1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

കഥകളും സ്വപ്നങ്ങളും

Discussion in 'Literature, Travel & Food' started by Smartu, Jun 10, 2016.

  1. Ferno

    Ferno Star

    Joined:
    Mar 23, 2016
    Messages:
    1,379
    Likes Received:
    439
    Liked:
    704
    Trophy Points:
    238
    Location:
    Thrissur
    Okkkk.....
     
    Smartu likes this.
  2. Smartu

    Smartu Established

    Joined:
    Feb 25, 2016
    Messages:
    802
    Likes Received:
    312
    Liked:
    810
    Trophy Points:
    228
    Location:
    Hyderabad/Thrissur
    puthiy oru kadha onnu vayichu noku

    Alarm

    ബെഡിൽ ഇരിക്കുന്ന ലാപ് ടോപ് എടുത്തു മടക്കി വെച്ചു. ഷെൽഫിലെ പുസ്തക കൂട്ടാത്തിടയിൽ നിന്ന് ഡയറി എടുത്തു മേശയുടെ മുകളിൽ വെച്ചു. ഡയറി തുറന്നു. എന്താണ് എഴുതേണ്ടതെന്നു കുറച്ചു നേരം ആലോചിച്ചു ഇരുന്നു. തലേ ദിവസം എന്താ എഴുതിയതെന്നു മറിച്ചു നോക്കി.


    12/08/2015


    "മറ്റൊരു സാധാരണ ദിവസം, എന്നത്തേയും പോലെ ഓഫീസിൽ പോയി, ജോലി ചെയ്തു, ഭക്ഷണം കഴിച്ചു, എന്നും കാണുന്ന പലരെയും കണ്ടു, എന്നും സംസാരിക്കുന്ന പലതും സംസാരിച്ചു."


    ഡയറി ഒരു പേജ് കൂടി പിന്നിലോട്ടു മറച്ചു


    11/08/2015


    ഒന്നും എഴുതിയിട്ടില്ല.


    ഡയറി ഒരു പേജ് കൂടി പിന്നിലോട്ടു മറച്ചു


    10/08/2015


    "എഴുന്നേറ്റപ്പോൾ എന്തോ ഭയങ്കര ഉത്സാഹം ആയിരുന്നു. Felt like this is going to be a special day. എന്നാൽ ഓഫീസിൽ ചെന്ന് കുറച്ചു കഴിഞ്ഞപ്പോൾ ജീവിതം എന്നത്തേയും പോലെ ആയി. സ്ഥിരം കാണുന്ന മുഖങ്ങൾ സ്ഥിരം ചെയുന്ന ജോലി, എന്തോ ആകെ മുഷിപ്പ്. ജീവിതത്തിൽ ആഗ്രഹിച്ചത് പലതും ചെയുന്നില്ല എന്ന തോന്നൽ."


    പേജ് തിരികെ മറച്ചു ഇന്നത്തെ പേജിലോട്ടു വന്നു. എന്നിട് എഴുതി തുടങ്ങി


    13/08/2015


    "മറ്റൊരു thursday. weekends ആവാൻ കാത്തിരിക്കുന്നത് പോലെ. ആഴ്ചയിലെ 7 ദിവസത്തിൽ 5 ദിവസവും തള്ളി നീക്കുന്ന പോലെ. ശനിയും ഞായറും ഉറങ്ങിയും സമയം തള്ളിയും കഴിച്ചു കൂട്ടുന്നു. ശെരിക്കും ഞാൻ weekends നെ ഇഷ്ടപെടുന്നതാണോ അതോ മറ്റുള്ള ദിവസങ്ങളെ വെറുക്കുന്നതാണോ ? ഇങ്ങനെ ഒകെ ആണോ ഞാൻ ജീവിക്കേണ്ടത്?"


    ഡയറി അടച്ചു വെച്ചു. Mobile phonil അടുത്ത ദിവസത്തേക്കുള്ള അലാറം സെറ്റ് ചെയ്തു ലൈറ്റ് അണച്ച് കിടന്നു.


    ഏതോ ഒരു ആഴത്തിലോട്ടു വീഴുന്ന പോലെ, കാലുകൾ താഴോട്ടു പോകുന്ന പോലെ. പെട്ടന്ന് ഞെട്ടി ഉറക്കത്തിൽ നിന്ന് എഴുനേറ്റു. അടുത്തിരിക്കുന്ന മൊബൈൽ ഫോൺ പരതി കണ്ടു പിടിച്ചു സമയം നോക്കി. 10:10. " ദൈവമേ ഈ കോപ്പിലെ അലാറം അടിച്ചിലെ". പെട്ടെന്നു തന്നെ എഴുനേറ്റു പല്ലു തേച്ചു കുളിച്ചു. കിട്ടിയ ഒരു ഓട്ടോയും പിടിച്ചു ഓഫീസിൽ എത്തി .


