കണ്ടു രണ്ടു തവണ.. വ്യാഴം ആൻഡ് ശനി ആദ്യം സ്റ്റാറ്റസ് 6 % പിന്നെ 100 % ലഹരി ചേർത്തു സിനിമ പിടിക്കാൻ വേറെയാർക്കും അറിയാൻ പാടില്ലാത്തത് കൊണ്ട് മാത്രമാണ് വട്ടമോറൻ ലിജോ ജോസ് പെല്ലിശ്ശേരി ഫീൽഡിൽ പിടിച്ചു നിൽക്കുന്നത്. - സങ്കീർത്തനങ്ങൾ 10/20 x 4 : 16 സംഭവം റിയലിസ്റ്റിക് ലോക്കൽ ഗ്യാങ്‌സ്റ്റർ പടം ആണ്.. എന്ന് വച്ചാൽ അതങ്ങനെ ആണ്.. അല്ലാതെ പിടിച്ചു വന്നപ്പോ വേറെ ഏതാണ്ട് ആയ അവസ്ഥയിൽ അല്ല. പെപ്പെ ആണ് കഥ പറയുന്നത്.. പെപ്പെയുടെ കഥ.. അഥവാ കൗമാര കാലം മുതൽ ഇന്ന് വരെ ഉള്ള ജീവിതത്തിലെ പ്രധാനപ്പെട്ട ചില ഏടുകൾ . അതിൽ വീട്ടുകാർ ഉണ്ട് , നാട്ടുകാർ ഉണ്ട് , കൂട്ടുകാർ ഉണ്ട് , ഒരു ബൊലേറോ കാർ ഉണ്ട് ..പിന്നെ പ്രണയം ഉണ്ട്.. പോർക്ക് ഉണ്ട്.. പ്രശ്നങ്ങൾ ഉണ്ട്... പരിഹാരങ്ങളും ഉണ്ട് .. ഇതൊക്കെ ഉള്ളത് കൊണ്ട് ലോക നിലവാരമുള്ള ഒരു ക്ലാസിക് ചിത്രം പിടിച്ചു കളയാം എന്ന് നേരത്തെ പറഞ്ഞ പുള്ളിക്ക് തോന്നുകയും അതിന്റെ ഫലമായി അങ്കമാലി ഡയറീസ് എന്ന സിനിമ ഉണ്ടാവുകയും ചെയ്തു. 86 പുതുമുഖങ്ങൾ ഈ ചിത്രത്തിൽ ഉണ്ടെന്നു ആദ്യം തന്നെ എഴുതിക്കാണിക്കുന്നുണ്ട് .. കാണുമായിരിക്കും. എല്ലാവരും കിടിലൻ ആയി അഭിനയിക്കുകയോ , അഭിനയിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.. അപ്പാനി രവിയും ടെൻ ml ഉം ആണ് കിടിലം കൂട്ടത്തിൽ കിടിലോൽക്കിടിലൻമാർ ആയി തോന്നിയത്. രണ്ടു പ്രധാനപ്പെട്ട സംഗതികൾ സംഗീതവും കാമറയും ആണ്.. ഇതിനേക്കാൾ നന്നായി ചെയ്യാൻ കെൽപ്പുള്ളവർ ലോകത്തു ഉണ്ടാവില്ല എന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയുന്നില്ല... ചെലപ്പോ ഉണ്ടാകും. ഐക്കോണിക്ക് ഫ്രെയിമുകൾ എന്ന് വിളിക്കാവുന്ന ഐറ്റംസ് .. നമ്മുടെ സിനിമകളിൽ കണ്ടു കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്... ലിജോ പടങ്ങളിൽ അത് റീട്ടെയിൽ ആയും കിട്ടും ഹോൾസെയിലായും ആയും കിട്ടും.. ഒരു ഉദാഹരണം... അപ്പാനിയും യു ക്ലാമ്പും ഇൻട്രൊഡക്ഷൻ സീനിൽ പോലീസ് ജീപ്പിൽ ടാറ്റ പോവുന്നത് ... "നയനങ്ങളിൽ കോപാഗ്നി നിറച്ചഹോ പോകുന്നു രണ്ടു സഹോദരങ്ങൾ ഒരുത്തനെ കുത്തി മലർത്തിയതിനത്രേ അറസ്റ്റിലായി ഇവർ ചെറു ബാല്യക്കാർ " (ലിജോക്ക് കാമറ കൊണ്ട് കവിത രചിക്കാമെങ്കിൽ നുമ്മ കവിത കൊണ്ട് റിവ്യൂ എഴുതും.. കുന്നായ്മ നമ്മൾ സഹിക്കൂല ) സിനിമയിൽ കഥ വേണം , മെസ്സേജ് വേണം , രാഷ്ട്രീയം വേണം , ആഗോളവൽക്കരണവും ആത്മഹത്യയും വേണം എന്നൊക്കെ നിർബന്ധം പിടിക്കുന്ന ടീമ്സ് ഉണ്ട് .. അന്ത മാതിരി പൈത്യക്കാരോട് പറയട്ടെ സിനിമ സിനിമ ആയാൽ മതി.. ഈ സിനിമ നിറച്ചു സിനിമ ആണ്.. അങ്ങേയറ്റം ഒറിജിനൽ ആയ കാവ്യാത്മകമായ റിയലിസ്റ്റിക് ആയ ഇന്റർനാഷണൽ കട്ട ലോക്കൽ പടം . ഹോളിവുഡിൽ നിന്നാരെങ്കിലും വന്നു രണ്ടു മുഖ്യധാരാമലയാളം പടങ്ങൾ കാണിച്ചേ എന്ന് പറഞ്ഞാൽ .. ഞാൻ ആണെങ്കിൽ ഇതും ആമേനും കാണിച്ചു കൊടുക്കും.. വണ്ടർ അടിച്ചു നിൽക്കുന്ന ഹോളിവുഡനോട് പറയും .. പോടാ പോയി തരത്തിൽ പോയി കളിക്ക്.. ( കുറെയേറെ പേർ ഈ ചിത്രത്തെ കമ്മട്ടിപ്പാടവുമായി സാദൃശ്യപ്പെടുത്തി കണ്ടു... അങ്ങനെ ഒരു താരതമ്യം കമ്മട്ടിപ്പാടത്തിന് ദോഷമേ ചെയ്യൂ... മലയാളത്തിൽ ഉണ്ടായ കുറച്ചൊക്കെ റിയലിസ്റ്റിക്ക് ആയ.. എന്നാൽ കൂടുതലും ക്ലിഷേ കച്ചവട ഫോർമുലകളിൽ ആശ്രയിച്ചു നിൽക്കുന്ന പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ടുള്ള നല്ല ഒരു പരിശ്രമം ആയിരുന്നു കമ്മട്ടിപ്പാടം .. കഥാപാത്രങ്ങൾക്ക് സഹതാപവും സ്നേഹവും ഒക്കെ നൽകാൻ പ്രേക്ഷകരെ നിർബന്ധിക്കുന്ന ,പക്ഷം പിടിക്കുന്ന.. പലപ്പോഴും കൃത്രിമത്വത്തിലേക്ക് വീഴുന്ന , എന്നാൽ പ്രമേയത്തിൻറെ പ്രത്യേകത കൊണ്ടും , ശീലങ്ങളിൽ നിന്നും കുറെയൊക്കെ മാറി നടക്കുന്നത് കൊണ്ടും മലയാള സിനിമയുടെ [പൊതു നിലവാരം നോക്കുമ്പോൾ മികച്ചതെന്ന് പറയാവുന്ന ഒരു ചിത്രം. എന്നാൽ അങ്കമാലി ഡയറീസ് ഈ ഇട്ടാ വട്ടത്തിൽ ഒതുങ്ങുന്ന ശരാശരി ഗംഭീര ചിത്രമല്ല.. ശരിയായ അർത്ഥത്തിൽ ഉള്ള ഒരു ക്‌ളാസ്സിക് ആണിത് .. കമ്പയർ ചെയ്യുന്നവരെ കുറ്റം പറയാൻ പറ്റില്ല... മൊബൈൽ ടവറും ഈഫൽ ടവറും കാഴ്ചക്ക് ഏതാണ്ട് ഒരു പോലെ ആണല്ലോ ) അത്ഭുതം - റിയലിസ്റ്റിക് ആകുമ്പോൾ സിനിമക്ക് ഡോക്യുമെന്ററി സ്വഭാവം വരികയാണ് പതിവ്. ഗ്യാങ്സ്റ്റർ പടങ്ങൾ ആണെങ്കിൽ ഡാർക്ക് മൂഡിന്റെ ബ്രേക്ക് ഡാൻസ്. ഇത് പക്ഷെ പൂത്തുലഞ്ഞു നിൽക്കുന്ന എന്റെർറ്റൈനെർ . എന്നാലോ ലഹരി പിടിപ്പിക്കുന്ന കാവ്യാത്മകതയും.
Angane onnumilla... Bahubali , sholay okke ittirunallo.. thonnumbol idum.. Mr.fraud vare ittirunallo.. pinne ivide padangal vaiki varunnath oru karanam