മായാബസാര്‍ മാതൃകയില്‍ റിലീസ് സാധ്യത തേടി നിര്‍മാതാക്കള്‍ മായാബസാര്‍ എന്ന മമ്മൂട്ടി ചിത്രത്തിന് സമാനമായ പ്രതിസന്ധി ഉണ്ടായപ്പോള്‍ കുറേ അധികം തിയേറ്ററുകള... http://www.mathrubhumi.com/movies-m...kri-mohanlal-dulquer-malayalam-news-1.1605186
മലയാള സിനിമ ഇനി എന്ന് റിലീസ് ചെയ്യും? മന്ത്രി എ കെ ബാലനും സംഘടനകള്‍ക്കും പറയാനുള്ളത് സിനിമാ സമരം മലയാള സിനിമാ വ്യവസായത്തിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുമ്പോള്‍ പുതുവര്‍ഷത്തിലേക്കും പ്രതിസന്ധി വ്യാപിക്കുമെന്ന ആശങ്കയും ഉയരുകയാണ്. ക്രിസ്മസ് റിലീസുകള്‍ വേണ്ടെന്ന് വച്ചും പുതിയ സിനിമകള്‍ തുടങ്ങാതെയുമുള്ള സമരം മൂലം 10 കോടിയിലേറെ നഷ്ടം രണ്ടാഴ്ച കൊണ്ടുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. സമരം നീളുന്നത് ഒഴിവാക്കാന്‍ വിവിധ ചലച്ചിത്ര സംഘടനകള്‍ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. ഒത്തുതീര്‍പ്പ് സാധ്യതകള്‍ തേടാനും പ്രതിസന്ധി ചര്‍ച്ച ചെയ്യാനും നിര്‍മ്മാതാക്കളുടെ സംഘടന ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ബുധനാഴ്ച യോഗം ചേരുന്നുണ്ട്. വിവിധ സിനിമാ സംഘടനകളുമായുള്ള ചര്‍ച്ച പരാജയമടഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ വീണ്ടുമൊരു ചര്‍ച്ച ഉടനുണ്ടാകില്ലെന്ന് മന്ത്രി എ കെ ബാലന് സൗത്ത് ലൈവിനോട് പറഞ്ഞു. വീണ്ടുമൊരു ചര്‍ച്ച ഉടനില്ല: മന്ത്രി എകെ ബാലന് സര്‍ക്കാര്‍ ചലച്ചിത്രമേഖലയിലെ പ്രധാന സംഘടനകളുമായി ക്രിസ്മസ് റിലീസ് പ്രതിസന്ധി ഒഴിവാക്കാന്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ചര്‍ച്ച നടത്തിയതാണ്.നേരത്തെ പ്രഖ്യാപിച്ചത് പോലെ ക്രിസ്മസ് ചിത്രങ്ങള്‍ റിലീസ് ചെയ്ത ശേഷം ഇപ്പോഴത്തെ തര്‍ക്കത്തില്‍ ചര്‍ച്ചയാകാമെന്ന നിലപാടാണ് സര്‍ക്കാര്‍ സംഘടനകള്‍ മുന്നില്‍ വച്ചതെന്നും സിനിമാ മന്ത്രി എ കെ ബാലന് സൗത്ത് ലൈവിനോട് പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ ഒരു പ്രപ്പോസല്‍ അവര്‍ക്ക് മുന്നില്‍ വച്ചിട്ടുണ്ട്. എല്ലാ വിഭാഗത്തില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തിയ ജുഡീഷ്യല്‍ സ്വഭാവമുള്ള സമിതി നിലവിലെ പ്രശ്നങ്ങളില്‍ പരിഹാര നിര്‍ദ്ദേശത്തിന് രൂപീകരിക്കാമെന്നും അറിയിച്ചതാണ്. വേറെ ഏതെങ്കിലും വഴി ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് അറിയിക്കാന്‍ അന്ന് പങ്കെടുത്ത സംഘടനകളോടും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഏതായാലും ഇ ടിക്കറ്റിംഗും തിയറ്റര്‍ ഗ്രേഡിംഗും ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി ഗവണ്മെന്റ് മുന്നോട്ടാണ്. ഇ ടിക്കറ്റിംഗ് നടപ്പാക്കുന്നതിന്റെ നടപടി ക്രമങ്ങളിലാണ് ഇപ്പോള്‍. ഉടന്‍ മറ്റൊരു സമവായ ചര്‍ച്ച സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. ബുധനാഴ്ച നിര്‍മ്മാതാക്കളും വിതരണക്കാരും വെവ്വേറെ യോഗം ചേരുന്നുണ്ട്. ഇതിന് പിന്നാലെ ഫിലിം ചേംബര്‍ യോഗവും