1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

★ Mark Twains ★ Motorcycle Diaries ★ MEESHAPULLI MALA tripping at Pg 5

Discussion in 'Literature, Travel & Food' started by Mark Twain, Dec 11, 2015.

  1. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    മുംബൈയിലുള്ള സുഹൃത്ത്( @Idivettu Shamsu ) കേരളത്തിലെ അണ് എക്സ്പ്ലോർഡ് (unexplored ) പ്ലേസുകളെ കുറിച്ചുള്ള അന്ന്വേഷണത്തിനൊടുവിൽ എത്തി ചേർന്നത് മീശപുലിമലയിലാണ്...എന്നോട് അതിനെ കുറിച്ചു ചോദിച്ചു ഒരു ചാൻസ് കിട്ടാൻ കാത്തിരുന്ന ഞാൻ രണ്ടാമതൊന്നാലോചിച്ചില്ല ഒകെ പറഞ്ഞു ..

    Kfdc യുടെ ഒഫീഷ്യൽ സൈറ്റ് വഴി രണ്ട് പേർക്കും കൂടി ഒരു ടെന്റ് ബുക്ക് ചെയ്തു 3500 rs (3640 including online service charge) ഫുഡ് ആൻഡ് അക്കോമഡേഷൻ ക്യാമ്പ് ഫയർ ഗൈഡ് ഉൾെപ്പടെയുള്ള പാക്കേജ് ആണ്


    ഭൂമിയിലെ സ്വർഗം തേടി, മേഘങ്ങളുടെ മുകളിലേക്കൊരു യാത്ര !!!

    ഒന്നാം ദിവസം (DAY 1)
    IMG_0736.jpg


    എന്‍റെ സന്തത സഹചാരി ആയ ബുള്ളറ്റിൽ രാവിലെ 6 മണിക്ക് കൊടുങ്ങല്ലൂർ നിന്ന് എറണാകുളത്തേക്കു യാത്ര തുടങ്ങി... എറണാകുളം സൗത്തിൽ നിന്ന് സുഹൃത്തിനെയും കൂട്ടി മൂവാറ്റുപുഴ വഴി മൂന്നാറിലേക്ക് (മൂ.പുഴ- കോതമംഗലം - അടിമാലി -മൂന്നാർ ) 12 മണിക്ക് മുൻപായി മുന്നാറിലെത്തി. ക്യാമ്പിലേക്കുള്ള പാസ് കിട്ടാൻ KFDC ഓഫീസ് കണ്ട്‌ പിടിക്കണം. ചോദിച്ചവരെല്ലാം ഓരോരോ വഴികളാണ് പറയുന്നത് അല്പം കറങ്ങിയെങ്കിലും അവസാനം കണ്ട്‌ പിടിച്ചു (മൂന്നാർ -സൈലന്റ് വാലി റോഡിലാണ്, ഐ വി കോട്ടേജിനു സമീപം ) 1.30 കഴിഞ്ഞാലേ പാസ് ലഭിക്കുള്ളുവെന്നറിഞ്ഞപ്പോൾ ആ സമയം കൊണ്ട് ഊണ് കഴിച്ചു വന്നു പാസും വേടിച്ച് നേരെ സൈലന്റ് വാലി ബേസ് ക്യാമ്പിലേക്ക്.


