1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ✞ ☠ ✞ EZRA ✞ ☠ ✞ Prithvi Takes Box Office in EzraStorm ✞ ↝✞BLOCKBUSTER !!! ↜30+Cr-50 Days-11k Show

Discussion in 'MTownHub' started by Amar, Feb 2, 2016.

  1. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    :Band: :Band: :Band: :Band:
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Athundakum.. Conjuring 2 ilekal cliche kurave ezrak thonnichullu...

    Pretham undennarinjitu kuttikale otak kidathuka avar krithyam ardha rathri purathiranguka.. Light idathe mathram nadakuka.. Ee paripadi ezrayil kuravayirunnu..
     
    Kunjappu likes this.
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Nee entha ivide :Ennekollu: Joli ille :kiki:
     
  4. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333
    Watched
    Truly a masterpiece
     
  5. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333
  6. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333
    [​IMG]
    [​IMG]
    CLT Kairali today's all shows HF :Band:
     
  7. PaNcho

    PaNcho Fresh Face

    Joined:
    Dec 5, 2015
    Messages:
    340
    Likes Received:
    364
    Liked:
    424
    Trophy Points:
    8
    Kidu Response....
     
    Mannadiyar and Spunky like this.
  8. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    irangiyeda :Ennekollu: tension adichu marichu :Vandivittu:
     
  9. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    :bdance::bdance::bdance:
     
  10. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    EZRA » A RETROSPECT

    ✦ഒരർത്ഥത്തിൽ, ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നത്‌ മലയാളത്തിലാണെന്ന് പറയാം. മുൻപ്‌ ഒരു സംവിധായകൻ പറഞ്ഞതുപോലെ, ആസ്വാദനനിലവാരത്തിന്റെ കാര്യത്തിലും, മലയാളി പ്രേക്ഷകർ ഏറെ മുന്നിലാണ്‌. കേരളത്തിൽ ഏറെ സ്വീകാര്യത നേടിയ ഹോളിവുഡ്‌ ചിത്രമാണ്‌ Conjuring 2. ഹൊറർ ജോണറിലുള്ള ചിത്രങ്ങളോട്‌ മലയാളി പ്രേക്ഷകനുള്ള താത്പര്യത്തേയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. എന്നാൽ ഭാർഗ്ഗവീനിലയം മുതൽ മലയാളത്തിലിറങ്ങിയ ഹൊറർ ചിത്രങ്ങളുടെ കാര്യമെടുത്താൽ, കാലാനുസൃതമാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള, തികവുറ്റ ഒരു ചിത്രം ചൂണ്ടിക്കാണിക്കുവാൻ നമുക്ക്‌ ഇന്നോളം കഴിഞ്ഞിട്ടില്ല. എസ്രയിലൂടെ ആ കുറവ്‌ നികത്തപ്പെടുമോ?

    ■അനൗൺസ്‌ ചെയ്ത അന്നുമുതൽ 'എസ്ര' വാർത്തകളിൽ ഇടം നേടിയിരുന്നു. ചിത്രീകരണ വേളയിൽ പ്രേതബാധയുണ്ടായെന്നുള്ളത്‌ അതിലൊന്നാണ്‌. ചിത്രത്തിന്റെ ടീസറും ട്രൈലറുകളും ആകാംക്ഷാജനകമായിരുന്നു. രണ്ടാം ട്രൈലറിൽ, വിജയരാഘവന്റെ ശബ്ദത്തിൽ ഇപ്രകാരം കേട്ടിരുന്നു. "ശാന്തികിട്ടാതെ ശരീരം വിട്ടകന്നുപോയ ജൂതന്റെ ആത്മാവിനെയാണ്‌ 'ഡിബുക്ക്‌' എന്നുപറയുന്നത്‌..!" ജൂതവിശ്വാസപ്രകാരം, ഈ ആത്മാവ്‌ ഒരു പെട്ടിയിൽ ബന്ധിച്ചുവച്ചിരിക്കുകയായിരിക്കും. ഈ പെട്ടി തുറന്നാൽ അതിൽ ബന്ധിച്ചിരിക്കുന്ന ഡിബുക്ക്‌ (എന്ന ആത്മാവ്‌) തുറക്കുന്നവരുടെ ശരീരത്തിൽ പ്രവേശിക്കും എന്നാണ് വിശ്വാസം. എസ്രയുടെ കഥ ഊന്നിനിൽക്കുന്നതും ഇതിനെ ചുറ്റിപ്പറ്റിയാണ്‌. (ഇതേ വിഷയം കേന്ദ്രീകരിക്കപ്പെട്ട ഹോളിവുഡ്‌ ചിത്രം 'THE POSSESSION' ന്റെ ഷൂട്ടിംഗ്‌ വേളയിലും അനിഷ്ട സംഭവങ്ങൾ അരങ്ങേറിയിരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്‌.)

