1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☣ "Angamaly diaries " ☣ ✍ Chemban ░ ♛ Lijo Jose Pellissery ░ Getting tremendous Response▶◀

Discussion in 'MTownHub' started by Mark Twain, Mar 7, 2016.

  1. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Hit adikkumennu thonnunnu...exam time anu preshnam
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Interval ... Polichadukki.. :Yahoo:

    Lijo jose :Salut:

    Girish n prasanth azhinjaadiyittund.. Charachters n perfo oke kollam.. Villian thakarthu..
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Multiyil aanu.. Intervalnu claps...
     
    Kireedam, ANIL and Novocaine like this.
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Marana Mass Aan Kochi Multi.. Night Shows Mikkathum Sold Out Aan :Yahoo:
     
  5. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Padam kandu... Kollaam. Poornamayoru abhiprayam parayan sadhikkunilla.... Theater moshmayirunnu... Balconyil light shalyam nannayi undayirunnu.. Pinne sound also atra clear aayilla.... Nalla oru theateril onnude padam kananam..
    Lijo jose style ishtamullavarku enthayalum padam ishtamakum :Yes:
     
  6. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Maneesh narayanan 4/5 koduthitund... :clap:
     
  7. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    അങ്കമാലി ഡയറീസ് :

    ഹൃദ്യതയുടെ താളവും താളുകളും

    [​IMG]



    പ്രേക്ഷകര്‍ സ്വീകരിക്കാതെ പോയ പരീക്ഷണ സിനിമയ്ക്ക് ശേഷവും സാഹസികമായ മറ്റൊരു പരീക്ഷണത്തിനുള്ള ധൈര്യം. വന്‍ ബജറ്റും മുന്‍നിര താരങ്ങളും മുഖമായിരുന്ന സിനിമയില്‍ നിന്ന് 86 പുതുമുഖ അഭിനേതാക്കളുടെ സിനിമ. ഒരേതരം ഫോര്‍മുലകളില്‍ നിന്ന് ഒരിക്കലും പുറത്ത് കടക്കാന്‍ ധൈര്യപ്പെടാത്ത ഭൂരിപക്ഷത്തിനിടയില്‍ നിന്നാണ് പതിവ് ആസ്വാദന ശീലങ്ങളെ പരിലാളിക്കാതെ സമീപനത്തിലും അവതരണത്തിലുമെല്ലാം അടിമുടി പൊളിച്ചെഴുത്തിന് മുതിരാന്‍ ലിജോ ജോസ് പെല്ലിശേരി തയ്യാറായത്. അങ്കമാലി ഡയറീസ് മലയാള സിനിമയിലെ മിടുക്കുള്ള മാറ്റത്തെയാണ് കുറിച്ചിട്ടത്. ഈ ഡയറിയുടെ താളുകളിലോരോന്നിലും തുടര്‍ന്നങ്ങോട്ട് നമ്മുടെ കാഴ്ചകളെ അമ്പരപ്പിക്കാന്‍ പോന്ന പ്രതിഭകളുടെ പേരുകളുണ്ട്. സര്‍വ്വമേഖലയിലും ലിജോ പെല്ലിശേരി എന്ന പ്രതിഭയുടെ കയ്യടയാളം പതിഞ്ഞിട്ടുമുണ്ട്. മലയാളത്തിലെ മികച്ച സ്വഭാവ നടന്‍മാരിലൊരാളായ ചെമ്പന്‍ വിനോദ് ജോസാണ് അങ്കമാലി ഡയറീസിന്റെ രചയിതാവ്. ചെമ്പന് ഇത് സ്വന്തം നാടിന്റെ കഥ കൂടിയാണ്.