    KFDC ഓഫീസിൽ നിന്ന് ക്യാമ്പിലേക്ക് 23 കി. മീ ഉണ്ട്. പ്രകൃതി സ്നേഹികൾക്ക് വിരുന്നാണ് മൂന്നാർ സൈലന്റ് വാലി റോഡ്. റോഡുകൾ പരുന്തും പറയിലേക്കുള്ള വഴിയെയും തേയിലത്തോട്ടങ്ങൾ പീരുമേടിനെയും ഓർമിപ്പിച്ചു. 20 കി മി കഴിഞ്ഞിരിക്കുന്നു ഇനിയുള്ള 3 കി മി ഓഫ് റോഡാണ് (ഓഫീസിൽ വെച്ച് സ്റ്റാഫ് നിസ്സാര ഭാവത്തോടെ ഇതിനെകുറിച്ച് പറഞ്ഞിരുന്നു ) ആ ഭാവമൊന്നുമായിരുന്നില്ല റോഡിനു നല്ല പാറ കഷ്ണങ്ങളും ഉരുളൻ കല്ലുകളും നിറഞ്ഞ 3 കി മി യാത്രയ്ക്ക് നല്ല ദൈർഘ്യം തോന്നിച്ചു. പിന്നിടും തോറും വഴി മോശമായിക്കൊണ്ടേയിരുന്നു. ബേസ് ക്യാമ്പിന്റെ ഗേറ്റ് കണ്ടപ്പോഴാണ് ആശ്വാസമായത്. (ജീപ്പിനും ബൈക്കിനുമല്ലാതെ ഈ റോഡിലൂടെയുള്ള യാത്ര അസാധ്യം )
    IMG_0753.jpg

    20 ടെന്റുകൾ(Tent) ഉണ്ട് ക്യാമ്പിൽ പക്ഷേ 2 എണ്ണത്തിൽ മാത്രമേ നാളത്തെ ട്രെക്കിങ്ങിനു വേണ്ടി ബുക്ക് ചെയ്തിട്ടുള്ളു (2 ടെന്റുകളിലായി4 പേർ മാത്രം ) മറ്റു രണ്ട് പേർ വിദേശികളാണ് ഫ്രാൻ‌സിൽ നിന്ന് വന്നവർ (അവരുടെ സുഹൃത്തുക്കളാണത്രെ മീശപ്പുലിമലയെക്കുറിച്ചു പറഞ്ഞത് ) 5 മണി ആയി അവിടുത്തെ സ്റ്റാഫ് കട്ടൻ ചായ കൊണ്ട് വന്നു നല്ല തിളച്ച ചായ ഗ്ലാസ്സിലേക്കൊഴിച്ചയുടനെ കുടിക്കാം, അപ്പോഴേക്കും ചൂട് കുറഞ്ഞു കാണും അത്ര തണുപ്പുണ്ടിവിടെ (സീസൺ ആയാൽ -4 thot 4 സെൽഷ്യസ് വരെ ആണ് കാലാവസ്ഥ, ഇന്നിവിടെ 4 നും 9 നും ഇടയിൽ ) ഇരുട്ടുംതോറും തണുപ്പരിച്ചു കയറാൻ തുടങ്ങി ഞാൻ ജാക്കറ്റിന്റെയും ക്യാപ്പിന്റെയും സഹായം തേടി സായിപ്പന്മാർ ഇതൊന്നും അറിഞ്ഞ മട്ടില്ല അവർ നല്ല കൂളായിരുന്ന് ഒരു മരത്തിനടിയിൽ ചീട്ടുകളിയിൽ മുഴുകിയിരിക്കുകയാണ്. 7 മണിക്ക് 'ക്യാമ്പ് ഫയർ' തുടങ്ങി ഒപ്പം ഡിന്നറുമെത്തി ( ഫ്രൈഡ്‌റൈസ്‌, ചപ്പാത്തി, നാടൻ ചിക്കൻ കറി, പരിപ്പ്, കുറുമ, പഴവർഗ്ഗങ്ങൾ തുടങ്ങിയ വിഭവ സമൃദ്ധമായ ഭക്ഷണം ആവശ്യത്തിനെടുത്ത് കഴിക്കാം. ഒട്ടും മോശമല്ലാത്ത ഭക്ഷണം മുന്നാറിൽ നിന്ന് ഉള്ളിലേക്ക് മാറി ഒരു കാട്ടിൽ ഇതിലും നല്ല ആഹാരം? !! അതിത്തിരി അഹങ്കാരമായിപ്പോകും). 8 മണിക്ക് കിടക്കാനുള്ള സ്ലീപ്പിങ് ബാഗെത്തി. യാത്രാക്ഷീണവും നന്നായി ഉറക്കവും വരുന്നുണ്ട് സ്ലീപ്പിങ് ബാഗ് തീയുടെ അടുത്തു പോയി ചൂടാക്കി 9 മണിക്ക് ടെന്റിൽ പോയി കിടന്നുറങ്ങി ( ക്യാമ്പിന് ചുറ്റും ഇലക്ട്രിക്ക് വേലി ചുറ്റിയിട്ടുള്ളതിനാൽ വന്യമൃഗങ്ങളെ പേടിക്കാതെ കിടന്നുറങ്ങി )
    IMG_0853.jpg
    രണ്ടാം ദിവസം (Day 2)

