Ingane poyal assn karude theatre fans bahishkarikkan thayyarakanam. Vere oru state lum undakilla ingane swantham bhashayile padangale nashippikkunna theerumanangal.. btb Dangal aara distributors ?
Pazhaya termsil release cheyyan kurachuperokke enthayalum ready aakum+ B and C class Inganoru Pareekahanam nadathan aarelum munnotte vanna mathiyayirunnu
Panna &#@$% makkal. Ivanmarokke thanne aanu cinemayude shaapam..thfoo.. Sent from my Lenovo A328 using Tapatalk
23rdinu naatil ethumayirunnu...Ellaa padavum kaananam ennu karuthiyathas ellaam theernnu... Eeswara bhagavane Basheerikkak nallathu masthram varuthanee... Actually distributors ini muthal padangal bclass+multi+willing aaya Aclassinu maathram padam kodukanam for 65% distributors share...Athaanu vendathu...Enkile federationte ahankaarathinu aruthi varuu....Sherikum distributorsinu aanu 70% share kodukendathu....Padam undaakan aarum illenkil ivanok entho cheyyum..?Exhibitors Federationil pilarpundaakanam...
malayala cinemayude baavi shobhanam aavan vendiyalle basheerikka ee kashttapadu muzhuvan sahikkunnathu nammal adhehathinte manassinte nanma kanathe povaruthe
Adipoli... E ticket system vannaal ivanmarde ippozhathe ee vettippu parupadi okke avasanikum...athinoru pariharam ayittaanu ippo ee demand..
തീയേറ്റർ owners മായുള്ള ചർച്ച പരാജയപ്പെട്ടതിനാൽ ആവാം ലിബർട്ടീ ബഷീറിന്റെ ഉടമസ്ഥതയിൽ ഉള്ള ലിബർട്ടി തീയേറ്ററിന് കുറിച്ച് ഇന്ന് whatsapp ലും facebook ലും ഒക്കെ ഒരുപാട് വിമർശങ്ങൾ ഉയരുന്നത്. ഉയരുന്ന വിമർശനങ്ങളിൽ സത്യമുണ്ടോ ഇല്ലയോ എന്ന് തലശ്ശേരിക്കാർക്ക് എന്തായാലും മനസ്സിലാകും. എന്തായാലും എനിക്കറിയുന്ന ലിബർട്ടിയെ കുറിച്ച് ഞാൻ അങ്ങ് തുടങ്ങുകയാണ്. 