1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

▬○▬◙▬○ Style ▬○▬◙▬○ Mass Entertainer - Relzd With Gud Reports!!

Discussion in 'MTownHub' started by SIJU, Dec 5, 2015.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    "സ്റ്റൈല്‍ " ചിത്രീകരണത്തിനിടെ അപകടം
    -------------------------------------------------------------------------

    "ഒരു യൂത്ത് ഓറിയന്‍റഡ് ഫെസ്റ്റിവല്‍ മൂഡ്‌ മാസ്സ് എന്‍റര്‍ടൈനര്‍" എന്ന് വിശേഷിപ്പിക്കാവുന്ന "സ്റ്റൈല്‍" ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് . കുടുംബ പശ്ചാത്തലത്തില്‍ എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും വേണ്ടുന്നതെല്ലാം ചേര്‍ത്താണ് "സ്റ്റൈല്‍ " ഒരുക്കിയിരിക്കുന്നത് എങ്കിലും ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. തമിഴിലെ നമ്പര്‍ വണ്‍ സ്റ്റണ്ട് ഡയറക്ടര്‍മാരില്‍ ഒരാളായ "സ്റ്റണ്ട്" സില്‍വയാണ് ചിത്രത്തിന്‍റെ ആക്ഷന്‍ വിഭാഗം കൈകാര്യം ചെയ്യുന്നവരില്‍ ഒരാള്‍ . എന്നൈ അറിന്താല്‍ , വേതാളം , ജില്ല തുടങ്ങിയ ചിത്രങ്ങളുടെ സ്റ്റണ്ട് അമരക്കാരനായിരുന്നു സില്‍വ . പ്രശസ്ത സ്റ്റണ്ട് ഡയറക്ടറായ "റണ്‍ " രവിയാണ് സംഘട്ടന രംഗങ്ങള്‍ മികച്ചതാക്കാന്‍ സഹകരിക്കുന്ന രണ്ടാമത്തെയാള്‍ . അപകടം പിടിച്ച പല രംഗങ്ങളിലും ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് ഉണ്ണിയും , ടോവീനോയും സഹകരിച്ചത് .ആക്ഷന്‍ രംഗങ്ങളുടെ പൂര്‍ണ്ണതക്കായുള്ള ഈ ശ്രമങ്ങള്‍ക്കിടയിലാണ് ഉണ്ണിക്കും , ടോവീനോക്കും അപകടം പിണഞ്ഞത് . ഇരുവരും കാര്യമായ പരിക്കുകള്‍ ഒന്നുമില്ലാതെ തലനാരിഴക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് .

    കൊല്ലം തങ്കശ്ശേരി കടല്‍പ്പാലത്തില്‍ ക്ലൈമാക്സ്‌ ഷൂട്ടിംഗ് പുരോഗമിക്കുകയായിരുന്നു . അപകടം പിടിച്ച ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ ഉണ്ണി ഓടിച്ച ബൈക്ക് മറിയുകയും , ആ ബൈക്കില്‍ ടോവീനോ ഓടിച്ചിരുന്ന കാര്‍ സ്കിഡ്‌ ചെയ്ത് ശക്തമായി ഇടിക്കുകയും ചെയ്തു . ഉണ്ണി ബൈക്കില്‍ നിന്ന് തെറിച്ച് വീണുവെങ്കിലും കാര്യമായ പരിക്കുകള്‍ കൂടാതെ രക്ഷപ്പെട്ടു . ടോവീനോയുടെ മൂക്ക് കാറില്‍ ഇടിച്ച് രക്തം വരികയും , ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പരിഭ്രാന്തരാവുകയും ചെയ്തു . അവര്‍ ടോവീനോയെ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു . സാരമായ പരിക്കുകള്‍ ഇല്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ ടോവീനോ വൈകാതെ ആശുപത്രി വിട്ടു . ബൈക്ക് തകര്‍ന്നു പോവുകയും , കാറിന്‍റെ മുന്‍വശം തകരുകയും ചെയ്തു . വാഹനങ്ങളുടെ രൂപം കണ്ടാല്‍ അതോടിച്ചിരുന്നവര്‍ രക്ഷപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നുമെന്നാണ് ലൊക്കേഷനില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞത്.

