ദിലീപിന്റെ സിനിമകാരണം അപമാനവും പരിഹാസവും സഹിച്ചു നാടുവിട്ട മമ്മൂട്ടിയുടെ പുതിയ നായിക http://dhunt.in/1RklR via Dailyhunt
ദിലീപിന്റെ നേതൃതത്തിൽ നിർമ്മാതാക്കളും വിതരണക്കാരും തിയറ്റർ ഉടമകളും ഉൾപ്പെടുന്ന പുതിയ സംഘടന രൂപീകരിച്ചു. ഫിലിം എക്സിബിറ്റേർസ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള എന്നാണ് പുതിയ സംഘടനയുടെ പേര്. സിനിമക്ക് വേണ്ടിയുള്ള നല്ല കൂട്ടായ്മയാകും പുതിയ സംഘടനയെന്ന് ദിലീപ് പറഞ്ഞു. ഒരേസമയം നിർമാതാക്കളും വിതരണക്കാരും തിയറ്ററുകാരും ഉൾപ്പെടുന്ന സംഘടനയാണ് നിലവിൽ വന്നിരിക്കുന്നത്. ഒരു മാസക്കാലമായി നീണ്ടു നിന്നിരുന്ന സിനിമ സമരം അവസാനിപ്പിക്കാൻ ദിലീപിന്റെ നേതൃത്വത്തിൽ സുപ്രധാനതീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. തുടർന്ന് എക്സിബിറ്റേർസ് ഫെഡറേഷൻ രണ്ടായി പിളര്‍ന്ന് പുതിയ സംഘടന രൂപം കൊള്ളുകയായിരുന്നു. Manoj Ayyappan Brutally Innocent
ഏതാനും ആഴ്ച മുൻപു വരെ ബഹുഭൂരിപക്ഷം എ ക്ലാസ് തിയറ്ററുകളെയും നിയന്ത്രിച്ചിരുന്ന കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിലുണ്ടായിരുന്ന 90 ശതമാനം അംഗങ്ങളും പുതിയ തിയറ്റർ സംഘടനയിൽ. 168 തിയറ്റർ ഉടമകളാണു പുതിയ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ്ഒാർഗനൈസേഷൻ ഒാഫ് കേരളയിൽ (എഫ്ഇയുഒകെ) ചേർന്നത്. പല തിയറ്ററുകളിലും ഒന്നിലേറെ സ്ക്രീനുകളുള്ളതിനാൽ ഇത്രയും തിയറ്ററുകളിലായി മുന്നൂറോളം സ്ക്രീനുകളുണ്ടാകും.ഫെഡറേഷനു ബദലായി രൂപം കൊണ്ട ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഒാർഗനൈസേഷൻ ഒാഫ് കേരള (എഫ്ഇയുഒകെ) ഇന്നാണ് ഔദ്യോഗികമായി നിലവിൽ വന്നത്. പ്രസിഡന്റായി നടനും തിയറ്റർ ഉടമയുമായ ദിലീപിനെയും ജനറൽ സെക്രട്ടറിയായി എം.സി.ബോബിയെയും ഇന്നു ചേർന്ന ജനറൽ ബോഡി തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ആന്റണി പെരുമ്പാവൂർ, കെ.ഇ.ഇജാസ്, ജി.ജോർജ് (വൈ.പ്രസി), സുമേഷ്, തങ്കരാജ്, അരുൺ ഘോഷ് (ജോ.സെക്ര), സുരേഷ് ഷേണായ് (ട്രഷ).തിയറ്ററുകളിൽ നിന്ന് ഉടമകൾക്കു ലഭിക്കുന്നവരുമാന വിഹിതം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു ഫെഡറേഷൻ നേതൃത്വം നിർമാതാക്കളും വിതരണക്കാരുമായി ഇടഞ്ഞതോടെ ആഴ്ചകളോളം മലയാള സിനിമാ ലോകം സ്തംഭിച്ചിരുന്നു. നേതൃത്വത്തിനെതിരെ എതിർപ്പുയർന്നതോടെ ഫെഡറേഷൻ പിളർന്നു. ഫെഡറേഷൻ വിട്ടുവന്നവരും സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ അംഗങ്ങളും മൾട്ടിപ്ലെക്സ് ഉടമകളുമെല്ലാം ഉൾപ്പെട്ട സംഘടനയുടെ താൽക്കാലിക ചെയർമാനായി നടൻ ദിലീപിനെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയും ഈ മാസം 14 നു തിരഞ്ഞെടുത്തിരുന്നു.സംഘടനയ്ക്കു മാർഗനിർദേശങ്ങൾ നൽകുന്നതിനായി, നിർമാതാക്കളും വിതരണക്കാരുമായ ജി.സുരേഷ് കുമാർ, എം.രഞ്ജിത്, സിയാദ് കോക്കർ, സാഗ അപ്പച്ചൻ, സി.വി.രാമകൃഷ്ണൻ, രാജു മാത്യു, ആന്റോ ജോസഫ് തുടങ്ങിയവർ ഉൾപ്പെട്ട കോർ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. സിനിമാ നിർമാണത്തിന്റെതുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാ മേഖലകളിൽ നിന്നുമുള്ള പ്രതിനിധികൾ ഉൾപ്പെട്ടതാണു കോർ കമ്മിറ്റി. ഭാവിയിൽ, നിർമാതാക്കൾക്കും വിതരണക്കാർക്കു തിയറ്റർ ഉടമകൾക്കുമിടയിൽ ഉണ്ടാകുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കുകയെന്ന ദൗത്യവും കോർ കമ്മിറ്റിക്കാണ്; മേഖലയെ ഒരു കുടക്കീഴിലാക്കാനുള്ള ശ്രമം കൂടിയാണിത്.
ഫെഫ്ക്ക റൈറ്റേർസ്സ് യൂണിയൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥാചർച്ച തുടരുന്നു. ആദ്യാന്തം രസനീയതയുള്ള തിരക്കഥയാണ് ഉദയകൃഷ്ണൻ തയ്യാറാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഉടനെ പങ്കുവെയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. B Unnikrishnan