നടക്കും. എന്നാല്‍ പ്രശ്നപരിഹാരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല. വിട്ടുവീഴ്ചയ്ക്ക് ഞങ്ങള്‍ തയ്യാറായതാണ്, 29ന് ജനറല്‍ ബോഡി ഇപ്പോഴത്തെ സിനിമാ സമരത്തിന് ഉത്തരവാദി തിയറ്ററുടമകള്‍ അല്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ സൗത്ത് ലൈവിനോട്. മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വിട്ടുവീഴ്ചയ്ക്ക് ഞങ്ങള്‍ തയ്യാറായതാണ് കടുംപിടുത്തമുണ്ടായത് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ഭാഗത്താണ്. 12 വര്‍ഷമായി തുടരുന്ന നിരക്കിലുളള മാറ്റമാണ് തിയറ്റര്‍ വിഹിതത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ ഉന്നയിക്കുന്നത്. വായ്പയെടുത്തും പണം പലിശക്കെടുത്തുമാണ് ഞങ്ങളില്‍ പലരും തിയറ്ററുകള്‍ നവീകരിച്ചത്. മള്ട്ടിപ്ളെക്സിന് 50-50 വിഹിതം നല്കുമ്പോള് സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ അഡ്വാന്‍സ് നല്‍കുകയും നിര്‍മ്മാതാക്കള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന ഞങ്ങള്‍ക്ക് മറ്റൊരു നിരക്ക് തുടരുന്നത് ന്യായീകരിക്കാനാകുമോ. നിലവിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ജനറല്‍ ബോഡി 29 ന് വിളിച്ചിട്ടുണ്ട്. എല്ലാ അംഗങ്ങളുടെയും അഭിപ്രായവും നിര്‍ദ്ദേശവും അനുസരിച്ചുള്ള തീരുമാനത്തിലേക്ക് പോകും. റിലീസ് പ്രതിസന്ധി മൂലം കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് തിയറ്ററുടമകളാണ്. ഏകപക്ഷീയ നിലപാട് ഉപേക്ഷിക്കട്ടെയെന്ന് നിര്‍മ്മാതാക്കള്‍ സിനിമാ സമരം പരിഹരിക്കാന്‍ ഉടനൊരു ചര്‍ച്ചയില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സെക്രട്ടറി രജപുത്ര രഞ്ജിത് സൗത്ത് ലൈവിനോട് പറഞ്ഞു. ഏകപക്ഷീയ നിലപാട് തുടരുന്നത് എക്സിബിറ്റേഴ്സ് ഫെഡറേഷനാണ്. ചര്‍ച്ചയില്‍ മന്ത്രി എ കെ ബാലനും സമരം പരിഹരിക്കാനുള്ള മാര്‍ഗ്ഗമാണ് മുന്നോട്ട് വച്ചത്. ഇക്കാര്യം സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയത് തിയറ്ററുടമകളാണ്. ചേംബര്‍ യോഗം ബുധനാഴ്ച ഫെഡറേഷനുമായും നിര്‍മ്മാതാക്കളുമായും വിതരക്കാരുമായും ഫിലിം ചേംബര്‍ ആദ്യമേ ചര്‍ച്ച ചെയ്തതാണ്. ആ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംഘടനകള്‍ സര്‍ക്കാരിന് മുന്നിലെത്തിയത്. സര്‍ക്കാര്‍ ശ്രമവും പരാജയപ്പെട്ട സാഹചര്യത്തില്‍ ചേംബറിന് എന്ത് സാധിക്കുമെന്ന കാര്യം ബുധനാഴ്ച വൈകുന്നേരം നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. സിനിമാ വ്യവസായം നേരിടുന്ന പ്രതിസന്ധി രമ്യമായി പരിഹരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. മലയാള സിനിമയ്ക്ക് ക്രിസ്മസ് റിലീസ് നഷ്ടപ്പെട്ടപ്പോള്‍ ആമിര്ഖാന് നായകനായ ദങ്കലും,വിശാലിന്റെ കത്തി സണ്ടൈയുമാണ് ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയത്. South Live
Oh Athayirunno, Thread Unde https://forumreelz.com/threads/►►nj...na-althaf-directorial-shoot-started.52/page-9