    [​IMG]

    കേരളത്തിലെ മിക്ക പ്രദേശങ്ങള്‍ക്കും ആ നാടിന്റേതായ തനത് ജീവിതശൈലിയോ സ്വഭാവമോ സവിഷേതകളോ കാണും. അത്തരം സവിഷേതകളിലൂടെ അങ്കമാലിക്ക് മാത്രം ചിരപരിചിതമായ ചില ശീലങ്ങളിലൂടെ കുറേ സാധാരണക്കാരുടെ ജീവിതം പറയുകയാണ് അങ്കമാലി ഡയറീസ്. പള്ളിയും പെരുന്നാളും പോര്‍ക്ക് കച്ചവടവുമായി ജീവിക്കുന്ന തനിക്ക് പരിചയമുള്ള നാടിന്റെ, നാട്ടുകാരുടെ കഥയെന്നാണ് ചെമ്പനും അങ്കമാലി ഡയറീസിനെ വിശേഷിപ്പിച്ചത്. ആ അര്‍ത്ഥത്തില്‍ ചെമ്പന്റെ ഡയറിക്കുറിപ്പുകള്‍ കൂടിയാവാം സിനിമ. പുറമേയുള്ളവര്‍ക്ക് ഒരു മൈല്‍ക്കുറ്റിയിലോ റെയില്‍വേ സ്‌റ്റേഷന്‍ ബോര്‍ഡിലോ കടകളുടെ ബോര്‍ഡുകളിലോ പരിചിതമായ ഇടമാണ് അങ്കമാലി. അങ്കമാലിയെ ആദ്യം പരിചയപ്പെടുത്തിയാണ് സിനിമയുടെ തുടക്കം. മൊണ്ടാഷുകള്‍ക്ക് പകരം കഥ സംഭവിക്കുന്നവരിലൂടെ ആ നാടിന്റെ സവിഷേതകളെയും കൗതുങ്ങളെയും കഥയുടെ സ്വാഭാവിക വികാസത്തിനൊപ്പം അനാവരണം ചെയ്യുന്നു. കഥാപാത്രങ്ങളുടെ അഭിനയത്തിലും കഥ പറച്ചിലിലും റിയലിസ്റ്റിക് പരിചരണം നടത്തി ആസ്വാദ്യകരമാകുംവിധം സിനിമാറ്റിക് വളവുതിരിവുകള്‍ക്കൊപ്പം മുന്നേറുന്നതാണ് അങ്കമാലി ഡയറീസിന്റെ ഘടന. ആമേനിലേതുപോലെ ബ്ലാക്ക് ഹ്യൂമറും സറ്റയര്‍ സാധ്യതയുമെല്ലാം ഉള്‍ച്ചേര്‍ന്നതാണ് കഥ പറച്ചില്‍. എടുത്തുപറയാനൊരു കഥ അങ്കമാലി ഡയറീസിന് ഇല്ല. സിനിമയിലും ജീവിതത്തിലുമൊക്കെ പലകുറി ആവര്‍ത്തിക്കപ്പെട്ടതോ കണ്ടുകഴിഞ്ഞതോ ആയ കഥകളെ/സംഭവങ്ങളെ വശ്യമാര്‍ന്ന റിയലിസ്റ്റിക് പരിചരണത്താല്‍ അങ്ങേയറ്റം ആസ്വാദ്യകരമാക്കിയിരിക്കുകയാണ് ലിജോ പെല്ലിശേരി. ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനും സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ളയും കഥ പറച്ചില്‍ ഹൃദ്യവും സംഗീതാര്‍ദ്രവും രസകരവുമാക്കുന്നതില്‍ സംവിധായകനൊപ്പം തോള്‍ചേര്‍ന്നുനിന്നിട്ടുണ്ട്.

