ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളരുന്നു: ദിലീപിന്റെ സാന്നിധ്യത്തിൽ പുതിയ സംഘടന... കൊച്ചി ∙ ബഹുഭൂരിപക്ഷം എ ക്ലാസ് തിയറ്ററുകളെയും നിയന്ത്രിച്ചിരുന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളർപ്പിലേക്ക്. ഫെഡറേഷൻ പ്രഖ്യാപിച്ച തിയറ്റർ സമരം തള്ളി കൂടുതൽ തിയറ്റർ ഉടമകൾ പുതിയ സിനിമകളുടെ റിലീസിന് ...സമ്മതിച്ചതോടെയാണു സംഘടന പിളർപ്പിലേക്കു നീങ്ങുന്നത്....വിലക്കു ലംഘിച്ചു കഴിഞ്ഞ ദിവസം ഫെഡറേഷനു കീഴിലുള്ള 31 തിയറ്ററുകൾ തമിഴ് ചിത്രം ഭൈരവ റിലീസ് ചെയ്തിരുന്ന.രുന്നു. ഇന്ന് 21 തിയറ്ററുകൾ കൂടി ചിത്രം പ്രദർശിപ്പിച്ചു തുടങ്ങി....ഫെഡറേഷനു ബദലായി തിയറ്റർ സംഘടന രൂപീകരിക്കാനുള്ള നീക്കങ്ങൾ ഇതോടെ കൂടുതൽ ഊർജിതമായി....കൂടിയാലോചനകൾക്കു ശേഷം നടൻ ദിലീപിന്റെ സാന്നിധ്യത്തിൽ ഇന്നോ നാളെയോ പുതിയ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകുമ...മെന്നാണു സൂചന. ഫെഡറേഷനു പുറത്തുള്ള തിയറ്റർ ഉടമകളുടെ സംഘടനയായ സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ, നിർമാതാ..താക്കൾ, വിതരണക്കാർ, മൾട്ടിപ്ലെക്സ് ഉടമകൾ, തിയറ്റർ ബിസിനസുള്ള ചില താരങ്ങൾ, ചലച്ചിത്ര...സാങ്കേതിക പ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ്മയിലാണു പുതിയ സംഘടന രൂപീകരിക്കുന്നത്....നടൻ ദിലീപാണു പുതിയ സംഘടനയ്ക്കു പിന്നിലെന്നു കഴിഞ്ഞ ദിവസം ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ കുറ്റപ്പെടടുത്തിയിരുന്നു. ...
ദിലീപിന്റെ തന്ത്രം ഫലം കണ്ടു, ലിബര്*ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷന്* പിളര്*ന്ന് സമരത്തിന് പരിഹാരം സംഘടനകളുടെ നിരന്തര ചര്*ച്ചകളിലും സര്*ക്കാര്* ഇടപെടലിലും പരിഹാരമാകാത്ത സിനിമാ സമരം ആന്റി ക്ലൈമാക്*സിലേക്ക്. തിയറ്റര്* വിഹിതം പകുതിയാക്കി ഉയര്*ത്താതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്* ഉറച്ചുനില്*ക്കുന്ന ഫിലിം എക്*സിബിറ്റേഴ്*സ് ഫെഡറേഷനെ പിളര്*ത്തിയാണ് സമരത്തിന് പരിഹാരമാകുന്നത്. നടന്* ദിലീപിന്റെ തന്ത്രപരമായ ഇടപെടലാണ് കീറാമുട്ടിയായ സിനിമാ തര്*ക്കത്തിന് പരിഹാരമൊരുക്കിയത്. ശനിയാഴ്ച രൂപീകരിക്കുന്ന തിയറ്ററുടമകളുടെ പുതിയ സംഘടനയില്* ദിലീപിന്റെ സാന്നിധ്യമുണ്ടാകും. ചാലക്കുടി ഡി സിനിമാസ് ദിലീപിന്റെ ഉടമസ്ഥതയിലാണ്. സുരേഷ് ഷേണായി (ഷേണോയ് സിനിമാക്*സ്), ആന്റണി പെരുമ്പാവൂര്* (ആശിര്*വാദ് സിനിമാസ്) എന്നിവരും നേതൃത്വത്തിലുണ്ടാകും. ശനിയാഴ്ച നടക്കുന്ന യോഗത്തില്* ദിലീപ് പങ്കെടുക്കും. ദിലീപിനൊപ്പം നിര്മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന മുന്*കയ്യെടുത്താണ് തിയറ്ററുകള്* അടച്ചിട്ടുള്ള ഫെഡറേഷന്* നീക്കം പൊളിച്ചത്. സിനിമാ വ്യവസായത്തെ അടിമുടി തകര്*ത്ത് കച്ചവടലക്ഷ്യം മുന്* നിര്*ത്തി സമരത്തില്* ഏര്*പ്പെട്ടവര്*ക്കെതിരെയാണ് പുതിയ സംഘടനയെന്ന് ദിലീപുമായി അടുത്ത കേന്ദ്രങ്ങള്* അറിയിക്കുന്നു. സര്*ക്കാരില്* നിന്നുള്ള സെസ് ടിക്കറ്റില്* ചുമത്തി വീണ്ടും ടിക്കറ്റ് നിരക്ക് ഉയര്*ത്തിയുള്ള പരിഹാരമല്ല വേണ്ടത്. സിനിമയെ സ്*നേഹിക്കുന്ന സംഘടനകളിലൊന്നായി തിയറ്ററുടമകളുടെ സംഘടനയും മാറണം. അതിന് വേണ്ടിയാണ് പുതിയ സംഘടന. ബി ക്ലാസുകളിലെ സൗകര്യമുള്ള എല്ലാ തിയറ്ററുകളും റിലീസ് സെന്ററായി ഉയര്*ത്തുമെന്ന വിതരണക്കാരുടെ മുന്നറിയിപ്പും ഈ തിയറ്ററുകളിലൂടെ തമിഴ് സിനിമ ഭൈരവ റിലീസ് ചെയ്തതുമാണ് ഫെഡറേഷനെ പിളര്*പ്പിലെത്തിച്ചത്. മലയാള സിനിമകള്* ബഹിഷ്*കരിച്ച് മറുഭാഷാ സിനിമകള്* പ്രദര്*ശിപ്പിച്ച് നിര്*മ്മാതാക്കളെയും വിതരണക്കാരെയും സമ്മര്*ദ്ദത്തിലാക്കാം എന്ന എക്*സിബിറ്റേഴ്*സ് ഫെഡറേഷന്റെ തീരുമാനം പൊളിഞ്ഞതും പിളര്*പ്പിന് കാരണമായി. വിതരണക്കാരോടും നിര്*മ്മാതാക്കളോടും സഹകരിക്കുന്ന തിയറ്ററുകളില്* മാത്രം ഭൈരവ റിലീസ് ചെയ്തതോടെ ഫെഡറേഷന്* നേതൃത്വത്തിന്റെ സമ്മര്*ദ്ദതന്ത്രം പൊളിഞ്ഞു. ഇനിയും സമരം നീണ്ടാല്* തിയറ്ററുകള്* തുടര്*ന്നും അടഞ്ഞുകിടക്കുമെന്ന് മനസിലായതോടെ ഫെഡറേഷനൊപ്പമുള്ള 35 ഓളം തിയറ്ററുകള്* വ്യാഴാഴ്ച ഭൈരവാ റിലീസ് ചെയ്യുകയായിരുന്നു. 18 തിയറ്ററുകള്* മാത്രമാണ് കളം മാറിയതെന്നാണ് ഫെഡറേഷന്* പ്രസിഡന്റ് ലിബര്*ട്ടി ബഷീറിന്റെ വിശദീകരണം. എന്നാല്* വ്യാഴാഴ്ച ഫെഡറേഷന് കീഴിലുള്ള 35 തിയറ്ററുകളിലും വെള്ളിയാഴ്ച 22 തിയറ്ററുകളിലും ഭൈരവാ റിലീസ് ചെയ്*തെന്ന് ഡിസ്ട്രിബ്യൂട്ടേഴ്*സ് ഫെഡറേഷന്* പ്രസിഡന്റ് സിയാദ് കോക്കര്* സൗത്ത് ലൈവിനോട് പ്രതികരിച്ചു. ഫെഡറേഷന്* സംസ്ഥാന