    രാവിലെ 5.30 നു തന്നെ ഉറക്കമുണർന്നു. നല്ല തണുപ്പുണ്ട് അതുകൊണ്ട് തന്നെ 1 മണിക്കൂർ ടെന്റിൽ നിന്ന് പുറത്തിറങ്ങാൻ തോന്നിയില്ല. പിന്നീട് പുറത്തിറങ്ങിയപ്പോഴുള്ള കാഴ്ച അതി വിശേഷം തന്നെ, പുല്ലും, ഇലകളും, പൂക്കളുമെല്ലാം വെള്ളത്തിന്റെ നനവിൽ തിളങ്ങി നിൽക്കുന്നുണ്ട്. മല നിരകളുടെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യവും പൂർണതയിലെത്തുന്ന സമയമാണിത് മല നിരയിലുള്ള മരങ്ങളും കാടുകളുമെല്ലാം ഇപ്പോൾ വ്യെക്തമായി കാണാം. നിരകളുടെ മുകൾ ഭാഗത്ത് വെയിലേറ്റ് തുടങ്ങിയിരിക്കുന്നു ആ ഭാഗമത്രയും നല്ല ഗോൾഡൻ കളറിൽ മിനുങ്ങി നിൽക്കുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്( കാടിനുള്ളിൽ ഉറങ്ങിയെഴുന്നേൽക്കുക കണ്ണ് തുറക്കുമ്പോൾ സർവ്വ സൗന്ദര്യം ആവാഹിച്ചു നിൽക്കുന്ന പ്രകൃതി, ഇത്തരം ഒരനുഭവം ജീവിതത്തിൽ ആദ്യം !)


    8 മണിക്ക് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. 9 മണി ആയപ്പോൾ മീശപ്പുലിമലയിലേക്ക്. ക്യാമ്പിൽ നിന്ന് മലയിലേക്ക് 10 കി.മി ഉണ്ട് (അവസാന 4 കി.മീറ്ററിൽ 9 മലകൾ താണ്ടണം, 4 വലുതും 5 ചെറുതും) സമയമേറുംതോറും മലയിലെ 'വ്യൂ' മോശമാകുമെന്നതിനാൽ ക്യാമ്പിൽ നിന്ന് റോഡോവാലിയിലേക്കുള്ള 6 കി. മീ ജീപ്പിൽ പോകാമെന്നു തീരുമാനിച്ചു(2 പേർക്ക് 500 രൂപ ). അങ്ങിനെ 2 ഗൈഡും ( ഒരാൾ ഞങ്ങൾക്കൊപ്പവും റോഡോ വാലിയിൽ താമസിക്കുന്നവർക്കൊപ്പം മറ്റൊരാളും ) കൂടി മലയിലേക്ക്..........

    റോഡോവാലി - ഹിമാലയം പോലുള്ള ഉയർന്ന പ്രദേശങ്ങളിൽ കാണുന്ന "റോഡോഡെൻഡ്രോൺ" എന്ന പൂക്കളുടെ കേന്ദ്രമാണിവിടം. അല്പം നീളത്തിലുള്ള, നല്ല പച്ച നിറത്തിൽ കട്ട കൂടിയിരിക്കുന്ന ഇലകൾക്കിടയിൽ ചുവന്ന പൊട്ട് പോലെ ഈ പൂക്കളെ കാണാം. കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണത്.
    IMG_0932.jpg
    റോഡോവാലിയിലെ സുന്ദരമായ കോട്ടേജിനടുത് ജീപ്പ് എത്തിയിരിക്കുന്നു ( ഏകദേശം അര മണിക്കൂർ നേരമെടുത്തു ഈ 6 കി. മീ താണ്ടാൻ ) ഇനിയുള്ള 4 കി . മീ 'ട്രെക്കിങ്ങ്' ആണ്. നേരത്തെ പറഞ്ഞ 9 മലകളിൽ ഏറ്റവും കഠിനം ആദ്യത്തെ മല തന്നെയാണ് ഇതിന്റെ പകുതി ദൂരം ആയപ്പോഴേക്കും നല്ല കിതപ്പ് അനുഭവപ്പെടുന്നുണ്ട്. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 8000 അടിയോളം ഉയരത്തിലാണ് ഞങ്ങളിപ്പോൾ നിൽക്കുന്നത്. ശ്വസിക്കാൻ ഒരല്പം ബുദ്ധിമുട്ടാണ്. എത്ര സമയമെടുത്തലും ട്രെക്കിങ്ങ് പൂർത്തിയാക്കുമെന്ന വിശ്വാസം ഉള്ളിലുണ്ടായിരുന്നു, പിന്നെ ആയിരക്കണക്കിന് മൈലുകൾ താണ്ടി വന്ന സായിപ്പിനില്ലാത്ത വിഷമം നമുക്ക് പാടുണ്ടോ ??? അങ്ങിനെ ആദ്യ കടമ്പ താണ്ടി അതിന്റെ മുകളിലെത്തി അവിടെ കണ്ട കാഴ്ചയിലുള്ള സൗന്ദര്യം നമ്മളെ ആവാഹിക്കും മറ്റു മലകൾ താണ്ടി മീശപ്പുലിമലയിലെത്താൻ !!!

    യാത്ര പകുതി പിന്നിട്ടിരിക്കുന്നു പിന്നെ അല്പം വിഷമിച്ചത് അവസാനത്തെ മലയിലേക്കുള്ള കയറ്റമായിരുന്നു, മീശപ്പുലിമലയിലേക്കുള്ള കയറ്റം , പ്രകൃതിയുടെ വിസ്മയാവഹമായ സൗന്ദര്യത്തിലേക്കുള്ള കവാടം... ഇപ്പോൾ ഒരു സ്വപ്പ്നലോകത്തെത്തിയ പ്രതീതിയാണ് വെള്ള പുതച്ച് കിടക്കുന്ന മേഘപടലങ്ങളുടെ വശ്യ സൗന്ദര്യം ഇത്രയുടുത്ത് കാണുന്നതും അനുഭവിക്കുന്നതും ആദ്യമായാണ്. മുകളിൽ നിന്ന് നോക്കിയാൽ മൂന്നാർ ടൗണും, ടോപ് ഹിൽ സ്റ്റേഷനും, ആനയിറങ്കൽ തടാകവുമെല്ലാം കാണാം. ഇവിടെ നിന്ന് നേരെയിറങ്ങി കയറി ചെല്ലുന്നത് കൊളുക്കുമലയിലേക്കാണ് ( ആ വഴിയിലൂടെയുള്ള പ്രവേശനം ഇപ്പോൾ നിയമലംഘനമാണ്) അവിടെ നിന്ന് നോക്കിയാൽ മാത്രമേ മലയ്ക്ക് പുലിയുടെ തലയോട് രൂപ സാദൃശ്യം തോന്നുകയുള്ളൂ (അതിൽ നിന്നാണല്ലോ ഈ പേര് വീണത് ) 1 മണിക്കൂർ നേരം അവിടെ ചിലവഴിച്ചു (12 മണി ആയിരിക്കുന്നു), തിരിച്ചിറങ്ങാനുള്ള സമയം ആയി. വന്ന വഴിയിലൂടെയല്ല തിരിച്ച്‌ പോക്ക്. 10 കി. മീ ഉം നടന്ന് പോകാമെന്ന് തന്നെ തീരുമാനിച്ചു (പോകുന്ന വഴിക്ക് ഒരു മല മാത്രമേ കേറേണ്ടി വരികയുള്ളു )