    പുതുമുഖ താരം ആന്റണി വര്‍ഗീസ് അവതരിപ്പിക്കുന്ന വിന്‍സെന്റ് പെപ്പെയാണ് കഥ പറയുന്നത്. പെപ്പെയാണ് നായകന്‍. എന്നാല്‍ കഥ മുന്നേറുമ്പോള്‍ ഈ നായകനില്‍ നിന്ന് കൂട്ടുകാരനിലേക്കും കൂട്ടുകാരിലേക്കും നാട്ടുകാരിലേക്കും പെരുകി ഒടുക്കം അങ്കമാലിയിലെ എത്രയോ സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതത്തിന്റെ കുറിപ്പടിയാകുന്നുണ്ട് അങ്കമാലി ഡയറീസ്. കഥ നായകനിലെത്തി നില്‍ക്കുന്ന ഒരു ഫഌഷ് ബാക്കില്‍ നിന്നാണ് സിനിമയുടെ തുടക്കം. കൂലിത്തല്ലും പന്തുകളിയും പോര്‍ക്ക് കച്ചവടവും പ്രണയവും പ്രതികാരവും പള്ളിപ്പെരുന്നാളും അങ്ങനെ ചെറുതും വലുതുമായ ജീവിതമുഹൂര്‍ത്തങ്ങളുടെ പെരുന്നാള്‍ പ്രദക്ഷിണം. തല്ല് കൊടുത്തും കൊണ്ടും കൊന്നും മുന്നേറുന്ന നായകന്‍മാരും പ്രതിനായകന്‍മാരും. നായക, വില്ലന്‍ വേഷത്തിനപ്പുറം സാഹചര്യം ജീവിതത്തെയും വിധിയെയും നിശ്ചയിച്ചപ്പോള്‍ അതിനൊപ്പം തോട്ടയെടുത്തും കത്തിയെടുത്തും ഓടിയ കുറേ നിഷ്‌കളങ്കരും നിസ്സാരരുമായ മനുഷ്യരായി ഒടുക്കം അവര്‍ മാറുന്നുണ്ട്. നായകത്വത്തിനും വില്ലത്തത്തിനും വരെയുണ്ട് ഊഴം.

    [​IMG]

    തരത്തിനൊത്ത്, ജീവിതസാഹചര്യത്തിനൊത്ത്, അതിജീവനത്തിനായി ഓരോ വേഷമണിയുന്ന കുറേ മനുഷ്യര്‍. ക്രൗര്യവും ദുഷ്ടതയുമൊക്കെ സാഹചര്യം അവരില്‍ സൃഷ്ടിക്കുന്ന വികാരങ്ങള്‍ മാത്രമാണ്. ലിജോ പെല്ലിശേരിയുടെ ആമേന്‍ തീര്‍ത്തും ഫാന്റസി ട്രാക്കിലായിരുന്നുവെങ്കില്‍ ഇവിടെ റിയലിസ്റ്റിക് അവതരണത്തില്‍ നിന്ന് വ്യതിചലിക്കുന്നില്ല സംവിധായകന്‍. എന്നാല്‍ അവതരണത്തിലെ ഹൃദ്യത കൊണ്ടും ലാളിത്യം കൊണ്ടും ലിജോയുടെ അഞ്ച് സിനിമകളില്‍ ആമേനോട് അടുപ്പമുള്ളതാണ് അങ്കമാലി ഡയറീസ്.