ട്രഷറര്* സാജു ജോണിയുടെ ഉടമസ്ഥതയിലുള്ള എറണാകുളം കവിതയിലും ഭൈരവാ റിലീസ് ചെയ്യാന്* സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് സിയാദ് കോക്കര്* പറഞ്ഞു. വരും ദിവസങ്ങളില്* ഫെഡറേഷന്റെ മിക്ക തിയറ്ററുകളും സിനിമ റിലീസ് ചെയ്യും. വെള്ളിയാഴ്ച ഫെഡറേഷന്* വിട്ട തിയറ്ററുകള്* പുതിയ നിരക്ക് ആവശ്യപ്പെട്ട ഫെഡറേഷന്* തിയറ്ററുകള്*ക്ക് നല്*കാതെ വിജയ് ചിത്രം ഭൈരവാ സിനി എക്*സിബിറ്റേഴ്*സ് അസോസിയേഷന്റെ ബി ക്ലാസ് തിയറ്ററുകളിലും ഫെഡറേഷനില്* ഉള്*പ്പെടാത്ത എ ക്ലാസ് തിയറ്ററുകളിലും, റിലീസിന് സന്നദ്ധമായ ഫെഡറേഷന്* തിയറ്ററുകളിലുമാണ് റിലീസ് ചെയ്തത്. വെള്ളിയാഴ്ചയോടെ 60 ഓളം തിയറ്ററുകളിലെ 85ലധികം സ്*ക്രീനുകളില്* റിലീസ് ചെയ്യാനുള്ള സാഹചര്യം ഒരുങ്ങിയിട്ടുണ്ടെന്ന് സിയാദ് കോക്കര്*. വരുന്ന ആഴ്ച മുതല്* മലയാളം സിനിമകളും പ്രദര്*ശനത്തിനെത്തിയാല്* സമരത്തിന് പരിഹാരമാകുമെന്ന് ഡിസട്രിബ്യൂട്ടേഴ്*സ് അസോസിയേഷന്*. ഫെഡറേഷന് പുറത്തുള്ള തിയറ്ററുകളും സംഘടനയില്* നിന്ന് പുറത്തുവന്ന തിയറ്ററുകളും ഉള്*പ്പെടുന്ന പുതിയ സംഘടന ശനിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ദിലീപിന്റെ ഡി സിനിമാസ്, ആന്റണി പെരുമ്പാവൂരിന്റെ ആശിര്*വാദ് സിനിമാസ്, നിര്*മ്മാതാക്കളുടെ സംഘടനയിലുള്ള കാര്*ണിവല്*, സെന്*ട്രല്* പിക്*ചേഴ്*സ്, തമീന്*സ്, ഷേണോയ് സിനിമാക്*സ് എന്നീ ഗ്രൂപ്പുകളുടെ തിയറ്ററുകളും ഈ സംഘടനയിലുണ്ടാകും. നിര്*മ്മാതാക്കളുടെയും വിതരണക്കാരുടെയും പിന്തുണയിലാണ് പുതിയ സംഘടന. ഫെഡറേഷന്റെ 30 ഓളം തിയറ്ററുകളില്* മാത്രമാണ് ഭൈരവാ റിലീസിന് തയ്യാറായതെന്നും ശനിയാഴ്ച നടക്കുന്ന ജനറല്* ബോഡിയോടെ സിനിമാ സമരത്തില്* ഒരു തീരുമാനം പ്രതീക്ഷിക്കാമെന്നും ലിബര്*ട്ടി ബഷീര്* സൗത്ത് ലൈവിനോട് പ്രതികരിച്ചു. തങ്ങള്*ക്കൊപ്പമുള്ള തിയറ്ററുടമകളെ നടന്* ദിലീപ് നേരിട്ട് വിളിച്ച് സംഘടന പിളര്*ത്താന്* ശ്രമിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു.
ദിലീപേട്ടൻ ടാ!! ആന്റണി പെരുമ്പാവൂരും ഷേണായിസ് തിയറ്റർ മുതലാളിയും ഒക്കെ മുൻപിൽ ഉണ്ടാകുന്ന സംഘടന ആണ് നിലവിൽ വരുന്നത്.. "ബൂർഷ്വയെ തോൽപിക്കാൻ ബൂർഷേടെ അപ്പനാവണം.