    ■"നിങ്ങളുടെ ഭയം ഉടന്‍ സത്യമാകും" എന്ന തലവാചകത്തോടെയിറങ്ങിയ 147 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം, എത്രത്തോളം നമ്മെ തൃപ്തിപ്പെടുത്തും?

    »SYNOPSIS
    ■മുംബൈയിൽ താമസിച്ചുകൊണ്ടിരിക്കുന്ന രഞ്ജൻ-പ്രിയ ദമ്പദികൾ, ജോലിസംബന്ധമായി കൊച്ചിയിലേക്ക്‌ താമസം മാറുന്നു. കരകൗശല വസ്തുക്കളോട്‌ ഏറെ താത്പര്യമുള്ള പ്രിയ, ആകർഷകമായ രൂപത്തിലുള്ള ഒരു ബോക്സ്‌ വീട്ടിൽ കൊണ്ടുവരികയും, അത്‌ തുറക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ അപ്രതീക്ഷിതമായി ചിലത്‌ സംഭവിക്കുന്നു.

    CAST & PERFORMANCES
    ■രഞ്ജൻ മാത്യു എന്ന യുവ വ്യവസായിയുടെ വേഷം അവതരിപ്പിക്കുന്നത്‌ പൃഥ്വിരാജ്‌ സുകുമാരൻ. തൊഴിലിനോട്‌ അർപ്പണബോധമുള്ള യുവാവായും, സ്നേഹവാനായ ഭർത്താവായും, ഏറെ പക്വത പ്രകടമാക്കേണ്ട കഥാപാത്രമായിരുന്നു. ഭയത്തോട്‌ പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ മിതത്വം പാലിച്ചുകൊണ്ട്‌, ഏൽപ്പിക്കപ്പെട്ട വേഷം ഗംഭീരമാക്കി.

    ■അഭിനേത്രിയും മോഡലുമായ പ്രിയ ആനന്ദാണ്‌ നായികാ കഥാപാത്രമായ പ്രിയാ രഘുരാമനെ അവതരിപ്പിക്കുന്നത്‌. കാഴ്ചയിൽ മിടുക്കിയായിരുന്നു, പ്രകടനങ്ങൾ നന്നായിരുന്നു. റോസി എന്ന കഥാപാത്രമായിവന്ന ആൻ ഷീതൾ വളരെ അനുയോജ്യമായ താര നിർണ്ണയമായിരുന്നു. ചിത്രം കഴിഞ്ഞശേഷവും ഒരു തേങ്ങലായി അവശേഷിച്ചു.

    ■വിജയരാഘവൻ,ബാബു ആന്റണി എന്നിവർ അവതരിപ്പിച്ച പുരോഹിതവേഷങ്ങൾ അതിപ്രാധാന്യമുള്ളതായിരുന്നെങ്കിലും, മേയ്ക്കപ്‌ അപാകതകൾ പ്രകടമായിരുന്നു. ഇവരേക്കൂടാതെ സുദേവ് നായര്‍, രാജേഷ്‌ ശർമ്മ, ടൊവിനോ തോമസ്‌, പ്രതാപ് പോത്തന്‍, അലൻഷ്യർ, ഭരത് ദബോല്‍ക്കര്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇന്ദ്രജിത്‌, സണ്ണി വെയ്ൻ എന്നിവരുടെ ശബ്ദവും ചിത്രത്തിനുപയോഗിച്ചിട്ടുണ്ട്‌.