    എപ്പിസോഡിക് സ്വഭാവത്തില്‍ വിന്‍സെന്റ് പെപ്പെയുടെയും കൂട്ടുകാരുടെയും അതുവഴി നാട്ടുകാരുടെയും നാടിന്റെയും ജീവിതത്തിലുണ്ടായ സംഭവവികാസങ്ങളിലൂടെയാണ് സിനിമ നീങ്ങുന്നത്. വിന്‍സെന്റ് പെപ്പെയുടെ കുട്ടിക്കാലത്ത് തുടങ്ങുന്ന ആദ്യപകുതി പ്രധാനമായും അയാള്‍ക്ക് ചുറ്റുമുള്ളവരെയും അവര്‍ക്കിടയില്‍ രൂപപ്പെട്ട ആത്മബന്ധത്തിന്റെയും വിവരണമാണ്. കഥാപാത്രങ്ങളുടെ രൂപത്തിലും ചലനത്തിലും ഇടപെടലിലും ജീവിതരീതിയിലുമെല്ലാം സംവിധായകന്‍ അങ്കമാലിയുടെ സ്വഭാവ വ്യാഖ്യാനം നടത്തുന്നു. ഓരോ മനുഷ്യരും ഓരോ പ്രത്യേകതകളാല്‍ സവിശേഷതയുള്ളവരാകുന്നു. കഥ മുന്നോട്ട് പോകുമ്പോള്‍ പെപ്പെ അവരുടെ ജീവിതത്തിലും അവര്‍ പെപ്പെയുടെ ജീവിതത്തിലും പല തരത്തില്‍ ഇടപെടുന്നു. അറവുകാരന്റെ കൂടത്തിന് കീഴില്‍ ജീവിതം തീരുന്ന പന്നിക്കൂട്ടത്തിനും അരയില്‍ കത്തിയും തോക്കും തിരുകി ജീവിതവുമായി ഓടുന്നവര്‍ക്കും ഒരേ നിസഹായതയില്‍ അവസാനിക്കുന്ന ജീവിതമാണെന്ന് പറയാതെ പറയുന്നുണ്ട് സംവിധാകന്‍. ജീവിതം കയ്യില്‍പ്പിടിച്ചുള്ള അവരുടെ ഓട്ടത്തില്‍ പന്നി ഫാമിലെ പന്നികളുടെ മരണവെപ്രാളവും പിടച്ചിലും പശ്ചാത്തല സംഗീതമായും കടന്നുവരുന്നത് കാണാം.

    കുട്ടനാട്ടിലൊരുക്കിയ കുമരങ്കരി എന്ന കാല്‍പ്പനിക ഗ്രാമത്തില്‍ നിന്ന് ആമേന്‍ കഥ പറഞ്ഞത് പക്കാ ഫാന്റസി മൂഡിലായിരുന്നു. പഴകി മുനയും മൂര്‍ച്ചയും പോയ ഒരു കഥയായിരുന്നിട്ടും ഭ്രമാത്മകതയുടെ കെട്ടുവള്ളമൂന്നി പുതിയ കരയിലെത്തിച്ചിടത്താണ് ആമേന്‍ കാഴ്ചയില്‍ മതിവരാത്ത അതുല്യാനുഭവമായത്. പുണ്യാളന്റെ പേരിലുള്ള ബാന്‍ഡ് ആമേന്‍ എന്ന ചിത്രത്തിന് ശ്വാസതാളമായത് പോലെ അങ്കമാലി ഡയറീസിലും സംഗീതത്തിന് നിര്‍ണായകത്വമുണ്ട്. കുറേക്കൂടി ശബ്ദമുഖരിതമായ കഥാസന്ദര്‍ഭങ്ങളില്‍ സംഗീതം പുറമേക്കല്ല അകമേ അലിഞ്ഞുചേര്‍ന്നിരിക്കുകയാണ്. പോര്‍ക്കും മനുഷ്യനും കത്തിക്കിരയാകുമ്പോഴും തോട്ടയും കത്തിയും തോക്കുമായി ഓടുമ്പോഴും പാതിരായ്ക്ക് പ്രണയം പറയുമ്പോഴും പള്ളിപ്പെരുന്നാള് കൂടുമ്പോഴും ബാന്‍ഡും ചെണ്ടയും ഡ്രംസും സാക്‌സഫോണും പശ്ചാത്തലമാകുന്നുണ്ട്. വിദേശ സിനിമകളില്‍ നിന്ന് കട്ടുകടത്തിയോ അനുകരണപതിപ്പ് തീര്‍ത്തോ താല്‍ക്കാലിക കേള്‍വിസുഖത്തിനപ്പുറം നിലനില്‍പ്പില്ലാത്ത പശ്ചാത്തല സംഗീതമൊരുക്കുന്നവര്‍ക്കിടയില്‍ പ്രശാന്ത് പിള്ള മലയാളം ഇനിയെങ്കിലും ആഘോഷിക്കേണ്ട സംഗീത സംവിധായകനാണ്. സിനിമയുടെ ഭാവാന്തരീക്ഷം ഹൃദ്യമാക്കുന്നതില്‍, ഒരു പടി ഉയര്‍ത്തുന്നതില്‍ ഈ സംഗീതസംവിധായകന് നിര്‍ണായക റോള്‍ ഉണ്ട്. ശബ്ദസംവിധാനം നിര്‍വഹിച്ച രംഗനാഥ് രവിയും അങ്കമാലി ജീവിതത്തെ യഥാതഥമായി അനുഭവിക്കുന്നതിന് വലിയ തോതില്‍ സഹായിച്ചു.