2000 ന്റെ തുടക്കത്തിൽ അല്ലെങ്കിൽ അതിനൽപ്പം മുൻപ് ആണെന്ന് തോന്നുന്നു 3 തീയേറ്ററുകൾ അടങ്ങിയ ലിബർട്ടി കോംപ്ലക്സ് തലശേരി AVK നായർ റോഡിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. അതിനു മുൻപ് ലിബർട്ടിയുടേതായി ഉണ്ടായത് ലിബർട്ടി മൂവി HOUSE എന്നപേരിൽ തലശേരിയിൽ നിന്ന് അൽപ്പം മാറി മഞ്ഞോടി എന്ന സ്ഥലത് ഒരു തീയേറ്റർ മാത്രം ആയിരുന്നു. ലിബർട്ടിയുടെ പുതിയ കോംപ്ലക്സ് വരുന്നതിനു മുൻപ് എനിക്ക് എന്തായാലും ലിബർട്ടി മൂവി HOUSE ഇൽ വീട്ടുകാരോട് ഒന്നിച്ചു പോയിപോലും ഒരുപാട് പടം ഒന്നും കണ്ട ഓർമ പോലും ഇല്ല. ഓർമ്മ ഉള്ളത് എന്താണ് DTS സൗണ്ട് എന്ന് ഇന്നും ചോദിച്ചാൽ പറയാൻ ഒരുമടിയും ഇല്ലാത്ത മുകുന്ദ് തീയേറ്ററിനെക്കുറിച്ചും ഒരുപാട് മികച്ച മലയാള ചിത്രങ്ങൾ കണ്ട ചിത്രവാണിയെ കുറിച്ചും പ്രഭയെ കുറിച്ചും ലോട്ടസിനെ കുറിച്ചും ഒക്കെ ആണ്. ഇന്ന് ഈ ശ്രേണിയിൽ ലിബർട്ടി അല്ലാതെ തലശേരിയിൽ അവശേഷിക്കുന്നത് ചിത്രവാണി മാത്രം ആണ്. ബാക്കി എല്ലാം കാല യവനികയ്ക്കുള്ളിൽ മറഞ്ഞുപോയി . ലിബർട്ടി കോംബ്ലസ്ന്റെ വരവോടെ നല്ല ചിത്രങ്ങൾ കിട്ടാതെ കുറഞ്ഞു കുറഞ്ഞു വന്നാണ് ഇവയൊക്കെ പൂട്ടിപ്പോയതും. എന്തായാലും ലിബർട്ടി കോംപ്ലക്സ് തുടങ്ങിയ സമയത്തു അത് നല്ല തീയേറ്റർ തന്നെ ആയിരുന്നു അത്യാവശ്യം. പക്ഷേ പിന്നെ പിന്നെ...... !!!!!!!!!!!!!!!!!!!!!!!!!!!!!!! ഇനി തീയേറ്ററുകളിലേക്കു വരാം. തുടങ്ങിയപ്പോൾ 3 തീയേറ്ററുകൾ ലിബർട്ടി പാരഡയിസ് - ബാൽക്കണി അടക്കം ഉള്ള തീയേറ്റർ ലിബർട്ടി ലിറ്റിൽ പാരഡയിസ് - ബാൽക്കണി ഒന്നും ഇല്ലാത്ത അൽപ്പം നീളം ഉള്ള തീയേറ്റർ. ലിബർട്ടി മിനി പാരഡയിസ് - 3 ടീവീ ഒന്നിച്ചു വച്ചാൽ എത്ര ഉണ്ടാകുമോ അത്രമാത്രം സ്ക്രീൻ വലിപ്പം ഉള്ള ഒരു തീയേറ്റർ എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലം. നിങ്ങളെല്ലാവരോടും ഒരു ചോദ്യം ഒരു തീയേറ്ററിനെ 4 തീയേറ്റർ ആക്കി മാറ്റുന്ന ചടങ്ങു നിങ്ങൾ കണ്ടിട്ടുണ്ടോ? കണ്ടിക്കില്ലേൽ ബാ.... ഇങ്ങള് തലശ്ശേരിക്ക് ബാ......എങ്ങനെ ആണെന്നല്ലേ സംഭവം. അത് തയ്യാറാക്കുന്ന വിധം താഴെ കൊടുക്കുന്നു. ബാൽക്കണി അടക്കം ഉള്ള ലിബർട്ടി പാരഡയിസ് ആദ്യം നമുക്കു ഇങ്ങനെ മാറ്റാം... ബാൽക്കണി മാത്രം കട്ട് ചെയ്ത് അതിനെ ലിബർട്ടി സ്യൂട്ട് എന്ന പേരിൽ ഒരു പുതിയ തീയേറ്റർ ആക്കി മാറ്റി. ബാൽക്കണി മുറിച്ച ശേഷം ഉള്ള ലിബർട്ടി പാരഡയിസ്നെ ഇപ്പോൾ മുറിച്ചു 2 ആയി ഭാഗിക്കുന്ന പണി നടന്നു കൊണ്ടിരിക്കുകയാണ്. അപ്പോൾ ഒന്നിനെ 4 ആയി മുറിച്ചു എന്നർത്ഥം. പിന്നെ സ്യൂട്ട് എന്നൊക്കെ കേട്ട് വലിയ സംഭവം ആണെന്നൊന്നും ആരും കരുതണ്ട. പുറകിലോട്ടു തള്ളി ചാരി ഇരിക്കാവുന്ന ഒരു കസേര ഉണ്ട് അത് മാത്രമേ അതിന്റെ പ്രത്യേകത ( മറ്റു പ്രദേശങ്ങളിലെ തീയേറ്ററുകളിൽ ഉള്ളവർ കണ്ടാൽ പുച്ഛിക്കും ). ഇനി പറയാൻ പോവുന്ന സംഭവങ്ങൾ വായിച് ഞാൻ എഴുതിയത് സത്യം അല്ല എന്ന് ഏതെങ്കിലും തലശ്ശേരിക്കാർക്ക് പറയാൻ പറ്റുമോ ? 1 . AC ഉണ്ട് പക്ഷേ അമ്മച്ചിയാണേ ഇടില്ല. ഇനി അഥവാ പ്രേക്ഷകരുടെ ഒച്ചപ്പാടുകൊണ്ടു ഇട്ടാൽ സാവധാനം ഇന്റർവെൽ ആവുമ്പോഴേക്കും അത് ഓഫ് ആയിരിക്കും. 2 . ഇനി വരാൻ പോകുന്ന തീയേറ്റർ അടക്കം , അതായത് 5 തീയേറ്റർ ഉള്ള കോംപ്ലക്സ് നു പറ്റിയ ഒരു മരിയാദയ്ക്കുള്ള TOILET ഉണ്ടോ ? ഉള്ളതിൽ മൂക്കുപൊത്താതെ കയറാൻ പറ്റുമോ ? 3 . മിനി പാരഡയിസ് എന്ന പെട്ടിക്കടയിൽ പുറകിലത്തെ സീറ്റിൽ ഇരുന്നാൽ മുന്നിൽ ഇരുന്ന ആളോട് ചേട്ടാ ഒന്ന് താഴ്ന്നിരിക്കാമോ എന്ന് പറയാതെ സ്ക്രീൻ കാണാൻ ഉള്ള അവസ്ഥ ഉണ്ടോ ? 4 . മിനി പാരഡയിസ്ഇൽ ഒരാൾ എഴുനേറ്റു നിന്നാൽ അയാളെ സ്ക്രീനിൽ കാണാൻ പറ്റുമോ ഇല്ലയോ ? 5 . മിനി പാരഡയിസ്ഇൽ മാറാല പിടിച്ച സ്ക്രീനിൽ അല്ലാതെ നിങ്ങൾ ഈ അടുത്ത് സിനിമ കണ്ടിട്ടുണ്ടോ ? 6 . മിനി പാരഡയിസ്ഇൽ പടം കണ്ടു കൊണ്ടിരിക്കുമ്പോൾ പൂച്ച ഒക്കെ നിങ്ങടെ കാലിനിടയിൽ കൂടെ പാഞ്ഞു കളിക്കാറുണ്ടോ ഇടയ്ക്കിടെ ? 7 . ഇനി 5 തീയേറ്റർ ഉള്ള കോംപ്ലക്സ് നു വേണ്ട എന്ത് വാഹന പാർക്ക്കിങ് സ്ഥലം ആണ് അവിടെ ഉള്ളത്. ഒരു തീയേറ്ററിൽ വരുന്ന ആളുകൾക്കുള്ള വാഹന പാർക്കിംഗ് സൗകര്യം പോലും ഉണ്ടോ അവിടെ ? 8 . പടം HOUSEFULL ആണെങ്കിൽ വണ്ടി എടുത്തു അടുത്ത ഏതേലും ബിൽഡിംഗ് ലെ പാർക്കിങ് സ്ഥലത്തേക്ക് കൊണ്ട് ഇടൂ എന്ന ധാർഷ്ട്ട്യം നിങ്ങൾ അനുഭവിച്ചിട്ടില്ലേ തീയേറ്ററുകാരുടെ ഭാഗത്തുനിന്ന് ??? ഇനിയും എഴുതാൻ വയ്യ. വേറൊന്നും കൊണ്ടല്ല മുഴുവനായി പറയാൻ തുടങ്ങിയ പഴയ മധുമോഹൻ സാർ തുടങ്ങിവച്ച മെഗാ സീരിയലിനേക്കാൾ വലിപ്പം വരും എഴുത്തിന്. NB : നാളെ പുതിയ സിനിമ ഇറങ്ങിയാൽ ഞാൻ വീണ്ടും ഇതേ തീയേറ്ററിൽ തന്നെ പോകും. കാരണം തലശേരിയിൽ വേറെ രക്ഷ ഇല്ല എന്റെ ഉണ്ണിയെ. ദൂരെ പോയി പടം കാണാൻ ഉള്ള സമയവും ഇല്ല . ഒരാളെയും കുത്തക വൽക്കരിക്കപ്പെടാൻ അനുവദിക്കരുത് എന്ന് പറയുന്നതും ഇതൊക്കെ കൊണ്ട് തന്നെ ആണ്