നമസ്കാരം, ഈ പോസ്റ്റ്, 'ലൂസിഫർ' എന്ന എന്റെ ആദ്യത്തെ സംവിധാന സംരംഭത്തെ കുറിച്ചാണ്. ആദ്യം തന്നെ ഒരായിരം നന്ദി! ഇതിനോടകം എനിക്ക് ലഭിച്ച സ്നേഹത്തിനും ഇങ്ങനെ ഒരു തീരുമാനത്തിന് നൽകിയ പ്രോഹത്സാഹനത്തിനും. നിങ്ങളുടെ ആവേശം തന്നെ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ ശക്തി! എന്നാൽ... 'ലൂസിഫർ' എന്ന സിനിമയുടെ ഇന്നേ വരെ ഇറങ്ങിയ "ഫസ്റ്റ് ലുക്കുകളും", "ട്രെയിലറുകളും", "മോഷൻ പോസ്റ്ററുകളും" ഒന്നും തന്നെ ആ സിനിമയുടെ യഥാർത്ഥ കഥയെയോ കഥാപാത്രത്തെയോ ആസ്പദം ആക്കി ഉള്ളതല്ല. അവ എല്ലാം തികച്ചും അണ്ണോഫിഷ്യൽ ആയ ആരാധക സൃഷ്ടികളാണ്. നിരുത്സാഹപ്പെടുത്തുക അല്ല..അവയിൽ പലതും കലാബോധവും മൂല്യവും ഉള്ളവയാണ്..പക്ഷെ എന്റെ സിനിമയുമായി ഒരു തരത്തിലും ബന്ധമുള്ളതല്ല എന്ന് മാത്രം! 'ലൂസിഫർ' ന്റെ പ്രാരംഭ ഘട്ട ചർച്ചകളിൽ ആണ് നമ്മൾ ഇപ്പോൾ. ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു ലാലേട്ടൻ എന്ന സൂപ്പർ സ്റ്റാറും മഹാനടനും അരങ്ങു വാഴുന്ന ആ സിനിമയുടെ സാക്ഷാത്കാരത്തിലേക്കു എത്താൻ. ഈ യാത്രയിൽ എന്നോടൊപ്പം നിങ്ങളും ഉണ്ടാവും എന്ന പ്രതീക്ഷയിൽ, -പ്രിത്വി!
aa video pulli urappayum kandennu thonnunnu 700 views ey aayullu...ennalum crowd nte aa frenzy kandittulla status thanne ennu thonnunnu...chilappo whatsapp il aarelum ayach koduthkanum
Vysakh aduthathum lalettane vachanennu kettu.... Sent from my HUAWEI P7-L10 using Forum Reelz mobile app
Murali Gopy സുഹൃത്തുക്കളേ കേരളീയരേ, ദൈവത്തിന്റെ നാട്ടുകാരേ..., 'ലൂസിഫർ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളോ മോഷൻ പോസ്റ്ററുകളോ ടീസറുകളോ ഒന്നും ഔദ്യോഗികമായി ഞങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇപ്പൊ വന്നുകൊണ്ടിരിക്കുന്നവ എല്ലാം ലാലേട്ടന്റെ ആരാധകരുടെ (അദ്ദേഹത്തോടുള്ള) അളവറ്റ സ്നേഹത്തിന്റെ ദൃഷ്ടാന്തം മാത്രമായി കണക്കാക്കുവാൻ അഭ്യർത്ഥിക്കുന്നു. ഇരുട്ടിന്റെ രാജകുമാരൻ വരവറിയിക്കുന്ന നാൾ വരും. ...ഇന്ന് ആ നാൾ അല്ല എന്ന് മാത്രം. Love Team L
Ethne frst thread kettrnu aa samayathe..lesham pennpidiyum vesham mari nadappe oke undaydrnu Sent from my XT1022 using Tapatalk