    മലയാളി യുവതാരങ്ങളുടെ ഈ ആത്മാര്‍ത്ഥതയില്‍ ആവേശം പൂണ്ട "സ്റ്റണ്ട്" സില്‍വ കൂടുതല്‍ ചിത്രങ്ങളില്‍ ഇവരുമായി സഹകരിക്കണമെന്ന ആഗ്രഹവും പങ്കുവച്ചു . തങ്ങളുടെ ഈ പ്രയത്നങ്ങള്‍ തിയേറ്ററില്‍ സ്വീകരിക്കപ്പെട്ടാല്‍ മാത്രമേ ആ പരിശ്രമങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകൂ എന്ന പ്രത്യാശയിലാണ് ഉണ്ണിയും , ടോവീനോയും. അന്യഭാഷാ മാസ്സ് ചിത്രങ്ങളെ എന്നും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാറുള്ള മലയാളി പ്രേക്ഷകര്‍ ഒരു കൂട്ടം യുവാക്കളുടെ ആത്മാര്‍ത്ഥമായ ഈ ശ്രമം കണ്ടില്ലെന്ന് നടിക്കില്ലെന്ന പ്രതീക്ഷയിലാണ് "സ്റ്റൈല്‍ " ടീം ... ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍ കൊണ്ട് ഏതു ചിത്രവുമായി കിടപിടിക്കുന്ന ഈ ചിത്രത്തെ വലിയ ചിത്രങ്ങളുടെ ആഘോഷങ്ങള്‍ക്കിടയില്‍ നഷ്ടപ്പെടുത്താതിരിക്കുക .... ഡിസംബര്‍ 25ഇന് "സ്റ്റൈല്‍" നിങ്ങളുടെ വിധിനിര്‍ണ്ണയത്തിനായി മുന്നിലെത്തുന്നു..
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ആക്ഷന്‍ ഗെറ്റപ്പില്‍ സ്റ്റൈലായി ഉണ്ണി മുകുന്ദന്‍

    യാതൊരു ചലച്ചിത്ര പാരമ്പര്യവുമില്ലാതെ തികച്ചും സാധാരണ ചുറ്റുപാടുകളില്‍ നിന്നും സിനിമാ രംഗത്തെത്തിയ ചെറുപ്പക്കാരനാണ് ഉണ്ണി മുകുന്ദന്‍ . അദ്ദേഹത്തിനെ പിന്തുണയ്ക്കാന്‍ സ്വന്തം പ്രൊഡക്ഷന്‍ ഹൌസുകളോ , ഗോഡ്‌ ഫാദര്‍മാരോ ഇല്ല. എന്നിട്ടും മലയാള സിനിമയില്‍ പിടിച്ച് നില്‍ക്കുന്നത് ഉണ്ണിക്ക് സിനിമയോടുള്ള അഭിനിവേശവും സ്വപ്രയത്നവും കൊണ്ടാണ്.

    നന്ദനം സിനിമയുടെ തമിഴ് റീമേക്ക്സീടനിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഉണ്ണി മലയാളത്തില്‍ ആദ്യമായി വേഷമിട്ടത് ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ബോംബെ മാര്‍ച്ച് 12 എന്ന സിനിമയിലാണ്. ഈ സിനിമയിലെ ഷാജഹാന്‍ എന്ന കഥാപാത്രം പ്രശംസ നേടി. ഉണ്ണിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെ ഷാജഹാന്‍. കരിയറിലെ വലിയ വിജയം നേടിക്കൊടുത്ത സിനിമയായിരുന്നു വൈശാഖിന്റെ മല്ലുസിംഗ്. ഉണ്ണി മുകുന്ദന്‍ ടൈറ്റില്‍ കഥാപാത്രമായി വന്ന ഈ സിനിമ വലിയ വാണിജ്യ വിജയം നേടി. ലാല്‍ജോസ് ചിത്രം വിക്രമാദിത്യനില്‍ ദുല്‍കറിനൊപ്പം സഹനായക വേഷത്തില്‍ തിളങ്ങാന്‍ ഉണ്ണിക്ക് കഴിഞ്ഞു. മമ്മുക്കക്കൊപ്പം ഫയര്‍മാനിലും വേഷമിട്ടു. മലപ്പുറത്തെ കാല്‍പന്തുകളിയുടെയും പ്രണയത്തിന്റെയും കഥപറഞ്ഞ KL 10 ലെ അഹമദ് എന്ന നായക കഥാപാത്രമായി ഉണ്ണി തിളങ്ങി.

