http://www.nanaonline.in/Events/Valliyum-Thetti-Pulliyum-Thetti-movie-pic.jpg ശാലിനി അനിയത്തിപ്രാവില്‍ നായികാവേഷം ചെയ്യുമ്പോള്‍ ഞാനായിരുന്നു നായകന്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം ശാലിനിയുടെ അനുജത്തി ശ്യാമിലി ആദ്യമായി നായികയാകുമ്പോഴും ഞാന്‍ തന്നെ നായകനായി. ഇതെല്ലാം ആകസ്മികമായി സംഭവിച്ചതാണ്. കുഞ്ചാക്കോബോബന് തുടര്‍ന്ന് പറഞ്ഞു. 'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന സിനിമയുടെ കഥ കേള്‍ക്കുമ്പോഴും ഞാന്‍ വളരെ എക്സൈറ്റഡായിരുന്നു. ഈ സിനിമയുടെ കഥയില്‍ ശ്യാമിലിക്ക് നായികയാകാനുള്ള ഒരു സാദ്ധ്യതയുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. അതനുസരിച്ച് ബാബുച്ചേട്ടനോട് (ശ്യാമിലിയുടെ അച്ഛന്) ഇതേക്കുറിച്ച് സംസാരിക്കുകയും ഇഷ്ടമാണെങ്കില്‍ ചെയ്യൂ എന്നും ഞാന്‍ പറഞ്ഞിരുന്നു. ശ്യാമിലിയും ബാബുച്ചേട്ടനും കഥ കേട്ടു, ഈ സിനിമയില്‍ അഭിനയിക്കാന്‍ അവര്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനുമുമ്പ് രണ്ടുമൂന്ന് തവണ എന്റെ ചില പ്രോജക്ടുകള്‍ക്കുവേണ്ടി ശ്യാമിലിയുടെ കാര്യം സംസാരിച്ചിട്ടുള്ളതാണ്. കഥ കേട്ടിട്ട് ഇഷ്ടപ്പെടുന്നുവെങ്കില്‍ സ്വീകരിക്കുക എന്ന രീതിയില്‍ ശാലിനിയുടെ അച്ഛന് ബാബുവുമായി ഞാനും സംസാരിച്ചിട്ടുണ്ട്. എന്നാല്‍, ആ പ്രോജക്ടുകളിലൊന്നും ശ്യാമിലിക്ക് അഭിനയിക്കാന്‍ കഴിയാതെ പോയി.