കവി ഉദേശിച്ചത് - ഗ്രാമ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ലളിത സുന്ദരമായ ഒരു നാടന്‍ ചിത്രം രമണി ചേച്ചിയുടെ നാമത്തില്‍ എന്ന ഒറ്റ ഷോര്‍ട്ട് ഫിലിമിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ലിജുവും ... നോട്ട് ഔട്ട് എന്ന ചിത്രത്തിന് ശേഷം തോമസും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം .. പേരിലെ പുതുമയും... ട്രെയിലറിലേം മറ്റു ഗ്രാമ ഭംഗിയും കൊണ്ട് ചെറിയ പ്രതീക്ഷ ഉണ്ടായ ചിത്രം... ആ പ്രതീക്ഷ കാക്കാന്‍ തോമസ് - ലിജു സഖ്യത്തിന് കഴിയുകയും ചെയ്തു വളരെ ലളിതമായ കഥ.... പുതുമയുള്ള തിരക്കഥയും, ഭംഗിയുള്ള വിസ്വല്സും ... ഒട്ടും ബോറടിക്കാത്തവിധമുള്ള അവതരണവും, ചിത്രത്തെ ഒരു നല്ല അനുഭവമാക്കുന്നു ദ്രിശ്യഭംഗിയില്‍ നര്‍മ മുഹുര്‍ത്തങ്ങള്‍ ഒക്കെ ആയി രസകരമായി നീങ്ങിയ ആദ്യ പകുതി ... രണ്ടാം പകുതിയില്‍ ഗെയിമും ആവേശവും.. ക്ലൈമാക്സില്‍ അല്‍പ്പം അതിശയോക്തിയുണ്ടെങ്കില്‍ പോലും അത് ആവേശത്തില്‍ പൊതിഞ്ഞു അവതരിപ്പിക്കാന്‍ കൂടി ആയപ്പോള്‍ .. ഒരു നല്ല സിനിമ കാണാന്‍ കഴിഞ്ഞു ലിജു ചെയ്ത ഷോര്‍ട്ട് ഫിലിം... സിനിമയില്‍ ഉള്ള്പ്പെടുത്തിയതും അതിനെ കുറേ കൂടി ഭംഗി ആയി എടുത്തതും .. കയ്യടി അര്‍ഹിക്കുന്നു പ്രകടനങ്ങള്‍ : അസിഫ് - കാവാലം ജിമ്മി എന്ന മുൻകോപിയും, ഊർജ്ജസ്വലനുമായ യുവാവായി ആസിഫ് അലിയുടെ മികച്ച പ്രകടനം... സമീപകാലത്ത അദേഹത്തിലെ നടന്റെ വളര്‍ച്ച പ്രശംസനീയം ആണ് ഗണപതി - വിനോദയാത്രയിലൂടെ പാലും പഴവും കയ്യ്കളിലേന്തി വന്ന ഗണപതി..പിന്നീടു പോളി ആയിട്ടും ഈ ഇടക്ക് കമ്മട്ടിപ്പാടതിലൂടെയും വരവറിയിച്ചു ... ഇതില്‍ മികച്ചൊരു വേഷത്തില്‍ എത്തുന്നുണ്ട് അസിഫ് - ഗണപതി -അഭിഷേക് - ബാലു - സുധീ .. ഇവരുടെ ഒരു സൌഹൃദ കെമിസ്ട്രി നല്ലോണം വര്‍ക്ക് ഔട്ട് ആയി .. ഏവരും അവരുടെ ശൈലിയില്‍ വളരെ നാച്ചുറല്‍ ആയിട്ടുള്ള പ്രകടനം .. അപൂര്‍വരാഗത്തിലും വയലിനും ശേഷം അഭിഷേകിനെ ഒരു നല്ല കഥാപാത്രത്തില്‍ കാണാന്‍ കഴിഞ്ഞു ഇവരുടെ ഗാങ്ങിലെ കൊച്ചു പയ്യന്‍ - നാച്ചുറല്‍ പ്രകടനം ...വരും ദിവസങ്ങളില്‍ ചെക്കനെ കൂടുതല്‍ സിനിമയില്‍ കാണും എന്നതില്‍ യാതൊരു സംശയവും ഇല്ല അഞ്ചു കുരിയന്‍ - വെല്ലുവിളിയുള്ള കഥാപാത്രം ഒന്നും ആയിരുന്നില്ല...ഭംഗിയുള്ള നായിക ആയി തിളങ്ങി ബിജു മേനോന്‍ - തന്റെ സ്ഥിരം ഏര്‍പ്പാടായ അവസാനം വന്നു പ്രേക്ഷകരെ മൊത്തം കയ്യിലെടുക്കുന്ന പരുപാടി ഇതിലും ആവര്‍ത്തിക്കുന്നു ലെന ,ബിന്ദു പണിക്കര്‍ , നരേന്‍ , ബാലാജി , ബിജുകുട്ടന്‍ , സുനില്‍ സുഗത , ദിനേശ് പണിക്കര്‍ ,പ്രദീപ് കോട്ടയം , സൈജു കുറുപ്പ് ..അങ്ങനെ സ്ക്രീനില്‍ വന്നു പോയവര്‍ എല്ലാം മികവുറ്റ പ്രകടനങ്ങള്‍ verdict : 3.5 /5 കുടുമ്പവും ഒത്തു ഒരു കൊച്ചു സിമ്പിള്‍ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നുണ്ടേല്‍ ... കൂടുതല്‍ ഒന്നും ആലോചിക്കാന്‍ ഇല്ല..നേര വിട്ടോ തൊട്ടു അടുത്തുള്ള സിനിമ കൊട്ടകയിലേക്ക് വാല്‍കഷ്ണം : ഒരുപാട് പുതിയ പുതിയ ആള്കാര്‍ക്ക് സംവിധായക ജീവന്‍ നല്‍കുന്ന അസിഫിന് ഒരു സ്പെഷ്യല്‍ കയ്യടി കൂടെ.. അവരുടെ രാവുകള്‍ , ഓമനകുട്ടന്‍ , ത്രിശാവൂര്‍ തുടങ്ങി എല്ലാ ചിത്രങ്ങള്‍ക്കും ആശംസകള്‍ read more reviews @ https://www.facebook.com/malayalamfilmreviews/