    ഓടിപിടിച്ചു ലിഫ്റ്റിൽ കേറി work stationte അടുത്തെത്തി. ഇതെന്താ ഓഫീസ് മൊത്തം കാലി ആണലോ. ചുറ്റും കണ്ണോടിച്ചു നോക്കി ആരെങ്കിലും ഉണ്ടോ എന്ന്. അടുത്ത ബേയിൽ ഒരുത്തൻ ഇരുന്നു പണി എടുക്കുന്നുണ്ട്. അവന്റെ അടുത്ത് ചെന്ന് ചോദിച്ചു.


    "ബാക്കി ഉള്ളവർ എവിടെ? ഇന്ന് എന്താ ബന്ദാണോ?


    അവൻ പറഞ്ഞു" ഇന്ന് saturday ആണ് ഭായ്, നിങ്ങള് ഇത് ഏതു ലോകത്ത ജീവിക്കുന്നെ? എനിക്ക് ഇന്ന് ഒരു go live ഉള്ളത് കൊണ്ട് വന്നതാ."


    "വന്നു വന്നു ദിവസം പോലും ഞാൻ മറന്നു തുടങ്ങിയോ?" . ചെയ്ത മണ്ടത്തരത്തെ പഴിച്ചു കൊണ്ട് ബാഗ് എടുത്തു ഓഫീസിന്റെ പുറത്തേക്കു ഇറങ്ങി. അടുത്തുള്ള മൾട്ടിപ്ലെക്സിൽ കേറി ഏതെങ്കിലും പടം കാണാം ഏന് വിചാരിച്ചു. ടിക്കറ്റ് കൗണ്ടറിൽ എത്തി അവിടെ ഉണ്ടായിരുന്ന പയ്യനോട് അടുത്ത 30 minsil ഏതെങ്കിലും പടത്തിനു ടിക്കറ്റ് ഉണ്ടോ ചോദിച്ചു. അവൻ പറഞ്ഞു " സർ, 12 നു mohenjadaro first and second row tickets ഉണ്ട്. എന്തെങ്കിലും ആവട്ടെ എന്ന് കരുതി ടിക്കറ്റ് എടുത്തു തീയേറ്ററിൽ കയറി. second row ticket ആണ്. തല മുകളിലോട്ടു ഉയർത്തി പിടിച്ചു പടം കണ്ടു തുടങ്ങി. എന്തോ ഒരു അസ്വസ്ഥത തല ചുറ്റുന്ന പോലെ, പെട്ടെന്നു തന്നെ തലകറങ്ങി സീറ്റിലേക്ക് ചാഞ്ഞു വീണു .


    കണ്ണ് പതുകെ തുറന്നു. ഞാൻ കട്ടിലിൽ ആണ്. ചുറ്റും നോക്കി . തീയേറ്ററിലെ മെഡിക്കൽ റൂം ആണെന് തോനുന്നു. ശ്രീജിത്ത് അടുത്ത് നിൽക്കുന്നുണ്ട്. ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു. അവന്റെ മുഖത്തു നല്ല ദേഷ്യം ഉണ്ട്. ഞാൻ പതുക്കെ എഴുനേറ്റു ഇരുന്നു. അവനോടായി ചോദിച്ചു" നീ എന്തിനാ ഇപ്പോ ഓടി വന്നത്? ഇത് ഇന്ന് രാവിലെയും ഉച്ചക്കും കഴിക്കാതെ വന്നതാണ് വേറെ പ്രശനം ഒന്നും ഇല്ല".


    അവൻ ഉറച്ച ശബ്ദത്തോടെ എന്നോട് പറഞ്ഞു " നീ എന്ത് ഭാവിച്ചാണ് ? ഇതിപ്പോ കുറെ ആയലോ? നിന്നെ ബോധത്തോടെ എന്നെങ്കിലും കാണാൻ പറ്റുമോ ? നീ ദിവസവും വെള്ളമടിയും കഞ്ചാവും ആണെന്നാലോ എല്ലാവരും പറയുന്നത് ?


    ഞാൻ: നീ എന്ത് മണ്ടത്തരം ആണെടാ പറയുന്നേ? വല്ലപ്പോഴും രണ്ടെണ്ണം അടിക്കും എന്നല്ലാതെ ഞാൻ സ്ഥിരം അടിയൊന്നും ഇല്ല. പിന്നെ ഈ കഞ്ചാവൊക്കെ നിനക്ക് എവിടെ നിന്ന് കിട്ടി?


