ഒരു ലാൽ ഫാൻ എന്ന നിലയിൽ പുലിമുരുഗനും ഒപ്പവും വരുന്നതിനു മുൻപ് അതിനേക്കാൾ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ.. വെള്ളിമൂങ്ങക്ക് ശേഷം ജിബു ജേക്കബ് സിനിമ..ലാലേട്ടൻ ഒരു പുതുമുഖ സംവിധായകന് അവസരം കൊടുക്കുന്നത് തന്നെ സന്തോഷമുള്ള കാര്യം. മികച്ചതെന്ന് അധികമൊന്നും പറയാൻ ഇല്ലാത്ത സിന്ധുരാജ് തിരക്കഥയെഴുതുന്നു എന്നുള്ളതിലായിരുന്നു പേടി. സിന്ധുരാജ് തിരക്കഥകൾ എല്ലാം ആദ്യപകുതി രസകരവും രണ്ടാം പകുതി നിരാശപ്പെടുത്തുന്നതും പതിവാണ്. പതിവിൽ നിന്നും വ്യത്യസ്തമായി കുറേയധികം രസകരമാവുമെന്ന് കരുതിയ ആദ്യപകുതി പ്രതീക്ഷക്കൊത്തു വരാതിരിക്കുകയും എന്നാൽ പാളിപ്പോവമായിരുന്ന രണ്ടാംപകുതിയും അവസാന രംഗങ്ങളും പതിവില്ലാതെ തിരക്കഥാകൃത് കൂടുതൽ ശ്രദ്ദ പതിപ്പിച്ചത് നേട്ടമായി. പ്രണയോപനിഷിത് എന്ന ചെറുകഥയിൽ നിന്നും സിനിമയിലേക്കുള്ള ദൂരം അത്ര ചെറുതല്ല..എന്നാൽ ലീലയും,നീലത്താമരയും,താപ്പാനയും ഒന്നും ആവാതെ മുന്തിരിവള്ളികൾ ചെറുകഥയോടു നീതിപുലർത്തുകയും സിനിമക്കാവശ്യമായ കൂട്ടിച്ചേരലുകളിൽ വിജയിക്കുകയും ചെയ്തു. ജിബു ജേക്കബ് വെള്ളിമൂങ്ങയിൽ നിന്നും ഒരു പാട് നന്നായി തന്നെ മുന്തിരിവള്ളികൾ ഒരുക്കിയിട്ടുണ്ട്...വെള്ളിമൂങ്ങ ആദ്യാവസാനം നൽകിയ ചെറിയ ചെറിയ തമാശകൾ ,ഒഴുക്കൊന്നും ഈ സിനിമയ്ക്കു അവകാശപ്പെടാനില്ല എങ്കിൽപോലും.ക്യാമറാമാൻ സംവിധായകൻ ആവുമ്പോളുള്ള ഒരു പ്രശനവും ജിബു സിനിമകളിൽ കാണാനില്ല. എന്നുള്ളതും..നല്ല കാര്യം മുന്തിരിവളളികൾ പ്രധാനമായും 35 മേൽ പ്രായമുള്ള വിവാഹിതരായവർക്ക് relate ചെയ്യാൻ പറ്റുന്ന ഒരു കഥയാണ് .ഇന്നത്തെ കുടുംബപ്രേക്ഷകർക്കുള്ള നല്ല സന്ദേശം സിനിമ നൽകുന്നുണ്ട്..! എല്ലാവരും അവരവരുടെ റോളുകൾ നന്നായി തന്നെ ചെയ്തിട്ടുണ്ട്..അനൂപ് മേനോൻ പ്രതീക്ഷത്തിലും നന്നായി..ഇങ്ങനെയൊരു റോൾ ചെയ്യാൻ ലാലേട്ടൻ മാത്രമേ ഒള്ളു ഒന്ന് അടിവരയിട്ടു കൊണ്ട് വീണ്ടുമൊരു ഇഷ്ടപെടുന്ന കഥാപാത്രം കൂടി ഉലഹന്നാൻ. വേറെ ആര് ചെയ്താലും ബോർ ആയിപ്പോകാൻ ചാൻസുള്ള റോൾ മനോഹരമാക്കിയിരിക്കുന്നു. സിനിമയുടെ പോരായ്മകൾ എന്ന് പറയാൻ ആദ്യപകുതിയിൽ ലാലേട്ടൻ കഥാപാത്രം പോലെ സിനിമയും കുറച്ചു dry ആണ്...കുറച്ചും കൂടെ നല്ല തമാശകൾ അവിടെ നമ്മൾ പ്രതീക്ഷിക്കുന്നുണ്ട്.പിന്നെ ഗാനങ്ങൾ പ്രതീക്ഷക്കൊത്തുയർന്നില്ല. 2 .75 / 5 കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി ഫാൻസ് ഷോ housefull