    തമിഴിലെ നവനിര സിനിമകള്‍ റിയലിസ്റ്റിക് അവതരണത്താലും ദൃശ്യശൈലിയില്‍ നടത്തുന്ന പരീക്ഷണത്താലും ശ്രദ്ധ നേടുമ്പോള്‍ മലയാളത്തില്‍ മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം തുടങ്ങിയ മികവാര്‍ന്ന പരീക്ഷണവിജയങ്ങള്‍ അപൂര്‍വ്വമായാണ് സംഭവിക്കുന്നത്. അത്തരം ധീരശ്രമങ്ങള്‍ക്കുള്ള തുടര്‍ച്ചയാകുന്നുണ്ട് അങ്കമാലി ഡയറീസ്.


    [​IMG]

    തലവാചകത്തില്‍ ഓളവും താളവും തീര്‍ക്കാന്‍ അടിമുടി വ്യത്യസ്ഥമെന്നും കൂറ്റന്‍ മാറ്റമെന്നുമൊക്കെ പെരുമ പറയുന്ന സിനിമകള്‍ രുചിച്ചവര്‍പ്പുകളിലൂടെയുള്ള പ്രദക്ഷിണമാകാറാണ് പതിവ്. ഇവിടെയാണ് ആസ്വാദന മുന്‍വിധികള്‍ക്ക് വഴങ്ങാതെ തന്റെ 86 പുതുമുഖങ്ങളിലൂടെ അങ്കമാലിയിലെ കുറേ സാധാരണ മനുഷ്യരുടെ കഥ ആവിഷ്‌കാരത്തിലെ അസാധാരണത്വത്തിനൊപ്പം ലിജോ പറയുന്നത്. നായകന്‍ എന്ന സിനിമയിലൂടെയുള്ള അരങ്ങേറ്റം മുതല്‍ സിനിമയുടെ പൊതുനിരത്തുകളില്‍ നിന്ന് മാറിസഞ്ചരിച്ച ലിജോ ജോസ് പെല്ലിശേരി മലയാളസിനിമയുടെ നവശൈലീമാറ്റത്തെ മുന്നില്‍ നിന്ന് നയിക്കുമെന്ന പ്രതീക്ഷ ആമേന്‍ എന്ന സിനിമയ്‌ക്കൊപ്പം പങ്കുവച്ചിരുന്നു. അങ്കമാലീസ് ഡയറീസ് കണ്ടിറങ്ങുമ്പോള്‍ ഇക്കാര്യം ആവര്‍ത്തിക്കാനാകുന്നു.

    http://ml.southlive.in/movie-reviews/angamaly-diaries-southlive-review

     
    Johnson Master and Mark Twain like this.
  8. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    :Band: :Band:
     
  9. Kireedam

    Kireedam Star

    Joined:
    Dec 4, 2015
    Messages:
    1,785
    Likes Received:
    1,171
    Liked:
    2,476
    Trophy Points:
    73
    Location:
    Thrissur

    Evarude padam kanumbol sound clarity oppam nala screen koode ayirikanam
     
    David Billa likes this.
  10. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    ee maneesh narayanan cinema pranthan aano? mikka cinemayum 1st day thanne kaanumallo anger
     

Share This Page