    ശ്രീജിത്ത്: നീ അധികം സംസാരിക്കേണ്ട, കുറച്ചു നേരം കൂടി റസ്റ്റ് എടുക്കു, കുറച്ചു കഴിഞ്ഞാൽ നമുക്ക് ഒരു ഡോക്ടറെ കാണിക്കാൻ പോവാം. പിന്നെ നിന്റെ പോക്ക് ഇങ്ങനെ ആണേൽ അടുത്ത് തന്നെ ഒരു psychiatristne കാണേണ്ടി വരും.


    ഞാൻ: എനിക്കൊരു ഡോക്ടറെയും കാണേണ്ട വീട്ടിൽ പോയി ഒന്ന് ഉറങ്ങിയാൽ ശെരി ആയിക്കോളും.


    ശ്രീജിത്തിന്റെ നിർബന്ധത്തിനു വഴങ്ങി കുറച്ചു നേരം കൂടി റസ്റ്റ് എടുത്തു അവൻ വാങ്ങിച്ചു തന്ന ഭക്ഷണവും കഴിച്ചു കഴിഞ്ഞു അവിടെ നിന്ന് ഇറങ്ങി. അവൻ കുറെ നിർബന്ധിച്ചു എങ്കിലും ഡോക്ടറെ കാണാൻ സമ്മതിക്കാതെ വീട്ടിൽ തിരിച്ചു എത്തി.


    ബെഡിൽ കണ്ണടച്ച് കുറച്ചു നേരം കിടന്നു. അറിയാതെ ഉറങ്ങി പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഉറക്കത്തിൽ നിന്ന് എഴുനേറ്റു. ഫോണിൽ സമയം നോക്കി. 9 മണി ആയിരിക്കുന്നു. food order aapil ഭക്ഷണം ഓർഡർ ചെയ്തു വരുത്തി കഴിച്ചു.


    ബാല്കണിയിൽ പോയി കുറെ നേരം നിന്നു. ചന്ദ്രനെ നോക്കി കൊണ്ട് മനസ്സിൽ പറഞ്ഞു “there is something magical about night. Always with big smile on its face. it's happy to do its duty of ending the day for everyone in this world.

    റൂമിലോട്ടു തിരിച്ചു വന്നു ഡയറി എടുത്തു എഴുതാൻ തുടങ്ങി. ഇന്ന് നടന്ന കാര്യങ്ങളെ കുറിച്ച് ആലോചി കുറച്ചു നേരം ഇരുന്നു. എന്നിട്ടു എഴുതി തുടങ്ങി.


    14/08/2015


    I want to be like night, doing its duty happily every day without any regrets.



    ഒന്ന് ആലോചിച്ചു ഇരുന്നതിനു ശേഷം. ഡയറി യുടെ പേജ് പിന്നിലോട്ടു മറിച്ചു


    12/08/2016


    “ദിവസം മുഴുവനും മരണത്തെ കുറിച്ചായിരുന്നു ചിന്ത. ഇന്നലെ വാങ്ങിച്ച വിഷം ഇന്ന് എന്തായാലും കഴിക്കാൻ തീരുമാനിച്ചതാണ്. എങ്കിലും 'അമ്മ ഇന്ന് വിളിച്ചപ്പോൾ, എന്തോ ഒരു പേടി. ഞാൻ മരിച്ചു കഴിഞ്ഞാൽ എന്റെ അമ്മക്കും അച്ഛനും ആരുണ്ട്. എന്നെ ഒരുപാട് സ്നേഹിക്കുന്ന രണ്ടു പേര് . unconditional love എന്ന സംഭവം ഉണ്ടെന്നു എന്നിക്കു തോന്നിയിട്ടുള്ളത് അവരിൽ നിന്നു മാത്രമാണ് . ഇഷ്ടമില്ലാത്ത ഈ ജോലിയും ജീവിതവും, ഇത്രെയും നാളും ജീവിച്ചത് അവർക്കു വേണ്ടി ആണ്. ഇനിയും അങ്ങനെ വേണമോ?”


    പേടിച്ചു കൊണ്ട് ഡയറി യുടെ പേജ് പിന്നിലോട്ടു വീണ്ടും മറിച്ചു


    11/08/2016


    “yes, I decided. I am going to end my life. I am fed up with this thing called life. There is no meaning for it.”