    TECHNICAL SIDES
    ■മലയാളത്തിൽ നിന്നും പ്രതീക്ഷിച്ചതിലുമപ്പുറത്തെ സാങ്കേതിക നിലവാരം ചിത്രത്തിനുണ്ടായിരുന്നു. സുജിത്‌ വാസുദേവിന്റെ ഛായാഗ്രഹണമികവ്‌ എടുത്തുപറയേണ്ടതാണ്‌. ഇത്തരത്തിലൊരു ചിത്രത്തിന്‌ ഡാർക്ക്‌ ഷേഡ്‌ ഒരുക്കുന്നതിലും, അപാകതകളില്ലാത്ത വിധത്തിൽ ലൈറ്റിംഗ്‌ ക്രമീകരിക്കുന്നതിലും അണിയറക്കാർ പൂർണ്ണമായി വിജയിച്ചു. ദേശീയ അവാർഡ്‌ ജേതാവായ വിവേക്‌ ഹർഷന്റെ എഡിറ്റിംഗ്‌ നിർവ്വഹണവും ചിത്രത്തിന്‌ മാറ്റുകൂട്ടി.

    MUSIC & BACKGROUND SCORES
    ■മലയാളത്തിലെ യുവസംഗീത സംവിധായകരിൽ ഏറെ ശ്രദ്ധേയനായ രാഹുൽ രാജും, സുഷിൻ ശ്യാമും ചേർന്നാണ്‌ സംഗീതവിഭാഗം കൈകാര്യം ചെയ്തത്‌. 'ലൈലാകമേ' എന്നുതുടങ്ങുന്ന ഒരേയൊരു ഗാനത്തിനു മാത്രമാണ്‌ രാഹുൽ രാജ്‌ ഈണം നൽകിയത്‌. 'ഇരുളുവീഴും രാവേ' എന്നുതുടങ്ങുന്ന രണ്ടാം ഗാനവും 'തമ്പിരാൻ' എന്നാരംഭിക്കുന്ന മൂന്നാം ഗാനവും നന്നായിരുന്നു. എല്ലാ ഗാനങ്ങളും സന്ദർഭങ്ങളോട്‌ ചേർന്നുനിന്നു. പശ്ചാത്തലസംഗീതം വളരെ മികച്ചത്‌. ടൈറ്റിൽ കാർഡ്‌ മുതൽക്കേ മികവ്‌ പ്രകടമാണ്‌. ഒരു ഹൊറർ ചിത്രത്തിനു ചേരുന്ന വിധത്തിൽ ഒരുക്കിയിരിക്കുന്നു.

    »OVERALL VIEW
    ■മലയാളത്തിൽ ഇതുവരെ വന്നതിൽ നിന്നും പാടെ വേറിട്ടുനിന്നുകൊണ്ടുള്ള ഒരു ഹൊറർ ത്രില്ലർ. അനവസരത്തിൽ പ്രേക്ഷകനെ ഭയപ്പെടുത്തി സിനിമ തീർക്കുക എന്നതിൽ നിന്നും വ്യത്യസ്തമായി, ഒപ്പം പറഞ്ഞുപോകുന്ന കഥ, ചിത്രത്തെ ഒരു മികച്ച അനുഭവമാക്കിമാറ്റുന്നു. അതീന്ദ്രിയപ്രതിഭാസങ്ങളിൽ അധിഷ്ഠിതമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം, ആരംഭദശയിലെ ഉദ്വേഗം ഇടമുറിയാതെ, പൂർണ്ണമായും നിലനിറുത്തിക്കൊണ്ടുതന്നെ ഉപസംഹരിക്കപ്പെട്ടു. മികച്ച അവതരണത്തിലൂടെ സംവിധായകൻ ജയകൃഷ്ണൻ, പ്രേക്ഷകന്‌ ഒരു നല്ല ദൃശ്യവിരുന്നുതന്നെ സമ്മാനിച്ചു.

    ■മലയാളത്തിൽ നാം ഇന്നോളം കണ്ടിട്ടുള്ള ഹൊറർ ചിത്രങ്ങളുടെ സൂത്രവാക്യങ്ങളെല്ലാം സംവിധായകൻ പാടേ മാറ്റിമറിച്ചിരിക്കുകയാണ്‌. സമീപകാലത്തിറങ്ങി ശ്രദ്ധിക്കപ്പെട്ട ഭൂരിപക്ഷം മലയാള ഹൊറർ ചിത്രങ്ങളിൽനിന്നും വിഭിന്നമായി, ഒരു നേർരേഖാപാതയിലാണ്‌ ചിത്രത്തിന്റെ സഞ്ചാരം. മിക്ക ഹൊറര്‍ ചിത്രങ്ങളും ഹാസ്യത്തിനു പ്രാധാന്യം നൽകിക്കൊണ്ട്‌, വിവിധ തലങ്ങളിലുള്ള പ്രേക്ഷകനെ സന്തുഷ്ടരാക്കാൻ ശ്രമിക്കുമ്പോൾ, എസ്ര ഗൗരവതരമായ ഒരു കഥയെ, അതിന്റെ വിഭാഗത്തോട്‌ ചേർന്നുനിന്നുകൊണ്ട്‌, പൂർണ്ണതയിലെത്തിച്ചു.

    ■ഹൊറർ ചിത്രങ്ങൾ എന്നുകേൾക്കുമ്പോൽ നമ്മുടെ മനസ്സിലേക്ക്‌ ആദ്യമോടിയെത്തുന്ന Conjuring, Insidious തുടങ്ങിയ ചിത്രങ്ങളിലേതുപോലെ, jumping scares-ന്‌ എസ്ര അമിത പ്രാധാന്യം നൽകിയിട്ടില്ല. എന്നിരുന്നാലും ഹോളിവുഡ്‌ ചിത്രങ്ങളിൽ സ്ഥിരം കണ്ടുവരുന്ന ചില രംഗങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്‌. രാത്രി ഒറ്റയ്ക്കുള്ള ചില സഞ്ചാരങ്ങളും, ഉറക്കമുറിയുടെ മുകളിൽ നിന്നും താഴെനിന്നുമുള്ള ചില ശബ്ദങ്ങളും അതിനോടുള്ള കഥാപാത്രങ്ങളുടെ ചില പ്രതികരണരീതികളും ചില ഉദാഹരണങ്ങൾ മാത്രം.

    ■ജൂത കഥയുടെ പശ്ചാത്തലത്തില്‍ പൂർത്തീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യചിത്രം എന്ന നിലയിൽ എസ്ര കൂടുതൽ ശോഭിക്കപ്പെടുന്നു. ജൂത വിഭാഗത്തിൽപ്പെട്ട ദമ്പതികളുടെ കഥയാണിത്‌. ജൂത-ആഭിചാര താന്ത്രിക വിദ്യയേപ്പറ്റിയും, കേരളത്തിലെ ജൂതമത ചരിത്രത്തേക്കുറിച്ചും ജൂത മതാനുഷ്ഠാനങ്ങളേക്കുറിച്ചും, എസ്രയില്‍ പറയുന്നുണ്ട്.

    ■റോസി-എസ്രാ എന്നിവരുൾപ്പെട്ട രംഗങ്ങൾ ഹൃദയഭേദകമാണ്‌. അതിനോടനുബന്ധിച്ചുള്ള ഒരു രംഗത്ത്‌, പുഴയിലൂടെ നീങ്ങിവരുന്ന തോണികളിൽ സഞ്ചരിക്കുന്ന യാത്രക്കാരിലൂടെ, പഴയ കൊച്ചിക്കാരുടെ മതസൗഹാർദ്ദത്തെ ഉയർത്തിക്കാണിക്കുവാൻ സംവിധായകൻ ശ്രമിച്ചു. ഭാര്യ-ഭർതൃബന്ധം, മാതാപിതാക്കളുടെ പിന്തുണയില്ലാതെയുള്ള വൈവാഹിക ജീവിതത്തിലെ ഉത്കണ്ഠകൾ, വികസനപ്രവർത്തനങ്ങളുടെ ഗുണ-ദോഷ വശങ്ങൾ ഇവയെല്ലാം പരാമർശവിധേയമായി ചിത്രത്തിൽ കാണുന്നുണ്ട്‌.

