രാത്രി ഒരു 10 മണി കഴിഞ്ഞു കാണും. ഫസ്റ്റ് ഷോ കഴിഞ്ഞു തീയേറ്ററിന് അടുത്തുള്ള ഹോട്ടലിൽ നിന്നും പൊറാട്ടയും ബീഫും കഴിച്ചു ബസ് കാത്തു നില്ക്കാന്. കൂടെ എന്റെ സുഹൃത്തും ഉണ്ട്. ഞാൻ: എന്നാലും ക്ലൈമാക്സ് അങ്ങോട്ടു ശെരി ആയില്ല അല്ലെ സുഹൃത്ത്: ഒന്ന് പോടാ, അങ്ങനെ അല്ലാതെ വേറെ എങ്ങനെ അവസാനിപ്പിക്കാനാ ഞാൻ: ഇത് ഇപ്പോ as usual happily ever after type ending സുഹൃത്ത്: സിനിമ എന്നാൽ അതാണ് , കാണുന്നവരെ സന്തോഷിപ്പിച്ചു പറഞ്ഞയപ്പിക്കണം, അല്ലാതെ കൈയിലെ പൈസയും കൊടുത്തു കരയാൻ സമയം കളയണമോ? ഞാൻ: ഹ്മ്മ്മ് പിനീട് കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. നല്ല തണുപ്പുള്ള കാറ്റു മുഖത്തടിക്കുമ്പോൾ ഉള്ള സുഖവും ആസ്വദിച്ചു നില്ക്കാന്. സുഹൃത്ത് അടുത്തേക് ചാരി നിന്ന് ചെവിയിൽ പറഞ്ഞു : ഡാ നീ ഒന്ന് പുറകിലോട്ടു നോക്കിയേ ദേ ഒരു പീസ് , മറ്റതാണെന്ന തോന്നുന്നേ ഞാൻ പുറകിലോട്ടു നോക്കി. നല്ല ശരീര സൗന്ദര്യം ഉള്ള ഒരു ചേച്ചി. ഒരു 30 വയസു പ്രായം കാണും. മുഖത്തു ചെറിയ പരിഭ്രാന്തി ഉണ്ട്. പതിഞ്ഞ ശബ്ദത്തിൽ അവൻ വീണ്ടും പറഞ്ഞു: ഡാ, നമുക്കൊന്നു മുട്ടി നോക്കിയാലോ? ഞാൻ: ഒന്ന് പോടാ, നിനക്ക് വേറെ പണി ഒന്നും ഇല്ലേ സുഹൃത്ത് : നിനക്ക് താല്പര്യം ഇല്ലേൽ വേണ്ട ഞാൻ എന്തായാലും ഒന്ന് മുട്ടി നോക്കാന്. ഞാൻ അവനെ ഒന്ന് നോക്കി കയ്യ് കൊണ്ട് "എന്തിനാ" എന്ന് ആഗ്യം കാണിച്ചു. അത് വക വൈകാതെ അവൻ ചേച്ചിയുടെ അടുത്ത് ചെന്ന് എന്തോ സംസാരിച്ചു. ഒരു 1-2 മിനുറ്റുകൾക്കു ശേഷം തിരിച്ചു വന്നു. ഒരു കള്ള ചിരിയോടെ പറഞ്ഞു: ഡാ സംഭവം മറ്റേതു തന്നെ. പക്ഷെ റേറ്റ് കുറച്ചു കൂടുതലാ പറയുന്നേ. മണിക്കൂറിനു 3000. ഞാൻ കുറെ പേശി നോക്കി, അവസാനം 2 per 2 മണിക്കൂർ 5000 ത്തിനു സമ്മതിച്ചു. ഞാൻ ദേഷ്യത്തോടെ: നിന്നോട് ആരാ എന്നെ ഇതിലോട്ടു വലിച്ചിഴക്കൻ പറഞ്ഞെ? ഞാൻ അപ്പോഴേ പറഞ്ഞില്ലെ എനിക്ക് ഇതിലിൽ ഒരു താല്പര്യവും ഇല്ല എന്ന്. സുഹൃത്ത് : പ്ളീസ് ഡാ , നീ ചെയ്യണ്ടെങ്കിൽ വേണ്ട, എന്റെ കൂടെ ഒന്ന് വാ. എനിക്ക് ഒറ്റക് പോവാൻ എന്തോ പേടി. അവരുടെ വീട് ഇവിടെ അടുത്ത് തന്നെ ആണെന്. ഞാൻ: മൈര്, ഏതു സമയതാണാവോ ഇവനെ സിനിമയ്ക്കു വിളിക്കാൻ തോന്നിയത്. സുഹൃത്ത്: വാ ഡാ ഒരൊറ്റ തവണക്ക് ഞാനും സുഹൃത്തും ആ ചേച്ചിയുടെ അടുത്തെത്തി. അവർ കയ്യ് കൊണ്ട് ആഗ്യം കാണിച്ചു പോവാം ഏന് പറഞ്ഞു മുന്നിൽ നടന്നു. തൊട്ടു പിറകിൽ സുഹൃത്തും അവനു പിന്നിൽ പതുങ്ങി പതുങ്ങി ചുറ്റു പാടും നോക്കി കൊണ്ട് ഞാനും. ബസ് സ്റ്റോപ്പിൽ ഉള്ള മറ്റുള്ളവർ ഞങ്ങളെ സംശയത്തോടെ നോക്കുന്നത് ഞാൻ കണ്ടു. അവരുടെ കണ്ണിൽ നോക്കാതെ ഞാൻ വേഗത്തിൽ നടക്കാൻ തുടങ്ങി. നടന്നു നടന്നു ഞങ്ങൾ ഒരു ചെറിയ ജംഗ്ഷന്റെ അടുത്തെത്തി. ഒരു ചായ കടയും 2-3 പെട്ടി കടകളും മാത്രമുള്ള ഒരു ജംഗ്ഷൻ. ടാർ ഇടാത്ത ഒരു വഴിയിലോട് കയ്യ് കാണിച്ചു അവർ പറഞ്ഞു: വാ, നമുക്കു ഇതിലെ ആണ് പോവേണ്ടത് റോഡിൽ ഇടക്കികടകെ ഇലക്ട്രിക്ക് പോസ്റ്റിന്റെ വെളിച്ചം മാത്രം. ചുറ്റും വീടുകൽ നന്നേ കുറവ്. ചീവീടുകൾ ശബ്ദം കണ്ടും വായിച്ചും പരിചിതമായ പല പ്രേത കഥകളെയും ഓർമ്മ പെടുത്തി. ഒരു ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും അടുത്ത് ഇലക്ട്രിക് പോസ്റ്റിലോടുള്ള ദൂരം പലപ്പോഴും വലുതായിരുന്നു. അത് കൊണ്ട് താനെ പലപ്പോഴും ഇരുട്ട് കൊണ്ട് സുഹൃത്തിനെയും ചേച്ചിയുടെയും മുഖം കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. എന്റെ ഉള്ളിൽ എന്തന്നില്ലാത്ത ഭയവും വിഷമവും കുറ്റബോധവും ഒകെ തോന്നാൻ തുടങ്ങി. സുഹൃത്തിനെ പതുകെ തോണ്ടി അവന്റെ ചെവിയുടെ അരികിൽ ആയി പറഞ്ഞു: ഡാ, ഇത് കുറെ ആയാലോ നടക്കാൻ തുടങ്ങിയിട്ടു. സുഹൃത്ത് മുഖത്തുള്ള പേടി മറച്ചു വെച്ച് കൊണ്ട് പറഞ്ഞു: ദേ ഇപ്പോ എത്തും. ശബ്ദം ഉയർത്തി കൊണ്ട് ഞാൻ ചേച്ചിയുടെ ചോദിച്ചു: അതെ, നമ്മൾ എത്താറായോ ? അവർ അത് കേട്ടില്ല ഏന് തോനുന്നു ഞാൻ ശബ്ദം കുറച്ചും കൂടി ഉയർത്തി കൊണ്ട് ചോദിച്ചു: നമ്മൾ എത്താറായോ എന്ന്? അത് അവർ കേട്ട്. ഇലക്ട്രിക്ക് പോസ്റ്റ് ലൈറ്റിന്റെ പ്രകാശത്തിൽ ചെറിയ ഒരു പുഞ്ചിരിയോടെ അവർ എന്നെ നോക്കി ഒന്ന് ചിരിച്ചു എണിറ്റു വീണ്ടും നടക്കാൻ തുടങ്ങി ഞാനും സുഹൃത്തും പരസ്പരം നോക്കി, ഒന്നും മിണ്ടാതെ വീണ്ടും നടക്കാൻ തുടങ്ങി പിന്നെയും ഒരു 10 മിനിറ്റ് ഞങ്ങൾ നടന്നു കാണും, അത്യാവശ്യം വലിപ്പമുള്ള ഒരു രണ്ടു നില വീടിന്റെ അടുത്തെത്തി. ചുറ്റും അധികം വീടുകൾ ഒന്നും ഇല്ല. കാര് പോർച്ചിൽ വെളിച്ചം കത്തിച്ചിട്ടുണ്ട്. ചേച്ചി പോയി കാളിങ് ബെൽ അടിച്ചു. ഒരു 10 second കഴിഞ്ഞപ്പോൾ 40 നോട് അടുത്ത് പ്രായം ഉള്ള ഒരാൾ വന്നു കതകു തുറന്നു. ചേച്ചി ഞങ്ങളെ നോക്കി അകത്തേക്കു പോര് എന്ന് ആഗ്യം കാണിച്ചു. മനസിലെ മനസോടെ അകത്തു കേറി ഇരുന്നു . ഞങ്ങളെ ഹാളിൽ ഇരുത്തി അവർ രണ്ടു പേരും അകത്തേക്ക് പോയി. ഞാനും സുഹൃത്തും എന്താണ് നടക്കുന്നതെന്നു അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നു. ഏകദേശം ഒരു 1-2 മിനിറ്റ് കഴിഞ്ഞപ്പോൾ ചേച്ചിയും വാതിൽ തുറന്ന മനുഷ്യനും ഞങ്ങളുടെ അടുത്ത് വന്നേ അടുത്തുള്ള സോഫയിൽ ഇരുന്നു. അയാൾ:മക്കൾ എവിടെ ഉള്ളതാ ? ഞാൻ: ഞങ്ങൾ ഗുരുവായൂരിൽ നിന്ന അയാൾ : വല്ലതും കഴിച്ചോ? ഞാൻ: കഴിച്ചു അയാൾ അടുത്ത് നിൽക്കുന്ന ചേച്ചിയെ നോക്കി: ഇവൾക്ക് കോഴിക്കോട് ഇന്നൊരു മീറ്റിംഗ് ഉണ്ടാർന്നു, മീറ്റിംഗ് കഴിഞ്ഞു ഇറങ്ങിയപ്പോ വൈകി. കുറെ നേരം ബസ് സ്റ്റോപ്പിൽ നിന്ന് നോക്കി, ടാക്സിയും ഓട്ടോയും ഒന്നും കിട്ടിയില്ല. അപ്പോഴാണ് മക്കളെ കണ്ടത്. ഞങ്ങൾ പരസ്പരം നോക്കി. എന്താണ് സംഭവിക്കുന്നതിന് ചെറിയ ഒരു ധാരണ ആയി തുടങ്ങി. അയാൾ തുടർന്നു: എന്തെ നോക്കുന്നെ? രണ്ടു പേർക്കും വിഷമം ആയോ? ഞാൻ ഇല്ല ഏന് തല ആട്ടി, സുഹൃത്ത് ഉളിലുള്ള വിഷമവും സങ്കടവും അടക്കി പിടിച്ചു ഇരിക്കുക ആണ് അയാൾ: ഇനി തിരിച്ചു പോവാൻ വഴി അറിയുമോ? ഇപ്പോ പോയാൽ ബസോ ഓട്ടോയോ മറ്റോ കിട്ടുമോ? ഞാൻ കിട്ടും ഏന് ആഗ്യം കാണിച്ചു അയാൾ എന്ന വാ ഞാനും കൂടെ വരാം. അയാളോടൊപ്പം ഞങ്ങൾ പുറത്തിറങ്ങി. വന്ന വഴിയിലൂടെ നടക്കാൻ തുടങ്ങി. എന്നാൽ പോകുമ്പോൾ ഉണ്ടായിരുന്ന ഭയം ഇല്ലാണ്ടായി. ബസ് സ്റ്റോപ്പിൽ ഞങ്ങൾ പെട്ടെന്ന് താനെ എത്തി. വിഷമം ഒന്നും തോന്നരുത് എന്ന് ഒരിക്കൽ കൂടി പറഞ്ഞു അയാൾ തിരിച്ചു പോയി. ഞാൻ സുഹൃത്തിനെ ഒന്ന് നോക്കി. അവൻ ഒന്നും മിണ്ടുന്നില്ല. അണ്ടി പോയ അണ്ണാനെ പോലെ തലയും കുനിച്ചു ഇരിക്കാന്. ഉള്ളിൽ കുറെ നേരമായി കൊണ്ട് നടന്ന ചിരി പുറത്തു എടുത്തു അവനോടായി പറഞ്ഞു ഇത് മറ്റേതു താനെ ആണ് . മറ്റേതു
Kelavanu aadhyame poyi avare vilichondu vannal porarno ,, thudakkam ningade life il ninnu cheenthi eduthu climax maatram maatti alle