തുറന്നടിച്ച് ഭാവന; മലയാളത്തില്‍* തനിക്ക് വിലക്കുണ്ട്; പിന്നില്‍* മുന്‍*നിര നടന്* മൂന്ന് വര്*ഷത്തോളമായി മലയാളത്തില്‍* അത്രത്തോളം സജീവമല്ല ഭാവന. ഭാവനയ്ക്ക് അവസരം കുറഞ്ഞതിനു പിന്നില്‍* ചിലര്‍* പ്രവര്*ത്തിക്കുന്നുണ്ടെന്നും പിന്നില്‍* ഒരു പ്രമുഖ നടന്* ഉണ്ടെന്നും സിനിമാമേഖലയില്‍* തന്നെ സംസാരമുണ്ടായിരുന്നു. എന്നാല്‍* അന്യഭാഷാ സിനിമകളുടെ തിരക്ക് മൂലം ഭാവന മലയാളത്തില്‍* ചിത്രങ്ങളുടെ എണ്ണം കുറച്ചതാണെന്നായിരുന്നു മറ്റൊരു അഭിപ്രായം. എന്നാല്‍* എന്തുകൊണ്ടാണ് തന്നെ കുറച്ചുനാളായി മലയാളസിനിമകളില്‍* കാണാത്തത് എന്നതിന്റെ കാരണം തുറന്നുപറയുകയാണ് ഭാവന. ഡെക്കാണ്* ക്രോണിക്കിളിന് നല്*കിയ അഭിമുഖത്തിലാണ് ഭാവനയുടെ തുറന്നടിയ്ക്കല്*. ഭാവന പറയുന്നത്.. നിങ്ങള്‍* കേട്ടത് വെറും ഗോസിപ്പല്ല. സത്യമാണത്. ഒരിയ്ക്കല്‍* ഒരു കൂട്ടുകാരി എന്റെയടുത്തെത്തി സഹായം അഭ്യര്*ഥിച്ചു. കുടുംബപ്രശ്*നങ്ങളാല്‍* അവര്‍* ബുദ്ധിമുട്ടനുഭവിക്കുന്ന സമയമായിരുന്നു അത്. ഒരു സ്ത്രീ എന്ന നിലയില്‍* ഇത്തരം അവസ്ഥകളിലൂടെ ഭാവിയില്‍* എനിയ്ക്കും കടന്നുപോകേണ്ടതുണ്ടെന്ന ബോധ്യം എനിയ്ക്കുണ്ടായിരുന്നു. അതിനാല്‍* ഞാന്‍* അവരെ സഹായിക്കാമെന്നേറ്റു. പ്രതിസന്ധികളില്‍* അവരോടൊപ്പം നിന്നു. ഈ തീരുമാനംകൊണ്ട് എന്റഎ ജീവിതത്തിലും പ്രശ്*നങ്ങളുണ്ടായി. പക്ഷേ എന്റെ മന:സാക്ഷി പറഞ്ഞതനുസരിച്ചാണ് അന്ന് തീരുമാനമെടുത്തതെന്ന് ഞാന്‍* വിശ്വസിക്കുന്നു. പിന്നീടങ്ങോട്ട് മലയാളത്തിലെ പല പ്രോജക്ടുകളും നഷ്ടപ്പെടുന്നതായി മനസിലായി. പക്ഷേ എന്നെ ഒഴിവാക്കിയ പല പ്രോജക്ടുകളും ബോക്*സ് ഓഫീസില്‍* വന്‍* പരാജയങ്ങളായിരുന്നു. പിന്നീട് ആലോചിക്കുമ്പോള്‍* ആ ഒഴിവാക്കലുകള്‍* ഒരു അനുഗ്രഹമായിരുന്നെന്ന് തോന്നിയിട്ടുണ്ട്. കാരണം പല മോശം ചിത്രങ്ങളുടെയും ഭാഗമാകാതെ കഴിഞ്ഞല്ലോ? പല ചിത്രങ്ങളില്‍*നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും മലയാള സിനിമയില്‍* നിന്ന് അകന്നുനില്*ക്കുന്നതായി തോന്നുന്നില്ല. കഴിഞ്ഞ അഞ്ച് വര്*ഷങ്ങളായി വര്*ഷം രണ്ട് ചിത്രങ്ങള്‍* മാത്രമേ ഞാന്‍* ചെയ്യുന്നുള്ളൂ. എണ്ണം വര്*ധിപ്പിക്കണമെന്ന് ഞാന്‍* ആഗ്രഹിക്കുന്നുമില്ല. ഈ വര്*ഷവും ഞാന്‍* രണ്ട് ചിത്രങ്ങളില്‍* അഭിനയിച്ചു. എന്റെ ഡിമാന്റുകള്‍* അംഗീകരിക്കുന്ന സംവിധായകരുടെ സിനിമകള്‍* മാത്രമേ ഇപ്പോള്‍* ചെയ്യുന്നുള്ളുവെന്നും ഭാവന പറയുന്നു. വിനയ് ഗോവിന്ദിന്റ കോഹിനൂറില്‍* അതിഥിതാരമായാണ് ഭാവനയെ അവസാനം കണ്ടത്. മിയയ്*ക്കൊപ്പം നായികാവേഷത്തിലെത്തുന്ന ഹലോ നമസ്*തേ, ആസിഫിനൊപ്പം തന്നെയെത്തുന്ന അഡ്വഞ്ചേഴ്*സ് ഓഫ് ഓമനക്കുട്ടന്* എന്നിവയാണ് ഭാവനയുടെ പുറത്തുവരാനുള്ള ചിത്രങ്ങള്‍*.
Maneesh Narayanan തിയറ്ററുടമകള്‍ സമരം നടത്തിയത് അവശകലാകാരന്മാര്ക്കുള്ള സാംസ്കാരിക ക്ഷേമനിധിയിലേക്ക് 3 രൂപാ വിഹിതം ഈടാക്കുന്നതിനെതിരെ. സമരം സര്‍ക്കാര്‍ വിജയിപ്പിച്ചത് 3 രൂപാ 5 രൂപയായി ഉയര്‍ത്തിക്കൊണ്ട്. ഗുണമേന്മയുടെ അടിസ്ഥാനത്തിലുള്ള ക്ലാസിഫിക്കേഷന്‍ ആദ്യം അട്ടിമറിക്കപ്പെട്ടു, സാംസ്കാരിക ക്ഷേമനിധി ഇപ്പോള്‍ അട്ടിമറിക്കപ്പെടാന്‍ പോകുന്നു. എലിയെ ഓടിക്കാതെ, പ്രദര്‍ശന സൗകര്യം വര്‍ധിപ്പിക്കാതെ ക്രിസ്മസ് റിലീസ് മുടക്കുമെന്ന ഭീഷണിയില്‍ എ ക്ലാസ് തിയറ്ററുകള്‍ സമരം സൂപ്പര്‍ഹിറ്റാക്കി. നാല് ചിത്രങ്ങള്‍ 30 കോടി പിന്നിട്ട വര്‍ഷമായിരുന്നിട്ടും നിലനില്‍പ്പിന് വേണ്ടി സമരം ചെയ്ത പാവങ്ങളായ തിയറ്ററുടമകള്‍. തിയറ്ററുകളെയും, സിനിമാവ്യവസായത്തെയും, ആസ്വാദകരെയും സംരക്ഷിക്കുന്ന അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടും ഇനി ചവറ്റുകൊട്ടയിലാകും.