    ■അനാവശ്യ വലിച്ചുനീട്ടലുകളോ, ഏച്ചുകെട്ടിയ രംഗങ്ങളോ ചിത്രത്തിലില്ല. ചിത്രത്തിന്റെ ആദ്യഭാഗവും, കഥാപാത്രങ്ങളുടെ രൂപാന്തരീകരണവും തമ്മിലുള്ള ബന്ധം വളരെ വ്യക്തമായിത്തന്നെ നിർവ്വചിക്കപ്പെടുന്നുമുണ്ട്‌. എന്നാൽ ഒരു വിഭാഗമാളുകളുടെ സമരങ്ങളേയും, പ്രധിരോധങ്ങളേയും തദ്വാരാ ജനാധിപത്യ വ്യവസ്ഥിതിയേയും ചിത്രം വിലകുറച്ചുകാണുന്നുണ്ട്‌.
    ഉപസംഹാരത്തോടനുബന്ധിച്ചുള്ള എക്സ്‌ഹോർസിസം, വേണ്ടത്ര സുരക്ഷാ സജ്ജീകരണങ്ങളോടെ ആയിരുന്നില്ല എന്നത്‌ ചില ചോദ്യങ്ങൾ ഉയർത്തി.

    ■ഒരു സിനിമാ ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം, വിവിധ ജോണറുകളിലുള്ള ചിത്രങ്ങൾ അനിവാര്യമാണ്‌. അത്തരത്തിൽ നോക്കിയാൽ, ഈ വിഭാഗത്തിൽ, മലയാളികൾക്ക്‌ അഭിമാനിക്കാൻ വകയുള്ള ആദ്യചിത്രമാകും എസ്ര. സാങ്കേതികമായി ഏറെ മുന്നിൽ നിൽക്കുന്ന ഉള്ളടക്കമുള്ള ഒരു ഹൊറർ ചിത്രമെന്ന നിലയിൽ നിങ്ങൾക്ക്‌ ചിത്രത്തെ സമീപിക്കാവുന്നതാണ്‌.

    »RATING: 3.5/★★★★★

    *_click here: goo.gl/gNoQ4O JOMON THIRU_*

    ➟വാൽക്കഷണം:
    ■നമ്മുടെ സ്വന്തം ഭാഷയിൽ പിറന്ന ഒരു ഹൊറർ ത്രില്ലർ എന്ന നിലയിൽ ചിത്രം നേടുന്ന/നേടുവാനിരിക്കുന്ന സ്വീകാര്യത, നമുക്ക്‌ അഭിമാനിക്കുവാനുള്ള വക നൽകുന്നുണ്ട്‌. എന്നാൽ ചോദ്യമിതാണ്‌, "ഇത്തരത്തിലുള്ള ചിത്രങ്ങളെ ഉൾക്കൊള്ളുവാനും സ്വീകരിക്കുവാനുമുള്ള പ്രാപ്തി മലയാളികൾക്കുണ്ടോ?" ഇല്ലെന്നുതന്നെയാണ്‌ ചില തിയെറ്റർ അനുഭവങ്ങൾ സൂചിപ്പിക്കുന്നത്‌. ഭയപ്പെടുത്തുന്ന രംഗങ്ങൾ വരുമ്പോൾ, കമന്റുകൾ പറഞ്ഞും, അപശബ്ദങ്ങളുണ്ടാക്കിയും മറ്റുള്ളവരുടെകൂടി ആസ്വാദനത്തിന്‌ ചിലർ ഭംഗം വരുത്തുന്നു. വിശേഷിച്ച്‌, നിശബ്ദതയ്ക്കും, ശബ്ദക്രമീകരണങ്ങൾക്കും, പ്രാധാന്യമേറെയുള്ള ചിത്രത്തിന്‌..! ഈ പ്രവണത വരും കാലങ്ങളിൽ ഒഴിവാകുമെന്ന് പ്രത്യാശിക്കാം.

    *_read online: nowindialive.com /voice of india_*
    *_also at: https://jomonthiru.wordpress.com_*
    *_https://jomonthiru.blogspot.com_*
    *_https://www.dailyhunt.in #jomonthiru_*

    Sent from my Lenovo K50a40 using Tapatalk
     

Share This Page