:
    256
    Liked:
    0
    Trophy Points:
    3
    ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ വിജയ പ്രതീക്ഷയുമായെത്തിയ സിനിമ ആണു വെല്ക്കം ടു സെണ്ട്രല്‍ ജയില്‍. ദിലീപ് നായകനായ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സുന്ദര്‍ ദാസാണു. ബെന്നി പി നായരമ്പലമാണു ചിത്രത്തിന്റെ രചയിതാവ്. ദേവിക ദിലീപിന്റെ നായികയായെത്തുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ , അജു വര്‍ഗീസ്, ഷറഫ്ദീന്‍ , ഷാജോണ്‍ തുടങ്ങി നിരവധി പേര്‍ അണിനിരക്കുന്നു.

    കഥ

    ജയിലില്‍ ജനിച്ചവനാണു ഉണ്ണികുട്ടന്‍. മാതാപിതാക്കള്‍ രണ്ട് പേരും ജയിലില്‍ ആയതിനാല്‍ അവിടെ തന്നെയാണു ഉണ്ണി വളര്‍ന്നത്. ചെറുപ്പത്തിലേ അഛനും അമ്മയും ജയിലില്‍ കിടന്ന് മരിച്ചത് കൊണ്ട് ജയില്‍ വിട്ട് ഒരു ജീവിതം അയാള്‍ക്കില്ല. വലുതായപ്പോള്‍ പുറം ലോകവുമായി ഒരു ബന്ധവും അവശേഷിക്കുന്നില്ലാത്തത് കൊണ്ട് ഉണ്ണി കുട്ടന്‍ ജയിലില്‍ അങ്ങനെ തുടരുകയാണു. ഒരു കേസ് കഴിയുമ്പോള്‍ മറ്റേത് പിന്നെ അടുത്തത്

    അങ്ങനെ ജയിലില്‍ കിടക്കാന്‍ ചാന്‍സുണ്ടാക്കുന്ന കേസുകള്‍ ഏറ്റെടുത്ത് ജയില്‍ പുള്ളികളുടെയും ജയില്‍ ഉദ്യോഗസ്ഥരുടെയും കണ്ണിലുണ്ണിയായി ഉണ്ണികുട്ടന്‍ വിലസിക്കൊണ്ടിരിക്കുമ്പോഴാണു അവള്‍ അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്..!!!!

    വിശകലനം

    മുഖവുരയിലാതെ കാര്യം പറഞ്ഞേക്കാം ഈ ഓണക്കാലത്ത് എന്നല്ല, മലയാള സിനിമയില്‍ ഇന്നേ വരെ ഇറങ്ങിയതില്‍ വേച്ചേറ്റവും തല്ലിപൊളി സിനിമകളില്‍ ഒന്നാണു വെല്ക്കം ടു


    സെണ്ട്രല്‍ ജയില്‍ . സിനിമ വിജയിക്കുമ്പോള്‍ അത് നായകന്റെ വിജയവും പരാജയപ്പെടുമ്പോള്‍ അത് സംവിധായകന്റെ പരാജയവും ആണെന്നു പറയുന്ന ഒരു ചീഞ്ഞ പതിവ് ഉണ്ട് മലയാള സിനിമയില്‍. ശരിയാണു ഈ സിനിമയുടെ അന്ത്യത്തിനു കാരണക്കാരന്‍ സുന്ദര്‍ദാസ് എന്ന സംവിധായകന്‍ തന്നെയണു. ഈ സിനിമയില്‍ നായകനായ ദിലീപിനു തിരകഥ രചിച്ച ബെന്നി പി നായരമ്പലത്തിനും ഇതില്‍ പങ്കില്ലേ എന്ന് ചോദിച്ചാല്‍ ആ രക്തത്തില്‍ അവരെ ഒഴിവാക്കുന്നതാണു കാവ്യ നീതി എന്ന് പറയേണ്ടി വരും. ദിലീപിന്റെ ഫെസ്റ്റിവല്‍ സിനിമകള്‍ക്ക് പൊതുവായ ഒരു സ്വഭാവമുണ്ട്. അതേ ശ്രേണിയില്‍ തന്നെയുള്ള തിരകഥയാണു ഈ പടത്തിനും. എന്നാല്‍ അത് എങ്ങനെയൊക്കെ മോശമാക്കാമോ അതിന്റെ അങ്ങേയറ്റത്ത് കൊണ്ട് ചെന്നെത്തിച്ചത് സംവിധായകന്റെ പിടിപ്പ് കേട് കൊണ്ട് തന്നെയാണു. 155 മിനുറ്റ് നീളമുള്ള ഒരു വധം എന്ന് ഒറ്റവാക്കില്‍ ഈ സിനിമയെ വിശേഷിപ്പിക്കാം. ദിലീപ് സ്വയം അനുകരിച്ച് കാണിച്ചു കൂട്ടുന്ന കോമാളിത്തരങ്ങള്‍ കണ്ട് ചിരിക്കണോ കരയണോ അതോ എഴുന്നേറ്റ് ഓടണോ എന്നറിയാതെ
    സ്തംബന്ധരായിരിക്കുന്ന പ്രേക്ഷകര്‍. കുട്ടികളെ കൊണ്ടൊക്കെയാണു ഈ സിനിമയ്ക്ക് കയറുന്നതെങ്കില്‍ അതോടെ തീര്‍ന്നു ഈ വര്‍ഷത്തെഓണം..! ബെന്നി പി നായരമ്പലത്തിന്റെ നിലവാരം അവസാന ചിത്രമായ ഭയ്യ ഭയ്യയില്‍ തന്നെ നില്ക്കുകയാണു. നായികയായെത്തിയ ദേവികയ്ക്കും മറ്റ് അഭിനേതാക്കള്‍ക്കും ഈ അസംബന്ധ നാടകത്തില്‍ തങ്ങളുടെ വേഷം ചെയ്യുക എന്നതില്‍ കവിഞ്ഞ് ഒന്നും ഉണ്ടായിരുന്നില്ല. അരോചകരമായ ഗാനങ്ങള്‍ നിറഞ്ഞതാണെങ്കിലും ആദ്യ പകുതി ഒരു പരിധി വരെ
    സഹിച്ചിരിക്കാമെങ്കില്‍ രണ്ടാം പകുതിയില്‍ പിന്നെയും തിയറ്ററില്‍ ഇരുന്ന ഹതഭാഗ്യരായ പ്രേക്ഷകരെ കൊല്ലാകൊല ചെയ്യുകയാണു ചെയ്യുന്നത്. തന്റെ തുടക്ക കാലത്ത് സഹായിച്ച സംവിധായകരെ ഇപ്പോള്‍ തിരിച്ച് സഹായിക്കുകയാണു ദിലീപ് ചെയ്തു കൊണ്ടിരുന്നത്. അതിന്റെ ഭാഗമായാണു ജോസ് തോമസ് മായ മോഹിനിയും സന്ധ്യ മോഹന്‍ മിസ്റ്റര്‍ മരുമകനുമെല്ലാം സംവിധാനം ചെയ്തത്, ഈ കാരുണ്യ പ്രവര്‍ത്തിയുടെ തുടര്‍ച്ചയെന്നോണമാണു തന്നെ നായകനാക്കിയ സുന്ദര്‍ ദാസിനും ഒരവസരം ദിലീപ് കൊടുത്തത്. അതിപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെയായി

    ഇതു പോലെയുള്ള സിനിമകളില്‍ വീണ്ടും വീണ്ടും അഭിനയിച്ചാല്‍ ഇപ്പോള്‍ ഡേറ്റ് കൊടുത്ത് സഹായിക്കുന്ന സംവിധാകരുടെ അവസ്ഥ വലിയ താമസമില്ലാതെ തനിക്കും വരും എന്ന് ദിലീപ് എപ്പോഴെങ്കിലും മനസ്സിലാക്കിയാല്‍ മതിയായിരുന്നു..!!

    പ്രേക്ഷക പ്രതികരണം

    പാണ്ടി ലോറി കയറിയ തവളയെ പോലെ ആയ അവസ്ഥയില്‍ എന്തോന്ന് പ്രതികരണം.

    ബോക്സോഫീസ് സാധ്യത

    ഏറ്റവും മോശം റിവ്യൂസ് വരുന്ന സിനിമകളാണു ദിലീപിന്റെ ഏറ്റവും വലിയ പണം വാരി പടങ്ങള്‍. അതു കൊണ്ട് തന്നെ ഇതും ഒരു ബ്ലോക് ബസ്റ്റര്‍ ആയാലും അത്ഭുതപ്പെടാനില്ല.

    റേറ്റിംഗ്: ഇല്ല സാര്‍.. ഇന്നലെ ഞങ്ങള്‍ ഇല്ല സാര്‍..!!1

    അടിക്കുറിപ്പ്: ഇതിലും നല്ലത് അങ്ങ് തൂക്കി കൊല്ലുന്നതായിരുന്നു..!!!!!
     
    Spunky, Hari Anna, Don Mathew and 9 others like this.
  2. GrandMaster

    GrandMaster Star

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Trophy Points:
    53
    Location:
    EKM/ALP/Oman
    Ethilum valuthu entho varan erunnnatha
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx Ns
     
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks NS
     
  5. solomon joseph

    solomon joseph Established

    Joined:
    Dec 4, 2015
    Messages:
    674
    Likes Received:
    536
    Liked:
    562
    Trophy Points:
    48
    Location:
    Bangalore
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx NS :Ennekollu:
     
  7. KEERIKADAN JOSE

    KEERIKADAN JOSE THE GODFATHER

    Joined:
    Dec 5, 2015
    Messages:
    1,772
    Likes Received:
    164
    Liked:
    1,436
    Trophy Points:
    248
    Location:
    KEERIKKAD
    Thanks NS
     
  8. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
  9. Paramasivam

    Paramasivam Debutant

    Joined:
    Dec 3, 2015
    Messages:
    11
    Likes Received:
    1
    Liked:
    2
    Trophy Points:
    1
    ഇവൻ ഇപ്പോഴും ഒരു ദുരന്തം ആണല്ലേ.. :lol1::lol1:
     
  10. solomon joseph

    solomon joseph Established

    Joined:
    Dec 4, 2015
    Messages:
    674
    Likes Received:
    536
    Liked:
    562
    Trophy Points:
    48
    Location:
    Bangalore
    Dileep ne aano? :Ho:

    Sent from my Lenovo K50a40 using Forum Reelz mobile app
     

Share This Page