    "കേൾക്കാൻ നിങ്ങൾ സന്നദ്ധൻ ആയാൽ പ്രകൃതി പൊഴിക്കുന്ന സംഗീതം നിങ്ങൾക്കാസ്വദിക്കാം " ആരോ പറഞ്ഞ വാക്കുകൾ ഇവിടുത്തെ അനുഭവം കൊണ്ട് സത്യമാണെന്നു ബോധ്യപ്പെടുന്നു... ദൂരെ നിന്ന് കണ്ടിരുന്ന 'റോഡോഡെൻഡ്രോൺ ' മരങ്ങൾ അടുത്തടുത്ത് വരുന്നു. നാട്ടിലുള്ള അടയ്ക്കാക്കിളികളോട് സാമ്മ്യമുള്ള ചെറിയ പക്ഷികൾ ചാടി ചാടി നടപ്പുണ്ട്. വഴിയിലേറെ ഭാഗവും നീർച്ചാലിന്റെ സമീപത്ത് കൂടിയാണ് കടന്നു പോകുന്നത്, നല്ല തണുത്ത ശുദ്ധമായ വെള്ളം ഇടയ്ക്കിടെ കുടിച്ചും മുഖം കഴുകിയും മുന്നോട്ട് നടന്നുകൊണ്ടിരുന്നു. മനുഷ്യരുടെ കൈകടത്തലുകൾ നന്നേ കുറവായതിന്റെ എല്ലാ ഗുണങ്ങളും ഇവിടെ കാണാനുണ്ട് . പകുതി ദൂരം പിന്നിട്ടിരിക്കുന്നു ദൂരെയായി റോഡോവാലി കോട്ടേജ് കാണാം ഈ പോയിന്റിൽ നിങ്ങൾക്കു വളരെ ദീർഘമായ പ്രതിധ്വനി (echo )കേൾക്കാൻ സാധിക്കും. അവിടെ കുറച്ച് നേരം വിശ്രമിച്ചു വീണ്ടും നടന്നു തുടങ്ങി ഹോളിവുഡ് അഡ്വെഞ്ചർ മൂവികളെ ഓർമിപ്പിക്കും വിധം വിജനമായ പ്രദേശമത്രയും മുട്ടോളം വരുന്ന ഉണങ്ങിയ പുല്ലുകൾ മാത്രം, പിന്നെ ചതുപ്പ് പ്രദേശം , യൂക്കാലിപ്‌സും പൈൻ മരങ്ങളും വളർന്നു നിൽക്കുന്ന പ്രദേശം അങ്ങിനെ വിവിധ സ്ഥലങ്ങളിലെന്നോണം പ്രകൃതിയാസ്വാദകർക്ക് ആസ്വാദനത്തിന്റെ വിവിധ തലങ്ങൾ സമ്മാനിക്കുന്നുണ്ട് ഈ യാത്ര .......................
     
    #41 Mark Twain, Jan 30, 2017
    Last edited: Jan 30, 2017
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    IMG_0938.jpg IMG_0940.jpg IMG_0972.jpg IMG_0974.jpg IMG_1020.jpg
     
  3. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    IMG_1041.jpg IMG_1022.jpg IMG_1082.JPG IMG_1105.jpg IMG_1139.jpg IMG_1145.jpg IMG_1179.jpg IMG_1182.jpg IMG_1190.jpg
     
    ANIL, David Billa, Joker and 2 others like this.
  4. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    da kidu kidu :urgreat: :urgreat: :OMG: kothi avunnu :weep:
     
  5. GrandMaster

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Powlichu nice write-up avide poya oru feel kitty, friendsinu okke link share cheyyuva pilleru poyi kanatte
     
  6. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Ippozha kande

    Markettan :clap:
     
  7. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
  8. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    thanks di :)
    thanks macha :)
    kunjikka :Yes:
    thanku :)

    thanks mayu :)
     
    Spunky likes this.
  9. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Markettan Mass :clap:
     

Share This Page