ജിജോ പുന്നൂസ് എന്ന ഫിലിംമേക്കറുടെ ഫോട്ടോകള്‍ അധികം കണ്ടിട്ടില്ല...ചാനല്‍ അഭിമുഖങ്ങളും കണ്ടിട്ടില്ല....ഗോവാ ചലച്ചിത്രമേളയില്‍ ത്രീഡി സിനിമകളെക്കുറിച്ച് നടന്ന മാസ്റ്റര്‍ ക്ലാസിന് നേതൃത്വം നല്കാന് മൂന്ന് വര്‍ഷം മുമ്പ് ജിജോ വന്നിരുന്നു. രാ വണിന്റെ സംവിധായകന് അനുഭവ് സിന്‍ഹയും, സൗന്ദര്യാ രജനീകാന്തും, നാനാ പടേക്കറും ജിജോയുടെ വാക്കുകള്‍ക്ക് മുന്നില്‍ ശ്രദ്ധാപൂര്‍വം ഇരിക്കുന്നത് കാണാനായി. ഡിജിറ്റല്‍ ഫിലിം മേക്കിംഗിനെക്കുറിച്ചും, ത്രീഡിയില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും ജിജോയുടെ അറിവുകള്‍ എത്രയോ മുന്നിലാണെന്ന് അന്ന് അനുഭവ് സിന്‍ഹ വേദിയില്‍ പറഞ്ഞിരുന്നു. ചാനലിനായ് പകര്‍ത്താന്‍ ആ പ്രോഗ്രാം അനുമതിയില്ലായിരുന്നു. പ്രോഗ്രാമിന് ജിജോ ഉണ്ടെന്ന് അറിയിച്ചത് ഷാജി എന്‍ കരുണ്‍ സാറായിരുന്നു. പ്രോഗ്രാം തുടങ്ങിയതിന് ശേഷം അദ്ദേഹത്തെ ക്ഷണിച്ചപ്പോഴാണ് സദസ്സില്‍ നിന്ന് വെള്ളഷര്‍ട്ടും, ഒറ്റമുണ്ടും സ്ലിപ്പറും ധരിച്ച മലയാളത്തിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന് വേദിയിലെത്തിയത്. പരിപാടി കഴിഞ്ഞിറങ്ങിയപ്പോള്‍ ചാനല്‍ ക്യാമറയ്ക്ക് മുന്നില്‍ സംസാരിക്കാമോ എന്ന് ചോദിച്ചു. ''ഞാന്‍ എന്തോ പറയാനാ, എല്ലാം അവിടെ പറഞ്ഞുതീര്ന്നുപോയല്ലോ'' എന്നറിയിച്ച് ക്യാമറയെ കയ്യുയര്‍ത്തി വിലക്കി പരിപാടി നടന്ന കലാ അക്കാദമിയില്‍ നിന്ന് ഫെസ്റ്റിവലിലെ പ്രധാന വേദിയിലേക്ക് നടന്നകന്നു. വേദിക്ക് പുറത്തേക്ക് ജിജോ പുന്നൂസ് വരുന്നതും, ആള്‍ക്കൂട്ടത്തിനോ, ക്യാമറകള്‍ക്കോ പിടികൊടുക്കാതെ ചലച്ചിത്രമേളയിലെ തിരക്കുകള്‍ക്കിടയിലേക്ക് ഊളിയിട്ട് മറഞ്ഞതും ചേര്‍ത്ത് ഒരു സ്റ്റോറി ചെയ്തു. അന്ന് അടുത്ത സിനിമ എന്നാണ് എന്ന സദസ്സിന്റെ ചോദ്യത്തിന് പുതിയൊരു പരീക്ഷചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി... ഈ ചിത്രം ആ മറുപടിയിലേക്കുള്ള കൂട്ടിച്ചേര്ക്കലാകുമോ...... ഏതായാലും വലിയ കാത്തിരിപ്പ്..... കടപ്പാട് ഫോട്ടോ - പ്രതാപ് പോത്തൻ എഴുത്ത് - മനീഷ് നാരായൺ
നിങ്ങളിൽ എത്ര പേർക്ക് അറിയാം പ്രയാഗയുടെ ആദ്യ സിനിമ സാഗർ ഏലിയാസ് ജാക്കി ആണെന്നും രണ്ടാമത്തേത് ഉസ്താദ് ഹോട്ടൽ ആണെന്നും @Mayavi 369
25 pages vayichu, Nischal bai, ingalu kidu updates aanallo, btb sangeetha lokathu ninnum ulla aanano? major updates um sangeethavumayi bhanthapettanallo...........