    ഉണ്ണിയുടെ ഇനി വരാനിരിക്കുന്ന സിനിമ ബിനു എസ് സംവിധാനം ചെയ്യുന്ന സ്റ്റൈല്‍ ആണ്. ആക്ഷന്‍ മൂഡില്‍ ഒരുങ്ങുന്ന "സ്റ്റൈലില്‍" ഉണ്ണി കൂടുതല്‍ മെലിഞ്ഞ് സുന്ദരനായിപുതിയ ഗെറ്റപ്പിലാണ് എത്തുന്നത്. അതിനായി ഉണ്ണി വളരെ കഠിനാധ്വാനം ചെയ്യുകയും ചെയ്തു. ചിത്രത്തിന്‍റെ തിരക്കഥ ആവശ്യപ്പെടുന്നതനുസരിച്ച് നന്നായി വര്‍ക്ക്‌ഔട്ട്‌ ചെയ്ത് ബോഡി കുറച്ചു. രാത്രി ഒന്‍പതരയ്ക്ക്‌ ഷൂട്ടിംഗ്കഴിഞ്ഞാല്‍ പത്തരയോടെ ഉണ്ണി ജിമ്മിലെത്തും. പിന്നെ രണ്ടുമണിക്കൂര്‍ കഠിനമായ വര്‍ക്ക്‌ഔട്ട്‌. പിറ്റേന്ന് അതിരാവിലെ ഉണര്‍ന്ന് അഞ്ചരക്ക് വീണ്ടും ജിമ്മിലെത്തും. ഇതെല്ലാം കഴിഞ്ഞ് സമയം തെറ്റിക്കാതെ ലൊക്കേഷനില്‍ എത്തുകയും വേണം. സിനിമയിലെ അപകടംപിടിച്ച ആക്ഷന്‍ രംഗങ്ങളിലെല്ലാം തന്നെ ഡ്യൂപ്പിനെ ഉപയോഗിക്കാതെ ഉണ്ണി സഹകരിച്ചത്. ഈ പരിശ്രമങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കും എന്ന പ്രത്യാശയിലാണ് ഈ യുവനടന്‍. മറുഭാഷാ ചിത്രങ്ങളിലെ നായകന്മാരുടെ വീരകഥകള്‍ കൊണ്ടാടുന്ന മലയാളി പ്രേക്ഷകര്‍ " മുറ്റത്തെ മുല്ലയുടെ സുഗന്ധം " വൈകാതെ തിരിച്ചറിയും എന്ന് പ്രത്യാശിക്കാം.

    ത്രില്ലടിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും ,നല്ല കോമഡികളും പാട്ടുകളും എല്ലാം ഒത്തുചേര്‍ന്ന ഒരു കിടിലന്‍ മാസ്സ് എന്റർറ്റൈനർ സിനിമക്ക് വേണ്ടി കാത്തിരിക്കാം.ഒപ്പം ഉണ്ണിയുടെ മറ്റൊരു മികച്ച പ്രകടനത്തിന് വേണ്ടിയും.
    സ്റ്റൈല്‍ ഒരു വന്‍വിജയമായി തീരട്ടെ എന്നാശംസിക്കുന്നു
     
    Spunky likes this.
  3. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    Trophy Points:
    98
  4. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    thearteril trailer kandu... kidu frames und...bo yil velya expectation illa...
     
  5. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    u no like appuettan :Fight2:
     
  6. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    ~ Postponed To January 1st , due to lack of screens
     
    nryn likes this.
  7. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    :think:
     
  8. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    First release in a year is traditionally a flop in Malayalam. Ithinum same fate aavumo.
     
  9. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    ippo irangi ,,ellathintem chavittu kondu chaavunnathinekkal bhedhmalle,,,otakku chaavunnathu
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    :Lol: :Lol:
     

Share This Page