    ഡയറി യുടെ പേജ് പിന്നിലോട്ടു വീണ്ടും മറിച്ചു




    10/08/2016


    “ഭാവിയെ കുറിച്ച് ഒരു പ്രതീക്ഷയും ഇല്ലാത്ത പോലെ. ആർക്കോ വേണ്ടി എന്തിനോ വേണ്ടി ജീവിക്കുന്ന പോലെ. എനിക്ക് വേണ്ടി ജീവിക്കാൻ എപ്പോഴൊക്കെ ശ്രേമിച്ചുവോ അപ്പോഴെല്ലാം ഈ ലോകം എനിക്ക് എതിരെ നില്കുന്നു. മദ്യം ഇല്ലാതെ ജീവിക്കാൻ പറ്റാതെ ആയി. ഇനി എത്ര നാൾ ഇങ്ങനെ?”



    എന്താണ് സംഭവിക്കുന്നതിനു അറിയാതെ കുറച്ചു നേരം സ്തംഭിച്ചു ഇരുന്നു. ഇന്ന് നടന്ന കാര്യങ്ങൾ ഒന്ന് കൂടി ഓർത്തു. പുറത്തു ബാല്കണിയിൽ പോയി രാത്രിയെ ഒന്നും കൂടി നോക്കി നിന്നു ആസ്വദിച്ചു . തിരികെ വന്നു ഡയറി എടുത്തു ഇന്നത്തെ പേജ് തുറന്നു എഴുതാൻ തുടങ്ങി


    14/08/2015 13/08/2016


    I want to be like night, doing its duty happily every day without any regrets.

    I am not like night, can’t live like this



    ഡയറി അടച്ചു വെച്ചു മേശയുടെ മുകളിൽ ഇരുന്നിരുന്ന വിഷം എടുത്തു കുടിച്ചു. ലൈറ്റ് അണച്ച് ബെഡിൽ കിടന്നു.


    അലാറം ന്റെ ശബദം കേട്ടുകൊണ്ട് ഞെട്ടി എഴുനേറ്റു. മൊബൈൽ ഫോണിൽ നോക്കി. 7 മണി. ഫോണിൽ ഒന്നും കൂടി സൂക്ഷിച്ചു നോക്കി.


    7:01


    Friday 14 August


    വേഗം തന്നെ എഴുനേറ്റു മറ്റൊരു ദിവസത്തെ യാത്ര തുടങ്ങി. രാത്രിയിൽ ചിരിക്കുന്ന ചന്ദ്രനെ കാണാം എന്നുള്ള സന്തോഷത്തോടെ.
     
    Spartan, nryn and Joker like this.
  3. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Smartu likes this.
  4. Smartu

    Smartu Established

    Joined:
    Feb 25, 2016
    Messages:
    802
    Likes Received:
    312
    Liked:
    810
    Trophy Points:
    228
    Location:
    Hyderabad/Thrissur
    thanks joker :)
     
  5. Nidhikutty

    Nidhikutty FR Thottavadi

    Joined:
    Dec 5, 2015
    Messages:
    1,596
    Likes Received:
    147
    Liked:
    22
    Trophy Points:
    248
    Location:
    Camp Half Blood
    ivdem postiyaa.........
     
  6. Smartu

    Smartu Established

    Joined:
    Feb 25, 2016
    Messages:
    802
    Likes Received:
    312
    Liked:
    810
    Trophy Points:
    228
    Location:
    Hyderabad/Thrissur
    pinnalathe. pakshe ithu mathre avide postityitullu :)
     
  7. Nidhikutty

    Nidhikutty FR Thottavadi

    Joined:
    Dec 5, 2015
    Messages:
    1,596
    Likes Received:
    147
    Liked:
    22
    Trophy Points:
    248
    Location:
    Camp Half Blood
    @Smart Boy nee ingane ezhuthi thudangiyaal njan ninte fan aayi pokm
     
    Smartu likes this.
  8. Nidhikutty

    Nidhikutty FR Thottavadi

    Joined:
    Dec 5, 2015
    Messages:
    1,596
    Likes Received:
    147
    Liked:
    22
    Trophy Points:
    248
    Location:
    Camp Half Blood
    beautiful stories...
     
    Smartu likes this.
  9. Smartu

    Smartu Established

    Joined:
    Feb 25, 2016
    Messages:
    802
    Likes Received:
    312
    Liked:
    810
    Trophy Points:
    228
    Location:
    Hyderabad/Thrissur
    :lalconfused:
     
  10. Smartu

    Smartu Established

    Joined:
    Feb 25, 2016
    Messages:
    802
    Likes Received:
    312
    Liked:
    810
    Trophy Points:
    228
    Location:
    Hyderabad/Thrissur
    :hug:
     

Share This Page